നിത്യവഴുതന കൃഷി ചെയ്യേണ്ടതില്ല,നട്ടാല്‍ മതി

നിത്യവഴുതന കൃഷി ചെയ്യേണ്ടതില്ല,നട്ടാല്‍ മതി

നിത്യവഴുതന പേര് സൂചിപ്പിക്കും പോലെ നിത്യവും വിളവെടുക്കാവുന്ന പച്ചക്കറിയാണിത്. കനം കുറഞ്ഞ വളളികളില്‍ പടര്‍ന്നുവളരുന്നതരം പച്ചക്കറിയാണിത്. വള്ളികളില്‍ കൂട്ടമായുണ്ടാകുന്ന കായ്കള്‍ നീളന്‍ഞെട്ടുകള്‍ പോലെ തോന്നും. ഇവയുടെ തലപ്പത്തുളള കായ് നീക്കി നീളത്തിലുളള ഭാഗമാണ് കറികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. വളളി നിറയെ കായ്ക്കുകയും ചെയ്യും. മൂപ്പെത്തുന്നതിന് മുമ്പ് കായ്കള്‍ ശേഖരിച്ച് ഉപയോഗിക്കണമെന്നുമാത്രം. കായ്കളില്‍ ഫൈബര്‍, വൈറ്റമിന്‍സി, പൊട്ടാസ്യം. കാല്‍സ്യം തുടങ്ങിയ പോഷകങ്ങളുമുണ്ട്. എല്ലാകാലത്തും കൃഷിചെയ്യാവുന്ന നിത്യവഴുതിനയ്ക്ക് കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും ജൈവവളങ്ങള്‍ നല്‍കിയാല്‍ സമൃദ്ധമായി കായ്ക്കും. സൂര്യപ്രകാശം ലഭിക്കുന്ന, […]

ഔഷധത്തോട്ടത്തിലെ നീലയമരി

ഔഷധത്തോട്ടത്തിലെ നീലയമരി

ഔഷധസസ്യങ്ങളില്‍ വളരെയധികം വാണിജ്യപ്രാധാന്യമുള്ള ഒരു സസ്യമാണ് നീലയമരി.  ഇന്റിഗോ എന്ന് അറിയപ്പെടുന്ന പയര്‍ വര്‍ഗ്ഗത്തില്‍പ്പെടുന്ന കുറ്റിച്ചെടിയാണിത്.  ഒന്നര മീറ്റര്‍ വരെ ഉയരം വയ്ക്കുന്ന ഇതിന് നിരവധി ശാഖകളും അതില്‍ നിറയെ പച്ചയിലകളുമുണ്ടാകും.  തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന നീലിഭൃംഗാദി എണ്ണയുടെ പ്രധാന കൂട്ടാണ് നീലയമരി ഇല. കേശതൈലങ്ങള്‍ക്ക് പുറമെ ആസ്തമ, അപസ്മാരം, പ്രമേഹം, ത്വഗ്രോഗങ്ങള്‍, രക്തവാതം എന്നിവയുടെ ചികിത്സക്കും നീലയമരി ഉപയോഗിക്കുന്നു. പാമ്പ്, തേള്‍, പഴുതാര, പല്ലി, ചിലന്തി എന്നിവയുടെ വിഷബാധയേറ്റാല്‍ നീലയമരി തനിച്ചോ മറ്റു ഔഷധങ്ങളുമായി ചേര്‍ത്തോ […]

‘റെഡ് ലേഡി’, പപ്പായ റാണി

‘റെഡ് ലേഡി’, പപ്പായ റാണി

പാവപ്പെട്ടവന്റെ പഴമായി തരംതാഴ്ത്തിയിരുന്ന പപ്പായ അഥവാ കപ്പളങ്ങയുടെ കൂട്ടത്തിലെ റാണിയാണ്  ‘റെഡ് ലേഡി’. പഴവിപണിയിലെ ഈ താരറാണിക്ക് രുചിയും മാധുര്യവുമേറെയുളളതാണ് സാധാരണ പപ്പായ പഴത്തില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്നത്. ഉടഞ്ഞുപോകാത്ത ചുവന്ന കാമ്പാണ് റെഡ്‌ലേഡിക്കെന്നതും ഈ പ്രിയം ഇരട്ടിയാക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ പപ്പായയും കൃഷിചെയ്യാമെന്ന് കര്‍ഷകന് ഉറപ്പുനല്‍കാന്‍  ഈ ഇനത്തിനേ കഴിയൂ. മറ്റ് പപ്പായ ഇനങ്ങളെപ്പോലെത്തന്നെ റെഡ്‌ലേഡിയും നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കുമിണങ്ങും. വിപണിയിലെ താരമായതുകൊണ്ടുതന്നെ വിത്തിന് വില അല്പം കൂടുമെന്നുമാത്രം. ആയിരം രൂപയ്ക്ക് 250 വിത്തു മാത്രമേ […]

പഴങ്ങളില്‍ രുചി നിറച്ച് ലിച്ചി

പഴങ്ങളില്‍ രുചി നിറച്ച് ലിച്ചി

കണ്ടാല്‍ എന്തു ഭംഗി,നാവില്‍ വച്ചാലോ അപാര രുചിയും. പറഞ്ഞു വരുന്നത് ചുവന്നു തുടുത്ത ലിച്ചി പഴങ്ങളെക്കുറിച്ചാണ്. സാപ്പിന്‍ഡേസിയ കുടുംബത്തിലെ അംഗമായ ലിച്ചിയുടെ ശാസ്ത്രനാമം ലിച്ചി ചൈനന്‍സിസ് എന്നാണ്. ലിച്ചിപ്പഴത്തിന്റെ രുചിയും ഗുണവുമാണ് പഴത്തെ ഏറെ പ്രശസ്തമാക്കിയത്. ഇടതൂര്‍ന്ന് വളരുന്ന നിത്യഹരിത വൃക്ഷമായ ലിച്ചിക്ക് മിതോഷ്ണകാലാവസ്ഥയാണ് അനുയോജ്യം. നമ്മുടെ വീട്ടു തോട്ടത്തില്‍ തന്നെ ലിച്ചി മരം വളര്‍ത്താവുന്നതാണ്. അധികം ഉയരു വയ്ക്കാത്ത മരങ്ങളാണിവ.കണ്ടാല്‍ നമ്മുടെ നാട്ടു മാവിന്റെ ഉയരത്തെ ഓര്‍മ്മിപ്പിക്കും. പഴങ്ങള്‍ കണ്ടാല്‍ സ്‌ട്രോബെറിയുടെ നിറവും ആത്തപ്പഴത്തിന്റെ ഭംഗിയുമാണ്. […]

മാവ് പൂക്കാന്‍ ഹോര്‍മോണ്‍ കുത്തിവെയ്പ്

മാവ് പൂക്കാന്‍ ഹോര്‍മോണ്‍ കുത്തിവെയ്പ്

മാവ് പൂക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ കുത്തിവെയ്പാണ് ‘പ്ലാക്ലോബ്യൂട്രാസോള്‍’. ഇതിന്റെ പ്രയോഗം എങ്ങനെയെന്നു പരിശോധിക്കാം… വിദേശരാജ്യങ്ങളില്‍ നേരത്തേ ത്തന്നെ പ്രയോഗത്തിലുള്ള പ്ലാക്ലോബ്യൂട്രാസോള്‍ (കള്‍ട്ടാര്‍) എന്ന ഹോര്‍മോണ്‍ ഉപയോഗം ഇപ്പോള്‍ ചെറിയ തോതില്‍ കേരളത്തിലും നടക്കുന്നുണ്ട്. വാണിജ്യമാവുകൃഷി എന്ന ആശയത്തിന് പ്രചാരം വര്‍ധിച്ചതോടെയാണിത്. മാവിന്റെ വളര്‍ച്ചയും പ്രായവുമനുസരിച്ചാണ് ഇതിന്റെ അളവ് നിശ്ചയിക്കുന്നത്. അഞ്ച് വര്‍ഷം പ്രായവും അതിനനുസരിച്ച വളര്‍ച്ചയുമുള്ള മരങ്ങള്‍ക്ക് ഒരു മാവിന് അഞ്ച് മില്ലി എന്ന തോതില്‍ ഇത് നല്കാം. മരങ്ങള്‍ക്കു ചുറ്റും തടമുണ്ടാക്കി അതില്‍ 1530 സെ.മീ. […]

വീട്ടാവശ്യത്തിന് വീട്ടില്‍ വളര്‍ത്താം കുറ്റിക്കുരുമുളക്

വീട്ടാവശ്യത്തിന് വീട്ടില്‍ വളര്‍ത്താം കുറ്റിക്കുരുമുളക്

കറുത്ത പൊന്നിന്റെ നാളുകള്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വീട്ടാവശ്യത്തിന് പോലും അല്പം കുരുമുളക് കിട്ടാനില്ലാത്ത അവസ്ഥ. ഈ സാഹചര്യത്തിലാണ് കുറ്റിക്കുരുമുളകിന്റെ പ്രസക്തിയേറുന്നത്. ദൈനംദിനാവശ്യത്തിന് വേണ്ട കുരുമുളക് സ്വന്തം വീട്ടുമുറ്റത്തോ, പറമ്പിലോ, ടെറസ്സിലോ നമുക്ക് നട്ടുവളര്‍ത്താം. കുരുമുളകിന്റെ വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തെ നേരിടാനും കുറ്റികുരുമുളക് കൃഷി ഉപകരിക്കും. സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലമാണ് തൈകള്‍ മുളപ്പിക്കാന്‍ യോജിച്ചത്. നന്നായി കായ്ഫലം തരുന്ന കുരുമുളക് ചെടിയുടെ പാര്‍ശ്വഭാഗത്തേക്ക് വളരുന്ന ശാഖകള്‍ 45 മുളകള്‍ കിട്ടുന്നവിധത്തില്‍ മുറിച്ചെടുത്ത് പോളിത്തീന്‍ സഞ്ചികളില്‍ നിറച്ച പോര്‍ട്ടിങ് […]

മുറ്റത്ത് പടരും മുന്തിരിവളളികള്‍

മുറ്റത്ത് പടരും മുന്തിരിവളളികള്‍

പടര്‍ന്നു പന്തലിച്ചു കിടക്കുന്ന മുന്തിരിവളളികള്‍… അതില്‍ പളുങ്കുമണികള്‍ പോലെ തൂങ്ങിയാടുന്ന മുന്തിരിക്കുലകള്‍. വലിയ തോട്ടത്തില്‍ വളര്‍ന്നു കിടക്കുന്ന ഇവ നമ്മുടെ വീടിന്റെ മുറ്റത്തും പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് കാണേണ്ടേ…കേരളത്തിന്റെ വീട്ടുമുറ്റത്തും സാധ്യമാണത്. മുന്തിരിയുടെ വീട്ടുകൃഷിയെക്കുറിച്ചുളള അല്പം അറിവുകള്‍ പങ്കുവെയ്ക്കാം… ലോകത്ത് 8000ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് പ്രധാന കൃഷി. ഇതിനുപുറമെ കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ മുന്തിരി കര്‍ഷകര്‍ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിസ്മാരകമായി പേരിട്ട […]

ചീരക്കൃഷിയെപ്പറ്റി കൂടുതല്‍ അറിയൂ..

ചീരക്കൃഷിയെപ്പറ്റി കൂടുതല്‍ അറിയൂ..

ഇലക്കറിയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മലയാളിയുടെ മനസ്സില്‍ ഓടിയെത്തുന്ന വിളയാണ് ചീര. നമ്മുടെ കാലാവസ്ഥയും മണ്ണും ചീരക്കൃഷിക്ക് തീര്‍ത്തും അനുയോജ്യം. ഇന്ന് വിപണിയില്‍ ലഭിക്കുന്ന ചീര വിഷലിപ്തമായ കീടനാശിനികള്‍ ധാരാളമായി ഉപയോഗിച്ച് കൃഷിചെയ്യുന്നതാണെന്ന തിരിച്ചറിവ് ചീരക്കൃഷിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഒരുസെന്റ് സ്ഥലത്ത് ചീര കൃഷിചെയ്യാന്‍ അഞ്ചുഗ്രാം വിത്ത് മതി. ചെടിച്ചട്ടിയിലോ തവാരണകളിലോ തൈകളുണ്ടാക്കി പറിച്ചുനടുന്നതാണ് ഉത്തമം. ചീരവിത്ത് റവയുമായി ചേര്‍ത്തുവേണം വിതയ്ക്കാന്‍. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാനാണിങ്ങനെ ചെയ്യുന്നത്. മൂന്നാഴ്ച പ്രായമായ ചീരത്തൈകള്‍ പറിച്ചുനടാം. നടാനുള്ള സ്ഥലം രണ്ടോ മൂന്നോ പ്രാവശ്യം […]

കേരളത്തിനും മധുരമേകി ‘ലെമണ്‍ വൈന്‍’

കേരളത്തിനും മധുരമേകി ‘ലെമണ്‍ വൈന്‍’

കണ്ടാല്‍ ഫാഷനെ ഫ്രൂട്ടിനെ അനുസ്മരിപ്പിക്കുന്ന ‘ലെമണ്‍ വൈന്‍’ കേരളത്തിന് മധുരമേകിത്തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി.  വെസ്റ്റിന്‍ഡീസ് സ്വദേശിയായ ഈ ചെടി മുപ്പതടിയോളം നീളത്തില്‍ ശാഖകളോടെ ചെറുവൃക്ഷങ്ങളിലോ കമാനങ്ങളിലോ പടര്‍ന്നുവളരും. മധുരവും നേരിയ പുളിയും കലര്‍ന്നതാണ് പഴങ്ങളുടെ സ്വാദ്. അലങ്കാരച്ചെടി എന്ന നിലയിലാണ് ഇവ പരക്കെ നട്ടുവളര്‍ത്തുന്നത്. വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥ ലെമണ്‍ വൈന് അനുയോജ്യമാണ്. മൂപ്പെത്തിയ വള്ളികള്‍ ചാണകപ്പൊടി, ചകിരിച്ചോര്‍, മണല്‍ എന്നിവ സമം ചേര്‍ത്തു നിറച്ച കൂടകളില്‍ നട്ടു വേരുപിടിപ്പിച്ച് വളര്‍ത്തിയ ശേഷം അനുയോജ്യമായ മണ്ണില്‍ മാറ്റി […]

ലളിതമായ പടവലം കൃഷിയിലൂടെ അധികം കാശ്

ലളിതമായ പടവലം കൃഷിയിലൂടെ അധികം കാശ്

പടവലം ഇന്ന് വളരെയധികം ലാഭകരമായ കൃഷികളിലൊന്നാണ്. കേരളത്തിലെ അനുകൂലമായ കാലാവസ്ഥയാണ് ഇതിന് കാരണം. ജനവരി-മാര്‍ച്ച് മെയ്-ആഗസ്ത് ,സെപ്തംബര്‍-ഡിസംബര്‍ കാലയളവാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കൗമുദി, ബേബി, മനുശ്രീ എന്നീ ഇനത്തില്‍ പെട്ടവയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതില്‍ കൗമുദി നീളം കൂടിയതും ബേബി നീളം കുറഞ്ഞതുമായ പടവലമാണ്. കിളച്ച് നിരപ്പാക്കി കുമ്മായം നല്‍കിയ സ്ഥലത്ത് ഒരാഴ്ച കഴിഞ്ഞ് അടിവളം കൊടുത്ത് ചാലെടുത്ത ശേഷം വിത്ത് നടാം. വെള്ളത്തിലിട്ട് കുതിര്‍ത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്.  ചെടികള്‍ തമ്മിലും […]

1 23 24 25 26 27 32