മോഹിനിയായ ചെമ്പരത്തി

മോഹിനിയായ ചെമ്പരത്തി

പൂന്തോട്ടത്തില്‍ അതിര്‍ത്തിയില്‍ പലപ്പോഴും കാണപ്പെടുന്ന ചെമ്പരത്തിക്ക് ഔഷധപ്രാധാന്യമാണുള്ളത്. നാടന്‍ ചെമ്പരത്തിയിനങ്ങള്‍ക്ക് പൂന്തോട്ടത്തില്‍ അധികം ആരും പ്രാധാന്യം നല്‍കുന്നതായി കാണുന്നില്ല.ചെമ്പരത്തിപൂവിന്റെ വലിപ്പവും, നിറവും ആരെയും മോഹിപ്പിക്കും. അതിനാല്‍ ചെമ്പരത്തിയെ പലപ്പോഴും ചേലൊത്ത ചെമ്പരത്തിയെന്നു വിശേഷിപ്പിക്കാറുണ്ട്. പല വര്‍ണ്ണത്തിലും, വൈവിധ്യത്തിലുമുള്ള നൂറിനു മുകളില്‍ സങ്കരയിനങ്ങളാണ് ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ള ചെമ്പരത്തി. എന്നും പൂക്കുന്ന കുറ്റിചെടിയായി ചെമ്പരത്തിയെ ചട്ടിയിലും, നിലത്തുമൊക്കെ ഇവയെ വളര്‍ത്താം. സാധാരണയായി നാടന്‍ ചെമ്പരത്തി കമ്പു മുറിച്ചു നടുകാണു ചെയ്യുന്നത്. നല്ലയിനം ചെമ്പരത്തിച്ചെടി ലഭിക്കണമെങ്കില്‍ ഒട്ടിക്കല്‍ വഴി തൈകള്‍ […]

ചെമ്മീന്‍ വളര്‍ത്തല്‍ തളരാതിരിക്കാന്‍

ചെമ്മീന്‍ വളര്‍ത്തല്‍ തളരാതിരിക്കാന്‍

കേരളത്തിലെ ചെമ്മീന്‍ വളര്‍ത്തല്‍ മേഖല അതിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിഘട്ടത്തിലാണ്. 1990കളില്‍ വ്യാപകമായുണ്ടായ വൈറസ് രോഗബാധയുടെ കാലത്തുണ്ടായതിലും ഏറെ ദുര്‍ഘടസന്ധിയിലാണ് ഇന്ന് ഈ മേഖല. കഴിഞ്ഞവര്‍ഷം കിലോഗ്രാമിന് 400 രൂപ മുതല്‍ 420 രൂപ വരെയുണ്ടായ 2530 കൗണ്ട് കാരച്ചെമ്മീന്റെ ഇന്നത്തെ വില 200 രൂപ മാത്രമാണ്. ഒരു കിലോ ചെമ്മീന്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ് ഇത്രയോളം തന്നെ വരും.ആന്ധ്രാപ്രദേശില്‍നിന്ന് വരുന്ന വനാമി ചെമ്മീനാണ് കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രിയം.   താരതമ്യേന ഉയര്‍ന്ന വിലയും വനാമി ചെമ്മീന് […]

കീടങ്ങളെ പേടിക്കേണ്ട

കീടങ്ങളെ പേടിക്കേണ്ട

മുട്ടക്കാര്‍ഡുകള്‍ എന്ത്? എങ്ങനെ? നെല്‍കൃഷിയില്‍ തണ്ടുതുരപ്പനും ഇലചുരുട്ടിപ്പുഴുവും മറ്റും ആക്രമിക്കുന്ന സമയമായി. കീടനാശിനികള്‍ ഏറ്റവും കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള സംയോജിത കീടനിയന്ത്രണം പ്രചാരത്തിലായി വരുന്നു്ണ്ട് എങ്കിലും ചില കാര്യങ്ങളില്‍, അശാസ്ത്രീയമായ ചില തെറ്റിധാരണകള്‍ അറിഞ്ഞോ അറിയാതെയോ കൃഷിക്കാരുടെയിടയില്‍ കാണുന്നു. കീടനിയന്ത്രണത്തിന് മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം, എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം എന്ന ധാരണയാണ് ഇതിലൊന്ന്. മുട്ടക്കാര്‍ഡുകള്‍ എന്ത്, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയാലേ ഈ ധാരണയിലെ അബദ്ധം മനസിലാകുകയുള്ളു. എന്താണ് മുട്ടക്കാര്‍ഡ് ? നെല്ലിന്റെ കീടങ്ങളായ തണ്ടുതുരപ്പനും ഇലചുരുട്ടിയും […]

വാഴയിലൊരു ടിഷ്യൂകള്‍ച്ചര്‍ വിപ്ലവം

വാഴയിലൊരു ടിഷ്യൂകള്‍ച്ചര്‍ വിപ്ലവം

വാഴകൃഷി ശരാശരി മലയാളിലെ സംബന്ധിച്ച് ഏറ്റവും, പ്രാധാന്യത്തോടെയാണ്  കൃഷി ചെയ്യുന്നത്. സംസ്ഥാനത്തെ വാഴകൃഷിയുടെ വിസ്തൃതി 2010-11 ല്‍ 56, 671 ഹെക്ടറായിരുന്നു. ഒരു ഹെക്ടറിന് 2500 കന്നുകള്‍ വേണം. ഇതനുസരിച്ച് നിലവിലെ  അരലക്ഷത്തോളം സ്ഥലത്ത് കുറ്റിവിളയും, ബാക്കി പകുതിയില്‍ എല്ലാ വര്‍ഷവും പുതുക്കൃഷിയുമാണ് വേണ്ടി വരുന്നത്. ഇത്തരത്തില്‍ കേരളത്തില്‍  ഉദേശം 625 ലക്ഷം വാഴത്തൈകള്‍ പ്രതിവര്‍ഷം വേണ്ടി വരും. എന്നാല്‍ വാണിജ്യ വാഴകൃഷിക്ക് അത്യുല്പാദനശേഷിയും ഗുണമേന്‍മയും ഉള്ള നടീല്‍ വസ്തുക്കള്‍ ധാരാളം  വേണം. മികച്ച മാതൃവാഴിയില്‍ നിന്ന […]

വരുമാനത്തിനും ഭംഗിക്കും അലങ്കാരമത്സ്യങ്ങള്‍

വരുമാനത്തിനും ഭംഗിക്കും അലങ്കാരമത്സ്യങ്ങള്‍

ഒരു ഹോബിയായി അലങ്കാര മത്സ്യം വളര്‍ത്തല്‍ തുടങ്ങിയവര്‍ പലരും ഇന്ന് നല്ലൊരു വരുമാന മാര്‍ഗ്ഗമായി അതിനെ കണ്ടുതുടങ്ങിയിരിക്കുന്നു. മാനസിക ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന നല്ലൊരു തൊഴില്‍ മേഖലയാണ് അലങ്കാര മത്സ്യവളര്‍ത്തല്‍. അല്പമൊന്ന് ശ്രദ്ധിച്ചാല്‍, നിങ്ങള്‍ വെറുതെ കളയുന്ന സമയം വേണ്ടവണ്ണം വിനിയോഗിച്ചാല്‍ അലങ്കാരമത്സ്യം വളര്‍ത്തല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും. മത്സ്യങ്ങളുടെ പ്രജനനരീതി, അവയ്ക്കു നല്‍കേണ്ട തീറ്റ, ഓരോന്നിന്റെയും പ്രത്യേക ശീലങ്ങള്‍, ഇനം എന്നിവ തിരിച്ചറിയാനായാല്‍ മത്സ്യക്കൃഷി ആരംഭിക്കാം. കേരളത്തില്‍ അലങ്കാര മത്സ്യകൃഷി പതിയെ വ്യാപിച്ചു […]

ജീവിതത്തിന് തേന്‍ മധുരം

ജീവിതത്തിന് തേന്‍ മധുരം

മനുഷ്യന് ഏറ്റവും ഉപകാരിയായിട്ടുള്ള ഷഡ്പദമാണ് തേനീച്ചകള്‍. ഇവ നമുക്ക് തേനും മറ്റ് ഉപോത്പന്നങ്ങളും തരുന്നതിനൊപ്പം ചെടികളിലെ പരാഗണം സുഗമമാക്കുന്നതിനും സഹായിക്കുന്നു. സാധാരണയായി മരപ്പൊത്തുകളിലും മണ്‍പൊത്തുകളിലുമാണ് തേനീച്ചകള്‍ വസിക്കുന്നത്. തേനിന്റെ ഗുണഗണങ്ങള്‍ തിരിച്ചറിഞ്ഞ മനുഷ്യര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ശാസ്ത്രീയ രീതിയില്‍ മരം കൊണ്ട് നിര്‍മ്മിച്ച പെട്ടികളില്‍ തേനീച്ച വളര്‍ത്താന്‍ തുടങ്ങി. അഞ്ചുതരം തേനീച്ചകളാണുള്ളത്  പെരുന്തേനീച്ച, കോല്‍തേനീച്ച, ചെറുതേനീച്ച, ഞൊടിയില്‍ തേനീച്ച, ഇറ്റാലിയന്‍ തേനീച്ച. മേല്‍പ്പറഞ്ഞവയെല്ലാം കേരളത്തില്‍ കണ്ടുവരുന്നുണ്ടെങ്കിലും വ്യാവസായികമായി ഏറ്റവും അനുയോജ്യം ഞൊടിയില്‍ […]

ആദായകരമായ സസ്യ നഴ്‌സറി

ആദായകരമായ സസ്യ നഴ്‌സറി

സ്വയം തൊഴില്‍ കണ്ടെത്തി വരുമാനം സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിരവിധിയാണ്. അതുപോലെയാണ് നല്ലയൊരു സര്‍ക്കാര്‍ ജോലിയുണ്ട് സൈഡായി ഒരു വരുമാനം ഉണ്ടെങ്കില്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. മാനസീക ഉല്ലാസത്തിനു പറ്റിയ എന്തെങ്കിലും വേണമെന്ന ആഗ്രഹിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. ഇവര്‍ക്കെല്ലാം പറ്റിയ ഒന്നാണ് കാര്‍ഷിക മേഖല. വരുമാനം, മാനസീക ഉല്ലാസം, അധിക വരുമാനം ഇതിനെല്ലാം പറ്റിയതാണ് കാര്‍ഷിക മേഖല. കാര്‍ഷിക വൃത്തിയില്‍ താല്‍പര്യമുള്ളവര്‍ക്കും, കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും നല്ലൊരു വരുമാനമാര്‍ഗമെന്ന നിലയിലും ഒരു ഹോബിയെന്ന നിലയിലും സ്വീകരിക്കാവുന്ന സ്വയംതൊഴില്‍ പദ്ധതിയാണ് സസ്യനഴ്‌സറി […]

മുല്ലപ്പൂവില്‍ നിന്ന് പരക്കുന്നത് അധ്വാനത്തിന്റെ ഗന്ധം

മുല്ലപ്പൂവില്‍ നിന്ന് പരക്കുന്നത് അധ്വാനത്തിന്റെ ഗന്ധം

സമയമുണ്ടെങ്കില്‍ മുല്ലകൃഷിയും നടത്താമല്ലോ. നല്ലയൊരു വരുമാനവുമാണ്. കല്യാണങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ അംഗനമാരുടെ തലയില്‍ മുല്ലപ്പു ഇരിക്കുന്നതു കാണാന്‍ എന്തു ഭംഗിയാണ്. ഇന്നു മുല്ലപ്പു ഒരു ബിസിനസ് ആയി മാറിയിട്ടുണ്ട്. ഒപ്പം നല് വരുമാനവുമാണ് ഒരു കിലോ നല്ല മുല്ലപ്പൂത്തൈലത്തിന് വിപണിയില്‍ ഒരു ലക്ഷം രൂപയോളം വിലയുണ്ട് എന്നതു മാത്രമല്ല ഇതിനു കാരണം. ഒരു ചെറിയ കണക്കു പറയട്ടെ, വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടില്‍ ഏറെ പ്രചരിച്ച മുല്ലച്ചെടിയാണല്ലോ കുറ്റിമുല്ല അഥവാ ബുഷ് ജാസ്മിന്‍. ഇത് നിലത്തോ ചട്ടിയിലോ അനായാസം നടാം. […]

അധിക വരുമാനത്തിന് കൊക്കോ കൃഷി

അധിക വരുമാനത്തിന് കൊക്കോ കൃഷി

കൃഷിരീതി അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്. തനിവിളമറ്റു കൃഷികളുടെ ഇടയില്‍ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്. ചെടികള്‍ തമ്മില്‍ പത്തടിയും, രണ്ടു ലൈനുകള്‍ തമ്മില്‍ പത്തടിയും ആയിട്ട് നട്ടാല്‍, ഒരെക്രയില്‍ നാനൂറു ചെടികള്‍ നടാം. […]

രോഗങ്ങള്‍ അകറ്റാന്‍ പച്ചക്കറി കൃഷി

രോഗങ്ങള്‍ അകറ്റാന്‍ പച്ചക്കറി കൃഷി

മലയാളികളെല്ലാം മുന്‍ കാലങ്ങളെ പോലെ ഈ വര്‍ഷവും ഓണം അത്യാര്‍ഭാടമായി ആഘോഷിച്ചു. പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള വിവഭങ്ങളൊക്കെ വാങ്ങി. പച്ചകറികള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കൈകളില്‍ എത്തിച്ചു തന്നു. മലയാളിക്ക് ഓണം ആഘോഷിക്കാനുള്ള പച്ചകറികളെല്ലാം തൊട്ടടുത്ത സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നും എത്തി. അങ്ങനെ ഓണം ആഘോഷിച്ചു. മാസം ഒന്നു കഴിഞ്ഞപ്പോഴാണ് കേരളത്തില്‍ ഓണത്തിന് എത്തിയ പച്ചക്കറികളി്ല്‍ പലതിനും വിഷം അടിച്ചതാണെന്നു ചാനലുകളില്‍ വാര്‍ത്ത വന്നത്. കടകളില്‍ നിന്നു വാങ്ങുന്ന പച്ചക്കറിയില്‍ മാരക വിഷാംശം അടങ്ങിയിരിക്കുന്നെന്നാണ്  […]

1 25 26 27 28 29 32