കോവളം ബീച്ചിലെത്തിയാല്‍ ഡ്രഗ്‌സ് വേണോ എന്ന് ചോദിക്കും, വെയ്ട്രസ് ആയും പഠിപ്പിച്ചും പണമുണ്ടാക്കി; തുറന്നുപറഞ്ഞ് ബോളിവുഡ് നടിയുടെ കുറുപ്പ്

കോവളം ബീച്ചിലെത്തിയാല്‍ ഡ്രഗ്‌സ് വേണോ എന്ന് ചോദിക്കും, വെയ്ട്രസ് ആയും പഠിപ്പിച്ചും പണമുണ്ടാക്കി; തുറന്നുപറഞ്ഞ് ബോളിവുഡ് നടിയുടെ കുറുപ്പ്

ബോളിവുഡ് നടിയും മോഡലുമായ കല്‍കി കൊച്‌ലിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അഭിനയം പഠിക്കുന്ന സമയത്ത് അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും നടിയാകാന്‍ നടത്തിയ പ്രയത്‌നങ്ങളും തുറന്നെഴുതിയിരിക്കുകയാണ് താരം. ഹ്യുമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് കല്‍ക്കി തന്റെ ജീവിതത്തെക്കുറിച്ച് പങ്കുവച്ചത്. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയ കല്‍ക്കിയുടെ അച്ഛന്‍ ഇവിടെ വച്ചാണ് അമ്മയുമായി കണ്ടുമുട്ടിയത്. തന്റെ ബാല്യം വളരെ മികവുറ്റതായിരുന്നെന്ന് പറയുന്ന കല്‍ക്കി ആ നാളുകളില്‍ ഒരു വെള്ളക്കാരിയാണെന്ന വേര്‍തിരിവ് താന്‍ അനുഭവിച്ചിട്ടില്ലെന്നും പറയുന്നു. ‘പക്ഷെ വളര്‍ന്നപ്പോള്‍ ഈ വ്യത്യാസം […]

അന്നും ഇന്നും എന്നും രാജയുടെ പിള്ളേര് സ്‌ട്രോങ്ങാണ്, ഡബിളല്ല ട്രിപ്പിള്‍ സ്‌ട്രോങ്; കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി മധുരരാജയുടെ ടീസര്‍

അന്നും ഇന്നും എന്നും രാജയുടെ പിള്ളേര് സ്‌ട്രോങ്ങാണ്, ഡബിളല്ല ട്രിപ്പിള്‍ സ്‌ട്രോങ്; കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി മധുരരാജയുടെ ടീസര്‍

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി വൈശാഖ്- മമ്മൂട്ടി ചിത്രം മധുരരാജയിലെ ടീസറെത്തി. ആരാധകര്‍ക്കായുള്ള എല്ലാ ചേരുവകളും ടീസറിലുണ്ട്. അണിയറയിലൊരുങ്ങുന്നത് ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രം തന്നെയാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും സ്‌ക്രീനില്‍ എത്തുന്നു. പുലിമുരുകനും മാസ്റ്റര്‍ പീസിനും ശേഷം ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. . വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച മാസ്സ് വേഷങ്ങളില്‍ ഒന്ന് വീണ്ടും സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ് ഒപ്പം പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ […]

‘ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരേയുള്ളൂ ലൂസിഫര്‍’; വരവറിയിച്ച് സ്റ്റീഫന്‍ നെടുമ്പള്ളി; ട്രെയ്‌ലര്‍

‘ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരേയുള്ളൂ ലൂസിഫര്‍’; വരവറിയിച്ച് സ്റ്റീഫന്‍ നെടുമ്പള്ളി; ട്രെയ്‌ലര്‍

പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭം ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തുവന്നു. പ്രേക്ഷകരെയും ആരാധകരെയും ഒരു പോലെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയ്‌ലര്‍. അല്‍പ്പം വില്ലന്‍ പരിവേഷം കലര്‍ന്ന നായക കഥാപാത്രമാണ് മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെന്നാണ് ട്രെയിലറിനെക്കുറിച്ച് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. പ്രിയദര്‍ശിനി രാംദാസ് എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും […]

എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്; അഭിനയം തുടരുമോ എന്ന ചോദ്യത്തിന് സയേഷയുടെ മറുപടി

എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്; അഭിനയം തുടരുമോ എന്ന ചോദ്യത്തിന് സയേഷയുടെ മറുപടി

ചെന്നൈ: വിവാഹ ശേഷം പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ജോലിക്ക് പോകുമോ എന്നത്. ഈ ചോദ്യം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് അഭിനേത്രികള്‍ ആണ്. ‘വിവാഹത്തിന് ശേഷം വീണ്ടും അഭിനയിക്കുമോ അതോ കുടുംബവുമായി കഴിയുമോ’ എന്നത്. ഇത്തരത്തില്‍ തന്നോട് ചോദ്യം ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടി ആണ് നടി സയേഷ നല്‍കിയിരിക്കുന്നത്. ‘എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. വിവാഹ ശേഷവും സിനിമയില്‍ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനം […]

പിറന്നാള്‍ ദിനത്തില്‍ ഡ്രൈവറിനും സഹായിക്കും വീട് വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കി ആലിയ ഭട്ട്

പിറന്നാള്‍ ദിനത്തില്‍ ഡ്രൈവറിനും സഹായിക്കും വീട് വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കി ആലിയ ഭട്ട്

മുംബൈ: ആഘോഷങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊടിക്കുന്ന താരങ്ങളെയാണ് അധികവും കാണാറ്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി തന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പിറന്നാള്‍ സന്തോഷത്തില്‍ തന്റെ ഡ്രൈവറിനും സഹായിക്കും വീടു വയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കിയാണ് ആലിയ തന്റെ ആഘോഷം വ്യത്യസ്തമാക്കിയത്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ തുക സമ്മാനിച്ചത്. ആലിയ നല്‍കിയ തുക കൊണ്ട് ഇരുവരും പുതിയ വീടുകള്‍ വാങ്ങിച്ചു. ഈ മാസം 15 നാണ് ആലിയ തന്റെ 26ാം […]

ഞാനും വെയ്റ്റിംഗ് ആണ് ചേച്ചി; സുപ്രിയയുടെ കമന്റിനു പൃഥ്വിയുടെ രസികന്‍ മറുപടി കമന്റ്

ഞാനും വെയ്റ്റിംഗ് ആണ് ചേച്ചി; സുപ്രിയയുടെ കമന്റിനു പൃഥ്വിയുടെ രസികന്‍ മറുപടി കമന്റ്

കൊച്ചി:പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിലെ സൂപ്പര്‍താരമായ മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍.പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ് ചിത്രത്തിന് വേണ്ടി. ഈ മാസം 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇന്നലെ പൃഥ്വിരാജ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിയിലെ കമന്റ് ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.ഫോട്ടോക്ക് അടിയില്‍ രാജുവേട്ടാ കട്ട വെയ്റ്റിംഗ് എന്ന് കമന്റ് ഇട്ടത് ഭാര്യ സുപ്രിയ ആണ്. അതിന് പൃഥ്വിരാജ് നല്‍കിയ മറുപടിയാണ് രസകരം. ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്നാണ് പൃഥ്വിരാജ് സുപ്രിയയ്ക്ക് […]

നിര്‍മാതാവിനെ വീട്ടില്‍കയറി ആക്രമിച്ച കേസ്: റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

നിര്‍മാതാവിനെ വീട്ടില്‍കയറി ആക്രമിച്ച കേസ്: റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന

  കൊച്ചി: നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീടുകയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് ഗൂണ്ടകളുമായി എത്തി ആക്രമിച്ചെന്ന് കാണിച്ച് ആല്‍വിന്‍ ആന്റണി ഡിജിപിക്ക് പരാതി നല്‍കി. നടപടികള്‍ വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനല്‍കിയതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ അറിയിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി എത്തിയാണ് ആല്‍വിന്‍ ആന്റണി ഡി.ജി.പിയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം റോഷന്‍ ആന്‍ഡ്രൂസിന്റെ […]

ബുച്ചി ബാബു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി

ബുച്ചി ബാബു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി

  ചെന്നൈ:തമിഴില്‍ നായകനായി തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന വിജയ് സേതുപതി തെലുങ്കില്‍ വില്ലനായി അഭിനയിക്കാന്‍ ഒരുങ്ങുന്നു. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന പുതിയ തെലുഗ് പടത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്. സംവിധായകന്‍ ബുച്ചി ബാബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ഇനിയും ഇമ്മാതിരി ഫോട്ടോകള്‍ ഇറക്കി ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരുടെ ജീവിതം തകര്‍ക്കരുത്; പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഹോട്ട്‌ലുക്കില്‍ അന്ധാളിച്ച് ആരാധകര്‍

ഇനിയും ഇമ്മാതിരി ഫോട്ടോകള്‍ ഇറക്കി ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാരുടെ ജീവിതം തകര്‍ക്കരുത്; പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഹോട്ട്‌ലുക്കില്‍ അന്ധാളിച്ച് ആരാധകര്‍

കൊച്ചി: മമ്മൂട്ടിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്കിലൂടെ ഇന്നലെ പുറത്തു വിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്. പതിനെട്ടാം പടി എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിക്കുന്ന ‘ജോണ്‍ എബ്രഹാം പാലയ്ക്കല്‍’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് മമ്മൂട്ടി ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ചത്. വമ്പന്‍ സ്വീകാര്യതയാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ നല്‍കിയിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുറത്തുവിട്ട് 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് ഒരു ലക്ഷത്തിന് മേല്‍ ലൈക്ക് […]

കിടിലന്‍ സുംബാ ഡാന്‍സുമായി നവ്യാ നായര്‍; കൈയ്യടിച്ച് ആരാധകര്‍

കിടിലന്‍ സുംബാ ഡാന്‍സുമായി നവ്യാ നായര്‍; കൈയ്യടിച്ച് ആരാധകര്‍

കൊച്ചി: മലയാള കുടുംബപ്രേക്ഷകരുടെ പ്രിയ നായികയാണു നവ്യാ നായര്‍. സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുടെ സ്‌നേഹത്തിനു കുറവൊന്നും വന്നിട്ടില്ല. മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും നിറസാന്നിധ്യമാണ് നവ്യാ.ഇപ്പോഴിതാ നവ്യയുടെ ഒരു സുംബാ ഡാന്‍സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണു താരം വീഡിയോ പങ്കുവച്ചത്. ഫിറ്റ്‌നസ് നിലനിര്‍ത്താനുള്ള നവ്യയുടെ ശ്രമങ്ങളെ നന്നായി അറിയുന്നവര്‍ക്ക് ഈ സുംബാ ഡാന്‍സ് വലിയ കാര്യമൊന്നുമല്ല. നവ്യയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണു ലഭിക്കുന്നത്.മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളും നവ്യ അടുത്തിടെ പങ്കുവച്ചിരുന്നു. വന്‍വരവേല്‍പ്പാണ് ഈ ചിത്രങ്ങള്‍ക്കു […]

1 3 4 5 6 7 589