ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് പാര്‍വതി

ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് പാര്‍വതി

ബോളിവുഡ് താരം സ്വര ഭാസ്കറിന് പിറന്നാളാശംസ നേര്‍ന്ന് മലയാളി നടി പാര്‍വതി. സ്വര ഭാസ്കറിന്‍റെ മനോഹരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പാര്‍വതി സ്വരയ്ക്ക് പിറന്നാളാശംസ നേര്‍ന്നത്. അഭിനയം കൊണ്ടു മാത്രമല്ല, നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിൽ ബോളിവുഡിലെ വേറിട്ട സ്വരമാണ് സ്വര ഭാസ്കർ. ബോളിവുഡിലെയും മോളിവുഡിലെയും വേറിട്ട രണ്ട് വ്യക്തിത്വങ്ങളാണ് പാര്‍വതിയും സ്വര ഭാസ്കറും. കുറച്ചുകാലമായി ഇരുവരും നല്ല സുഹൃത്തുക്കളാണ്. സ്വര ഭാസ്കര്‍ തൻ്റെ 31ാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് പാര്‍വതി ആശംസകൾ നേര്‍ന്നത്. ഇൻസ്റ്റാഗ്രാമിൽ സ്വര ഭാസ്കറിനൊപ്പം […]

സത്യന്‍റെ ജീവിതം അഭ്രപാളിയിലേക്ക്; സത്യനാകാൻ ജയസൂര്യ

സത്യന്‍റെ ജീവിതം അഭ്രപാളിയിലേക്ക്; സത്യനാകാൻ ജയസൂര്യ

  മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായി അറിയപ്പെടുന്ന സത്യന്‍റെ ജീവിതം സിനിമയാകുന്നു. സത്യനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് മേക്കോവറുകളിലൂടെ ഈയടുത്ത് മലയാളത്തിൽ ശ്രദ്ധ നേടിയ പ്രിയനടൻ ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണറിയുന്നത്. മലയാള സിനിമയിൽ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് സത്യനെന്ന് ഏവരും നിസ്സംശയം പറയും. നിത്യഹരിതനായകനായ പ്രേംനസീറിന്‍റെ അതേ കാലയളവിൽ തന്നെ അദ്ദേഹത്തോടൊപ്പം തന്നെ ഉയര്‍ന്ന അഭിനയം കാഴ്ചവെച്ച സത്യനെ പഴയ തലമുറ […]

നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

നടി അമല പോള്‍ നിര്‍മ്മാണ രംഗത്തേക്ക്! ആദ്യ ചിത്രം തമിഴില്‍

മലയാളത്തില്‍ തുടങ്ങി തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തിളങ്ങിയ നടിയാണ് അമല പോള്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെ നായികയായും അമല അഭിനയിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് അമല പോളിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം അഭിനയത്തിനു പുറമെ നിര്‍മ്മാണ മേഖലയിലേക്കും കടക്കുകയാണ് നടി. ഒരു തമിഴ് ചിത്രമാണ് അമല പോള്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. കെടവര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇതുവരെ കാണാത്ത തരത്തിലുളള […]

ലൂസിഫറിന്റെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥ്വിരാജ്‌ കുടുംബസമേതം തിയേറ്ററില്‍

ലൂസിഫറിന്റെ ആദ്യ ഷോയ്ക്ക് മോഹന്‍ലാലും പൃഥ്വിരാജ്‌ കുടുംബസമേതം തിയേറ്ററില്‍

  കൊച്ചി: ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പൃഥ്വിരാജ്‌ ഇതാദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ തിയേറ്ററുകളിലെത്തി. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ആദ്യപ്രദര്‍ശനത്തിന് മോഹന്‍ലാലും പൃഥ്വിരാജ്‌ അടക്കം ലൂസിഫറിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരെല്ലാം എറണാകുളം കവിതാ തിയേറ്ററിലെത്തി. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും പൃഥ്വിരാജ്‌ ഭാര്യ സുപ്രിയയും ആദ്യ ഷോയ്ക്ക് എത്തി. റിലീസിന് മണിക്കൂറുകള്‍ മുന്‍പ് ചിത്രം അച്ഛന്‍ സുകുമാരന് സമര്‍പ്പിക്കുന്നതായി പൃഥ്വിരാജ്‌ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകമെമ്പാടുമുള്ള ആയിരത്തി അഞ്ഞൂറോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് […]

ഷൂട്ടിംഗിനിടയില്‍ ബൈക്ക് മറിഞ്ഞ് അപകടം; നടന്‍ വിശാല്‍ ആശുപത്രിയില്‍

ഷൂട്ടിംഗിനിടയില്‍ ബൈക്ക് മറിഞ്ഞ് അപകടം; നടന്‍ വിശാല്‍ ആശുപത്രിയില്‍

  ചെന്നൈ: തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ വിശാലിന് ഷൂട്ടിങ്ങിനിടയില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് അപകടം. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് താരത്തിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ വിശാലിനെ ആശുപത്രിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. സണ്ടക്കോഴി 2 വിന് ശേഷം വിശാലിന്റേതായി വരുന്ന മറ്റൊരു സിനിമയാണ് അയോഗ്യ. വിശാലിന്റെ ആരാധകരാണ് അപകടവിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. […]

എനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല; ലൈംഗികാരോപണമുള്ള സംവിധായകനൊപ്പം വീണ്ടും തമന്ന

എനിക്ക് മോശം അനുഭവമുണ്ടായിട്ടില്ല; ലൈംഗികാരോപണമുള്ള സംവിധായകനൊപ്പം വീണ്ടും തമന്ന

ചെന്നൈ: സിനിമാ മേഖലയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയ സംഭവമായിരുന്നു മീ ടൂ ക്യാമ്പയിന്‍. സിനിമയിലെ പ്രമുഖര്‍ക്ക് നേരെയെല്ലാം ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു.ആ കെണിയില്‍ പെട്ട സംവിധായകനാണ് സാജിദ് ഖാന്‍.വിദ്യ ബാലന്‍ ഉള്‍പ്പടെ മൂന്ന് സെലിബ്രിറ്റികളാണ് സാജിദ് ഖാന്‍ എതിരെ മീ ടൂ ആരോപണം ഉന്നയിച്ചത്. ഇനിയൊരിക്കലും സാജിദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കില്ല എന്നാണ് വിദ്യ ബാലന്‍ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞത്. എന്നാല്‍ ഇതൊന്നും തമന്ന ഭട്ടിയ കാര്യമാക്കുന്നില്ല. സാജിദ് ഖാന്‍ അടുത്തതായി സംവിധാനം […]

സണ്ണി ലിയോണ്‍ തമിഴ് സിനിമയിലേക്ക്

സണ്ണി ലിയോണ്‍ തമിഴ് സിനിമയിലേക്ക്

ചെന്നൈ: സണ്ണി ലിയോണ്‍ തമിഴ് സിനിമയില്‍ രാഷ്ട്രീയക്കാരിയുടെ വേഷത്തിലെത്തുന്നു. ബോളിവുഡിലും തെന്നിന്ത്യയിലുമായി നടിക്ക് തിരക്കേറിയ സമയത്താണ് ഇത്തരത്തിലൊരു വിവരം പുറത്തുവന്നിരിക്കുന്നത്. ഡല്‍ഹി എന്നാണ് സണ്ണി ലിയോണിന്റെ പുതിയ തമിഴ് ചിത്രത്തിന് പേരിട്ടതെന്നും അറിയുന്നു. വീരമാദേവിയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതുസംബന്ധിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. വീരമാദേവിയുടെ സംവിധായകന്‍ വിസി വടിവുടൈന്‍ ആണ് സണ്ണിയുടെ പുതിയ ചിത്രമൊരുക്കുന്നത്. സണ്ണി കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഒരു രാഷ്ട്രീയ വിഷയം മുന്‍നിര്‍ത്തിക്കൊണ്ടാണ് എടുക്കുന്നത്.ചിത്രത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ നേതാവായി സണ്ണി എത്തുമെന്ന് സംവിധായകന്‍ അറിയിച്ചു. ചിത്രത്തിലെ […]

എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്; അഭിനയം തുടരുമോ എന്ന ചോദ്യത്തിന് സയേഷയുടെ മറുപടി

എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്; അഭിനയം തുടരുമോ എന്ന ചോദ്യത്തിന് സയേഷയുടെ മറുപടി

ചെന്നൈ: വിവാഹ ശേഷം പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ് ജോലിക്ക് പോകുമോ എന്നത്. ഈ ചോദ്യം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് അഭിനേത്രികള്‍ ആണ്. ‘വിവാഹത്തിന് ശേഷം വീണ്ടും അഭിനയിക്കുമോ അതോ കുടുംബവുമായി കഴിയുമോ’ എന്നത്. ഇത്തരത്തില്‍ തന്നോട് ചോദ്യം ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടി ആണ് നടി സയേഷ നല്‍കിയിരിക്കുന്നത്. ‘എന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനാണ്. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. വിവാഹ ശേഷവും സിനിമയില്‍ തുടരാനാണ് എന്റെ തീരുമാനം. ജ്യോതിക, സാമന്ത തുടങ്ങിയവരാണ് എനിക്ക് പ്രചോദനം […]

ബുച്ചി ബാബു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി

ബുച്ചി ബാബു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി

  ചെന്നൈ:തമിഴില്‍ നായകനായി തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന വിജയ് സേതുപതി തെലുങ്കില്‍ വില്ലനായി അഭിനയിക്കാന്‍ ഒരുങ്ങുന്നു. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന പുതിയ തെലുഗ് പടത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്. സംവിധായകന്‍ ബുച്ചി ബാബു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം ഉടന്‍

വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം ഉടന്‍

  ചെന്നൈ: തെന്നിന്ത്യന്‍ താരം വിശാലിന്റെയും അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം മാര്‍ച്ച് 16 ന് നടക്കും.ഹൈദരാബാദില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം മൂളുകയും ചെയ്യുകയായിരുന്നു. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ […]

1 2 3 80