കർഷകർക്ക് ആശ്വാസമായി പപ്പായ കൃഷി

കർഷകർക്ക് ആശ്വാസമായി പപ്പായ കൃഷി

  റബര്‍ വിലയിടിവിനെ ത്തുടർന്ന്  മലയോരകര്‍ഷകര്‍ പപ്പായ ടാപ്പിങ്ങിലേക്കു തിരിയുന്നു.പല കർഷകരുമിപ്പോൾ ടാപ്പിങ്ങിനായി പപ്പായ കൃഷിചെയ്യുന്നു  റബറിന്റേതുപോലെതന്നെ പപ്പായയുടേയും കറയാണ് താരമായി മാറുന്നത്. മരുന്ന്, സൗന്ദര്യവര്‍ധകവസ്തു നിര്‍മാണം, ജ്യൂസടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണം എന്നിവയ്ക്കാണ് പപ്പായക്കറ പ്രധാനമായും ഉപയോഗിക്കുന്നത്. തിരുവാലി പഞ്ചായത്തിലാണ് ഇതിന്റെ മാതൃകാപദ്ധതി നടപ്പാക്കുന്നത്.പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ഒമ്പതു കര്‍ഷകര്‍ 11.5 ഏക്കര്‍ സ്ഥലത്ത് ഇപ്പോള്‍ ടാപ്പിങ്ങിനായി പപ്പായ കൃഷിചെയ്യുന്നുണ്ട്. പപ്പായയില്‍ ടാപ്പിങ് നടത്തി കറ താഴെവിരിച്ച പ്ലാസ്റ്റിക് ഷീറ്റില്‍ ശേഖരിക്കുകയാണ് ചെയ്യുന്നത്.ഒരു മരത്തില്‍നിന്ന‌് 200 മുതല്‍ […]

നടാം ഔഷധഗുണമുള്ള ചുരക്ക

നടാം ഔഷധഗുണമുള്ള ചുരക്ക

ശരീരത്തെ തണുപ്പിക്കാനും മൂത്രച്ചൂടു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ചുരക്ക. വൃക്ക രോഗത്തിനും കരള്‍ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കും. വയറിളക്കം, പ്രമേഹം എന്നിവകൊണ്ടുണ്ടാകുന്ന ദാഹത്തിന് ചുരക്കനീര് നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ എന്ന് പ്രാദേശികമായി വിളിക്കുന്നു. ചുരക്ക അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാവുന്നതാണ്. കൂടുതല്‍ പരിചരണമില്ലാതെ തന്നെ നന്നായി വിളവ് ലഭിക്കും. ഗുണമേന്‍മയുള്ള വിത്തുകള്‍ പാകിയാണ് കൃഷി ചെയ്യേണ്ടത്. നടീല്‍ സമയം സെപ്റ്റംബര്‍ മുതല്‍ […]

തിരുവാതിര ഞാറ്റുവേല

തിരുവാതിര ഞാറ്റുവേല

തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ പെയ്യുമെന്നാണ്. കേരളത്തിലെ കാർഷികവൃത്തിക്ക് അനുയോജ്യമായി ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 22 മുതല്‍ ജൂലൈ ആറ് വരെയാണ്. ലയാളി നെഞ്ചോടുചേര്‍ത്തുവച്ച ഞാറ്റുവേലയാണ് ‘തിരുവാതിര’. 27 ഞാറ്റുവേലകളിൽ ഒന്ന് മാത്രമാണ് ‘തിരുവാതിര ഞാറ്റുവേല’എന്ന് ഓ‍ർക്കുക. അത്രമേൽ സമ്പന്നമാണ് നമ്മുടെ കാ‍ർഷി സംസ്കാരവും, ഭൂപ്രകൃതിയും. ആദ്യ ഞാറ്റുവേല എന്ന് പറയാവുന്ന ‘അശ്വതി ഞാറ്റുവേല’ മുതൽ മകയിരം ഞാറ്റുവേല, തിരുവാതിര ഞാറ്റുവേല എന്നിങ്ങനെ നീളുന്നു എന്താണ് ഞാറ്റുവേലകൾ ഒരു വര്‍ഷത്തില്‍ 27 ഞാറ്റുവേലകള്‍ ആണുള്ളത്. 13.5 […]

ചുരക്ക കൃഷി

ചുരക്ക  കൃഷി

ശരീരത്തെ തണുപ്പിക്കാനും മൂത്രച്ചൂടു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ചുരക്ക. വൃക്ക രോഗത്തിനും കരള്‍ രോഗത്തിനും ചുരക്ക കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കും. വയറിളക്കം, പ്രമേഹം എന്നിവകൊണ്ടുണ്ടാകുന്ന ദാഹത്തിന് ചുരക്കനീര് നല്ലതാണ്. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ എന്ന് പ്രാദേശികമായി വിളിക്കുന്നു.<യൃ ചുരക്ക അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാവുന്നതാണ്. കൂടുതല്‍ പരിചരണമില്ലാതെ തന്നെ നന്നായി വിളവ് ലഭിക്കും. ഗുണമേന്‍മയുള്ള വിത്തുകള്‍ പാകിയാണ് കൃഷി ചെയ്യേണ്ടത്. നടീല്‍ സമയം സെപ്റ്റംബര്‍ മുതല്‍ […]

ചീര കൃഷിയില്‍ വിജയം നേടാം ഈസിയായി

ചീര കൃഷിയില്‍ വിജയം നേടാം ഈസിയായി

പോഷകസമ്പുഷ്ടവും ആരോഗ്യ പരിപാലനത്തിന് ധാരാളം സഹായിക്കുന്നവയുമാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ഏറ്റവും പ്രധാനം ചീര തന്നെ. ഇലകള്‍ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നതു കൊണ്ട് ഏറ്റവും കുറഞ്ഞകാലം കൊണ്ട് വിളവെടുക്കാവുന്നതും പരിചരണമുറകള്‍ താരതമ്യേന എളുപ്പമായതുമായ ഒരു വിളയാണ് ചീര. ഇലകളില്‍ സമൃദ്ധമായി സൂര്യപ്രകാശം പതിക്കുന്ന സാഹചര്യവും, ആവശ്യത്തിന് പോഷകഗുണമുള്ള മണ്ണും എപ്പോഴും ഈര്‍പ്പത്തിന്റെ സാന്നിധ്യവുമുണ്ടെങ്കില്‍ ചീര കൃഷിയില്‍ വിജയം നേടാം. നേരിട്ടു വിത്തുപാകിയോ പറിച്ചുനട്ടോ പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാനും പറ്റും. ഉറുമ്പാണ് ചൂര വിത്തിന്റെ വില്ലന്‍. തടത്തിന്/ഗ്രോബാഗിന് ചുറ്റും ഒരു ചെറിയ […]

കര്‍ഷക വഞ്ചനയ്‌ക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും; കര്‍ഷക ഫെഡറേഷന്‍

കര്‍ഷക വഞ്ചനയ്‌ക്കെതിരെ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും; കര്‍ഷക ഫെഡറേഷന്‍

ആലപ്പുഴ: കര്‍ഷകരുടെ വായ്പകള്‍ക്ക് 2019 ഡിസംബര്‍ 31 വരെ മോററ്റോറിയം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവായി ഇറക്കുവാന്‍ സാധിക്കാതെ വന്നത് ഉദ്യോഗസ്ഥ തലത്തിലുള്ള അലംഭാവവും കൃഷിവകുപ്പ് നേതാക്കളുടെ ഉത്തരവാദിത്വ കുറവുമാണെന്നും കാര്‍ഷിക വായ്പകള്‍ക്ക് മോററ്റോറിയമല്ല വേണ്ടതെന്നും തിരിച്ചടവിന് നിവര്‍ത്തിയില്ലാതെ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് വായ്പയെഴുതി തള്ളലാണ് നടപ്പിലാക്കേണ്ടിയിരുന്നതെന്നുംകേരള സംസ്ഥാന നെല്‍നാളികേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ പറഞ്ഞു. കൃഷിക്കാരോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കൃഷിക്കാര്‍ അവരുടെ സമ്മതിദാനാവകാശം ഐക്യജനാധിപത്യ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കവാന്‍ വിനിയോഗിക്കുമെന്നും ബേബി പാറക്കാടന്‍ […]

മഞ്ഞളിപ്പ് രോഗം പടരുന്നു; കമുക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

മഞ്ഞളിപ്പ് രോഗം പടരുന്നു; കമുക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആലക്കോട്: മഞ്ഞളിപ്പ് രോഗബാധയെ തുടര്‍ന്നു കമുക് കര്‍ഷകര്‍ പ്രതിസന്ധിയില്‍. വര്‍ഷങ്ങളായി തുടരുന്ന മഞ്ഞളിപ്പ് രോഗത്തിനു ശാശ്വത പരിഹാരമില്ലാത്തതാണു കര്‍ഷകരെ പ്രതിസന്ധിയിലും ആശങ്കയിലുമാക്കിയത്. മലയോരത്തിന്റെ പ്രമുഖ കാര്‍ഷിക വിളയായിരുന്ന കമുകുകള്‍ ഇപ്പോള്‍ പേരിനു മാത്രം അവശേഷിക്കുന്ന കാഴ്ചയാണ്. കമുകുകളുടെ കേന്ദ്രങ്ങളായിരുന്ന പല പ്രദേശങ്ങളിലും ഇപ്പോള്‍ കമുകു കര്‍ഷകര്‍ പിന്നോട്ടടിക്കുന്ന അവസ്ഥയാണുള്ളത്. മലയോര മേഖലയില്‍ കമുക് മാത്രം കൃഷി ചെയ്തിരുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലങ്ങളുണ്ടായിരുന്നു. എന്നാല്‍ റബര്‍ ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കു കമുക് കൃഷി വഴിമാറിക്കൊടുത്തിരിക്കുകയാണ്. മാത്രമല്ല, അടയ്ക്കാ വിപണിയില്‍ ഗുണമേന്മയേറിയ […]

തെങ്ങോലകളില്‍ വെള്ളീച്ച വ്യാപകം; കര്‍ഷകര്‍ ആശങ്കയില്‍

തെങ്ങോലകളില്‍ വെള്ളീച്ച വ്യാപകം; കര്‍ഷകര്‍ ആശങ്കയില്‍

കോട്ടക്കല്‍: തെങ്ങോലകളില്‍ വ്യാപകമായി വെള്ളീച്ചയുടെ ആക്രമണം. കര്‍ഷകര്‍ ആശങ്കയില്‍. തെങ്ങുകള്‍ക്ക് നാശം സംഭവിക്കുന്ന രീതിയില്‍ വെള്ളീച്ചകള്‍ വ്യാപകമായി ഓലകളില്‍ കൂടുകെട്ടി ആക്രമണം തുടരുകയാണ്. എട്ടുകാലി മുട്ടകള്‍ വിരിയിക്കാന്‍ വെളുത്ത പ്രതലങ്ങള്‍ ഉണ്ടാക്കുന്നത് പോലെ തെങ്ങിന്റെ ഓലകളില്‍ വെളുത്ത പുള്ളികളുണ്ടാക്കി അതിനകത്തിരുന്ന് ഓലകളിലെ നീര് വലിച്ചു കുടിക്കുകയാണ് ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് തീരദേശ മേഖലകളിലായിരുന്നു ഇവയെ കണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി കോട്ടക്കല്‍ മുനിസിപ്പാലിറ്റി, മാറാക്കര, ആതവനാട്, ഒതുകുങ്ങല്‍ ഉള്‍പ്പെടെ ജില്ലയിലെ മിക്ക തെങ്ങിന്‍ തോട്ടങ്ങളിലെ ഓലകളിലും വ്യാപകമായി […]

ഇഞ്ചി വില ഉയരുമ്പോഴും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നില്ല

ഇഞ്ചി വില ഉയരുമ്പോഴും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നില്ല

സുല്‍ത്താന്‍ ബത്തേരി: ഇഞ്ചിവില ഉയരുമ്പോഴും അതിന്റെ ഗുണം ലഭിക്കാതെ ജില്ലയിലെ കര്‍ഷകര്‍. കാലവര്‍ഷക്കെടുതിയില്‍ കൃഷിവ്യാപകമായി നശിച്ചതും ജില്ലയില്‍ കൃഷിയിലുണ്ടായ കുറവുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. 2012-13 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഇഞ്ചി വില ഉയരങ്ങളിലേക്ക് നീങ്ങുന്നത്. നിലവില്‍ ജില്ലയില്‍ പുതിയ ഇഞ്ചിക്ക് 2200 രൂപയും പഴയ ഇഞ്ചിക്ക് 3900 രൂപയുമാണ് വില. ഇഞ്ചിയുടെ ഇപ്പോഴത്തെ ലഭ്യതക്കുറവാണ് വില ഉയരുന്നതിന് കാരണം. വയനാട്ടില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം ഇഞ്ചികൃഷി ഇത്തവണ കുറവാണ്.കൂടാതെ ഇത്തവണത്തെ മഴക്കെടുതിയിലും ജില്ലയിലെ ഇഞ്ചികൃഷി നശിക്കുകയും […]

തെങ്ങു രോഗം പടരുന്നു; കേരകര്‍ഷകര്‍ ആശങ്കയില്‍

തെങ്ങു രോഗം പടരുന്നു; കേരകര്‍ഷകര്‍ ആശങ്കയില്‍

അന്തിക്കാട്: മേഖലയില്‍ തെങ്ങുകള്‍ക്ക് രോഗം പടരുന്നു. കാറ്റു വീഴ്ച, മഞ്ഞളിപ്പ്, ചെന്നീരൊലിപ്പ്, പൂങ്കുലച്ചാഴി, എലി ശല്യം വ്യാപകമായിട്ടുണ്ട്. മേഖലയിലെ മൂന്നരലക്ഷം തെങ്ങുകള്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് നശിച്ചതായി കൃഷി വകുപ്പധികൃതര്‍ കണ്ടെത്തി. അന്തിക്കാട്, മുറ്റിച്ചൂര്‍, ചാഴൂര്‍, താന്ന്യം, പെരിങ്ങോട്ടുകര, പുത്തന്‍പീടിക, പടിയം ഭാഗങ്ങളിലാണ് തെങ്ങുകള്‍ വ്യാപകമായി നശിച്ചത്. പൂങ്കുലയില്‍ നിന്നു മച്ചിങ്ങ രൂപപ്പെടുന്ന അവസരത്തിലാണ് പൂങ്കുലച്ചാഴിയുടെ ശല്യമുണ്ടാകുന്നത്. മച്ചിങ്ങയുടെ നീര് ഊറ്റിക്കുടിക്കുന്നതിനാല്‍ അവ മുരടിച്ചു കൊഴിഞ്ഞു വീഴുന്നു. മേഖലയില്‍ നാളികേരോല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മണ്ഡരിക്കുശേഷം പ്രദേശത്തെ കര്‍ഷകരെ […]

1 2 3 32