പേര് പാരയായി; അനുപമയ്‍ക്കെതിരെ ശരണം വിളികള്‍

പേര് പാരയായി; അനുപമയ്‍ക്കെതിരെ ശരണം വിളികള്‍

    രണ്ട് അനുപമമാരും കഴിഞ്ഞ രണ്ട് ദിവസമായി വാര്‍ത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഒരു അനുപമ സുരേഷ് ഗോപിയുടെ അയ്യപ്പനെ കൂട്ടുപിടിച്ചുള്ള വോട്ടഭ്യര്‍ഥനയുമായി ബന്ധപ്പെട്ട് നോട്ടീസയച്ചതോടെ വാര്‍ത്തകളിൽ നിറഞ്ഞ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ. മറ്റൊരനുപമ രാക്ഷസൻ എന്ന തമിഴ് ഹിറ്റ് മൂവിയുടെ തെലുങ്ക് പതിപ്പായ രാക്ഷസുടുവിൽ അമലപോളിന് പകരം നടിയായി അഭിനയിക്കുന്ന മലയാളിയായ നടി അനുപമ പരമേശ്വരൻ. ഏതായാലും രണ്ട് അനുപമകളും വാര്‍ത്തകളിൽ നിറഞ്ഞതോടെ ടി.വി അനുപമയ്ക്ക് വെച്ചത് കൊണ്ടത് അനുപമ പരേമേശ്വരനാണ്. അനുപമ […]

സുരേഷ് ​ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകൻ രംഗത്ത്

സുരേഷ് ​ഗോപിയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകൻ രംഗത്ത്

  തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ സുദേവൻ രംഗത്ത്. ഒരു പ്രായത്തിൽ സുരേഷ് ഗോപി സിനിമകൾ ഹരം കൊള്ളിച്ചിട്ടുണ്ടെന്നും അത് കണ്ട് കൈയടിച്ചിട്ടുണ്ടെന്നും സുദേവൻ കുറിച്ചു. എന്നാൽ ഇപ്പോൾ സുരേഷ് ഗോപിയെ കാണുമ്പോൾ ഒരു കോമഡി ചിത്രമായാണ് തോന്നുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സമയമുള്ളപ്പോൾ സുരേഷ് ഗോപി താൻ അഭിനയിച്ച സിനിമകൾ ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണെന്നും സുദേവൻ കുറിച്ചു. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെ നിൽക്കുന്നു […]

മധുര രാജ എത്തി, ഒപ്പം സണ്ണിയും

മധുര രാജ എത്തി, ഒപ്പം സണ്ണിയും

കാത്തിരുന്ന് കാത്തിരുന്ന് മധുര രാജ പ്രേക്ഷകർക്ക് മുന്നിൽ എത്തി. തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മധുര രാജ ട്രെയ്‌ലറിൽ തനി നാടൻ ആക്ഷൻ ഹീറോയായി മമ്മൂട്ടി നിറഞ്ഞാടുന്നുണ്ട്. കൂടാതെ സണ്ണി ലിയോണിയുടെ നൃത്ത രംഗ ശകലം കൂടി ഇതിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് സണ്ണിയുടെ ആരാധകരെ നിരാശരാക്കാതിരിക്കില്ല. രാജയുടെ വരവ് വിളിച്ചോതുന്ന തരത്തിലെ വിഷ്വൽസാണ് ട്രൈലറിൽ. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന രാജയെയാണ് പ്രേക്ഷകർക്കിവിടെ കാണാൻ കഴിയുക. മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് […]

സത്യന്‍റെ ജീവിതം അഭ്രപാളിയിലേക്ക്; സത്യനാകാൻ ജയസൂര്യ

സത്യന്‍റെ ജീവിതം അഭ്രപാളിയിലേക്ക്; സത്യനാകാൻ ജയസൂര്യ

  മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായി അറിയപ്പെടുന്ന സത്യന്‍റെ ജീവിതം സിനിമയാകുന്നു. സത്യനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് മേക്കോവറുകളിലൂടെ ഈയടുത്ത് മലയാളത്തിൽ ശ്രദ്ധ നേടിയ പ്രിയനടൻ ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണറിയുന്നത്. മലയാള സിനിമയിൽ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് സത്യനെന്ന് ഏവരും നിസ്സംശയം പറയും. നിത്യഹരിതനായകനായ പ്രേംനസീറിന്‍റെ അതേ കാലയളവിൽ തന്നെ അദ്ദേഹത്തോടൊപ്പം തന്നെ ഉയര്‍ന്ന അഭിനയം കാഴ്ചവെച്ച സത്യനെ പഴയ തലമുറ […]

സൗബിൻ, ഷെയ്ൻ, ജോജു ചിത്രം ‘വലിയ പെരുന്നാള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സൗബിൻ, ഷെയ്ൻ, ജോജു ചിത്രം ‘വലിയ പെരുന്നാള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  നടന്മാരായ ജോജുവും സൗബിനും ഷെയ്നും ഒന്നിക്കുന്ന ‘വലിയ പെരുന്നാളി’ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ ദിനം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്. ‘കുമ്പളങ്ങി നൈറ്റ്സി’ന് ശേഷം സൗബിനും ഷെയ്നും ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ജോജു ജോര്‍ജ്ജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അൻവര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ ഡിമൽ ഡെന്നിസാണ് സംവിധാനം ചെയ്യുന്നത്. സംവിധായകനായി തുടങ്ങിയ അൻവർ റഷീദ് നിർമ്മാതാവെന്ന നിലയിലും പ്രശസ്തനാണ്. പ്രേമം, ബാംഗ്ലൂർ ഡേയ്സ് എന്നീ […]

രാഹുൽ ഗാന്ധിയെ കുറിച്ചുള്ള സിനിമ എന്തിനെന്ന് വിവേക്

രാഹുൽ ഗാന്ധിയെ കുറിച്ചുള്ള സിനിമ എന്തിനെന്ന് വിവേക്

  പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ജീവിതചരിത്രം വിഷയമാക്കി സിനിമ ഇറങ്ങുന്നത് അടുത്തിടെ ഒരു ട്രെൻഡായിരിക്കുകയാണ്. വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം വിഷയമാക്കി യാത്ര എന്ന ചിത്രമിറങ്ങിയതിന് പിന്നാലെ നരേന്ദ്രമോദിയുടേയും എൻ.ടി.ആറിന്‍റേയും രാഹുൽ ഗാന്ധിയുടേയുമൊക്കെ ജീവിതം അടിസ്ഥാനമാക്കി സിനിമകളൊരുങ്ങുകയാണ്. തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഇത്തരം സിനിമകള്‍ ഒരുക്കിയെതെന്നും വിമര്‍ശനങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്ക് ചിത്രമായ പിഎം നരേന്ദ്രമോദി ഈ മാസമാണ് റിലീസിനെത്തുന്നത്.

മുരളി ഗോപി നായകനാകുന്നു; ചിത്രം ‘വളവള’

മുരളി ഗോപി നായകനാകുന്നു; ചിത്രം ‘വളവള’

  ”ലൂസിഫര്‍” സിനിമ തരംഗമാവുകയാണ്. പൃഥ്വിയും മോഹൻലാലും ഒന്നിച്ച ചിത്രം. ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മുരളി ഗോപിയും ആദ്യമായി മാസ് ശൈലിയിൽ എഴുതിയ തിരക്കഥ ഹിറ്റായിരിക്കുകയാണ്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട മുരളി ഗോപി വില്ലനായും സഹാനടനായുമൊക്കെ തിളങ്ങിയ ചിത്രങ്ങള്‍ നിരവധിയുണ്ട്. എന്നാൽ അദ്ദേഹം നായകനായി എത്തുകയാണ് ”വളവള” എന്നു പേരിട്ട ചിത്രത്തിലൂടെ. മുരളി ഗോപി മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘വളവള’. ഫേസ്ബുക്കിലൂടെയാണ് തന്‍റെ പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം താരം നടത്തിയിരിക്കുന്നത്. സാം ജോസിന്റെ […]

നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം അഭിനയത്തിനു പുറമെ നിര്‍മ്മാണ മേഖലയിലേക്കും കടക്കുകയാണ് നടി. ഒരു തമിഴ് ചിത്രമാണ് അമല പോള്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. കെടവര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുളള […]

അന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂ

അന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂ

അജയ് ദേവ്ഗണ്‍ നായകനാകുന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് ദേ ദേ പ്യാര്‍ ദേ. അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമ്മിലുളള വിവാഹവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. സിനിമയുടെ രസകരമായ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രാകുല്‍ പ്രീതും തബുവുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. അകിവ് അലി സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ആശിഷ് എന്ന അന്‍പതുകാരനായി അജയ് ദേവ്ഗണും അയേഷ എന്ന 26കാരിയായി രാകുല്‍ പ്രീതും എത്തുന്നു. തബു ആശിഷിന്റെ മുന്‍ഭാര്യയുടെ വേഷത്തിലും എത്തുന്നു. ഹാസ്യതാരം ജാവേദ് ജഫ്രിയും […]

യുവ നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു

യുവ നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു

  ‘ലിവിങ് ടുഗദര്‍’, ‘ഡോ ലവ്’, ‘ചട്ടക്കാരി’, ‘ഓര്‍ഡിനറി’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ഹേമന്ദ് മേനോൻ വിവാഹിതനാകുന്നു. ഡോക്ടര്‍ നിലിന മധുവാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ ഹേമന്ദ് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഹേമന്ദ് ഇങ്ങനെ കുറിച്ചു. ‘എൻ്റെ ജീവിതത്തിൻ്റെ ബാക്കിഭാഗത്തിൽ ന്നെ സഹിക്കാനുള്ള ആളെ ഞാൻ കണ്ടെത്തി, ഒടുവിൽ അവൾ സമ്മതം മൂളി. നമ്മുടെ യാത്ര അത്രത്തോളം തികഞ്ഞ ഒന്നായിരുന്നില്ല. […]