സരബ്ജിത്തിന്റെ സഹോദരിയാകാന്‍ സോണാക്ഷി

സരബ്ജിത്തിന്റെ സഹോദരിയാകാന്‍ സോണാക്ഷി

പാക് ജയിലില്‍ സഹ തടവുകാരന്റെ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ സരബ്ജിത്തിന്റെ ജീവിതം സിനിമയാണ്. സരബ്ജിത്തിന്റെ സഹോദരിയായി വെളളിത്തിരയിലെത്തുന്നത് സോനാക്ഷി സിന്‍ഹയാണ്. ബോളിവുഡിലെ ഹിറ്റ്‌മേക്കര്‍ സുഭാഷ് ഗൈ ഒരുക്കുന്ന ചിത്രത്തില്‍ സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബിര്‍ സിംഗിന്റെ വേഷമാണ് സോണാക്ഷിക്ക്.  അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം സോനാക്ഷിക്ക് ഭാഗ്യവര്‍ഷമായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരത്തിന്റെ അക്കൗണ്ടിലുളളത്. വണ്ണം കുറച്ച് കൂടുതല്‍ സെലക്ടീവ് ആകാനുളള ശ്രമത്തിലാണ് താരം.

എന്‍.എല്‍ ബാലകൃഷ്ണന്‍ പറയുന്നു ; മോഹന്‍ലാല്‍ കുടിയന്‍, മമ്മൂട്ടി ഡീസന്റ്

എന്‍.എല്‍ ബാലകൃഷ്ണന്‍ പറയുന്നു ; മോഹന്‍ലാല്‍ കുടിയന്‍, മമ്മൂട്ടി ഡീസന്റ്

പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവര്‍ക്കൊപ്പം മദ്യപിച്ചിട്ടുള്ള എന്‍.എല്‍ബാലകൃഷ്ണനാണ് മലയാള സിനിമയിലെ മദ്യപാന രഹസ്യങ്ങളുടെ കെട്ടഴിച്ചത്. പതിനെട്ടാമത് ഡി.സിബുക്‌സ് അന്താരാഷ്ട്ര പുസ്തകമേളക്കിടെ നടന്ന ചടങ്ങിലായിരുന്നു ബാലകൃഷ്ണന്റെ തുറന്നു പറച്ചില്‍. ഇത്രയും കാലത്തിനിടക്ക് എം.ടിക്കൊപ്പം മദ്യപിക്കാന്‍ കഴിയാത്തതാണ് ബാലകൃഷ്ണന്റെ ഏറ്റവും വലിയ നിരാശ. ‘സിനിമയിലും സാഹിത്യത്തിലുമുള്ള ഒരുപാട് പേര്‍ക്കൊപ്പം മദ്യപിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ജോണ്‍ എബ്രഹാമുമായി അടുത്തബന്ധമുണ്ടായിരുന്നു. എന്റെ സുഹൃത്തായി വീട്ടില്‍ വന്ന ജോണ്‍ പിന്നീട് അച്ഛന്റെ അടുത്ത സുഹൃത്തായി. ഭരതന്‍, കെ.പി.കുമാരന്‍, കൊട്ടാരക്കര, പി.ജെ.ആന്റണി തുടങ്ങി നിരവധിപേര്‍ക്കൊപ്പം കഴിച്ചിട്ടുണ്ടെങ്കിലും […]

പുതുമുഖങ്ങളുമായി നീഹാരിക

പുതുമുഖങ്ങളുമായി നീഹാരിക

അതിജീവന വഴികളില്‍ കാലിടറി വീഴുന്ന പെണ്‍ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് നീഹാരിക. സജി വൈക്കമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ അമല്‍രാജ് ദേവ്, ജോഷി തോമസ്, അഞ്ജന നായര്‍ തുടങ്ങി നിരവധി പുതുമുഖങ്ങള്‍ അണിനിരക്കുന്നു. സജി വൈക്കവും ശ്രീകൃഷ്ണദജാസും രചിച്ച ഗാനങ്ങള്‍ക്ക് കിഴിമാനൂര്‍ രാമവര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

അഭിനയചക്രവര്‍ത്തി അമിതാബ് ബച്ചന് ഇന്ന് 71

അഭിനയചക്രവര്‍ത്തി അമിതാബ് ബച്ചന് ഇന്ന് 71

ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന്‍ ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ചലച്ചിത്രത്തിലെ കാരണവരായ അമിതാബിന്റെ അഭിനയ പ്രകടനങ്ങള്‍ ലോക ചലച്ചിത്ര മേഖലയില്‍ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം നേടിക്കൊടുത്തു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് വലിയ സംഭാവനയാണ്. രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തില്‍ എത്തിക്കുകയും 1984ല്‍ ഇദ്ദേഹം അലഹാബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1971 നു ശേഷമാണ് അമിതാബ് ബച്ചന്‍ സിനിമയില്‍ സജീവമാകാനും ശ്രദ്ധേയമാകാനും തുടങ്ങിയത്. സഞ്ചീര്‍ എന്ന ചിത്രം അദ്ദേഹത്തിന്റെ […]

ശാലു മേനോന്‍ തിരിച്ചെത്തി; പോലീസായി

ശാലു മേനോന്‍ തിരിച്ചെത്തി; പോലീസായി

സോളാര്‍ കേസുമായി ബന്ധപ്പെട്ട അറസ്റ്റും ജയില്‍വാസവുമൊക്കെ കഴിഞ്ഞു നടി ശാലു മേനോന്‍ അഭിനയ രംഗത്ത് തിരിച്ചെത്തിയത് പോലിസ് വേഷത്തില്‍ . നന്ദിത വര്‍മ്മ എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ശാലു മേനോന്‍ വീണ്ടും സീരിയലില്‍ എത്തുന്നത്. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘പെണ്‍മനസ്’ എന്ന സീരിയലിലാണ് ശാലു ഇപ്പോള്‍ അഭിനയിക്കുന്നത് . തിരുവനന്തപുരത്ത് പി.ടി.പി. നഗറിലായിരുന്നു ശാലുവിന്റെ രംഗങ്ങളുടെ ചിത്രീകരണം നടന്നത്. പോലീസ് വേഷത്തില്‍ ശാലുവെത്തുന്നത് കണ്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് ചില മുറുമുറുപ്പുകളും ഒറ്റപ്പെട്ട പ്രതിഷേധ സ്വരങ്ങളുമുയര്‍ന്നെങ്കിലും […]

ആരാധകര്‍ക്ക് വിശദീകരണവുമായി നസ്രിയ

ആരാധകര്‍ക്ക് വിശദീകരണവുമായി നസ്രിയ

തന്റെ പുതിയ ചിത്രമായ നയ്യാണ്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് വിശദീകരണവുമായി യുവ നടി നസ്രിയ നസീം ഫെയ്‌സ്ബുക്കില്‍. ഡ്യൂപ്പിനെ ഉപയോഗിച്ച് നഗ്‌നത ഷൂട്ട് ചെയ്ത് തന്റെ പേരില്‍ കാണിക്കുന്നു എന്ന് നസ്രിയ പോലീസ് കമ്മീഷണര്‍ക്കും മറ്റും പരാതി നല്‍കിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഈ പരാതി പിന്‍വലിച്ചതായി നസ്രിയ തന്റെ ഫെയ്‌സ്ബുക്ക് പേജിലെ സ്റ്റാറ്റസില്‍ പറയുന്നു. വിവാദ രംഗങ്ങള്‍ ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും നീക്കിയതിനെത്തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത് എന്നാണ് വിശദീകരണം. ‘എനിക്ക് ശരിയെന്ന് തോന്നിയതിനു വേണ്ടി പോരാടാന്‍ ശക്തി […]

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ കൂട്ട് കെട്ട് വീണ്ടും

സുരേഷ് ഗോപി, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍ കൂട്ട് കെട്ട് വീണ്ടും

1998ല്‍ ഇറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമ മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച ആ ചിത്രം വിജയം നേടുകയും ചെയ്തു. ഇപ്പോഴിതാ ജയറാമൊഴികെയുള്ളവര്‍ മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു ഇരുവര്‍ക്കുമൊപ്പം എത്തുന്നത് എന്നാണ് സൂചന. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പദ്മപ്രിയ,? […]

നിവിന്‍പോളിയുടെ നായികയാകാന്‍ പോയി മലയാളത്തിന്റെ മൈനപ്പെണ്ണിന്റെ ബോളിവുഡ് സ്വപ്‌നം പാളി

നിവിന്‍പോളിയുടെ നായികയാകാന്‍ പോയി മലയാളത്തിന്റെ മൈനപ്പെണ്ണിന്റെ ബോളിവുഡ് സ്വപ്‌നം പാളി

ബോളിവുഡ് നടികളുടെ നോട്ടം ഹോളിവുഡാകുമ്പോള്‍ കോളിവുഡ് നടികളുടെ ലക്ഷ്യം ബോളിവുഡ് ആയിരിക്കുമല്ലോ. ശ്രീയാ ശരണും അസിനുമെല്ലാം പിന്നാലെ ബോളിവുഡില്‍ സ്വപ്‌ന തുല്യമായ തുടക്കം ലഭിക്കാനുള്ള മലയാളത്തിന്റെ സ്വന്തം മൈനപ്പെണ്ണ് അമലാപോളിന് ലഭിച്ച അവസരം പാളി. മലയാളത്തിന്റെ യുവതാരം നിവിന്‍പോളിയുടെ നായികയായുള്ള സിനിമയാണ് പ്രതിബന്ധമായത്. തമിഴില്‍ വന്‍ ഹിറ്റായ രമണയുടെ ഹിന്ദി റീമേക്കായ ഗബ്ബാറില്‍ അക്ഷയ്കുമാറിന് നായികയാകാനുള്ള അവസരമാണ് താരത്തിന് നഷ്ടമായത്. ചിത്രത്തിലേക്ക് ആദ്യം കരാറായ താരം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പല തവണ മുംബൈ യാത്രകള്‍ നടത്തുകയും […]

സുരേഷ് ഗോപിക്ക് മമ്മൂട്ടിയുമായുള്ള പിണക്കം തീര്‍ന്നിട്ടില്ല

സുരേഷ് ഗോപിക്ക് മമ്മൂട്ടിയുമായുള്ള പിണക്കം തീര്‍ന്നിട്ടില്ല

മമ്മൂട്ടിയുമായുള്ള പിണക്കം തീര്‍ന്നിട്ടില്ലെന്ന് സുരേഷ് ഗോപി. എന്നാല്‍ പണ്ട് കാലത്തെ ചില പ്രവൃത്തികള്‍ കാരണം മമ്മൂട്ടിയോട് ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയുമായുള്ള പിണക്കം സംബന്ധിച്ച തന്റെ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നും സുരേഷ് ഗോപി പറഞ്ഞു.   കിംഗ് ആന്‍ഡ് കമ്മീഷണര്‍ സിനിമയുടെ ഷൂട്ടിങ് വേളയിലാണ് രണ്ട് പേരും തമ്മില്‍ പിണങ്ങിയതെന്നാണ് വാര്‍ത്ത. എന്നാല്‍ പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയുടെ കാലത്താണ് പിണങ്ങിയതെന്നും പറയുന്നുണ്ട്.

അക്ഷയ് കുമാറിന്റെ ബോസ് ഗിന്നസ് ബുക്കില്‍

അക്ഷയ് കുമാറിന്റെ ബോസ് ഗിന്നസ് ബുക്കില്‍

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം ബോസ് ഗിന്നസ് ബുക്കിലേക്ക്. ചിത്രത്തിനായി നിര്‍മ്മിച്ച പോസ്റ്റര്‍ ആണ് ഗിന്നസ് റെക്കോര്‍ഡിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. മൈക്കല്‍ ജാക്‌സന്റെ ദിസ് ഈസ് ഇറ്റിന്റെ പ്രചാരത്തിനായി നിര്‍മ്മിച്ച പോസ്റ്ററിന്റെ റെക്കോര്‍ഡിനെ കടത്തിവെട്ടിയാണ് ബോസിന്റെ റെക്കോര്‍ഡ്. അക്ഷയ്‌യുടെ ആരാധകരായ ടീം അക്ഷയാണ് ഈ നേട്ടത്തിന് പിന്നില്‍. നാല് മാസമെടുത്താണ് ഇവര്‍ തങ്ങളുടെ ബോസിന് വേണ്ടി പോസ്റ്റര്‍ നിര്‍മ്മിച്ചത്. 58.87 മീറ്റര്‍ വീതിയും 54.94 മീറ്റര്‍ വീതിയുമുള്ളതാണ് ഗിന്നസില്‍ ഇടം നേടിയ പോസ്റ്റര്‍. മൈക്കല്‍ ജാക്‌സന്റെ പോസ്റ്ററിനേക്കാള്‍ […]