കളയില്‍നിന്നും മോചനം നേടാന്‍ കൃഷി പ്ലാസ്റ്റിക്ക് പാത്തികളിലേക്ക്

കളയില്‍നിന്നും മോചനം നേടാന്‍ കൃഷി പ്ലാസ്റ്റിക്ക് പാത്തികളിലേക്ക്

പട്ടഞ്ചേരി : കളയില്‍നിന്നും മോചനം നേടാന്‍ തൈകള്‍ പ്ലാസ്റ്റിക്ക് പാത്തികളില്‍ നട്ടുപിടിപ്പിക്കല്‍ വ്യാപകമായി. കൊടുവായൂര്‍, പുതുനഗരം, പട്ടഞ്ചേരി എലവഞ്ചേരി, കൊല്ലങ്കോട്, വടവന്നൂര്‍, മുതലമട എന്നീ പഞ്ചായത്തുകളിലാണ് പ്ലാസറ്റിക്ക് പാത്തികളില്‍ പച്ചക്കറി തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വ്യാപകമായിട്ടുള്ളത്. മറ്റു പരമ്പരാഗത കൃഷി രീതികളേ അപേക്ഷിച്ച് അല്‍പം ചെലവ് വര്‍ധിക്കുന്നതാണെങ്കിലും മണ്ണിന്റെ ജലാംശം അന്തരീക്ഷചൂടില്‍ ബാഷ്പ്പീകരിച്ചു പോകുന്നത് കുറയ്ക്കുവാനും കളകള്‍ വര്‍ധിക്കാതിരിക്കുവാനും ഇത് സഹായകമാകുന്നതായി കര്‍ഷകര്‍ പറയുന്നു. പ്ലാസ്റ്റിക്ക് പാത്തികളോടൊപ്പം ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിനുള്ള പൈപ്പുകളും പ്ലാസ്റ്റിക്ക് കവറുകള്‍ക്കടിയിലൂടെ സ്ഥാപിക്കുന്നതിനാല്‍ ഓരോ […]

സഞ്ചാരികള്‍ക്ക് വര്‍ണക്കാഴ്ചയൊരുക്കി കര്‍ണാടകയിലെ പൂപ്പാടങ്ങള്‍

സഞ്ചാരികള്‍ക്ക് വര്‍ണക്കാഴ്ചയൊരുക്കി കര്‍ണാടകയിലെ പൂപ്പാടങ്ങള്‍

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടകയിലെ കൃഷിപ്പാടങ്ങള്‍ സഞ്ചാരികള്‍ക്ക് വര്‍ണക്കാഴ്ചകളൊരുക്കുകയാണ്. കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട, എച്ച്ഡി കോട്ട, കക്കല്‍തൊണ്ടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ സൂര്യകാന്തി, ചെണ്ടുമല്ലി തുടങ്ങിയവ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ഇതോടെ കേരളത്തില്‍ നിന്നും മറ്റും ഇവിടങ്ങളിലേക്ക് സഞ്ചാരികളും ഒഴുകിയെത്താന്‍ തുടങ്ങി. സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍ റോഡിന്റെ ഇരുവശങ്ങളിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെണ്ടുമല്ലി, സൂര്യകാന്തി പാടങ്ങള്‍ കാണാന്‍ കനത്ത മഴയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നുമടക്കം സഞ്ചാരികള്‍ ഇങ്ങോട്ട് ഒഴുകിയെത്തുകയാണ്. […]

പാഷന്‍ഫ്രൂട്ട് കൃഷി സജീവമാകുന്നു  

പാഷന്‍ഫ്രൂട്ട് കൃഷി സജീവമാകുന്നു  

  പുല്‍പ്പള്ളി: പാഷന്‍ഫ്രൂട്ടിന് വിപണിയില്‍ ആവശ്യക്കാരേറിയതോടെ പുല്‍പ്പള്ളി മേഖലയില്‍ പാഷന്‍ഫ്രൂട്ട് തനിവിളയായി കൃഷി ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിക്കുന്നു. ഉല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പാഷന്‍ഫ്രൂട്ട് തൈകളാണ് കര്‍ഷകരേറെയും കൃഷി ചെയ്യുന്നത്. തൈ നട്ട് ഒരു വര്‍ഷത്തിനകം വിളവ് ലഭിക്കുന്നതിനാലും വിപണിയില്‍ പാഷന്‍ഫ്രൂട്ടിന് ആവശ്യക്കാരേറിയതുമാണ് കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിയാന്‍ കാരണമായത്. വിവിധ സംഘങ്ങളുടെയും നേതൃത്വത്തില്‍ സ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. വിവിധ ഏജന്‍സികള്‍ ഗുണമേന്മയുള്ള തൈകള്‍ ഇറക്കി നല്‍കിയതാണ് കൂടുതല്‍ കര്‍ഷകര്‍ ഈ കൃഷിയിലേക്ക് തിരിയാന്‍ കാരണം. […]

പയര്‍ നടാം, ഓണത്തിന് വരുമാനം കൂട്ടാം

പയര്‍ നടാം, ഓണത്തിന് വരുമാനം കൂട്ടാം

ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ചിലവാകുന്നതും വിപണി മൂല്യവുമുള്ളതാണ് പയര്‍. അല്പം ശ്രദ്ധയോടെ കൃഷി ചെയ്താല്‍ നമ്മുടെ അടുക്കളത്തോട്ടത്തില്‍ നിന്നുതന്നെ വരുമാനമുണ്ടാക്കാം. തടങ്ങളെടുത്തും ചട്ടികളിലും ഗ്രോബാഗുകളിലും വിത്തുകള്‍ നടാം. വിവിധയിനം വിത്തുകള്‍ കുറ്റിപ്പയര്‍– ഭാഗ്യലക്ഷ്മി, പൂസ ബര്‍സാത്തി, പൂസ കോമള്‍. പകുതി പടരുന്ന സ്വഭാവമുള്ളവ– കൈരളി, വരുണ്‍, അനശ്വര, കനകമണി (പി.ടി.ബി.1), അര്‍ക്ക് ഗരിമ. പടര്‍പ്പന്‍ ഇനങ്ങള്‍-ശാരിക, മാലിക, കെ.എം.വി1, ലോല, വൈജയന്തി, മഞ്ചേരിലോക്കല്‍, വയലത്തൂര്‍ലോക്കല്‍, കുരു ത്തോലപ്പയര്‍. പയര്‍ വിത്തുകള്‍ നടുന്നതോടൊപ്പം റൈസോബിയം കഞ്ഞി വെള്ളവുമായി ചേര്‍ത്ത്് […]

വയല്‍ നിറച്ച് മഴ; മനം നിറഞ്ഞ് നെല്‍കര്‍ഷകര്‍  

വയല്‍ നിറച്ച് മഴ; മനം നിറഞ്ഞ് നെല്‍കര്‍ഷകര്‍  

സുല്‍ത്താന്‍ ബത്തേരി: കൃത്യതയോടെ കാലവര്‍ഷമെത്തിയത് കര്‍ഷകര്‍ക്ക് അനുഗ്രഹമായി. വേനല്‍ മഴക്ക് പിന്നാലെ കാലവര്‍ഷവും ആരംഭിച്ചതോടെ ജില്ലയിലെ വയലുകള്‍ സജീവമായിരിക്കുകയാണ്. നിലം ഉഴുത് നെല്‍കൃഷിക്ക് പാകമാക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. വയലുകളില്‍ വെള്ളമെത്തിയതോടെ ജില്ലയിലെങ്ങും വയലുകളില്‍ വരമ്പിറക്കലും, കെട്ടലും, നിലം ശരിയാക്കലും, വിത്ത് വിതക്കലും തകൃതിയാണ്. നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് ഇത്തവണ ജില്ലയില്‍. കഴിഞ്ഞ 10 വര്‍ഷത്തിന്നിടെ ആദ്യമായിട്ടാണ് ജൂണ്‍ മാസത്തില്‍ തന്നെ നെല്‍കൃഷിയിറക്കാന്‍ കഴിയുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നു. മഴ നല്ലരീതിയില്‍ ലഭിച്ചാല്‍ നല്ല വിളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. […]

ന്യൂജെന്‍ കാന്താരി ഇനി വിപണിയില്‍ മാത്രം

ന്യൂജെന്‍ കാന്താരി ഇനി വിപണിയില്‍ മാത്രം

നിലമ്പൂര്‍: ഒരുകാലത്ത് വീട്ടു മുറ്റങ്ങളില്‍ വരെ സുലഭമായിരുന്ന കാന്താരി മുളക് ഇന്ന് കിട്ടാകനിയാകുന്നു. യഥാര്‍ഥ കാന്താരി മുളക് കാണണമെങ്കില്‍ വലിയ കാടുകളിലേക്കും, പുഴയോരങ്ങളിലേക്കും തേടിപോകണം. വലിയ വില കൊടുത്താല്‍ തന്നെ മാളുകളില്‍ കിട്ടിയാല്‍ ഭാഗ്യമെന്ന് പലരും പറയുന്നു. പഴയ വീട്ടമ്മമാര്‍ കറിക്കൂട്ടുകളില്‍ പ്രധാനമായും ചേര്‍ത്തിരുന്നത് കാന്താരിയായിരുന്നു. എന്നാല്‍ ഇന്ന് കാന്താരിയുടെ സ്ഥാനത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചമുളകുകള്‍ സ്ഥാനം പിടിച്ചതോടെ അടുക്കളയില്‍ നിന്ന് കാന്താരി മുളക് പടിയിറങ്ങി. വലുപ്പത്തില്‍ ചെറുപ്പമാണെങ്കിലും എരുവില്‍ കാന്താരി വമ്പനാണ്. കൊളസ്‌ട്രോള്‍, ഷുഗര്‍ നിവാരണിയാണെന്ന […]

വെള്ളരി കൃഷി ചെയ്യാം

വെള്ളരി കൃഷി ചെയ്യാം

വെള്ളരി വര്‍ഗത്തില്‍പ്പെട്ട വിളകള്‍ ഇപ്പോഴും കൃഷി ചെയ്യാം. ജനുവരി-മാര്‍ച്ച്, ഏപ്രില്‍-ജൂണ്‍, ജൂണ്‍-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ കാലങ്ങളില്‍ വെള്ളരിവിളകള്‍ നടാവുന്ന കാലമാണ്. വേനല്‍ക്കാലത്ത് തടങ്ങളെടുത്താണു വെള്ളരി വര്‍ഗത്തില്‍പ്പെട്ട കൃഷികള്‍ ചെയ്യേണ്ടത്. മഴക്കാലത്ത് കൃഷി ചെയ്യുന്നവര്‍ കൂനകളെടുത്ത് അതില്‍ വിത്തു നടണം. രണ്ട് മീറ്റര്‍ അകലത്തിലുള്ള വരികളില്‍ ഒന്നരമീറ്റര്‍ ഇടവിട്ട് തടങ്ങളിലാണ് വിത്ത്‌നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മേല്‍മണ്ണുമായി ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്തു നടേണ്ടത്. ഒരു കുഴിയില്‍ നാലോ അഞ്ചോ വിത്തുകള്‍ നട്ടാല്‍ […]

വെളുത്തുള്ളി വില കുത്തനെയിടിഞ്ഞു: കര്‍ഷകര്‍ക്ക് തിരിച്ചടി

വെളുത്തുള്ളി വില കുത്തനെയിടിഞ്ഞു: കര്‍ഷകര്‍ക്ക് തിരിച്ചടി

മറയൂര്‍: വെളുത്തുള്ളി വില കുത്തനെയിടിഞ്ഞു. പ്രധാന ശീതകാല വിളകളിലൊന്നായ വെളുത്തുള്ളിയുടെ വില ഇടിഞ്ഞതു കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാന്തല്ലൂരിലെയും വട്ടവടയിലെയും കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വെളുത്തുള്ളിക്കാണു വന്‍ വിലയിടിവ്. ഒരു വര്‍ഷം മുന്‍പു കിലോയ്ക്ക് 250 മുതല്‍ 300 രൂപവരെ വിലയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 50 രൂപ മാത്രമാണു വില. മുന്തിയ ഇനത്തിന് 80 രൂപയും കിട്ടുന്നു. തമിഴ്‌നാട് മാര്‍ക്കറ്റില്‍നിന്ന് വെളുത്തുള്ളി ധാരാളമായെത്തുന്നതാണു വിലയിടിവിനു കാരണമെന്നു കര്‍ഷകര്‍ പറയുന്നു. കേരളത്തിലെ വിപണികളെക്കൂടാതെ കര്‍ഷകര്‍ തമിഴ്‌നാട്ടിലെ മധുര, ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം, വടുകുപെട്ടി മാര്‍ക്കറ്റുകളിലും […]

ഇനി മാമ്പഴക്കാലം: കരുതിയിരിക്കുക വിഷപ്രയോഗം

ഇനി മാമ്പഴക്കാലം: കരുതിയിരിക്കുക വിഷപ്രയോഗം

  കോഴിക്കോട്: വീണ്ടുമൊരു മാമ്പഴക്കാലമെത്തി. മധുരമൂറുന്ന വൈവിധ്യമാര്‍ന്ന മാമ്പഴങ്ങള്‍ കമ്പോളങ്ങള്‍ നിറയാന്‍ തുടങ്ങി. എന്നാല്‍, അമിതലാഭം നേടാനുള്ള വ്യഗ്രത മാമ്പഴങ്ങളെ വിഷമയമാക്കുന്നതായി റിപ്പോര്‍ട്ട്. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന കൃത്രിമമായി പഴുപ്പിച്ച മാമ്പഴങ്ങള്‍ സംസ്ഥാനത്തെ വിപണിയില്‍ സജീവമായിട്ടുണ്ട്. കാല്‍സ്യം കാര്‍ബൈഡ് (അസറ്റിലിന്‍ ഗ്യാസ്) ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴങ്ങളാണ് മാര്‍ക്കറ്റുകളിലെത്തുന്നത്. മൂപ്പെത്താത്ത മാമ്പഴങ്ങള്‍ ബോക്‌സുകളിലാക്കി അവയില്‍ കാല്‍സ്യം കാര്‍ബൈഡിന്റെ പൊതിവച്ചാണ് കൃത്രിമമായി പഴുപ്പിക്കുന്നത്. ഇങ്ങനെ പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ക്ക് നിറവും ഭംഗിയും കൂടുതലാണ്. കൂടാതെ മാമ്പഴങ്ങള്‍ പെട്ടെന്ന് കേടാകുകയുമില്ല. ഇതിനാലാണ് വ്യാപാരികള്‍ […]

കാത്സ്യം നല്‍കൂ, വിളകള്‍ കരുത്തോടെ വളരട്ടെ

കാത്സ്യം നല്‍കൂ, വിളകള്‍ കരുത്തോടെ വളരട്ടെ

   കാത്സ്യം എന്നാല്‍, നമുക്ക് പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പാണ്. സസ്യങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസമൊന്നുമില്ല. കോശഭിത്തിയുടെ നിര്‍മാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യം പെക്‌റ്റേറ്റ് സംയുക്തങ്ങള്‍ കോശഭിത്തിക്ക് ഉറപ്പുനല്‍കുന്നു. ചെടികളിലെ എന്‍സൈമിന്റെയും ഹോര്‍മോണിന്റെയും പ്രവര്‍ത്തനത്തില്‍ ഇതിന് പ്രധാനപങ്കുണ്ട്. സസ്യങ്ങളിലെ അമ്ല അയോണുകളെ തുലനം ചെയ്യാനും കാത്സ്യത്തിന് കഴിയും. വരള്‍ച്ചയെ ചെറുക്കാന്‍ വിളകളെ പ്രാപ്തമാക്കുന്നതില്‍ പൊട്ടാസ്യത്തെപ്പോലെ കാത്സ്യത്തിനും പങ്കുണ്ട്. കായുടെ രുചികൂട്ടാനും കാത്സ്യത്തിന് കഴിയും. വേരുകളുടെ വളര്‍ച്ചയ്ക്കും വിത്തിന്റെ ഗുണത്തിനും ഇത് വേണം. കാത്സ്യത്തിന്റെ കുറവ് പുതുനാമ്പുകളിലും വേരുകളിലുമാണ് […]