വിശാലിന്റെ അടുത്ത വരവ് ത്രില്ലര്‍ ചിത്രവുമായി

വിശാലിന്റെ അടുത്ത വരവ് ത്രില്ലര്‍ ചിത്രവുമായി

യുടിവി മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്ന് വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന വിശാല്‍ ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. വിഎഫ്എഫിന്റെ ആദ്യ നിര്‍മ്മാണ സംരഭമായ ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. നാന്‍ സിഗപ്പു മനിതന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിശാലിപ്പോള്‍. 1985ല്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രത്തില്‍ നിന്ന് കടുമെടുത്തതാണ് ചിത്രത്തിന്റെ പേര്. തിരുവാണ് നാന്‍ സിഗപ്പു മനിതന്റെ സംവിധായകന്‍. വിശാലിന്റെ തന്നെ സമര്‍ എന്ന ചിത്രം സംവിധാനം ചെയ്തതും തിരുവായിരുന്നു. ലക്ഷ്മിമേനോനാണ് ചിത്രത്തിലെ നായിക. ചിത്രം 2014ഓടെ തിയേറ്ററുകളിലെത്തിക്കാം […]

നിഷ അഗര്‍വാള്‍ വിവാഹിതയാകുന്നു

നിഷ അഗര്‍വാള്‍ വിവാഹിതയാകുന്നു

പ്രശസ്ത തെന്നിന്ത്യന്‍ നടിയും കാജല്‍ അഗര്‍വാളിന്റെ സഹോദരിയുമായ നിഷ അഗര്‍വാള്‍ വിവാഹിതയാകുന്നു. മുംബൈയില്‍ നിന്നുള്ള വ്യവസായിയാണ് നിഷയുടെ വരന്‍. ഇരുവരുടെയും നീണ്ട നാളത്തെ പ്രണയമാണ് ഡിസംബര്‍ 28 ന് പൂവണിയുനന്ത്. മുബൈയില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കും. ഹിന്ദി,തമിഴ് തെലുങ്ക് ചിത്രങ്ങളിലെ അറിയപ്പെടുന്ന താരമാണ് നിഷ. യെമെന്‍ഡി ഈ വേള എന്ന തെലുങ്ക് ചിത്രത്തിലൂടെ 2010ലാണ് നിഷ സിനിമലോകത്തേക്ക് ചുവടുവെയ്കക്കുന്നത്. ഡികെ ബോസ് എന്ന ബോളിവുഡ് ചിത്രമാണ് നിഷയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

ഗൗതം മേനോന്‍ ചിത്രത്തില്‍ ലക്ഷ്മി മേനോന്‍

ഗൗതം മേനോന്‍ ചിത്രത്തില്‍ ലക്ഷ്മി മേനോന്‍

സുന്ദരപൗണ്ഡ്യന്‍,കുംകി എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ നാടന്‍ പെണ്‍കൊടി എന്ന ഇമേജ് സ്വന്തമാക്കിയ നടിയാണ് മലയാളിയായ ലക്ഷ്മി മേനോന്‍. ഈ വര്‍ഷം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ലക്ഷ്മിയുടേതായി പുറത്തിറങ്ങിയെങ്കിലും ലക്ഷ്മിയുടെ മനസ്സില്‍ ചില വലിയ സ്വപ്‌നങ്ങളുണ്ട്. തെന്നിന്ത്യയിലെ വലിയ സംവിധായകരുടെ ചിത്രങ്ങളില്‍ നായികയായി അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ബാല,മണിരത്‌നം ഗൗതം മേനോന്‍ ആര്‍ മുരുകദോസ് തുടങ്ങിയ സംവിധായകര്‍ തങ്ങളുടെ ചിത്രത്തിലേക്ക് ക്ഷണിച്ചാല്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ലക്ഷ്മി. ഇപ്പോള്‍ ലക്ഷ്മി അങ്ങനെയൊരു സ്വപ്‌നസാക്ഷാത്കാരത്തിന്റെ വക്കിലാണെന്നു […]

നയന്‍താരയുടെ ബിക്കിനി ‘ആരംഭം’

നയന്‍താരയുടെ ബിക്കിനി ‘ആരംഭം’

പ്രഭുദേവയുമായുളള പ്രണയവും വിരഹവും നല്‍കിയ മുറിവുകള്‍ നയന്‍താരയുടെ ഗ്ലാമര്‍ ജീവിതത്തെ തകര്‍ത്തു എന്നു കരുതിയവര്‍ക്ക് തെറ്റി. പഴയ ഗ്ലാമര്‍ പ്രതാപത്തോടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് നയന്‍സ്. ഒരിടവേളയ്ക്ക് ശേഷം ബിക്കിനി വീണ്ടുമണിയുകയാണ് ഹോട്ട് ഗേള്‍. അജിത്ത് ചിത്രമായ ആരംഭത്തില്‍ നയന്‍താര ബിക്കിനി വേഷത്തില്‍ എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. ദീപാവലിക്കിറങ്ങുന്ന ചിത്രത്തില്‍ നയന്‍സിന്റെ ചൂടന്‍രംഗങ്ങളാണുളളതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ പുറത്തായ ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. നനഞ്ഞ ശരീരത്തില്‍ ബിക്കിനിക്ക് മുകളില്‍ തൂവെള്ള വസ്ത്രമണിഞ്ഞാണ് നയന്‍താര നില്‍ക്കുന്ന […]

വന്നവഴി മറക്കുന്ന നടപടി ; എംപിയായപ്പോള്‍ രമ്യയ്ക്ക് അഭിനയത്തോട് വിരക്തി

വന്നവഴി മറക്കുന്ന നടപടി ; എംപിയായപ്പോള്‍ രമ്യയ്ക്ക് അഭിനയത്തോട് വിരക്തി

ഒരു എംപിക്ക് ഇത്രയ്ക്കു തലക്കനവും അഹങ്കാവും പാടുണ്ടോ? ആളുകള്‍ സിനിമ ലോകത്തെ അണിയറ പ്രവര്‍ത്തകര്‍ ചോദിക്കുന്നത് ഇതാണ്. അല്ലെങ്കില്‍ എംപിയായതിനാല്‍ ഇനി അഭിനയിക്കാന്‍ കഴിയില്ലെന്നാണ് കന്നഡ നടി രമ്യ പറയുന്നത്. വന്നവഴി മറക്കുന്ന നടപടിയല്ലേ ഇത്. രമ്യയെ എംപിയാക്കയത് സിനിമാ ലോകത്തെ പ്രശസ്തി തന്നെയാണ് എന്നിട്ടും എന്തേ ഇങ്ങനെ. കന്നഡ സിനിമയിലെ പ്രശസ്ത നടിയായ രമ്യ ‘നീര്‍ ദോസ് ‘എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് മാണ്ഡ്യയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച് പാര്‍ലിമെന്റിലെത്തിയത്. ചിത്രത്തില്‍ നായകന്‍ […]

ശരീര പ്രദര്‍ശനം സിനിമയുടെ ഭാഗമെന്ന് നയന്‍താര; ഇത് നസ്രിയക്കൊരു കൊട്ട്

ശരീര പ്രദര്‍ശനം സിനിമയുടെ ഭാഗമെന്ന് നയന്‍താര; ഇത് നസ്രിയക്കൊരു കൊട്ട്

നയ്യാണ്ടിയെന്ന ചിത്രത്തില്‍ ശരീരപ്രദര്‍ശനവുമായി ബന്ധപ്പെട്ട് നസ്രിയ ഉയര്‍ത്തിയ വിവാദത്തിനെതിരെ നയന്‍താര.പക്വത കുറവ് മൂലമാണ് നസ്രിയ സിനിമയ്‌ക്കെതിരെ പ്രതികരിച്ചതെന്നാണ് നയന്‍താര പറയുന്നത്. ശരീരപ്രദര്‍ശനം സിനിമയുടെ ഭാഗമാണ്.അതില്‍ കാര്യമാക്കാനില്ല.അതുകൊണ്ടുതന്നെ നസ്രിയ നല്‍കിയ പരാതിയില്‍ ഒരു കാര്യവുമില്ലെന്നു നയന്‍താര വ്യക്തമാക്കുന്നു. മുന്‍നിര നടിമാര്‍ തന്നെ മേനി പ്രദര്‍ശനത്തില്‍ ഒരു കുഴപ്പവും കാട്ടാത്ത സ്ഥിതിയ്ക്ക് ഇത്തരം ആരോപണങ്ങള്‍ നസ്രിയയുടെ കരിയര്‍ നശിപ്പിക്കുമെന്ന് നയന്‍ താര മുന്നറിയിപ്പ് നല്‍കുകയാണ്.മേനി പ്രദര്‍ശനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നയന്‍താരയുടെ ഉപദേശം നസ്രിയ സ്വീകരിക്കുമോ എന്നുള്ളത് പിന്നത്തെ കാര്യം..

മകളുടെയും സഹോദരിയുടെയും വേഷം മടുത്ത് നിവേദ: ഇനി നായികയാകണം

മകളുടെയും സഹോദരിയുടെയും വേഷം മടുത്ത് നിവേദ: ഇനി നായികയാകണം

നിരവധി ചിത്രങ്ങളില്‍ മകളായും സഹോദരിയായും സുഹൃത്തായും വേഷം ഇട്ട നിവേദ ഇപ്പോള്‍ മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നടിമാരില്‍ ഒരാളാണ്.വെറുതെ ഒരു ഭാര്യ എന്ന ജയറാം ചിത്രത്തില്‍ പതിനാലുകാരിയായ മകളായിരുന്നു നിവേദ. ഇപ്പോള്‍ സഹതാര വേഷം മടുത്തു തുടങ്ങി നിവേദയ്ക്ക്.നായികാപദവിയിലെത്തിയ ശേഷം ഇനി സഹതാരമായി അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തപ്പോഴാണ് മോഹന്‍ലാലും വിജയും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്നും നിവേദയ്ക്ക് ക്ഷണം വന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ മകളായും വിജയിന്റെ സഹോദരിയായുമാണ് നിവേദ അഭിനയിക്കുന്നത്.ലാലേട്ടന്റെ മകളായി അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചതു കൊണ്ടു മാത്രമാണ് ജില്ലയില്‍ […]

നസ്രിയയ്ക്ക് പിന്നാലെ പ്രണയവാര്‍ത്ത നിഷേധിച്ച് ജയ്‌യും

നസ്രിയയ്ക്ക് പിന്നാലെ പ്രണയവാര്‍ത്ത നിഷേധിച്ച് ജയ്‌യും

ഒന്നിലധികം സിനിമകളില്‍ ഒരുമിച്ചഭിനയിച്ചാല്‍ അവര്‍ തമ്മില്‍ പ്രണയമാണെന്ന ഗോസിപ്പ് സിനിമാലോകത്തെ പതിവ് നമ്പരാണ്. കോളിവുഡില്‍ ഇതിന് യാതൊരു പഞ്ഞവുമില്ല. ഈ ശ്രേണിയിലെ ഇപ്പോഴത്തെ ഇരകളാണ് മലയാളിയായ നസ്രിയയും ജയ്‌യും. നയ്യാണ്ടി എന്ന രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ വിവാദനായിക എന്ന വിശേഷണം പളുങ്ക് സുന്ദരിക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രണയവിവാദം വരുന്നത്. എന്നാല്‍ അന്ന് തന്നെ നസ്രിയ വാര്‍ത്ത നിഷേധിച്ചിരുന്നു. ഇപ്പോഴിതാ ഗോസിപ്പുകളുടെ വായടച്ചു കൊണ്ട് നടനും രംഗത്തെത്തിയിരിക്കുന്നു. തനിയ്ക്ക് നസ്രിയയോട് ഇതുവരെ പ്രണയം തോന്നിയിട്ടില്ല. ഇതിന് മുന്‍പ് […]

തലൈവിയുടെ നിഴല്‍ വീണ് മറഞ്ഞത് കരുണാനിധിയുടെ കൊച്ചുമക്കളുടെ സിനിമാ ഭരണം

തലൈവിയുടെ നിഴല്‍ വീണ് മറഞ്ഞത്  കരുണാനിധിയുടെ കൊച്ചുമക്കളുടെ സിനിമാ ഭരണം

ഡി എം കെയെ തച്ചുതകര്‍ത്ത് ജയലളിതയുടെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചെടുത്തതോടെ കരുണാനിധിക്കും കുടുംബത്തിനും മേധാവിത്വമുണ്ടായിരുന്ന സര്‍വ മേഖലകളിലും അവര്‍ ദുര്‍ബലരായി. ഇതുതന്നെയാണ് തമിഴ് സിനിമയിലും ഉണ്ടായത്. കരുണാനിധിയുടെ മക്കളും കൊച്ചുമക്കളുമായി അടക്കിവാണിരുന്ന തമിഴ് സിനിമാ ലോകത്തെ ഭരണവും ജയലളിതയുടെ നിഴല്‍ വീണപ്പോള്‍തന്നെ തകര്‍ന്നടിഞ്ഞു. 2006 മെയില്‍ മുഖ്യമന്ത്രിയായി കരുണാനിധി അധികാരത്തിലേറിയതു മുതലാണ് മക്കളായ അഴഗിരിയുടെയും സ്റ്റാലിന്റെയും മക്കള്‍ സിനിമാരംഗത്തേക്ക് കടന്നത്. വിതരണാവകാശം നേടിയെടുത്ത് തുടങ്ങിയ അവര്‍ തമിഴ് […]

തമിഴ് സിനിമയ്ക്ക് മലയാളത്തില്‍ നിന്നൊരു യുവതാരം

തമിഴ് സിനിമയ്ക്ക് മലയാളത്തില്‍ നിന്നൊരു യുവതാരം

മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. കാതലില്‍ സൊതുപ്പവത് എപ്പടി എന്ന സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ബാലാജി മോഹന്റെ അടുത്ത ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ കന്നി അരങ്ങേറ്റം. മലയാളത്തിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രം റൊമാന്റിക് കോമഡി ആയിരിക്കും. മലയാളത്തില്‍ നിന്ന തമിഴിലേക്ക് ചേക്കേറിയ നസ്‌റിയ നാസിം ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് 3 ഫെയിം അനിരുദ്ധാണ്. തമിഴിലെ യുവതാരങ്ങളായ ആര്യ, ജീവ,ചിമ്പു,ജയ് എന്നിവര്‍ക്ക് ദുല്‍ഖര്‍ ഒരു വെല്ലുവിളിയാകുമോയെന്ന ആകാംഷയിലാണ് […]