തലൈവര്‍ മാസ് ആണ്; പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി

തലൈവര്‍ മാസ് ആണ്; പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  ചെന്നൈ: കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കിടിലം ലുക്കിലാണ് തലൈവര്‍ എത്തിയിരിക്കുന്നത്. സണ്‍പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നപ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് തരാം നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട. തൃഷയാണ് മറ്റൊരു നായിക. കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് […]

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 1000 രൂപ; തുറന്നുപറഞ്ഞ് വിജയ് സേതുപതി

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് കിട്ടിയ പ്രതിഫലം 1000 രൂപ; തുറന്നുപറഞ്ഞ് വിജയ് സേതുപതി

ചെന്നൈ: തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത സിനിമയാണ് പിസ എന്നും അതില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും നടന്‍ വിജയ് സേതുപതി. താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത രണ്ട് വര്‍ഷം മുമ്പ് വരെ തനിക്കുണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമയും ഈ ചിന്ത മാറ്റിക്കൊണ്ടേയിരുന്നു. അടുത്തതായി പുറത്തിറങ്ങാന്‍ […]

അസിന്റെ കൊച്ചുമാലാഖ ക്രിസ്മസ് ആഘോഷത്തിലാണ്; ചിത്രങ്ങള്‍ വൈറല്‍

അസിന്റെ കൊച്ചുമാലാഖ ക്രിസ്മസ് ആഘോഷത്തിലാണ്; ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: സിനിമാ താരങ്ങളുടെ മക്കളും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. അവരുടെ ജീവിതത്തിലെ കുഞ്ഞുകാര്യങ്ങള്‍ പോലും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് പ്രിയതാരം അസിന്റെ കുഞ്ഞിന്റെ ക്രിസ്മസ് ചിത്രങ്ങളാണ്. അസിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും അസിന് ഇപ്പോഴും ഒരുപാട് ആരാധകരുണ്ട്. അവര്‍ക്കൊക്കെ അസിന്റെ വിശേഷങ്ങളറിയാലും വളരെ ഇഷ്ടമാണ്.രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. Read more on: Asin

ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത് അവാര്‍ഡ് മോഹിച്ചല്ല; വിജയ് സേതുപതി പറയുന്നു

ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത് അവാര്‍ഡ് മോഹിച്ചല്ല; വിജയ് സേതുപതി പറയുന്നു

ചെന്നൈ: സൂപ്പര്‍താരങ്ങള്‍ തിങ്ങിനിറഞ്ഞ തമിഴകത്ത് തന്റേതായ ഒരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ താരമാണ് വിജയ് സേതുപതി.ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്‌സില്‍ ശില്‍പ എന്ന ട്രാന്‍സ്‌ജെന്ററായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തിയത്. സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്റ് ആയി അഭിനയിച്ചതിനെ കുറിച്ച് പറയുകയായിരുന്നു വിജയ് സേതുപതി അവാര്‍ഡ് മോഹിച്ചല്ല താനൊരു സിനിമയും തിരഞ്ഞെടുക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. സൂപ്പര്‍ ഡ്യൂലക്‌സിന്റെ കഥ വിശദമായി പറഞ്ഞ ശേഷം, ശില്‍പ എന്ന കഥാപാത്രത്തെ ഏറ്റെടുക്കുന്നോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ […]

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കും: കമല്‍ഹാസന്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കും: കമല്‍ഹാസന്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ തീര്‍ച്ചയായും മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍.  സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാര്‍ട്ടി നടത്തുക. സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി സഖ്യത്തിനു തയ്യാറാണെന്നും അദ്ദേഹം പറഞ്ഞതായി എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. സഖ്യത്തിനു നേതൃത്വം നല്‍കുകയാണോ അതോ സഖ്യത്തിന്റെ ഭാഗമാവുകയാണോ എന്ന കാര്യം പറയാറായിട്ടില്ല. തമിഴ്‌നാടിന്റെ ഡി എന്‍ എയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന […]

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ […]

ഹര്‍ത്താലിനെ പേടിച്ച് തീയറ്റര്‍; കോഴിക്കോട്ടും തിരുവനന്തപുരത്തും ഒടിയന്‍ ഷോകള്‍ റദ്ദാക്കി

ഹര്‍ത്താലിനെ പേടിച്ച് തീയറ്റര്‍; കോഴിക്കോട്ടും തിരുവനന്തപുരത്തും ഒടിയന്‍ ഷോകള്‍ റദ്ദാക്കി

  കോഴിക്കോട്: ബി.ജെ.പി ഹര്‍ത്താലിനിടെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ വെള്ളിയാഴ്ച റിലീസ് ചെയ്തുവെങ്കിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഏതാനും തിയറ്ററുകളിലെ പകല്‍ ഷോകള്‍ നിര്‍ത്തിവെച്ചു. കോഴിക്കോട് അപ്‌സര തിയറ്ററിലാണ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നത്. ഹര്‍ത്താല്‍ മൂലം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഭയത്താലാണ് ഷോ മാറ്റിയതെന്ന് തിയറ്റര്‍ അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 4.30ന് മോഹന്‍ലാല്‍ ഫാന്‍സിനായുള്ള ആദ്യ ഷോ നടന്നിരുന്നു. തുടര്‍ന്ന് നടക്കേണ്ടിയിരുന്ന മൂന്ന് ഷോകളാണ് റദ്ദാക്കിയിരിക്കുന്നത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകീട്ട് 4.10 എന്നീ ഷോകളാണ് […]

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രം ‘അന്ധാധുന്‍’; ദുല്‍ഖര്‍ ചിത്രവും ഐഎംഡിബി റാങ്ക് പട്ടികയില്‍

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രം ‘അന്ധാധുന്‍’; ദുല്‍ഖര്‍ ചിത്രവും ഐഎംഡിബി റാങ്ക് പട്ടികയില്‍

ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആയ ഐഎംഡിബി, പ്രേക്ഷക റാങ്കിംഗിന്‍റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ മികച്ച പത്തു ചിത്രങ്ങള്‍ തെരെഞ്ഞെടുത്തത് ഈ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചലച്ചിത്രം ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാധുന്‍’. ആഗോള ചലച്ചിത്ര വെബ്സൈറ്റ് ആയ ഐഎംഡിബിയുടെ പ്രേക്ഷക വിലയിരുത്തലിലാണ് ചിത്രം ഒന്നാമതെത്തിയത്. 2018ലെ മികച്ച പത്ത് ചിത്രങ്ങള്‍ ബുധനാഴ്ച ഐഎംഡിബി പ്രഖ്യാപിച്ചു. പത്തില്‍ എത്ര മാര്‍ക്ക് പ്രേക്ഷകര്‍ നല്‍കിയെന്നാണ് വിലയിരുത്തിയത്. ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ബ്ലാക്ക്‌-കോമഡി ത്രില്ലര്‍ ചിത്രമായ ‘അന്ധാധുന്‍’, ബോളിവുഡിലെ […]

രജനിയുടെ പിറന്നാള്‍ സമ്മാനം; പേട്ടയുടെ ടീസര്‍ എത്തി

രജനിയുടെ പിറന്നാള്‍ സമ്മാനം; പേട്ടയുടെ ടീസര്‍ എത്തി

  ചെന്നൈ: ആരാധകരും സിനിമാ പ്രേമികളും ആകാംഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം പേട്ടയിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന തലൈവരുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗം ആയാണ് ഇന്ന് ഈ ടീസര്‍ റിലീസ് ചെയ്തത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ത്രസിപ്പിക്കുന്ന സാന്നിധ്യം തന്നെയാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. രജനീകാന്തിന്റെ നായികയായെത്തുന്ന ചിത്രത്തിലെ തൃഷയുടെ പേര് സരോ എന്നാണ്. വിജയ് സേതുപതി, നവസുദ്ദീന്‍ സിദ്ധിഖി എന്നിവരുടെ ക്യാരക്ടര്‍ […]

കന്നട ജാനുവാകാന്‍ ഒരുങ്ങി ഭാവന; റാം ആകുന്നത് മറ്റൊരു സൂപ്പര്‍താരം

കന്നട ജാനുവാകാന്‍ ഒരുങ്ങി ഭാവന; റാം ആകുന്നത് മറ്റൊരു സൂപ്പര്‍താരം

  ബംഗലൂരു: തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ ചിത്രമാണ് 96. വിജയ് സേതുപതി, തൃഷ എന്നിവരുടെ ജാനു, റാം എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാണ് ഇപ്പോഴും. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ കന്നഡ റീമേക്ക് വരുന്നു. പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ റീമേക്ക് വാര്‍ത്തയില്‍ മലയാള സിനിമ പ്രേമികള്‍ക്ക് കൗതുകമുണ്ടാക്കുന്നത് മലയാളിതാരം ഭാവനയാണ് 96ന്റെ കന്നഡ പതിപ്പില്‍ ജാനുവിന്റെ വേഷത്തില്‍ എത്തുന്നത് എന്നാണ്. വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ […]