ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സര്‍; മോദിയെ ട്രോളി ചിമ്പു (വീഡിയോ)

ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സര്‍; മോദിയെ ട്രോളി ചിമ്പു (വീഡിയോ)

  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള തമിഴ് താരം ചിമ്പുവിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടിയാണ് വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചത്. ‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു മറുപടിയായി പറഞ്ഞത്. നോട്ട് നിരോധനത്തിന്റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും […]

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദാമുരി ഹരികൃഷ്ണ അന്തരിച്ചു

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദാമുരി ഹരികൃഷ്ണ അന്തരിച്ചു

  എന്‍.ടി.രാമറാവുവിന്റെ മകനും തെലുങ്ക് ദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദാമുരി ഹരികൃഷ്ണ അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുങ്ക് നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍ മകനാണ്. Read more on: Nandamuri Harikrishna

കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് രാഘവ ലോറന്‍സ്; നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് കൈമാറും

കേരളത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് രാഘവ ലോറന്‍സ്; നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് കൈമാറും

  പ്രളയദുരിതത്തില്‍ കേരളത്തിന് സഹായ ഹസ്തവുമായി സംവിധായകനും നടനുമായ രാഘവ ലോറന്‍സും. ദുരിതാശ്വാസത്തിനായി ഒരു കോടി രൂപ അദ്ദേഹം സംഭാവന നല്‍കും. നാളെ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ധനസഹായം കൈമാറും. ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ”പ്രിയപ്പെട്ട സുഹൃത്തുക്കളേ ആരാധകരേ , കേരളത്തിനായി ഒരു കോടി രൂപ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു. വലിയ നാശനഷ്ടങ്ങള്‍ നേരിടുവെന്നത് കേട്ട് ഞാന്‍ മനസ്സ് തകര്‍ന്നിരിക്കുകയാണ്. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു […]

കേരളത്തിന് വേണ്ടി പ്രഭാസ് നല്‍കുന്നത് ഒരു കോടി രൂപ; രാം ചരണ്‍ 60 ലക്ഷം; തെലുങ്ക് സിനിമാലോകത്തെ പുകഴ്ത്തി സോഷ്യല്‍മീഡിയ

കേരളത്തിന് വേണ്ടി പ്രഭാസ് നല്‍കുന്നത് ഒരു കോടി രൂപ; രാം ചരണ്‍ 60 ലക്ഷം; തെലുങ്ക് സിനിമാലോകത്തെ പുകഴ്ത്തി സോഷ്യല്‍മീഡിയ

കേരളം അനുഭവിക്കുന്ന പ്രളയക്കെടുതിയില്‍ താങ്ങായി തെലുങ്ക് സിനിമാ ലോകം. ബാഹുബലി നായകന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത് ഒരു കോടി രൂപയാണെന്ന് പ്രഭാസ് ഫാന്‍സ് വെളിപ്പെടുത്തി. കൂടാതെ രാം ചരണ്‍ 60 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. റാണ ദഗ്ഗുപതി, നാനി തുടങ്ങിയ നിരവധി തെലുങ്ക് നടന്മാര്‍ കേരളത്തിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. പ്രളയദുരന്തം നേരിടുന്ന കേരളത്തെ […]

പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുങ്ക് നടന്‍ വിജയ ദേവര്‍കൊണ്ട; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി

പ്രകൃതിദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുങ്ക് നടന്‍ വിജയ ദേവര്‍കൊണ്ട; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി

  ഹൈദരാബാദ്: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി തെലുങ്ക് നടന്‍ വിജയ് ദേവര്‍കൊണ്ട രംഗത്ത്. അഞ്ച് ലക്ഷം രൂപയാണ് വിജയ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. തുക സംഭാവന ചെയ്ത കാര്യം വികാരപരമായ കുറിപ്പിനൊപ്പം ഫെസ്ബുക്കിലൂടെയാണ് വിജയ് പങ്കുവച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കേരളം പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നതായി മനസിലാക്കുന്നു. ഇത് തികച്ചും ദു:ഖകരമാണ്. എന്റെ ആദ്യത്തെ അവധിക്കാല സന്ദര്‍ശന കേന്ദ്രം കേരളമായിരുന്നു. കേരളീയര്‍ എനിക്ക് അതിരറ്റ സ്‌നേഹമാണ് നല്‍കിയത്. നല്ലവരായ ആളുകളാണ് […]

വിക്രമിന്റെ മകന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; താരപുത്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു (ചിത്രങ്ങള്‍)

വിക്രമിന്റെ മകന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; താരപുത്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു (ചിത്രങ്ങള്‍)

ചെന്നൈ: തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നു. താരപുത്രനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ കാലിനു പരുക്കേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ ‘വര്‍മ’യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.

വിശ്വരൂപം-2 വിന് സമ്മിശ്ര പ്രതികരണം; പ്രേക്ഷക പ്രതികരണം ഇങ്ങനെ

വിശ്വരൂപം-2 വിന് സമ്മിശ്ര പ്രതികരണം; പ്രേക്ഷക പ്രതികരണം ഇങ്ങനെ

കമല്‍ഹാസന്റെ വിശ്വരൂപം-2 തിയേറ്ററുകളിലെത്തി. 2013ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയാണിത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏകദേശം 55 കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനവും നിര്‍മാണവും കമല്‍ഹാസന്‍ തന്നെയാണ്. 2013 അവസാനം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ തുടങ്ങിയത് നവംബര്‍ 27നാണ്. സാമ്പത്തികപരാതീനതകളും വിവാദങ്ങളുമാണ് ചിത്രം പൂര്‍ത്തിയാകാന്‍ ഇത്രയധികം വര്‍ഷങ്ങള്‍ വേണ്ടിവന്നത്. കമല്‍ഹാസന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൂജ കുമാര്‍, ആന്‍ഡ്രിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരും താരങ്ങളാണ്. ഗിബ്രാന്‍ […]

ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാന്‍ ഇടയാക്കിയത്: ഗൗതം മേനോന്‍

ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാന്‍ ഇടയാക്കിയത്: ഗൗതം മേനോന്‍

വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ഗൗതം മേനോന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ചിമ്പുവുമായി പിണങ്ങിയ സമയത്ത് ഗൗതം മേനോന്‍ മാധവനെ നായകനാക്കി ചിത്രം നിര്‍മ്മിക്കണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചിമ്പുവിനോട് പിണക്കം മാറിയതോടെ ഗൗതം മേനോന്‍ ആദ്യ ചിത്രത്തിലെ നായകനെ തന്നെ ഈ ചിത്രത്തിലും നിശ്ചയിക്കുകയായിരുന്നു. ഇതിനെ കുറിച്ച് ഗൗതം മേനോന്‍ തന്നെ പറഞ്ഞിരുന്നു. യഥാര്‍ത്ഥ്യത്തില്‍ പറയുകയാണെങ്കില്‍ ഒരു വലിയ പ്രശ്‌നത്തിനു മേലല്ല പിണക്കമുണ്ടായത്. അച്ചം യെന്‍പത് മടമയടയുടെ അവസാനത്തെ പാട്ട് […]

കൊച്ചിന്‍ ഹനീഫയുടെ സ്വന്തം കലൈജ്ഞര്‍; ആരുമറിയാത്ത കഥ ഇങ്ങനെ

കൊച്ചിന്‍ ഹനീഫയുടെ സ്വന്തം കലൈജ്ഞര്‍; ആരുമറിയാത്ത കഥ ഇങ്ങനെ

കരുണാനിധിയുടെ അന്ത്യം പലര്‍ക്കും ഇപ്പോഴും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കലൈഞ്ജര്‍ അത്രമേല്‍ എല്ലാവരുടെയും മനസിനെ സ്പര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രീയം വിട്ട് സിനിമയിലേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് മലയാള സിനിമയിലെ രണ്ടുപേരോട് മാത്രമായിരുന്നു അഭേദ്യമായ ബന്ധമുണ്ടായിരുന്നത്. അത് ഒന്ന് സാക്ഷാല്‍ എം.ജി.ആര്‍. മറ്റൊരാള്‍, കൊച്ചിന്‍ ഹനീഫയുമായിരുന്നു. എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൃദയം കൊണ്ടുള്ള അടുപ്പം ഹനീഫയോടായിരുന്നു. ഇരുവരും തമ്മില്‍ അടുക്കുന്നത് സിനിമയിലൂടെയാണ്. കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത സിനിമ കരുണാനിധി കാണാനിടയായി. ഉടന്‍ തന്നെ ഹനീഫയെ വിളിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ആദ്യം ഫോണിലായിരുന്നു […]

കാസ്റ്റിങ് കൗച്ച് സത്യമാണ്; എട്ടുമാസത്തോളം എനിക്ക് ഒരു സിനിമയും ലഭിച്ചില്ല: അദിതി റാവു

കാസ്റ്റിങ് കൗച്ച് സത്യമാണ്; എട്ടുമാസത്തോളം എനിക്ക് ഒരു സിനിമയും ലഭിച്ചില്ല: അദിതി റാവു

  കാട്രു വെളിയിതൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് അദിതി റാവു ഹൈദരി. ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി നടിമാര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നെന്നും അത് എതിര്‍ത്തതിനെ തുടര്‍ന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാതെ വന്നെന്നും അദിതി വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ തളര്‍ന്നുപോയെന്നും എന്നാല്‍ അതില്‍ നിന്നും കരകയറിയെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. ‘എന്റെ സിനിമ നഷ്ടപ്പെട്ടു, ഒരുപാട് കരഞ്ഞു. എനിക്ക് അതില്‍ പശ്ചാത്തപമില്ല. പക്ഷേ ഞാന്‍ […]