ശാലു മേനോന്‍ തിരിച്ചെത്തി; പോലീസായി

ശാലു മേനോന്‍ തിരിച്ചെത്തി; പോലീസായി

സോളാര്‍ കേസുമായി ബന്ധപ്പെട്ട അറസ്റ്റും ജയില്‍വാസവുമൊക്കെ കഴിഞ്ഞു നടി ശാലു മേനോന്‍ അഭിനയ രംഗത്ത് തിരിച്ചെത്തിയത് പോലിസ് വേഷത്തില്‍ . നന്ദിത വര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശാലു മേനോന്‍ വീണ്ടും സീരിയലില്‍ എത്തുന്നത്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പെണ്‍മനസ്’ എന്ന സീരിയലിലാണ് ശാലു ഇപ്പോള്‍ അഭിനയിക്കുന്നത് . തിരുവനന്തപുരത്ത് പി.ടി.പി. നഗറിലായിരുന്നു ശാലുവിന്റെ രംഗങ്ങളുടെ ചിത്രീകരണം നടന്നത്. പോലീസ് വേഷത്തില്‍ ശാലുവെത്തുന്നത് കണ്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് ചില മുറുമുറുപ്പുകളും ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളുമുയര്‍ന്നെങ്കിലും […]

ആരാധകര്‍ക്ക് വിശദീകരണവുമായി നസ്രിയ

ആരാധകര്‍ക്ക് വിശദീകരണവുമായി നസ്രിയ

തന്റെ പുതിയ ചിത്രമായ നയ്യാണ്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് വിശദീകരണവുമായി യുവ നടി നസ്രിയ നസീം ഫെയ്‌സ്ബുക്കില്‍. ഡ്യൂപ്പിനെ ഉപയോഗിച്ച് നഗ്‌നത ഷൂട്ട് ചെയ്ത് തന്റെ പേരില്‍ കാണിക്കുന്നു എന്ന് നസ്രിയ പോലീസ് കമ്മീഷണര്‍ക്കും മറ്റും പരാതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഈ പരാതി പിന്‍വലിച്ചതായി നസ്രിയ തന്റെ ഫെയ്‌സ്ബുക്ക് പേജിലെ സ്റ്റാറ്റസില്‍ പറയുന്നു. വിവാദ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും നീക്കിയതിനെത്തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത് എന്നാണ് വിശദീകരണം. ‘എനിക്ക് ശരിയെന്ന് തോന്നിയതിനു വേണ്ടി പോരാടാന്‍ ശക്തി […]

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ കൂട്ട് കെട്ട് വീണ്ടും

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ കൂട്ട് കെട്ട് വീണ്ടും

1998ല്‍ ഇറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ആ ചിത്രം വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ ജയറാമൊഴികെയുള്ളവര്‍ മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു ഇരുവര്‍ക്കുമൊപ്പം എത്തുന്നത് എന്നാണ് സൂചന. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പദ്മപ്രിയ,? […]

സുരേഷ് ഗോപിക്ക് മമ്മൂട്ടിയുമായുള്ള പിണക്കം തീര്‍ന്നിട്ടില്ല

സുരേഷ് ഗോപിക്ക് മമ്മൂട്ടിയുമായുള്ള പിണക്കം തീര്‍ന്നിട്ടില്ല

മമ്മൂട്ടിയുമായുള്ള പിണക്കം തീര്‍ന്നിട്ടില്ലെന്ന് സുരേഷ് ഗോപി. എന്നാല്‍ പണ്ട് കാലത്തെ ചില പ്രവൃത്തികള്‍ കാരണം മമ്മൂട്ടിയോട് ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയുമായുള്ള പിണക്കം സംബന്ധിച്ച തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു.   കിംഗ് ആന്‍ഡ് കമ്മീഷണര്‍ സിനിമയുടെ ഷൂട്ടിങ് വേളയിലാണ് രണ്ട് പേരും തമ്മില്‍ പിണങ്ങിയതെന്നാണ് വാര്‍ത്ത. എന്നാല്‍ പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയുടെ കാലത്താണ് പിണങ്ങിയതെന്നും പറയുന്നുണ്ട്.

പേനയില്‍ മാജിക് തീര്‍ക്കാന്‍ സനൂഷയുടെ സഹോദരന്‍

പേനയില്‍ മാജിക് തീര്‍ക്കാന്‍ സനൂഷയുടെ സഹോദരന്‍

ഫിലിപ്‌സ് ആന്‍ഡ് മങ്കി പെന്‍ എന്ന ചിത്രത്തിലെ പ്രധാന താരമായി നടി സനൂഷയുടെ സഹോദരന്‍. റോജിന്‍ തോമസ്, ഷാനില്‍ മുഹമ്മദ് എന്നീ ഇരട്ടസംവിധായകര്‍ സംവിധാനരംഗത്തേക്ക് കടക്കുന്ന ചിത്രം  വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്ന് െ്രെഫഡെ ഫിലിം ഹൗസിന്റെ ബാനറിലാണ്  നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ ഒരു എട്ടുവയസ്സുകാരന്റെ കഥയാണ് ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍ പറയുന്നത്. റയാന് ഫിലിപ്‌സ് എന്ന കുട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണ് മുത്തശ്ശന്‍ സമ്മാനിച്ച മങ്കി പെന്‍ എന്ന പേരുള്ള പേന. വല്ലാത്തൊരു ആത്മബന്ധമുണ്ട് […]

ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ സിനിമയിലേക്ക്

ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ സിനിമയിലേക്ക്

മലയാള സിനിമയില്‍ ഒരു കാലത്ത് നായകനായും വില്ലനായും തിളങ്ങിയ ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ സിനിമയിലേക്ക്. രണ്ട് സിനിമകളിലായി അതിഥി താരമായും ബാലതാരമായും എത്തുകയാണ് ആര്‍തര്‍ ആന്റണി എന്ന കൊച്ചുമിടുക്കന്‍. ബാബു ആന്റണി അഭിനയിക്കുന്ന ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡിലാണ് അതിഥി താരമായി ആര്‍തര്‍ എത്തുന്നത്. ഇതില്‍ അമ്മ എവ്ജീനിയയും വേഷമിടുന്നുണ്ട്. ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ജയസൂര്യ ചിത്രത്തില്‍ ഗാനമാലപിച്ചാണ് ആര്‍തര്‍ ചുവടുവെയ്ക്കുന്നത്. രാഹുല്‍ സുബ്രമഹ്ണ്യം ചിട്ടപ്പെടുത്തിയ ഗാനമാണ് ആര്‍തര്‍ […]

മഞ്ജുവാര്യരും സുരേഷ്‌ഗോപിയും വീണ്ടും?

മഞ്ജുവാര്യരും സുരേഷ്‌ഗോപിയും വീണ്ടും?

സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം മഞ്ജുവാര്യരും സുരേഷ്‌ഗോപിയും വീണ്ടും ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സലിം അഹമ്മദിന്റെ അടുത്ത ചിത്രത്തിലായിരിക്കും ഇവര്‍ ഒരുമിക്കുകയെന്നാണ് വിവരം. മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായിരിക്കുമെന്നാണ് സൂചന. സമ്മര്‍ ഇന്‍ ബെത്‌ലഹേമിലും ഈ മൂന്ന് താരങ്ങളും അണിനിരന്നിരുന്നു. മഞ്ജുവിന്റെ രണ്ടാം വരവിലെ ഒരു വഴിത്തിരിവായിരിക്കും ഈ ബിഗ്ബജറ്റ് ചിത്രമെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. പദ്മപ്രിയയും ശാരദയും സിദ്ധിക്കും പുതിയ ചിത്രത്തിന്റെ താരനിരയിലുണ്ട്. മധു അമ്പാട്ടായിരിക്കും ക്യാമറയ്ക്ക് പിന്നില്‍. ശബ്ദസങ്കലനം റസൂല്‍ […]

ബാബു രാജ് ഓര്‍മ്മയായിട്ട് 35 വര്‍ഷം

ബാബു രാജ് ഓര്‍മ്മയായിട്ട് 35 വര്‍ഷം

മലയാളി നെഞ്ചോടു ചേര്‍ത്ത അനശ്വരഗാനങ്ങളുടെ സൃഷ്ടാവ് ബാബുരാജ് ഓര്‍മ്മയായിട്ട് ഇന്ന് 35 വര്‍ഷം തികയുന്നു. ഹിന്ദുസ്ഥാനി രാഗങ്ങളില്‍ വിസ്മയം സൃഷ്ടിച്ചാണ് ബാബുരാജ് മലയാള സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. കണ്ണീരില്‍ കുതിര്‍ന്ന ജീവിതപാഠങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകളിലെ പ്രമേയം. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഇടയില്‍ നിന്ന് വന്ന ബാബുരാജിന്റെ ഗാനങ്ങളില്‍ കണ്ണീരിന്റെ ഉപ്പുണ്ടായിരുന്നു.എന്നാല്‍ പ്രണയവും വിരഹവുമെല്ലാം അദ്ദേഹം ഗാനങ്ങളാക്കി. നന്നേ ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചതോടെ ബാബുരാജിന്റെ ലോകം ഉമ്മയിലേക്കൊതുങ്ങി. ട്രെയിനില്‍ പാട്ടു പാടി നടന്ന് വിശപ്പ് മാറ്റിയ ബാബുരാജ് പിന്നീട് […]

പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ദാവൂദ് ഇബ്രാഹിം ‘ഡി കമ്പനി’നിക്ക് വിനയാകുമോ…

പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട  ദാവൂദ് ഇബ്രാഹിം ‘ഡി കമ്പനി’നിക്ക് വിനയാകുമോ…

ഡി കമ്പനി സിനിമക്കെതിരെ പൊലീസ് കേസെടുത്തു. സിനിമയുടെ പ്രചാരണാര്‍ഥം ഇറക്കിയ പോസ്റ്ററുകളില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനാണ് കേസ്. കന്റോണ്‍മെന്റ് പൊലീസ് ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് കേസെടുത്തത്.ദാവൂത് ഇബ്രാഹിമിന്റെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ നീക്കം ചെയ്യാനുളള നടപടി പൊലീസ് ആരംഭിച്ചു.   വ്യത്യസ്ത സാഹചര്യങ്ങളില്‍ നടക്കുന്ന കഥകള്‍ പറയുന്ന മൂന്ന് ആക്ഷന്‍ ത്രില്ലര്‍ സിനിമകള്‍ കോര്‍ത്തൊരുക്കിയ ചിത്രമാണ് ഡി കമ്പനി. എം. പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ബോളീവിയന്‍ ഡയറി 1995, ദീപന്‍ സംവിധാനം ചെയ്യുന്ന ഗ്യാങ്ങ്‌സ് […]

‘പോളിടെക്‌നിക്’ ലൂടെ കുഞ്ചാക്കോ ബോബന്‍ രാഷ്ട്രീയത്തിലേക്ക്

‘പോളിടെക്‌നിക്’ ലൂടെ  കുഞ്ചാക്കോ ബോബന്‍ രാഷ്ട്രീയത്തിലേക്ക്

ഡി കമ്പനിക്കു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പോളിടെക്‌നിക്’ ചിത്രീകരണം ആരംഭിക്കുന്നു. ഭാവനയാണു നായികാവേഷത്തിലെത്തുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ പോളി എന്ന കഥാപാത്രത്തിന്റെ ടെക്‌നിക്കുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുഴുനീള വിനോദ കുടുംബ ചിത്രമാണ് പോളിടെക്‌നിക്. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ വേഷമാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ ചെയ്യുന്നത്.നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകനായ പോളിക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് കഥയ്ക്ക് വിഷയമാകുന്നത്. ഭാവന ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു എന്ന […]