മാധ്യമപ്രവർത്തകനോട് പൊതുവേദിയിൽ വെച്ച് തട്ടിക്കയറി കങ്കണ റണാവത്ത്; വിവാദം: വീഡിയോ

മാധ്യമപ്രവർത്തകനോട് പൊതുവേദിയിൽ വെച്ച് തട്ടിക്കയറി കങ്കണ റണാവത്ത്; വിവാദം: വീഡിയോ

മാധ്യമപ്രവർത്തകനോട് പൊതുവേദിയിൽ വെച്ച് തട്ടിക്കയറി ബോളിവുഡ് നടി കങ്കണ റണാവത്ത്. തൻ്റെ മുൻ ചിത്രം ‘മണികർണ്ണിക’യ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന പേരിലാണ് കങ്കണ മാധ്യമ പ്രവർത്തകനോട് തട്ടിക്കയറിയത്. തൻ്റെ പുതിയ ചിത്രം ‘ജഡ്ജ്‌മെന്റല്‍ ഹെ ക്യാ’ യുടെ ഗാനങ്ങളുടെ റിലീസിങ് വേദിയില്‍ വച്ചാണ് താരം പിടിഐ മാധ്യമ പ്രവര്‍ത്തകനുമായി തര്‍ക്കിച്ചത്. ‘മണികർണിക’യ്ക്കെതിരെ മോശമായി ട്വീറ്റ് ചെയ്തുവെന്നായിരുന്നു കങ്കണയുടെ ആദ്യ ആരോപണം. ദേശ സ്‌നേഹവുമായി ബന്ധപ്പെട്ട സിനിമ എടുത്തതിന്റെ പേരില്‍ താന്‍ തീവ്ര ദേശീയ വാദിയാണെന്ന് മാധ്യമപ്രവർത്തകൻ പ്രചരിപ്പിച്ചുവെന്നും […]

ഡിസ്‌നി താരം കാമറൺ ബോയ്‌സ് അന്തരിച്ചു

ഡിസ്‌നി താരം കാമറൺ ബോയ്‌സ് അന്തരിച്ചു

ഡിസ്‌നി താരം കാമറൺ ബോയ്‌സ് അന്തരിച്ചു. 20 വയസ്സായിരുന്നു. ഡിസന്റന്റ്‌സ് എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ കാമറൂൺ ബോയ്‌സ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഏറെ നാളുകളായി കാമറൂൺ ചികിത്സയിലായിരുന്നു. ഒമ്പാതം വയസ്സിലാണ് കാമറൺ അഭിനയലോകത്ത് എത്തുന്നത്. മിറേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം ‘ഗ്രോൺ അപ്‌സ്’ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടി. ജെസ്സീ എന്ന ഡിസ്‌നി ചാനൽ ഷോയിലൂടെയാണ് സ്റ്റാർ പദവിയിലേക്ക് കാമറൺ ഉയരുന്നത്. പിന്നീടാണ് ഡിസന്റന്റ്‌സിൽ വേഷമിടുന്നത്. അഭിനേതാവ് എന്നതിലുപരി നല്ലൊരു […]

മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററുകൾ കാണാതെ നീർമാതളം പൂത്ത കാലം; കാരണം പറഞ്ഞ് അണിയറ പ്രവർത്തകർ ഫേസ്ബുക്ക് ലൈവിൽ

മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററുകൾ കാണാതെ നീർമാതളം പൂത്ത കാലം; കാരണം പറഞ്ഞ് അണിയറ പ്രവർത്തകർ ഫേസ്ബുക്ക് ലൈവിൽ

കാണുന്നവർ മികച്ച അഭിപ്രായം പറയുന്നുണ്ടെങ്കിലും കൂടുതൽ തിയേറ്ററുകളിലേക്ക് പുതുമുഖ ചിത്രം ‘നീർമാതളം പൂത്ത കാലം’ എത്താത്തതിന്റെ കാരണം വ്യക്തമാക്കി സിനിമയുടെ അണിയറ പ്രവർത്തകർ ഫേസ്ബുക്ക് ലൈവിൽ. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ സിനിമ തിയേറ്ററുകളിൽ എത്തിയതു പോലും അറിഞ്ഞിട്ടില്ലെന്ന് സംവിധായകൻ പറയുന്നു. സിനിമ തിയേറ്ററുകളിൽ എത്താത്തതിന് പിന്നിൽ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടർ സുരേഷ് തിരുവല്ലയാണെന്നും അയാൾ പണം വാങ്ങി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും സംവിധായകൻ പറയുന്നു. ജൂൺ 28 നാണ് നീർമാതളം പൂത്ത കാലം തിയേറ്ററുകളിൽ എത്തിയത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി 27 […]

നിവിനും നയൻസും; ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നിവിനും നയൻസും; ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ദിലീപാണ് പോസ്റ്റര്‍ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. നിവിൻ പോളിയും തെന്നിന്ത്യൻ സൂപ്പര്‍ നായിക നയൻതാരയുമാണ് പോസ്റ്ററിലുള്ളത്. നിവിനേയും നയൻതാരയെയും മുഖ്യ കഥാപാത്രങ്ങളാക്കി ധ്യാൻ സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’ ചിത്രീകരണത്തിരക്കിലാണ്. ചിത്രം ഈ വര്‍ഷം സെപ്റ്റംബറോടെ തീയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ഒൻപത് വര്‍ഷങ്ങൾക്ക് ശേഷം മലര്‍വാടി ആര്‍ട്സ്ക്ലബ്ബിലെ താരങ്ങളെല്ലാം ഒരുമിക്കുന്ന […]

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് നടി ഒവിയ! കാരണം ഇതാണ്

ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് നടി ഒവിയ! കാരണം ഇതാണ്

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിലേക്ക് ചേക്കേറിയ നടമാരില്‍ ഒരാളാണ് ഒവിയ ഹെലന്‍. തമിഴിലും അത്രമേല്‍ ശ്രദ്ധിക്കപ്പെടാതിരുന്ന ഒവിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ ആരാധകരുടെ നീണ്ട നിര തന്നെ ഉണ്ടായി. ബാബുരാജ് ചിത്രത്തില്‍ കൂടി വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുകയാണ് ഒവിയ. ഒരു അഭിനേതാവെന്ന നിലയില്‍ വളരെ നല്ല ഒരു സ്ഥലത്താണ് ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നതെന്ന് ഒവിയ പറയുന്നു. താന്‍ ഇപ്പോള്‍ വളരെയധികം സന്തോഷവതിയാണ് എന്നും എപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കും. ഒരിക്കലും വിവാഹം […]

‘സൈറ നടന്ന വഴിയിലൂടെ ഞാനും നടന്നിട്ടുണ്ട്; പക്ഷേ വിട്ടുകൊടുത്തില്ല’: തുറന്നു പറഞ്ഞ് രുഹാനി സെയ്ദ്

‘സൈറ നടന്ന വഴിയിലൂടെ ഞാനും നടന്നിട്ടുണ്ട്; പക്ഷേ വിട്ടുകൊടുത്തില്ല’: തുറന്നു പറഞ്ഞ് രുഹാനി സെയ്ദ്

ബോളിവുഡ് നടി സൈറ വസീം അഭിനയം നിർത്താൻ തീരുമാനിച്ചതിൽ പ്രതികരണവുമായി മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്. മതത്തിൻ്റെ പേരിൽ തനിക്കും ആൾക്കൂട്ട ആക്രമണം നേരിട്ടിരുന്നെന്നും എന്നാൽ താൻ വിട്ടുകൊടുത്തില്ലെന്നും അവർ പറഞ്ഞു. സൈറ വസീം അഭിനയം ഉപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരം ആയിരിക്കില്ലെന്നും ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രുഹാനി വ്യക്തമാക്കി. ‘എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു. കാരണം അവള്‍ നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചതാണ്. ദൈവം അനുഗ്രഹിച്ചു നല്‍കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ […]

നിറവയറുമായി സമീര റെഡ്ഡി; അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

നിറവയറുമായി സമീര റെഡ്ഡി; അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

തെന്നിന്ത്യൻ താരം സമീര റെഡ്ഡിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. വെള്ളത്തിനടിയിൽ വെച്ചാണ് ഫോട്ടോഷൂട്ട്. അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നടി പുറത്തു വിട്ടത്. ആറോളം ചിത്രങ്ങളാണ് സമീര പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒൻപതാം മാസത്തിലെ തൻ്റെ വയറിൻ്റെ സൗന്ദര്യം ആസ്വദിക്കാനാണ് താൻ ഈ ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് സമീര കുറിച്ചു. എല്ലായ്പ്പോഴും നമ്മൾ നമ്മളെ സ്നേഹിക്കണമെന്നും സമീര തൻ്റെ പോസ്റ്റിലൂടെ പറഞ്ഞു. 34കാരിയായ സമീര ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നാൾ വരും […]

കോഴിക്കോട് ജില്ലയുടെ മാപ്പിന് കടപ്പാട് നൽകിയില്ല; ക്ഷമ ചോദിച്ച് ആഷിഖ്

കോഴിക്കോട് ജില്ലയുടെ മാപ്പിന് കടപ്പാട് നൽകിയില്ല; ക്ഷമ ചോദിച്ച് ആഷിഖ്

  ‘വൈറസ്’ സിനിമയിൽ കോഴിക്കോട് ജില്ലയുടെ വിശദമായ ഒരു മാപ്പ് ക്രെഡിറ്റ് നൽകാതിരുന്നതിന് ക്ഷമ ചോദിച്ച് സംവിധായകൻ ആഷിഖ് അബു. ചിത്രത്തിൽ ഒരു കമ്പ്യൂട്ടർ ഗ്രാഫിക്സ് സെഗ്മെന്റിൽ മാപ്പ് കാണിക്കുന്നുണ്ടെന്നും ഈ മാപ് കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസൺ നെടുമ്പാല നിർമ്മിച്ചതാണ്. എന്നാൽ വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പ്രസിദ്ധപ്പെടുത്തിയത് ഉപയോഗിച്ചാണ് സിനിമക്ക് കമ്പ്യൂട്ടർ ഗ്രാഫിക്സ് ചെയ്ത ടീം ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ക്രെഡിറ്റ് ജൈസൺ നെടുമ്പാലക്കാണെന്ന് […]

ആശ ശരത് ഖേദം പ്രകടിപ്പിച്ചു, ഭർത്താവിനെ കാണാനില്ലെന്ന വിവാദ വീഡിയോ പോസ്റ്റിലാണ് ഖേദ പ്രകടനം

ആശ ശരത് ഖേദം പ്രകടിപ്പിച്ചു, ഭർത്താവിനെ കാണാനില്ലെന്ന വിവാദ വീഡിയോ പോസ്റ്റിലാണ് ഖേദ പ്രകടനം

കൊച്ചി: വിവാദങ്ങൾ ങ്ങൾക്കൊടുവിൽ ഭർത്താവിനെ കാണാനില്ലെന്ന വീഡിയോ പോസ്റ്റ് ചെയ്തതിൽ ഖേദമറിയിച്ച് നടി ആശാ ശരത്.നടിയുടെ വാക്കുകൾ ഇങ്ങനെ എവിടെ സിനിമയുടെ ഫേസ് ബുക്ക് പേജിലാണ് വീഡിയോവന്നത്. ഉദ്ദേശ്യം വ്യക്തമായിരുന്നു. ആശാ ശരത് ആയല്ല, ആ സിനിമയിലെ കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്. ഭർത്താവിനെ കാണാതായതിനെക്കുറിച്ച് പറയുമ്പോൾ സക്കറിയ എന്ന പേര് എടുത്തു പറയുന്നുമുണ്ട്. സംവിധായകനും സിനിമയിലെ അണിയറപ്രവര്‍ത്തകരുമെല്ലാം കൂട്ടായി എടുത്ത തീരുമാനമാണത്. പ്രൊമോഷണൽ വിഡിയോ ആണെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുമുണ്ട്. ചിലര്‍ക്കെങ്കിലും മറിച്ചുള്ള ആശങ്കകളുണ്ടായത് എന്നോടുള്ള സ്നേഹം കൊണ്ടാണെന്നാണ് മനസിലാക്കുന്നത്. […]

സുരേഷ് ഗോപിക്കെതിരെയാണ് മാക്ട രൂപീകരിച്ചത്; കലൂര്‍ ഡെന്നിസ് 

സുരേഷ് ഗോപിക്കെതിരെയാണ് മാക്ട രൂപീകരിച്ചത്; കലൂര്‍ ഡെന്നിസ് 

സുരേഷ് ഗോപിക്കെതിരെയാണ് മാക്ട അന്ന് രൂപീകരിച്ചതെന്ന് തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസ്. സുരേഷ് ഗോപിയുമായി പലര്‍ക്കും അസ്വാരസ്യങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ട തുടങ്ങി. എന്നാല്‍, എല്ലാ മാസവും സംഭാവന നല്‍കാന്‍ മുന്നോട്ട് വന്നയാളാണ് സുരേഷ് ഗോപി. അന്നും ഇന്നും നിര്‍മ്മാതാക്കളെ ബഹുമാനിക്കണം, സ്‌നേഹിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ താരങ്ങളുടെ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ തിരക്കഥ എഴുതിയ സിറ്റി പൊലീസ് സിനിമയുടെ ലൊക്കേഷനിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സുരേഷ് ഗോപിയായിരുന്നു നായകന്‍. എന്നാല്‍ ആ സിനിമയുടെ […]