‘ലൂസിഫറി’ലെ അബ്രാം ഖുറേഷി ക്യാരക്ടര്‍ പോസ്റ്റര്‍

‘ലൂസിഫറി’ലെ അബ്രാം ഖുറേഷി ക്യാരക്ടര്‍ പോസ്റ്റര്‍

  ലൂസിഫറിലെ 31-ാംമത്തതും അവസാനത്തേതുമായ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ അബ്രാം ഖുറേഷിയായെത്തുന്ന മോഹൻലാലിന്‍റെ ലുക്കാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്ന മോഹൻലാലിന്‍റെ ക്ലൈമാക്സിലെ ലുക്കാണ് അബ്രാം ഖുറേഷി എന്ന പേരിലെത്തുന്നത്. അവസാനം… എന്നത് ആരംഭം മാത്രമാണ് എന്ന തലവാചകവുമായി ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കാൻ കൂടി പോന്നതാണ് ക്യാരക്ടര്‍ പോസ്റ്റര്‍. ഇതിനകം തിയറ്ററുകളിൽ തരംഗമായ ലൂസിഫര്‍ 8 ദിവസം കൊണ്ട് നൂറ് കോടി ബോക്സോഫീസ് ഗ്രോസ് കളക്ഷൻ നേടിയെന്നാണ് ഇതിനകം റിപ്പോര്‍ട്ട് […]

അന്തോണീസ് പുണ്യാളന്റെ ഗാനവുമായി യമണ്ടൻ പ്രേമകഥ ടീം

അന്തോണീസ് പുണ്യാളന്റെ ഗാനവുമായി യമണ്ടൻ പ്രേമകഥ ടീം

വ്രതം നോറ്റ് ഈസ്റ്റർ കൊണ്ടാടാൻ കാത്തിരിക്കുന്ന അനേകം ജനങ്ങൾക്ക് ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ ടീമിന്റെ ‘വന്ദിപ്പിൻ മാളോരേ…’ ഗാനം. അന്തോണീസ് പുണ്യാളനെ സ്മരിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് നാദിർഷ. വിദ്യാധരൻ മാസ്റ്ററാണ് ആലാപനം. നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിലെത്താൻ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ മലയാള ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. 2018 ജൂലൈ മാസത്തിലാണ് ‘ഒരു യമണ്ടൻ പ്രേമ കഥ’ ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. അമർ അക്ബർ […]

തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികളുടെ ചിത്രമുള്ള പ്രൊഫൈൽ പ്രസിദ്ധപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ ഇട്ട സ്കൂൾ കുട്ടികളുടെ ചിത്രമുള്ള പ്രൊഫൈൽ പ്രസിദ്ധപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

വഴിയിൽ വിസർജ്യം കണ്ടാൽ തനിക്കു മാറി നടക്കാൻ അറിയാം, പക്ഷെ ഇതെങ്ങനെയല്ല. ഐശ്വര്യ ലക്ഷ്മി പ്രതികരിക്കുക തന്നെ ചെയ്തു. തനിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകൾ പോസ്റ്റ് ചെയ്ത സ്കൂൾ കുട്ടികളുടെ ചിത്രം പ്രൊഫൈൽ ഫോട്ടോ ആക്കിയ സോഷ്യൽ മീഡിയ അക്കൗണ്ട് ഇൻസ്റ്റാഗ്രാം വഴി താരം തന്നെ പ്രസിദ്ധപ്പെടുത്തി. “ഈ അക്കൗണ്ട് എന്നിക്കു നേരെ പ്രൈവറ്റ് മെസേജുകൾ വഴി ലൈംഗികാതിക്രമണം നടത്തുന്നു. വഴിയിൽ വിസർജ്യം കണ്ടാൽ മാറി നടക്കാനുള്ള പക്വതയുണ്ടെനിക്ക്. പക്ഷെ ഈ ചിത്രത്തിലെ ആൺകുട്ടികളെ നോക്കൂ,” ഐശ്വര്യ […]

‘പിഎം മോദി’ക്ക് വിലക്ക്; തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്

‘പിഎം മോദി’ക്ക് വിലക്ക്; തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സിനിമ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമ ‘പിഎം മോദി’യുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നാളെയായിരുന്നു റിലീസ് ചെയ്യാനിരുന്നത്. നേരത്തെ സി​നി​മ​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​രജി സു​പ്രീം കോ​ട​തി ത​ള്ളിയിരുന്നു. കേ​സി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും സി​നി​മ പെ​രു​മാ​റ്റ ച​ട്ട ലം​ഘ​ന​മാ​ണോ എ​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ‌് ക​മ്മീ​ഷ​നാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നും സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ നടപടിയെടുത്തത്. 23 […]

‘സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇങ്ങനെ വിമര്‍ശിക്കരുത്

‘സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇങ്ങനെ വിമര്‍ശിക്കരുത്

  തന്‍റെ അയൽപക്കത്തുതാമസിക്കുന്ന സുരേഷ് ഗോപിയെ കുറിച്ച് നടി ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലാകുന്നു. ആരുമറിയാതെ അദ്ദേഹം സഹായിക്കുന്ന നിരവധിപേരെ അറിയാവുന്നതിനെകുറിച്ചും അദ്ദേഹത്തിന്‍റെ അയൽവാസിയായ ശേഷമുള്ള അനുഭവവുമാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ഇത്രയൊക്കെ ചെയ്യുന്ന അദ്ദേഹത്തെ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്ന പോലെ ദയവു ചെയ്തു വിമർശിക്കരുതെന്നും ലക്ഷ്മി പറയുകയാണ്. ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: ”രണ്ടു മൂന്നു ദിവസമായി ആകെ മനപ്രയാസമാണ്….. ആ കുഞ്ഞു മോൻ എപ്പോഴും കണ്മുന്നിൽ… പിന്നെ സ്നേഹിച്ചു കൂടെ […]

ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് പാര്‍വതി

ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് പാര്‍വതി

ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് മലയാളി നടി പാര്‍വതി. സ്വര ഭാസ്കറിന്‍റെ മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പാര്‍വതി സ്വരയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്. അഭിനയം കൊണ്ടു മാത്രമല്ല, നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ ബോളിവുഡിലെ വേറിട്ട സ്വരമാണ് സ്വര ഭാസ്കർ. ബോളിവുഡിലെയും മോളിവുഡിലെയും വേറിട്ട രണ്ട് വ്യക്തിത്വങ്ങളാണ് പാര്‍വതിയും സ്വര ഭാസ്കറും. കുറച്ചുകാലമായി ഇരുവരും നല്ല സുഹൃത്തുക്കളാണ്. സ്വര ഭാസ്കര്‍ തൻ്റെ 31ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് പാര്‍വതി ആശംസകൾ നേര്‍ന്നത്. ഇൻസ്റ്റാഗ്രാമിൽ സ്വര ഭാസ്കറിനൊപ്പം […]

നടൻ സണ്ണി വെയ്നും രഞ്ജിനിയും വിവാഹിതരായി

നടൻ സണ്ണി വെയ്നും രഞ്ജിനിയും വിവാഹിതരായി

  സെക്കൻഡ് ഷോ, ആൻമരിയ കലിപ്പിലാണ്, കായംകുളം കൊച്ചുണ്ണി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമൺ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളസിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനായ പ്രിയ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. ബാല്യകാല സുഹൃത്തായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെയാണ് സണ്ണി ജീവിത സഖിയാക്കിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 6.30ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു […]

രാഷ്ട്രീയ കേരളത്തിന്റെ കാരണവർക്ക് മലയാള സിനിമാ ലോകത്തിന്റെ ആദരാഞ്ജലി  

രാഷ്ട്രീയ കേരളത്തിന്റെ കാരണവർക്ക് മലയാള സിനിമാ ലോകത്തിന്റെ ആദരാഞ്ജലി  

രാഷ്ട്രീയ കേരളത്തിന്റെ കാരണവർക്ക് മലയാള സിനിമാ ലോകത്തിന്റെ ആദരാഞ്ജലി. സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് താരങ്ങളും സംവിധായകരും അടങ്ങിയ സിനിമാ മേഖല കെ.എം. മണിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. മമ്മൂട്ടി, സുരേഷ് ഗോപി,ശ്രീകുമാർ മേനോൻ തുടങ്ങിയവർ മരണ വാർത്ത പുറത്തു വന്നയുടൻ ഫേസ്ബുക് വഴി അന്ത്യാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ലൂസിഫർ

എട്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ലൂസിഫർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ ആഗോള ബോക്‌സ്ഓഫീസിൽ 100 കോടി കളക്ഷൻ പിന്നിട്ടെന്ന് നിർമ്മാതാക്കൾ. ആശിർവാദ് സിനിമാസാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. എട്ട് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 100 കോടി നേടുന്ന ചിത്രമായി ലൂസിഫർ മാറിയെന്നും ഈ വിജയത്തിൽ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ആശിർവാദ് സിനിമാസ് അറിയിച്ചു. ‘പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാർത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് […]

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള പുരസ്‌ക്കാരം’സമക്ഷ’ത്തിന്

ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള പുരസ്‌ക്കാരം’സമക്ഷ’ത്തിന്

തിരുവനന്തപുരം:42 മത് ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് സമക്ഷത്തിന്.മികച്ച ബാലതാരത്തിന് ഉളള പുരസ്‌ക്കാരം സമക്ഷത്തില്‍ അഭിനയിച്ച അക്ഷര കിഷോറും സ്വന്തമാക്കി.മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍ 2018 ലെ മികച്ച്‌സിനിമയ്ക്കുള്ള പുരസ്‌കാരം നേടി.ഷാജി എന്‍ കരുണാണ് മികച്ച സംവിധായകന്‍. (ചിത്രം: ഓള്). ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി.നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍),അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. സമഗ്രസംഭാവനകള്‍ക്കുള്ളചലച്ചിത്രരത്നം പുരസ്‌കാരം […]