മധുര രാജ എത്തി, ഒപ്പം സണ്ണിയും

മധുര രാജ എത്തി, ഒപ്പം സണ്ണിയും

കാത്തിരുന്ന് കാത്തിരുന്ന് മധുര രാജ പ്രേക്ഷകർക്ക് മുന്നിൽ എത്തി. തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മധുര രാജ ട്രെയ്‌ലറിൽ തനി നാടൻ ആക്ഷൻ ഹീറോയായി മമ്മൂട്ടി നിറഞ്ഞാടുന്നുണ്ട്. കൂടാതെ സണ്ണി ലിയോണിയുടെ നൃത്ത രംഗ ശകലം കൂടി ഇതിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സണ്ണിയുടെ ആരാധകരെ നിരാശരാക്കാതിരിക്കില്ല. രാജയുടെ വരവ് വിളിച്ചോതുന്ന തരത്തിലെ വിഷ്വൽസാണ് ട്രൈലറിൽ. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന രാജയെയാണ് പ്രേക്ഷകർക്കിവിടെ കാണാൻ കഴിയുക. മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് […]

സൗബിൻ, ഷെയ്ൻ, ജോജു ചിത്രം ‘വലിയ പെരുന്നാള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൗബിൻ, ഷെയ്ൻ, ജോജു ചിത്രം ‘വലിയ പെരുന്നാള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  നടന്മാരായ ജോജുവും സൗബിനും ഷെയ്നും ഒന്നിക്കുന്ന ‘വലിയ പെരുന്നാളി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ ദിനം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം സൗബിനും ഷെയ്നും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ജോജു ജോര്‍ജ്ജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻവര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ഡിമൽ ഡെന്നിസാണ് സംവിധാനം ചെയ്യുന്നത്. സംവിധായകനായി തുടങ്ങിയ അൻവർ റഷീദ് നിർമ്മാതാവെന്ന നിലയിലും പ്രശസ്തനാണ്. പ്രേമം, ബാംഗ്ലൂർ ഡേയ്സ് എന്നീ […]

മുരളി ഗോപി നായകനാകുന്നു; ചിത്രം ‘വളവള’

മുരളി ഗോപി നായകനാകുന്നു; ചിത്രം ‘വളവള’

  ”ലൂസിഫര്‍” സിനിമ തരംഗമാവുകയാണ്. പൃഥ്വിയും മോഹൻലാലും ഒന്നിച്ച ചിത്രം. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മുരളി ഗോപിയും ആദ്യമായി മാസ് ശൈലിയിൽ എഴുതിയ തിരക്കഥ ഹിറ്റായിരിക്കുകയാണ്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട മുരളി ഗോപി വില്ലനായും സഹാനടനായുമൊക്കെ തിളങ്ങിയ ചിത്രങ്ങള്‍ നിരവധിയുണ്ട്. എന്നാൽ അദ്ദേഹം നായകനായി എത്തുകയാണ് ”വളവള” എന്നു പേരിട്ട ചിത്രത്തിലൂടെ. മുരളി ഗോപി മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘വളവള’. ഫേസ്ബുക്കിലൂടെയാണ് തന്‍റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം താരം നടത്തിയിരിക്കുന്നത്. സാം ജോസിന്റെ […]

യുവ നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു

യുവ നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു

  ‘ലിവിങ് ടുഗദര്‍’, ‘ഡോ ലവ്’, ‘ചട്ടക്കാരി’, ‘ഓര്‍ഡിനറി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു. ഡോക്ടര്‍ നിലിന മധുവാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ ഹേമന്ദ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹേമന്ദ് ഇങ്ങനെ കുറിച്ചു. ‘എൻ്റെ ജീവിതത്തിൻ്റെ ബാക്കിഭാഗത്തിൽ ന്നെ സഹിക്കാനുള്ള ആളെ ഞാൻ കണ്ടെത്തി, ഒടുവിൽ അവൾ സമ്മതം മൂളി. നമ്മുടെ യാത്ര അത്രത്തോളം തികഞ്ഞ ഒന്നായിരുന്നില്ല. […]

“ലൂസിഫര്‍ അസഹനീയം; കണ്ടിട്ട് ഉറക്കം വന്നു’

“ലൂസിഫര്‍ അസഹനീയം; കണ്ടിട്ട് ഉറക്കം വന്നു’

  ലൂസിഫര്‍ കണ്ട് ഉറക്കം വന്നെന്ന് ഫ്രീലാൻസ് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സെലീന ഫെര്‍ണാണ്ടെസ് എന്ന യുവതി ഫേസ്ബുക്കിൽ. തികച്ചും അഹസനീയമായ സിനിമയാണ് ലൂസിഫറെന്നും ലാലേട്ടന്‍റെ മാജിക് തെലുങ്കിലെ മഹേഷ് ബാബു തോറ്റുപോകുന്നതാണെന്നും ഇവര്‍ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൽ എഴുതുന്നു. മികവില്ലാത്ത സംവിധാനവും അപാകതകള്‍ നിറഞ്ഞ തിരക്കഥയുമാണ് ചിത്രത്തിലെന്ന് മൂന്ന് മണിക്കൂറോളം സമയവും പൈസയും കളഞ്ഞ് സിനിമ കാണുന്നവര്‍ അറിയാതെ പോകരുതെന്നും ഇവര്‍ കുറിച്ചിരിക്കുകയാണ്. സെലീനയുടെ പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായി നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സെലീന ഫെര്‍ണാണ്ടസിന്‍റെ കുറിപ്പ് […]

സ്ഫടികം 2 ടീസര്‍ പുറത്ത് : ഇതെന്ത് ദുരന്തമെന്ന് ആരാധകര്‍ (വീഡിയോ)

സ്ഫടികം 2 ടീസര്‍ പുറത്ത് : ഇതെന്ത് ദുരന്തമെന്ന് ആരാധകര്‍ (വീഡിയോ)

കൊച്ചി: മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ആടുതോമ എന്ന റൌഡിയുടെ കഥയായിരുന്നിട്ടു കൂടി നിരവധി കണ്ണ് നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. ഇപ്പോഴും ചാനലുകളില്‍ വരുമ്പോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലൗവിങ്‌ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ ടീസര്‍ പുറത്ത്. മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ ഒരുക്കിയ സ്ഫടികത്തിലെ ചില ഡയലോഗുകളും രംഗങ്ങളും അതേപോലെ പകര്‍ത്തിക്കൊണ്ടുള്ളതാണ് ടീസര്‍.എന്തായാലും […]

താരസംഘടനയായ അമ്മയുടെ ആസ്ഥാനം ഇനി കൊച്ചിയിലേക്ക്‌

താരസംഘടനയായ അമ്മയുടെ ആസ്ഥാനം ഇനി കൊച്ചിയിലേക്ക്‌

കൊച്ചി: താര സംഘടനയായ അമ്മയുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. പ്രസിഡന്റ് മോഹന്‍ലാല്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം ദേശാഭിമാനി റോഡില്‍ 11 സെന്റ് സ്ഥലത്ത് 12,000 സ്‌ക്വയര്‍ഫീറ്റിലെ അഞ്ചുനില കെട്ടിടം 5.75 കോടി രൂപയ്ക്ക് സ്വന്തമായി വാങ്ങുകയായിരുന്നു. നിലവില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ് മൂന്ന് മാസത്തിനകം പൂര്‍ണമായും കൊച്ചിയിലേക്ക് മാറ്റാനാണ് ശ്രമം. അമ്മയുടെ ഭാരവാഹികളായ ഇടവേള ബാബു, മുകേഷ് മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, […]

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

ടെലിവിഷന്‍ ഹാസ്യപരിപാടികള്‍ സെന്‍സര്‍ ചെയ്യണം: ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരിപാടികള്‍ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. ഇതിന് പുറമെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയ്ക്ക് എതിരെയും സന്തോഷ് കേസ് കൊടുത്തിട്ടുണ്ട്. മാനനഷ്ടം കാണിച്ച്‌ ചാനലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടികളിലേക്ക് നീങ്ങിയത് എന്നാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ […]

ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച്‌ കേക്ക് മുറിച്ച്‌ പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍

ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച്‌ കേക്ക് മുറിച്ച്‌ പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍

കൊച്ചി: പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഹൗസ്ഫുള്ളായി തിയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന സംവിധായകന്‍ പൃഥ്വിരാജിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇന്നലെയായിരുന്നു ലൂസിഫര്‍ റിലീസ് ചെയ്തത്. ചിത്രം വിജയിച്ചതോടെ ഭര്‍ത്താവിന് കിടിലന്‍ സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് സുപ്രിയ. ആരും അറിയാതെ മധുരമൂറുന്ന കേക്കായിരുന്നു കാത്തുവച്ചിരുന്നത്. ഈ കേക്കിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ടോപ്പിംഗായി ലൂസിഫറിന്റെ ചിത്രീകരണ നിമിഷങ്ങളില്‍ പകര്‍ത്തിയ ഫോട്ടോകള്‍ ഉണ്ടായിരുന്നു. പൃഥ്വിരാജാണ് ഭാര്യയുടെ ഈ സമ്മാനത്തെപ്പറ്റി […]

മുഗള്‍ രാജ്ഞിയുടെ വേഷപ്പകര്‍ച്ചയില്‍ അപര്‍ണ ബാലമുരളി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

മുഗള്‍ രാജ്ഞിയുടെ വേഷപ്പകര്‍ച്ചയില്‍ അപര്‍ണ ബാലമുരളി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: മലയാളത്തിലെ മുന്‍നിര നായിക നടിമാരില്‍ ശ്രദ്ധേയയായ അപര്‍ണ ബാലമുരളിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മുഗള്‍ രാജ്ഞിയുടെ വേഷപ്പകര്‍ച്ചയിലുള്ള താരത്തിന്റെ പുതിയ ചിത്രത്തിന് വന്‍ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അപര്‍ണ ബാലമുരളിയുടെ വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ ഇതിന് സമാനമായിരിക്കുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരേ ലുക്കിലുള്ള മൂന്ന് ചിത്രങ്ങളാണ് അപര്‍ണ പങ്കുവെച്ചിരിക്കുന്നത്. അവള്‍ രാജ്ഞിയായിരുന്നു. അവളുടെ ആത്മാവ് രാജകീയമാണ്. എന്ന തലക്കുറിപ്പോടെയാണ് അപര്‍ണ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.മിസ്റ്റര്‍ ആന്റ് മിസ് റൗഡിയാണ് അപര്‍ണയുടേതായി ഒടുവില്‍ […]