മഞ്ജു വാര്യര്‍ ക്യാമറക്കു മുമ്പില്‍ ആദ്യ ഷോട്ട് ചിത്രീകരിച്ചു

മഞ്ജു വാര്യര്‍ ക്യാമറക്കു മുമ്പില്‍ ആദ്യ ഷോട്ട് ചിത്രീകരിച്ചു

പതിനാല് വര്‍ഷത്തിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും സിനിമക്കുവേണ്ടി ക്യാമറയ്ക്കു മുന്‍പില്‍ എത്തി. തിരിച്ചുവരവിലെ ആദ്യഷോട്ട് കൊച്ചി ഹാഫ് മാരത്തോണിനിടെയാണ് ചിത്രീകരിച്ചത്.ഒടുവില്‍ മലയാള സിനിമയ്ക്ക് മഞ്ജു വാര്യരെ തിരിച്ചുകിട്ടി. പതിനാലുവര്‍ഷത്തിനു ശേഷം ഇന്ന് മഞ്ജു വീണ്ടും സിനിമയ്ക്കുവേണ്ടി ക്യാമറയ്ക്ക് മുന്പിലെത്തി. ഹൗ ഓള്‍ഡ് ആര്‍ യൂ..? എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെയാണ് മഞ്ജു വാര്യര്‍ തിരിച്ചെത്തുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന വീട്ടമ്മയുടെ കഥാപാത്രം കൊച്ചി ഹാഫ് മാരത്തോണില്‍ ഓടുന്നതായിരുന്നു ആദ്യ ഷോട്ട്. മഞ്ജു ഹാഫ് മാരത്തോണിന്റെ ഫ്‌ലാഗ് […]

പതിനഞ്ചു വയസുള്ള അമ്മയും വിധവയുമായി ചാന്ദ്‌നി

പതിനഞ്ചു വയസുള്ള അമ്മയും വിധവയുമായി ചാന്ദ്‌നി

കമല്‍ ചിത്രമായ സെല്ലുലോയിഡിലെ പി.കെ റോസിയെ അനശ്വരമാക്കിയ ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ചാന്ദ്‌നി വീണ്ടും എത്തുന്നു. ഒറ്റമന്ദാരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പതിനഞ്ചാം വയസില്‍ അമ്മയും വിധവയുമായ കഥാപാത്രത്തെയാണ് ചാന്ദ്‌നി അവതരിപ്പിക്കുന്നത്. ചേച്ചിയുടെ ഭര്‍ത്താവിനെ സ്വന്തം ഭര്‍ത്താവായി സ്വീകരിക്കേണ്ടി വന്ന പെണ്‍കുട്ടിയുടെ ദുരിത ജീവിതം അനാവരണം ചെയ്യുന്ന ചിത്രം അടുത്തിടെ മാതൃഭൂമി വാരികയില്‍ കെ.ആര്‍ വിനയന്‍ എഴുതിയ  ഫീച്ചറില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്രാവിഷ്‌കാരമാണ്. പോപ്പിലോണിയ വിഷന്റെ ബാനറില്‍ യുവസംവിധായകരില്‍ ശ്രദ്ധേയനായ വിനോദ് മങ്കരയാണ് ചിത്രം […]

ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു

ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ് അന്തരിച്ചു

ബോളിവുഡ് നടന്‍ ഫാറൂഖ് ഷെയ്ഖ്( 64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ദുബായില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ദുബായിലെ ഔദ്യോഗിക നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം ഇന്നു തന്നെ മുംബൈയിലെത്തിക്കും. 1970,80 കാലഘട്ടത്തില്‍ സമാന്തര സിനിമകളിലൂടെയാണ് ഫാറൂഖ് പ്രശസ്തനാകുന്നത്. സത്യജിത് റേയുടെ സത്‌രഞ്ജ് കേ ഖിലാഡി, സായി പരഞ്ജ്‌പേയുടെ ചശ്‌മേ ബദ്ദൂര്‍, സാഗര്‍ സര്‍ഹാദിയുടടെ ബാസാര്‍ തുടങ്ങിയവയാണു പ്രധാന സിനിമകള്‍. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ക്ലബ് 60 എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ടെലിവിഷന്‍ അവതാരകനായും ഏറെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. […]

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

സേവന നികുതി വെട്ടിപ്പിന്റെ പേരില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ വെട്ടിലാകുമെന്നാണ് തോന്നുന്നത്. ദിലീപിനും ലാല്‍ജോസിനു പിന്നാലെ ഇപ്പോള്‍ ഗായിക റിമി ടോമിക്കും വന്നിരിക്കുകയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിന്റെ നോട്ടീസ്. സിനിമയില്‍ നിന്നും കേരളത്തിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന സ്‌റ്റേജ് ഷോകളില്‍ നിന്നും റിമിക്ക് ലഭിക്കുന്ന വരുമാനത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതിനാല്‍ അത് അന്വേഷണ പരിധിയില്‍ വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ […]

നടി രഞ്ജിത സന്യാസം സ്വീകരിച്ചു; ഇനി ‘മാ ആനന്ദമയി ‘

നടി രഞ്ജിത സന്യാസം സ്വീകരിച്ചു; ഇനി ‘മാ ആനന്ദമയി ‘

ചലച്ചിത്ര താരം രഞ്ജിത സന്യാസം സ്വീകരിച്ചു. ബംഗലൂരുവിലെ നിത്യാനന്ദയുടെ ആശ്രമത്തില്‍വച്ചാണ് സന്യാസ ദീക്ഷ നല്‍കിയത്. ഇനി മാ ആനന്ദമയി എന്നാവും രഞ്ജിതയുടെ പേര് തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണ് രഞ്ജിതയ്ക്ക് നിത്യാനന്ദ സംന്യാസ ദീക്ഷ നല്‍കിയത്. ബംഗലൂരു റൂറലിലെ രാമനഗരയിലുള്ള ബിഡദി ആശ്രമത്തിലായിരുന്നു ചടങ്ങുകള്‍. സന്യാസം സ്വീകരിച്ചതോടെ രഞ്ജിത ഇനിമുതല്‍ ‘ മാ ആനന്ദമയി ‘ എന്നറിയപ്പെടും. രഞ്ജിതക്കൊപ്പം മറ്റ് 45 പേര്‍ക്കുകൂടി നിത്യാനന്ദ സംന്യാസ ദീക്ഷ നല്‍കി. രണ്ടുകൊല്ലം മുമ്പ് രഞ്ജിതയും നിത്യാനന്ദയുമൊത്തുള്ള വിവാദ വീഡിയോ പുറത്തുവന്നിരുന്നു. […]

ധനുഷ് വീണ്ടും സിക്‌സ് പായ്ക്കില്‍

ധനുഷ് വീണ്ടും സിക്‌സ് പായ്ക്കില്‍

തമിഴകത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ ധനുഷ് വീണ്ടും സിക്‌സ് പായ്ക്കില്‍. ‘വേലൈ ഇല്ലാ പട്ടത്താരി’യെന്ന പുതിയ ചിത്രത്തിന്റെകഴിഞ്ഞ ദിവസം ഇറങ്ങിയ പോസ്റ്റാണ് ചിത്രത്തില്‍ ധനുഷ് സിക്‌സ് പായ്ക്ക് ആയിട്ടാണ് എത്തുന്നത് എന്ന സൂചന നല്‍കുന്നത്.  ഏറെനാളുകള്‍ക്ക് ശേഷമാണ് ധനുഷ് വീണ്ടും സിക്‌സ് പായ്ക്കുമായി ഒരു ചിത്രത്തില്‍ എത്തുന്നത്. ഇതിന് മുമ്പ് വെട്രി മാരന്‍ ഒരുക്കിയ ആക്ഷന്‍ ചിത്രമായ പൊള്ളാതവനിലായിരുന്നു ധനുഷ് അവസാനമായി സിക്‌സ് പായ്ക്കിലെത്തിയത്. അമല പോളാണ് ചിത്രത്തില്‍ ധനുഷിന്റെ നായിക. ഇവര്‍ ഇരുവരും ആദ്യമായി ജോഡിചേരുന്ന ചിത്രമാണിത്. […]

നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

വീല്‍ചെയറില്‍ നിന്ന് വീണു പരുക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ജഗതി ശ്രീകുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജഗതിയെ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട്  ഏഴുമണിയോടെ ഭാര്യാ സഹോദരന്റെ കാഞ്ഞിരപ്പള്ളി തമ്പലക്കാടുള്ള വാടകവീട്ടില്‍ വച്ചാണ് ജഗതി വീല്‍ച്ചെയറില്‍ നിന്ന് വീണത്. കട്ടിലില്‍ നിന്ന് വീല്‍ചെയറിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി സമീപത്തുണ്ടായിരുന്ന മേശയില്‍ തലയിടിച്ചായിരുന്നു അപകടം. നെറ്റിയില്‍ എട്ടു തുന്നലുകളുണ്ട്. നാലു ദിവസം മുമ്പാണ് ജഗതിയും കുടുംബവും ക്രിസ്മസ് ആഘോഷിക്കാന്‍ ഇവിടെയെത്തിയത്. […]

മേക്ക് ഓവറോ അയ്യേ!!!!!

മേക്ക് ഓവറോ അയ്യേ!!!!!

പുതുമുഖ താരങ്ങള്‍ അവസരം കുറയുമ്പോള്‍ മേക്കോവര്‍ ചെയ്ത് പ്രശസ്തയാവുന്നത് ഇപ്പോള്‍ മലയാള സിനിമയില്‍ പതിവാണ്. രമ്യ നമ്പീശന്‍, മുക്ത, ഭാമ, നസ്‌റിയ നസീം അങ്ങനെ നീളുന്നു ആ നിര. എന്നാല്‍ മേക്കോവറിന് ശേഷം ഇവരെല്ലാം ഭാഗ്യം പരീക്ഷിക്കുന്നത് അന്യഭാഷാ ചിത്രങ്ങളിലാണെന്നു മാത്രം. എന്നാല്‍ മലയാളത്തില്‍ ബാലതാരമായെത്തി ഇപ്പോള്‍ നായികാ നിരയിലേക്ക് വളര്‍ന്ന സനുഷയ്ക്ക് ഈ മേക്കോവറിനോട് ഒട്ടും താത്പര്യമില്ലേ്രത. മേക്കോവറിനെ കുറിച്ച് ചോദിക്കുമ്പോള്‍ സനുഷ പറയുന്നത് മലയാളികള്‍ എന്നെ സ്വന്തം മകളെ പോലെയാണ് കാണുന്നത്. പെട്ടന്ന് മേക്കോവര്‍ […]

വീല്‍ചെയറില്‍നിന്ന് വീണ് ജഗതി ശ്രീകുമാറിന് പരിക്ക്

വീല്‍ചെയറില്‍നിന്ന് വീണ് ജഗതി ശ്രീകുമാറിന് പരിക്ക്

കാറപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന് കഴിയുന്ന പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് പരിക്ക്. വീല്‍ചെയറില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ വീണ് തലയ്ക്കാണ് പരിക്കേറ്റത്. കോട്ടയം തമ്പലക്കാടുളള ഭാര്യാസഹോദരന്റെ വീട്ടില്‍ വെച്ചാണ് ജഗതി വീണത്. ഉടന്‍ തന്നെ ജഗതിയെ കാഞ്ഞിരപ്പളളിയിലുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരിക്ക് ഗുരുതരല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വീണ മാലിക് വിവാഹിതയായി

വീണ മാലിക് വിവാഹിതയായി

പാക് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബോളിവുഡ് സുന്ദരി വീണ മാലിക്കിന് ക്രിസ്മസ് ദിനത്തില്‍ മിന്നുകെട്ട്. ബിസിനസുകാരനായ ആസാദ് ബാഷിര്‍ ഖാനാണ് ബന്ധുക്കളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ വീണയെ ജീവിതസഖിയാക്കിയത്. ദുബായില്‍ വച്ചായിരുന്നു വിവാഹമെന്ന് പാക് ടി വി ചാനലായ ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു. വീണയുടെ അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് ദുബായിലും യു.എസിലും ബിസിനസ് വേരുകളുള്ള ആസാദ് ബാഷിര്‍. വിവാഹവാര്‍ത്ത വീണ ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. അമേരിക്കയില്‍  വെച്ച് ഇരുവരും ആഘോഷപരമായി ഒരു വിവാഹം കൂടി നടത്തുമെന്ന് […]