എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന്‌ വാശിയില്ല

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന്‌ വാശിയില്ല

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന്‌ വാശി ഇല്ലെന്ന്‌ മോഹന്‍ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത്‌ കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ താനുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ വ്യക്തമാക്കി. കേരളത്തിലെ മദ്യപാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാല്‍ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നത്‌ വാസ്‌തവം തന്നെ. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്‌, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌. ഇവിടെ വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ […]

അനാവശ്യവിവാദങ്ങള്‍ നല്ല സിനിമയെ തകര്‍ക്കും: ബ്ലെസി

അനാവശ്യവിവാദങ്ങള്‍ നല്ല സിനിമയെ തകര്‍ക്കും: ബ്ലെസി

സിനിമ എന്നും സമൂഹത്തിന്റ സംസ്കാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്നും അനാവശ്യ വിവാദങ്ങളിലൂടെ നല്ല സിനിമയെ തകര്‍ക്കുകയാണ് ചിലരുടെ ശ്രമമെന്നും സിനിമ സംവിധായകന്‍ ബ്ലെസി പറഞ്ഞു.  മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യല്‍ വര്‍ക്ക്‌സ് വിഭാഗം സംഘടിപ്പിച്ച “സിനിമ നല്‍കുന്ന സാമൂഹ്യ സാംസ്കാരിക പാഠങ്ങള്‍’ എ ന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്യുന്ന കിരാതമായ പ്രവൃത്തിപോലും ചോദ്യംചെയ്യാത്തവരാണ് മാതൃത്വത്തിന്റെ മഹത്വത്തെചിത്രീകരിക്കുന്ന “കളിമണ്ണ്’ എന്ന സിനിമയെ എതിര്‍ക്കുന്നത്. സിനിമ കാണാതെ തനിക്കെതിരെ വാളോങ്ങുന്നവര്‍ക്ക് […]

കണ്ണാടി ടാക്കീസ്‌

കണ്ണാടി ടാക്കീസ്‌

ശ്രീനിവാസന്‍ വീണ്ടും നായകനാകുന്ന ചിത്രമാണ്‌ കണ്ണാടി ടാക്കീസ്‌. കെ എം മധൂസൂദനനാണ്‌ ചിത്രം ഒരുക്കുന്നത്‌. ശ്രീനിവാസനൊപ്പം ലാലും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ടാകും. തീയേറ്റര്‍ മാനേജരായ ദിനേശന്‍ എന്ന കഥാപാത്രമായാണ്‌ ശ്രീനിവാസന്‍ കണ്ണാടി ടാക്കീസില്‍ അഭിനയിക്കുന്നത്‌. എല്ലാ സിനിമകളും കാണുന്ന ദിനേശന്‍ നായകകഥാപാത്രത്തിന്റെ അനുഭവങ്ങള്‍ തന്റേതുകൂടിയാണെന്ന്‌ കരുതുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. തീയേറ്റര്‍ ഉടമയായ ശിവരാമന്‍ നമ്പ്യാരായിട്ടാണ്‌ ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. വിജയകുമാര്‍, വിജയന്‍ കാരന്തൂര്‍, മാമുക്കോയ, ഇന്ദ്രന്‍സ്‌, അര്‍ച്ചന കവി, ലക്ഷ്‌മി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം കൊയ്തത് 33.12 കോടി

ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം കൊയ്തത് 33.12 കോടി

കിങ്ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം തന്നെ റെക്കോഡ് നേട്ടത്തിലേക്ക്.ചിത്രം ഒരു ദിവസം കൊണ്ട് 33.12 കോടി കളക്ഷന്‍ നേടിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. റിലീസിന് മുമ്പ് നടത്തിയ പ്രിവ്യൂവിലൂടെ തന്നെ ചിത്രം 6.75 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 70 കോടി ചെലവാക്കി നിര്‍മ്മിച്ച ചെന്നൈ എക്‌സ്പ്രസ് രാജ്യത്ത് 3500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 700 തിയേറ്ററുകളിലുമായാണ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ മുന്‍നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. […]

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ പൂനം പാണ്ഡേ

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ പൂനം പാണ്ഡേ

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ തന്നെയാണ് ആരാധകര്‍ കാണുകയെന്ന്  വിവാദ സുന്ദരി പൂനം പാണ്ഡേ.  വരാനിരിക്കുന്ന അജിത്ത് രാജ്‌ഗോപാല്‍ ചിത്രത്തില്‍ ശരീരപ്രദര്‍ശനത്തിലൂടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കില്ലെന്നും പൂനം പറഞ്ഞു. ചിത്രത്തില്‍ മുഴുവന്‍ സമയവും തന്റെ കഥാപാത്രം സാരിയിലായിരിക്കും.ശുഭിലെ സ്മിത പാട്ടീലിന്റേയും സത്യം ശിവം സുന്ദരത്തിലെ സീനത്ത് അമ്മന്റേയും കഥാപാത്രങ്ങള്‍ എന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. നിരവധി നായികമാര്‍ സാരിയില്‍ സുന്ദരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കും അത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പൂനം പറഞ്ഞു. വിവാദങ്ങള്‍ കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്.  ബോളിവുഡില്‍ യാതൊരു […]

അപര്‍ണ ആസിഫിന്റെ നായിക

അപര്‍ണ ആസിഫിന്റെ നായിക

എബിസിഡി ഫെയിം അപര്‍ണാ ഗോപിനാഥ്‌ ആസിഫ്‌ അലിയുടെ നായികയാകുന്നു. ബൈസൈക്കിള്‍ തീവ്‌സ്‌ എന്ന ചിത്രത്തിലാണ്‌ അപര്‍ണ ആസിഫിന്റെ നായികയാകുന്നത്‌. ജിസ്‌ ജോയ്‌ ആണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ബൈസൈക്കിള്‍ മോഷ്ടിക്കുന്ന കഥാപാത്രമായാണ്‌ ആസിഫ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. അപര്‍ണ ഒരു ബാങ്ക്‌ ഉദ്യോഗസ്ഥയായാണ്‌ ചിത്രത്തിലുണ്ടാകുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകനാണ്‌.

ആഷ്‌ തല്‌ക്കാലം സിനിമയിലേക്കില്ല

ആഷ്‌ തല്‌ക്കാലം സിനിമയിലേക്കില്ല

ആഷിന്റെ ഐറ്റം നമ്പറിനായുള്ള കാത്തിരിപ്പുകള്‍ക്ക്‌ വിട. സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ ചിത്രത്തിലൂടെ ഐശ്വര്യാ റായിയുടെ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ സഞ്‌ജയ്‌ ലീലാ ബന്‍സാലി തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. രാം ലീല എന്ന ചിത്രത്തില്‍ ഐറ്റം നമ്പറുമായി ബിഗ്‌ സ്‌ക്രീനിലേക്ക്‌ ആഷ്‌ തിരിച്ചുവരുന്നെന്ന വാര്‍ത്തകളോട്‌ പ്രതികരിക്കുകയായിരുന്നു സഞ്‌ജയ്‌. തിരക്കഥകള്‍ വായിക്കുന്നുവെങ്കിലും തല്‌ക്കാലം സിനിമയിലേക്കില്ലെന്ന തീരുമാനത്തിലാണ്‌ ഐശ്വര്യാ റായി ബച്ചന്‍. മകള്‍ ആരാധ്യ കഴിഞ്ഞേ ഐശ്വര്യയ്‌ക്ക്‌ മറ്റെന്തും ഉള്ളൂവെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. ഐശ്വര്യാ റായി ഐറ്റം […]

ചിരഞ്ജീവിയും അല്ലു അര്‍ജ്ജുനും പുന്നമടയില്‍

ചിരഞ്ജീവിയും അല്ലു അര്‍ജ്ജുനും പുന്നമടയില്‍

പുന്നമടക്കായലില്‍ ആവേശ തിരയിളക്കി അറുപത്തിയൊന്നാമത് നെഹ്രുട്രോഫി വള്ളംകളി ഇന്ന്.പുന്നമടയിലെ ഓളപ്പരപ്പ് ഇപ്പോഴെ ആവേശത്തിലാണ്.ട്രോഫിയില്‍ മുത്തമിടുന്ന ജലരാജാക്കന്മാര്‍ക്ക് പ്രോത്സാഹനമേകി കാത്തിരിക്കുകയാണ് നാടൊട്ടാകെ.ഗവര്‍ണര്‍ നിഖില്‍കുമാര്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും.തെലുങ്ക് സൂപ്പര്‍സ്റ്റാറും കേന്ദ്ര ടൂറിസം മന്ത്രിയുമായ ചിരഞ്ജീവിയും തെലുങ്ക് നടന്‍ അല്ലു അര്‍ജ്ജുനും പങ്കെടുക്കും. ജലമാമാങ്കത്തില്‍ 22 ചുണ്ടനുകള്‍ ഉള്‍പ്പെടെ 63 കളിയോടങ്ങള്‍ മാറ്റുരയ്ക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കയ്യൊപ്പുള്ള വെള്ളി ട്രോഫിക്കായി 16 ജലരാജാക്കന്മാരാണ് പോരാടുന്നത്. ആറ് ചുണ്ടന്‍ വള്ളങ്ങള്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം ശ്രീഗണേശന്‍ ചുണ്ടനിലൂടെ നേടിയ […]

സാമന്ത മനസ്സു തുറന്നു;ജീവിച്ചാല്‍ അത് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം

സാമന്ത മനസ്സു തുറന്നു;ജീവിച്ചാല്‍ അത് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം

തെലുങ്ക്-തമിഴ് താരസുന്ദരി സാമന്ത ഒടുവില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തി.ആകെയുള്ള ഒരു ജീവിതം തനിക്ക് ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം തന്നെ ജീവിച്ചു തീര്‍ക്കാനാണ് തനിക്ക് താത്പര്യമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വിവാഹമില്ലെന്നും മൂന്ന് വര്‍ഷത്തിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്നും സാമന്ത പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഒരാള്‍ക്കൊപ്പം കഴിഞ്ഞാല്‍ ബോറടിക്കുന്നു പറയുന്ന അന്യഭാഷാ നടിമാര്‍ക്കിടയിലാണ് സാമന്തയുടെ തുറന്നു പറച്ചിലെന്നത് ശ്രദ്ധേയമാണ്. നടന്‍ സിദ്ധാര്‍ത്ഥുമായി താരം ഇഷ്ടത്തിലാണെന്നു പ്രചരിക്കുന്നതിനിടെയാണ് സാമന്ത വെളിപ്പെടുത്തലുമായി എത്തിയത്.സിദ്ധാര്‍ഥ് അടുത്ത സുഹൃത്താണ് അതിനപ്പുറമൊന്നുമില്ല.  ബാക്കി കേള്‍ക്കുന്നതെല്ലാം […]

മിയ ചാക്കോച്ചന്റെ നായികയായെത്തുന്നു

മിയ ചാക്കോച്ചന്റെ നായികയായെത്തുന്നു

സീനിയേഴ്‌സ് മല്ലുസിങ്ങ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നു. വൈശാഖ് തന്നെ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. മിയയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്. വിജയ രാഘവന്‍, ലാല്‍ ,  നെടുമുടി വേണു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മേഘ മീഡിയായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചാക്കോച്ചന്‍ നായകനായ ‘ഡോ. ലവില്‍ ‘  മിയ ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്നാണ് മിയ അറിയപ്പെടുന്ന നായികയായി പേരെടുക്കുന്നത്.