ജീവനും പച്ചയും- ഒരു എത്തിനോട്ടം

ജീവനും പച്ചയും- ഒരു എത്തിനോട്ടം

ഡോ.രമ്യാമോഹന്‍.ഡി, പെരിയമന “”ഉത്തമം സര്‍വ്വ കാര്യേഷു ഗോസസ്യ പരിപാലനം” ഈ വരികളെ അന്വര്‍ത്ഥമാക്കുന്ന ഒരുജീവിത സമ്പ്രദായം പ്രാചീന കേരളത്തില്‍ നിലവിലുണ്ടായിരുന്നു. കന്നുകാലി വളര്‍ത്തലും ,കൃഷിയുമായിരുന്നു ആ കാലത്തെ ജനങ്ങളുടെ ജീവനമാര്‍ഗ്ഗം.അവര്‍ ആരോഗ്യപരിപാലനത്തിനും,പരിസ്ഥിതി സംരക്ഷണത്തിനും വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു.പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന അവന് വേണ്ടതെല്ലാം നല്‍കി പ്രകൃതി അനുഗ്രഹിച്ചുപോന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറയായിരുന്നു കേരളം.പല മഹാരോഗങ്ങള്‍ക്ക് പോലും പ്രതിവിധികളായുള്ള ഔഷധച്ചെടികള്‍ പറമ്പില്‍ നിന്ന് ശേഖരിച്ച്  അവന്‍ ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് കര്‍ക്കിടകത്തില്‍.വിവിധതരം സസ്യങ്ങളുടെ ഇലകള്‍ ശേഖരിച്ച് തോരന്‍,പുളിങ്കറി,ചമ്മന്തി എന്നി വിഭവങ്ങള്‍ […]

ഓഗസ്റ്റ് മാസത്തിലെ ജൈവകൃഷിരീതികള്‍..

ഓഗസ്റ്റ് മാസത്തിലെ   ജൈവകൃഷിരീതികള്‍..

കുരുമുളക് കുരുമുളകിന് രണ്ടാം ഗഡു വളം ഓഗസ്റ്റ് മാസം അവസാനത്തോടെ അല്ലെങ്കില്‍  സെപ്റ്റംബര്‍ ആദ്യം ചേര്‍ക്കാം. അഞ്ച് കിലോ കാലി വളം, അരക്കിലോ ചാരം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ഇവ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം. മൂന്നു വര്‍ഷം പ്രായമായ കൊടിക്കാണ് ഈ അളവില്‍ വളം ചേര്‍ക്കേണ്ടത്. ഒരു വര്‍ഷം പ്രായമായ കൊടിക്ക് ഇതന്‍രെ മൂന്നിലൊന്നും, രണ്ടു വര്‍ഷം പ്രായമായതിനാല്‍ മൂന്നില്‍ രണ്ടും വളം ചേര്‍ക്കാം.കാലവര്‍ഷം ശമിക്കുന്നതോടെ തടത്തില്‍ 0.2 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സി […]

ആപ്പിളിന്റെ രുചിയും ആഗോള താപനിലയും

ആപ്പിളിന്റെ രുചിയും ആഗോള താപനിലയും

പഴക്കടകളില്‍ നിന്ന് ആപ്പിള്‍ വാങ്ങിക്കഴിച്ച ശേഷം ഈ ആപ്പിളിനൊരു രുചിയില്ല എന്നു നമ്മളില്‍ പലരും ഇപ്പോള്‍ പരിതപിച്ചു കഴിഞ്ഞിരിക്കാം.എന്നാല്‍ ഇതിന് പിന്നിലെ കാരണത്തെക്കുറിച്ചു ചിന്തിച്ചു മിനക്കെടാന്‍ ആരും തയ്യാറാകാറില്ല.കാലാവസ്ഥാവ്യതിയാനമാണ് ആപ്പിളിന്റെ രുചി വ്യത്യാസത്തിനു കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്.രുചിയില്‍ മാത്രമല്ല, ആപ്പിളിന്റെ ഗുണത്തെയും കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്നതായാണ് ജപ്പാനിലെ ഗവേഷകസംഘം കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കൊണ്ടാണ് ആപ്പിളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് എന്നതു കൊണ്ട് തന്നെ ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ഫലം പാകമാകുന്ന അവസ്ഥയിലുള്ള ഉയര്‍ന്ന ആഗോള താപനിലയാണ് ആപ്പിളിന് ഭീഷണി. […]

കേരളത്തിലും വിളയും കാബേജും കോളിഫ്‌ളവറും

കേരളത്തിലും വിളയും  കാബേജും കോളിഫ്‌ളവറും

ശീതകാല പച്ചക്കറി വിളകളായ കാബേജും കോളിഫ്‌ളവറും നമുക്കും സ്വന്തം കൃഷിയിടത്തില്‍ വിളയിക്കാം. എന്നാല്‍ അത്രയെളുപ്പം നടത്താവുന്ന കൃഷിയുമല്ലിത്ശരിയായ കാലയളവില്‍ വിത്ത് പാകി, തൈ കിളിര്‍പ്പിച്ച് നട്ടാലെ ഈ വിളകള്‍ വിജയകരമാവൂ.  കാബേജില്‍എന്‍.എസ്.183, കോളി ഫ്‌ളവറില്‍ ബസന്ത് എന്നീയിനങ്ങളാണ് കേരളത്തില്‍ വിളയുന്നത്.സെപ്തംബര്‍,ഒക്ടോബര്‍ മുതല്‍ ജനുവരി ഫെബ്രുവരി വരെയാണ് ഏറ്റവും കൃഷിക്ക് യോജിച്ച സമയം. സങ്കരയിനങ്ങളുടെ വിത്താണെങ്കില്‍ ഒരു ഹെക്ടറിന് 250 ഗ്രാം വിത്തുവേണം. ഒരു സെന്ററില്‍ നടുന്നയവസരത്തില്‍ രണ്ട് മൂന്ന് ഗ്രാം വിത്താവശ്യമാണ്. ചെറിയ കടുകുമണിമാതിരിയാണ് കാബേജ്, കോളിഫ്‌ളവര്‍ […]

തൊടിയിലെ സൗഹൃദച്ചീര

തൊടിയിലെ സൗഹൃദച്ചീര

ദിവസം 100 ഗ്രാം ഇലക്കറിയാണ് പ്രായപൂര്‍ത്തിയായ ഒരാള്‍ കഴിക്കേണ്ടത്. പുരയിടക്കൃഷിയില്‍ ഉള്‍പ്പെടുത്താവുന്ന ഇലക്കറിയാണ് സൗഹൃദച്ചീര. തമിഴ്‌നാട്ടില്‍ വ്യാപകമായി കൃഷിചെയ്യുന്ന സൗഹൃദച്ചീരയുടെ ഇരട്ടപ്പേര് ലൈറ്റസ് ട്രീ. പോഷകമൂലകങ്ങള്‍ ധാരാളം അടങ്ങിയ സൗഹൃദച്ചീര കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. സൗഹൃദച്ചീരയുടെ ഇലയ്ക്കും വേരിനും ഔഷധഗുണമുണ്ട്. കമ്പ് നേരിട്ട് നട്ടും വേരുപിടിപ്പിച്ച തൈകള്‍ ഉപയോഗിച്ചുമാണ് വംശവര്‍ധന. ഒരടി വലിപ്പമുള്ള കുഴിയില്‍ ചാണകപ്പൊടി ചേര്‍ത്ത് സൗഹൃദച്ചീര നടാം. നന്നായിവളരാന്‍ ചാണകപ്പൊടിയും കടലപ്പിണ്ണാക്കും ചേര്‍ത്ത് മണ്ണുകൂട്ടണം. വളര്‍ച്ച നിയന്ത്രിക്കാന്‍ കമ്പ് കോതാം. വേനലില്‍ ആവശ്യത്തിന് […]

പൈനാപ്പിള്‍ കൃഷി

പൈനാപ്പിള്‍ കൃഷി

കേരളത്തിന്റെ കാലാവസ്ഥയ്‌ക്ക്‌ ഏറ്റവും യോജിച്ച പഴവര്‍ഗമാണ്‌ കൈതച്ചക്ക. വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തിന്റെ പല ഭാഗത്തും പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. എറണാകളും ജില്ലയിലെ വാഴക്കുളം എന്ന സ്ഥലം പൈനാപ്പിള്‍ കൃഷിക്ക്‌ ഏറ്റവും പേരുകേട്ട സ്ഥലമാണ്‌. എങ്കിലും വീട്ടുവളപ്പിലെ പൈനാപ്പിള്‍ കൃഷി എന്നത്‌ ഒരു നൂതന ആശയമാണ്‌. ഒമ്പത്‌ മീറ്റര്‍ നീളത്തിലും 90 സെ.മീ. (3 അടി) വീതിയിലും ചെറിയ ആഴത്തിലും (അര അടി) ഉള്ള ഒരു ചാലില്‍ രണ്ട്‌ വരിയായി 60 ചെടി നടാം. അത്തരം മൂന്നു ചാലുകള്‍ വീട്ടുവളപ്പില്‍ […]

മത്ത കൃഷി

മത്ത കൃഷി

നടീല്‍ സമയം : ജനുവരി മാര്‍ച്ച്‌, സെപ്‌റ്റംബര്‍ ഡിസംബര്‍, മെയ്‌ ആഗസ്റ്റ്‌. ആവശ്യമായ വിത്ത്‌ : ഒരു ഹെക്ടറിന്‌ 11.5 കിഗ്രാം വിത്ത്‌. നടീല്‍ അകലം: 4.5 ഃ 2 മീ. അകലത്തില്‍, കുഴികളെടുത്ത്‌ വിത്ത്‌ നടാം. വളപ്രയോഗം : 2025 ടണ്‍ കാലിവളം/ ഹെക്ടര്‍. 70 കിഗ്രാം പാക്യജനകം, 25 കി.ഗ്രാം ക്ഷാരം. ഇവയില്‍ ജൈവവളം, ഭാവഹം, എന്നിവ മുഴുവനായും, പാക്യജനകം, ക്ഷാരം എന്നിവ പകുതിയും അടിവളമായുമാണ്‌ ശുപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ബാക്കി വരുന്ന ക്ഷാരം മുഴുവനായി […]

അമരക്കൃഷി

അമരക്കൃഷി

വീട്ടുമുറ്റത്തൊരു അമരപ്പന്തല്‍ ഒരുക്കിയാല്‍ എല്ലാദിവസവും കാശുമുടക്കാതെ കറിവെക്കാന്‍ കായ്‌കള്‍ ലഭിക്കും. ഒരിക്കല്‍ നട്ടുവളര്‍ത്തിയാല്‍ ദീര്‍ഘനാളേക്ക്‌ വിളവുലഭിക്കും. പോഷക സമൃദ്ധമായ അമരപ്പയറില്‍ പ്രോട്ടീനും വൈറ്റമിന്‍സും നാരുകളും ധാരാളമുണ്ട്‌. ദഹനത്തിനും ശോധനയ്‌ക്കും ഇത്‌ വളരെ അധികം സഹായിക്കുന്നു. കേരളത്തില്‍ മുമ്പ്‌ അമര ധാരാളം കൃഷി ചെയ്‌തിരുന്നെങ്കിലും ഇന്ന്‌ വിരളമായേ കാണാനുള്ളൂ. വാര്‍ഷികവിളയായാണ്‌ അമര കൃഷി ചെയ്യാറുള്ളത്‌. വള്ളി വീശിപ്പടരുന്ന ഇതിന്റെ തണ്ട്‌ ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്‌. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ്‌ കാണപ്പെടുന്നത്‌. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ […]

കൂണ്‍ കൃഷി

കൂണ്‍ കൃഷി

16 ചതുരശ്ര അടിയിലുള്ള ഓലമേഞ്ഞ ഷെഡ്‌ ആണ്‌ ആവശ്യം. ഷെഡിനെ മുട്ടയിടല്‍ , ക്രോപ്പിംഗ്‌ മുറികളായി വേര്‍തിരിക്കുക. സ്‌പാണ്‍ റണ്ണിംഗ്‌ റൂം: 25300 താപനില നിലനിര്‍ത്തണം, നല്ല വായു കടക്കണം, വെളിച്ചം ആവശ്യമില്ല. യോജിച്ച അടിമണ്ണ്‌: ജോവര്‍/ചോളം/ സോര്‍ഗം, ഇന്ത്യന്‍ ചോളം, ഗോതമ്പ്‌ തരി. സ്‌പാണ്‍ തയാറാക്കുന്ന വിധം: ധാന്യങ്ങള്‍ പകുതി പാകംചെയ്യുക. ഉണക്കി 2% കാല്‍സ്യം കാര്‍ബണേറ്റ്‌ ചേര്‍ക്കുക. ഒഴിഞ്‌ ഗ്ലൂക്കോസ്‌ ഡ്രിപ്പ്‌ കുപ്പികളില്‍ ധാന്യങ്ങള്‍ നിറച്ച്‌ പഞ്ഞികൊടച്ച്‌ കുക്കറില്‍ 2 മണിക്കൂര്‍ അനുപ്രാണിനാശനം ചെയ്യുക. […]

കൂര്‍ക്ക പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍

കൂര്‍ക്ക പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്നില്‍നില്‍ക്കുന്ന കിഴങ്ങുവിളയാണ് കൂര്‍ക്ക. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും കാര്യത്തില്‍ മുന്നിലാണിത്. ചൈനക്കാരുടെ ഉരുളക്കിഴങ്ങായി വിശേഷിപ്പിക്കുന്ന കൂര്‍ക്ക കേരളത്തിന്റെ പ്രധാന കിഴങ്ങുതന്നെയാണ്. ഗള്‍ഫിലേക്കുവരെ കൂര്‍ക്ക കയറ്റിയയ്ക്കുന്നുണ്ട്. രുചിയേറിയ നല്ല നാടന്‍ കൂര്‍ക്കയിനങ്ങള്‍ ഏറെയുള്ള നാടാണ് കേരളം. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും കൂര്‍ക്കകൃഷിക്ക് യോജിച്ചതാണ്.തൃശ്ശൂര്‍, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഈ കൃഷിക്ക് നല്ല പ്രിയമാണ്. തൃശ്ശൂരിലെ വരവൂര്‍ കൂര്‍ക്ക പ്രത്യേകം പറയേണ്ടിയിരിക്കുന്നു. വരവൂര്‍ പഞ്ചായത്തില്‍ ഒന്നാംവിള സമയത്ത് കര്‍ഷകര്‍ കൂര്‍ക്കയാണ് നടുന്നത്. വരവൂര്‍ കൂര്‍ക്കയ്ക്ക് നല്ല രുചിയാണ്. […]