നമ്പൂതിരി യുവാവ് അറ്റ് 43

നമ്പൂതിരി യുവാവ് അറ്റ് 43

പ്രശസ്ത നടന്‍ മണിയണ്ണന്‍പിള്ള രാജുവിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനേഷ് ശര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയാണ് “നമ്പൂതിരി യുവാവ് അറ്റ് 43′. നായ് എന്റര്‍ ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ ടി.എന്‍.അശോക് കുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖമായിരിക്കും.നന്ദു, ടിനിടോം, ശ്രീദേവി ഉണ്ണി എന്നിവര്‍ക്കൊപ്പം “ഭ്രമരം’ ഫെയിം സുരേഷ് മേനോന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയും മനേഷ് ശര്‍മ്മ തന്നെ എഴുതുന്നു. ക്യാമറ-പ്രഭാത്, ഗാനരചന-അജിത്ത് നമ്പൂതിരി, സംഗീതം-നീരജ് ഗോപാല്‍, കല-സതീഷ് കുമാര്‍, മേക്കപ്പ്- സുധാകരന്‍ എഡിറ്റര്‍-ബിബിന്‍ പോള്‍, […]

സെയ്ഫും കരീനയും വീണ്ടും ഒന്നിക്കുന്നു

സെയ്ഫും കരീനയും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്.നായികയായല്ല,ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന് ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു.കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. അതേപോലെ സെയ്ഫും മറ്റു നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും.എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് […]

അനൂപ് മേനോന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

അനൂപ് മേനോന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടി നായകനായെത്തുന്നു.നടന്‍, ഗാനരചന,തിരക്കഥാകൃത് എന്നീ മേഖലകളില്‍ കഴിവുതെളിയിച്ച അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല. സജി സുരേന്ദ്രന്റെ ‘ആംഗ്രി ബേര്‍ഡ്‌സ്്’എന്ന ചിത്രത്തിന്റെ തിരക്കിലാണ് അനൂപ് ഇപ്പോള്‍.ചിത്രത്തില്‍ നായകവേഷത്തിലാണ് അനൂപ് എത്തുന്നത്.ഭാവനയാണ് ചിത്രത്തിലെ നായിക.    

ഹാഷ്മിയുമായി ‘ലിപ് ലോക്’ വേണ്ടേ വേണ്ട

ഹാഷ്മിയുമായി ‘ലിപ് ലോക്’ വേണ്ടേ വേണ്ട

ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ ഇമ്രാന്‍ ഹാഷ്മിയുമായി ലിപ് ലോക് ചുംബനത്തിനില്ലെന്ന് കരീന കപൂര്‍. കരീനയും ഇമ്രാന്‍ ഹാഷ്മിയും നായികാ നായകന്മാരാകുന്ന ബത്തമീസ് ദില്‍ എന്ന ഹിന്ദി ചിത്രത്തിലാണ് ചുംബനത്തിന് താന്‍ തയാറല്ല എന്ന് കരീന പറഞ്ഞത്.കരീന ആദ്യമായിട്ടാണ് ഇമ്രാന്‍ ഹാഷ്മിയോടൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നത്. കഴിഞ്ഞ കുറച്ച് സിനിമകളിലായി ‘ലിപ് ലോക്കു’ളില്‍ നിന്നും ഒഴിഞ്ഞ് നിന്ന് കൊണ്ട് അഭിനയ സാധ്യതയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചു വരികയായിരുന്നു ഇമ്രാന്‍.ഹാഷ്മിയുടെ ചുംബനരംഗമുണ്ടെങ്കില്‍ ചിത്രം ഹിറ്റാകുമെന്നാണ് ബോളിവുഡ് സംവിധായകന്മാരുടെയും നിര്‍മ്മാതാക്കളുടെയും വിശ്വാസം.

ഈ സൗന്ദര്യത്തിന് അമ്പത്

ഈ  സൗന്ദര്യത്തിന് അമ്പത്

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ നടി ശ്രീദേവിയെ കാണുമ്പോള്‍ ഒരു സംശയം മനസ്സില്‍ വരാം.അവരുടെ പ്രായമാണോ അമ്പത്,അതോ അവരുടെ തിളങ്ങുന്ന സൗന്ദര്യത്തിനാണോ അമ്പതില്‍ അമ്പത് നല്‍കേണ്ടത്. എന്തായാലും പ്രായം കൊണ്ട് ശ്രീദേവിക്ക് അമ്പത് തികഞ്ഞു. എന്നാല്‍ ഇന്നും അവരുടെ ജ്വലിക്കുന്ന സൗന്ദര്യത്തിന്  പ്രായം  പതിനാറ് മാത്രം.പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി ശ്രീദേവി ഇന്നും തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ്. നാലാം വയസ്സില്‍ ബാലതാരമായാണ് ശ്രീദേവി സിനിമയിലേക്ക് ചുവടുവെച്ചത്. 1980 ലാണ് നായികയായത്. 1986 ലെ നാഗീന എന്ന ചിത്രം ശ്രീദേവിയുടെ കരിയറിലെ […]

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന്‌ വാശിയില്ല

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന്‌ വാശിയില്ല

എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന്‌ വാശി ഇല്ലെന്ന്‌ മോഹന്‍ലാല്‍. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത്‌ കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ താനുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ വ്യക്തമാക്കി. കേരളത്തിലെ മദ്യപാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാല്‍ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. കേരളത്തില്‍ മദ്യപിക്കുന്നവരുടെ എണ്ണം കൂടുതലാണെന്നത്‌ വാസ്‌തവം തന്നെ. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്‌, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്‌. ഇവിടെ വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ […]

അനാവശ്യവിവാദങ്ങള്‍ നല്ല സിനിമയെ തകര്‍ക്കും: ബ്ലെസി

അനാവശ്യവിവാദങ്ങള്‍ നല്ല സിനിമയെ തകര്‍ക്കും: ബ്ലെസി

സിനിമ എന്നും സമൂഹത്തിന്റ സംസ്കാരത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്നും അനാവശ്യ വിവാദങ്ങളിലൂടെ നല്ല സിനിമയെ തകര്‍ക്കുകയാണ് ചിലരുടെ ശ്രമമെന്നും സിനിമ സംവിധായകന്‍ ബ്ലെസി പറഞ്ഞു.  മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യല്‍ വര്‍ക്ക്‌സ് വിഭാഗം സംഘടിപ്പിച്ച “സിനിമ നല്‍കുന്ന സാമൂഹ്യ സാംസ്കാരിക പാഠങ്ങള്‍’ എ ന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രണ്ടര വയസുള്ള പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്യുന്ന കിരാതമായ പ്രവൃത്തിപോലും ചോദ്യംചെയ്യാത്തവരാണ് മാതൃത്വത്തിന്റെ മഹത്വത്തെചിത്രീകരിക്കുന്ന “കളിമണ്ണ്’ എന്ന സിനിമയെ എതിര്‍ക്കുന്നത്. സിനിമ കാണാതെ തനിക്കെതിരെ വാളോങ്ങുന്നവര്‍ക്ക് […]

കണ്ണാടി ടാക്കീസ്‌

കണ്ണാടി ടാക്കീസ്‌

ശ്രീനിവാസന്‍ വീണ്ടും നായകനാകുന്ന ചിത്രമാണ്‌ കണ്ണാടി ടാക്കീസ്‌. കെ എം മധൂസൂദനനാണ്‌ ചിത്രം ഒരുക്കുന്നത്‌. ശ്രീനിവാസനൊപ്പം ലാലും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ടാകും. തീയേറ്റര്‍ മാനേജരായ ദിനേശന്‍ എന്ന കഥാപാത്രമായാണ്‌ ശ്രീനിവാസന്‍ കണ്ണാടി ടാക്കീസില്‍ അഭിനയിക്കുന്നത്‌. എല്ലാ സിനിമകളും കാണുന്ന ദിനേശന്‍ നായകകഥാപാത്രത്തിന്റെ അനുഭവങ്ങള്‍ തന്റേതുകൂടിയാണെന്ന്‌ കരുതുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ്‌ ചിത്രം പുരോഗമിക്കുന്നത്‌. തീയേറ്റര്‍ ഉടമയായ ശിവരാമന്‍ നമ്പ്യാരായിട്ടാണ്‌ ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. വിജയകുമാര്‍, വിജയന്‍ കാരന്തൂര്‍, മാമുക്കോയ, ഇന്ദ്രന്‍സ്‌, അര്‍ച്ചന കവി, ലക്ഷ്‌മി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം കൊയ്തത് 33.12 കോടി

ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം കൊയ്തത് 33.12 കോടി

കിങ്ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ആദ്യ ദിനം തന്നെ റെക്കോഡ് നേട്ടത്തിലേക്ക്.ചിത്രം ഒരു ദിവസം കൊണ്ട് 33.12 കോടി കളക്ഷന്‍ നേടിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. റിലീസിന് മുമ്പ് നടത്തിയ പ്രിവ്യൂവിലൂടെ തന്നെ ചിത്രം 6.75 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. 70 കോടി ചെലവാക്കി നിര്‍മ്മിച്ച ചെന്നൈ എക്‌സ്പ്രസ് രാജ്യത്ത് 3500 തിയേറ്ററുകളിലും ഇന്ത്യക്ക് പുറത്ത് 700 തിയേറ്ററുകളിലുമായാണ് പ്രദര്‍ശിപ്പിക്കുന്നത്. തമിഴ്‌നാട്ടില്‍ മുന്‍നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. […]

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ പൂനം പാണ്ഡേ

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ പൂനം പാണ്ഡേ

പുതിയ ചിത്രത്തില്‍ സാരിയണിഞ്ഞ തന്നെയാണ് ആരാധകര്‍ കാണുകയെന്ന്  വിവാദ സുന്ദരി പൂനം പാണ്ഡേ.  വരാനിരിക്കുന്ന അജിത്ത് രാജ്‌ഗോപാല്‍ ചിത്രത്തില്‍ ശരീരപ്രദര്‍ശനത്തിലൂടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കില്ലെന്നും പൂനം പറഞ്ഞു. ചിത്രത്തില്‍ മുഴുവന്‍ സമയവും തന്റെ കഥാപാത്രം സാരിയിലായിരിക്കും.ശുഭിലെ സ്മിത പാട്ടീലിന്റേയും സത്യം ശിവം സുന്ദരത്തിലെ സീനത്ത് അമ്മന്റേയും കഥാപാത്രങ്ങള്‍ എന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. നിരവധി നായികമാര്‍ സാരിയില്‍ സുന്ദരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എനിക്കും അത് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും പൂനം പറഞ്ഞു. വിവാദങ്ങള്‍ കച്ചവട തന്ത്രത്തിന്റെ ഭാഗമാണ്.  ബോളിവുഡില്‍ യാതൊരു […]