മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം

ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്‌ളാസ്‌റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ […]

താമരപ്പൂവിന്റെ പൊയ്കയില്‍

താമരപ്പൂവിന്റെ പൊയ്കയില്‍

കന്യാകുമാരി ജില്ലയിലെ കുളങ്ങളില്‍ സമൃദ്ധമായി വളരുന്ന പൂവാണ് താമര. ചുവപ്പ്, വെള്ള നിറങ്ങളില്‍ ഇവ ലഭ്യമാണ്. താമര ഇവിടെ വെറുമൊരു പൂവല്ല.ഒട്ടേറെപ്പേരുടെ അഷ്ടിക്കുള്ള അന്നം കൂടിയാണ്. ജില്ലയിലെ 400ഓളം ചെറുതും വലുതുമായ കുളങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുളങ്ങള്‍ ലേലം പിടിച്ചാണ് കൃഷിചെയ്യുന്നത്. പുതിയൊരു കുളത്തില്‍ ആദ്യമായി കൃഷിതുടങ്ങുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീരൊഴുക്കില്ലാത്ത ജലാശയമാണ് തെരഞ്ഞെടുക്കേണ്ടത്. കുളത്തിനുള്ളിലെ പായലും മറ്റ് ചെടികളും നീക്കം ചെയ്തശേഷം നല്ലയിനം താമരത്തൈകള്‍ ചെളിയില്‍ […]

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു

റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ധനകാര്യമന്ത്രാലയം തീരുമാനിച്ചു. കിലോയ്ക്ക് 20 ശതമാനമോ 30 രൂപയോ ഇതില്‍ ഏതാണോ കുറവ് അത് നികുതിയായി ഈടാക്കാനാണ് വിജ്ഞാപനമിറങ്ങിയത്. ഇതോടെ റബറിന്റെ ഇറക്കുമതി കുറയുമെന്നും ആഭ്യന്തര വിപണിയില്‍ വില ചെറിയ തോതില്‍ ഉയരുമെന്നും സുചനയുണ്ട്. റബറിന്റെ തീരുവ 20 ശതമാനമായി ഉയര്‍ത്തുന്നതിനെ കമ്പനികള്‍ എതിര്‍ത്തിരുന്നു. ഇതിനു പരിഹാരമായാണ് 30 രൂപയില്‍ താഴെ എന്ന നിര്‍ദേശവും വച്ചിരിക്കുന്നത്.

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചി

തെങ്ങിന്‍ തോപ്പില്‍ ഇഞ്ചികൃഷിയ്ക്ക് നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലം തെരഞ്ഞെടുക്കണം. വേനല്‍മഴ ലഭിക്കുന്നതോടെ തെങ്ങുകള്‍ക്കിടയിലുള്ള സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കിയിട്ടുവേണം കൃഷിപ്പണി ആരംഭിക്കുവാന്‍. അമ്ലത്വമുള്ള മണ്ണില്‍ കുമ്മായം ഒരു സെന്റിന് 2 കിലോ എന്ന തോതില്‍ വിതറി നിലം ഉഴുന്നത് നല്ലതാണ്. തെങ്ങുകള്‍ക്ക് ചുറ്റും 2 മീറ്റര്‍ അകലത്തില്‍ വൃത്താകൃതിയില്‍ തടങ്ങള്‍ക്ക് സ്ഥലം വിട്ടതിനുശേഷം ബാക്കി സ്ഥലം 3 മീറ്റര്‍ നീളം, 1 മീറ്റര്‍ വീതി, 15 സെ.മി ഉയരമുള്ള തടങ്ങളായി തിരിയ്ക്കണം. ഇവയില്‍ 25 സെ.മി […]

സുന്ദരമായ പൂന്തോട്ടങ്ങള്‍ മഞ്ഞ്കാലത്ത്

സുന്ദരമായ പൂന്തോട്ടങ്ങള്‍ മഞ്ഞ്കാലത്ത്

സുന്ദരമായ പൂന്തോട്ടങ്ങള്‍ വീടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. വീടിനും ആരോഗ്യത്തിനും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാലമാണ് ശൈത്യം. ശൈത്യകാലത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ ചെടികളേയും ഒരളവ് വരെ ബാധിക്കും. അതിനാല്‍ ചെടികള്‍ക്ക് നല്ല ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ ചെടികള്‍ ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ ശിശിരകാലത്ത് ഉദ്യാനങ്ങളിലെ ചെടികള്‍ക്ക് നല്ല പരിരക്ഷ കൊടുക്കണം. മനോഹരമായ ചെടികള്‍കൊണ്ടും വര്‍ണ്ണശബളമായ നിറങ്ങളാലും ഉദ്യാനം അലങ്കരിച്ചതുകൊണ്ടായില്ല. മതിയായ ശ്രദ്ധ ചെടികള്‍ക്ക് നല്‍കണം. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ സംരക്ഷണമായിരിക്കണം ചെടികള്‍ക്ക് നല്‍കേണ്ടത്. ശൈത്യകാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉദ്യാനത്തില്‍ തണുപ്പ് […]

കേരളത്തിന്റെ സ്വന്തം അര്‍ക്ക് അനാമിക വെണ്ട

കേരളത്തിന്റെ സ്വന്തം അര്‍ക്ക് അനാമിക വെണ്ട

ഇംഗ്ലീഷില്‍ ഛസൃമ,ഘമറ്യ’ െളശിഴലൃ െഎന്നീ പേരുകളില്‍ അറിയപ്പെടുന്ന വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് വെണ്ട കൃഷി ചെയ്യുന്നത്. മാല്‍വേസി കുലത്തില്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രീയനാമം എബീല്‍ മൊസ്‌കസ് എസ്‌കുലന്റസ് (അലഹാീരെവൗ െലരൌഹലിൗേ)െ എന്നാണ്. വെണ്ട കൃഷിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്.ഫെ്ബ്രുവരിമാര്‍ച്ച്, ജൂണ്‍, ജൂലായ്, ഒക്ടോബര്‍, നവംബര്‍ എന്നീ മൂന്ന് സീസണുകളില്‍ കൃഷി ആരംഭിക്കാവുന്നതാണ്. കേരളത്തില്‍ അധികം ഉപയോഗിക്കുന്നത് നീളമുള്ള അര്‍ക്ക അനാമിക (ശാഖകളില്ലാത്ത ഇനം,പച്ചനിറത്തില്‍ കായ്കള്‍)വിഭാഗത്തില്‍പ്പെട്ട വെണ്ടയാണ്. കിരണ്‍(മഞ്ഞകലര്‍ന്ന പച്ചനിറത്തോടുകൂടിയ നീളമുള്ള കായ്കള്‍), പഞ്ചാബ് […]

നീളന്‍പയറിന്റെ കൃഷി രീതി അടുത്തറിയാം…

നീളന്‍പയറിന്റെ കൃഷി രീതി അടുത്തറിയാം…

മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളില്‍ ഒന്നാണ് വള്ളിപ്പയര്‍ അഥവാ നീളന്‍പയര്‍. അച്ചിങ്ങ പരുവത്തില്‍ തന്നെ അടര്‍ത്തിയെടുക്കുന്ന വള്ളിപ്പയര്‍ മെഴുക്കുപിരട്ടിയാലും തോരന്‍ വച്ചാലും സ്വാദ് ഒന്നു വേറെ തന്നെയാണ്. ഏറെ പ്രിയപ്പെട്ട ഈ പച്ചക്കറിയുടെ കൃഷി ഇപ്പോള്‍ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. അശാസ്ത്രീയ വളപ്രയോഗം, പ്രധാന പരിചരണമുറയായ കുമ്മായപ്രയോഗത്തെ വിസ്മരിക്കല്‍, മൂടുചീയല്‍, വാട്ടരോഗം മുതലായവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ കുമ്മായ പ്രയോഗം നടത്താവു. മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന വളങ്ങളില്‍ നിന്നുമുള്ള പോഷകമൂലകങ്ങള്‍ സസ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട […]

തക്കാളി നടാം

തക്കാളി നടാം

തക്കാളി നടേണ്ട സമയമാണിത്. വിത്ത് പാതി തൈകള്‍ തയ്യാറാക്കി നടാന്‍ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുമാണ്.ബാക്ടീരിയാ വാട്ടമില്ലാത്ത തക്കാളിയിനങ്ങളാണ് ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ. ഇതില്‍ വാട്ടമുള്ള ഭാഗങ്ങളിലേക്ക് നന്നായിണങ്ങിയതും വലിയ തക്കാളി തരുന്നതുമായ മനുലക്ഷ്മി ഏറ്റവും പുതിയയിനമാണ്. വിത്തിട്ട്, നനച്ചിടണം. 1 മാസത്തെ പ്രായമുള്ള തക്കാളി തൈകള്‍ പിഴുത് നടണം. ചെടിച്ചട്ടികള്‍, ചാക്കുകള്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളിതൈകള്‍ നടാം. ഗ്രോബാഗുകളില്‍ ചകിരിച്ചോര്‍ നിറച്ചും തൈനടാം.വലിയ തോതില്‍ തക്കാളി, തൈകള്‍ […]

മോഹിനിയായ ചെമ്പരത്തി

മോഹിനിയായ ചെമ്പരത്തി

പൂന്തോട്ടത്തില്‍ അതിര്‍ത്തിയില്‍ പലപ്പോഴും കാണപ്പെടുന്ന ചെമ്പരത്തിക്ക് ഔഷധപ്രാധാന്യമാണുള്ളത്. നാടന്‍ ചെമ്പരത്തിയിനങ്ങള്‍ക്ക് പൂന്തോട്ടത്തില്‍ അധികം ആരും പ്രാധാന്യം നല്‍കുന്നതായി കാണുന്നില്ല.ചെമ്പരത്തിപൂവിന്റെ വലിപ്പവും, നിറവും ആരെയും മോഹിപ്പിക്കും. അതിനാല്‍ ചെമ്പരത്തിയെ പലപ്പോഴും ചേലൊത്ത ചെമ്പരത്തിയെന്നു വിശേഷിപ്പിക്കാറുണ്ട്. പല വര്‍ണ്ണത്തിലും, വൈവിധ്യത്തിലുമുള്ള നൂറിനു മുകളില്‍ സങ്കരയിനങ്ങളാണ് ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ള ചെമ്പരത്തി. എന്നും പൂക്കുന്ന കുറ്റിചെടിയായി ചെമ്പരത്തിയെ ചട്ടിയിലും, നിലത്തുമൊക്കെ ഇവയെ വളര്‍ത്താം. സാധാരണയായി നാടന്‍ ചെമ്പരത്തി കമ്പു മുറിച്ചു നടുകാണു ചെയ്യുന്നത്. നല്ലയിനം ചെമ്പരത്തിച്ചെടി ലഭിക്കണമെങ്കില്‍ ഒട്ടിക്കല്‍ വഴി തൈകള്‍ […]

ചെമ്മീന്‍ വളര്‍ത്തല്‍ തളരാതിരിക്കാന്‍

ചെമ്മീന്‍ വളര്‍ത്തല്‍ തളരാതിരിക്കാന്‍

കേരളത്തിലെ ചെമ്മീന്‍ വളര്‍ത്തല്‍ മേഖല അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണ്. 1990കളില്‍ വ്യാപകമായുണ്ടായ വൈറസ് രോഗബാധയുടെ കാലത്തുണ്ടായതിലും ഏറെ ദുര്‍ഘടസന്ധിയിലാണ് ഇന്ന് ഈ മേഖല. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 400 രൂപ മുതല്‍ 420 രൂപ വരെയുണ്ടായ 2530 കൗണ്ട് കാരച്ചെമ്മീന്റെ ഇന്നത്തെ വില 200 രൂപ മാത്രമാണ്. ഒരു കിലോ ചെമ്മീന്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് ഇത്രയോളം തന്നെ വരും.ആന്ധ്രാപ്രദേശില്‍നിന്ന് വരുന്ന വനാമി ചെമ്മീനാണ് കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രിയം.   താരതമ്യേന ഉയര്‍ന്ന വിലയും വനാമി ചെമ്മീന് […]

1 24 25 26 27 28 32