കീടങ്ങളെ ചെറുക്കാന്‍ ചില ജൈവവഴികള്‍

കീടങ്ങളെ ചെറുക്കാന്‍ ചില ജൈവവഴികള്‍

ഭംഗിയായി വളര്‍ത്തിക്കൊണ്ടുവരുന്ന വിളകളെ കീടങ്ങള്‍ നശിപ്പിക്കുന്നതാണ് എല്ലാ കര്‍ഷകരുടെയും പ്രധാന വെല്ലുവിളി.കീടങ്ങളെ ചെറുക്കാന്‍ രാസമാര്‍ഗവും ജൈവമാര്‍ഗങ്ങളുമുണ്ട്.മാരകരോഗങ്ങള്‍ സമ്മാനിച്ച് ഇഞ്ചിഞ്ചായി ആളെ കൊല്ലുന്നവയാണ് ഒട്ടുമിക്ക രാസകീടനാശിനികളും.പച്ചക്കറി വിളകളിലാണ് ചെറിയ ഇടവേളകളില്‍ കീടനാശിനിപ്രയോഗം നിര്‍ബന്ധമുള്ളത്. ഇതിന് ജൈവമാര്‍ഗം തേടിയാല്‍ തന്നെ പരിസ്ഥിതിആരോഗ്യപ്രശ്‌നങ്ങള്‍ ഏറെ കുറക്കാം.ജൈവകീടനാശിനികള്‍ക്ക് ചെലവും കുറവാണ്.വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. പച്ചക്കറി കൃഷിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം. വായു കടക്കാത്ത കുപ്പികളില്‍ കുറച്ചുദിവസം സൂക്ഷിക്കാം. ഗുണം കുറയാനിടയുണ്ട്. വേണ്ട […]

വേണം വീട്ടിലൊരു പുളിവെണ്ട

വേണം വീട്ടിലൊരു പുളിവെണ്ട

പോഷകഗുണവും ഔഷധ വീര്യവുമടങ്ങിയ പച്ചക്കറിയാണ് പുളിവെണ്ട.ഇന്ന് ഈ ചെടി കുറവാണ്. ഇംഗ്ലീഷില്‍ ‘റോസല്ലീ’ എന്നുപറയുന്നു. വെണ്ടയുടെ കുലത്തില്‍പെട്ടതാണിത്. ജീവകം സിയുടെയും ആന്റി ഓക്‌സിസെന്റുകളുടെയും ഉത്തമ കലവറയാണീ വിള. ആന്ധ്രാപ്രദേശില്‍ ഇതിന് നല്ല പ്രചാരം കിട്ടിവരുന്നു. ജാം, ജെല്ലി, അച്ചാര്‍, സ്ക്വാഷ് എന്നിവ ഇതില്‍ നിന്നുണ്ടാക്കിവരുന്നു. ചിലതരം അര്‍ബുദബാധവരെ, പുളിവെണ്ടയുടെ ഉപയോഗംവഴി കുറയ്ക്കാം. ‘സ്കര്‍വി’ രോഗം തടയാന്‍ നല്ലതാണിത്. പുളിവെണ്ട രണ്ടുതരമുണ്ട്, ചുവന്നതും പച്ചനിറത്തിലുള്ളതും. ഇതില്‍ ചുവന്നതിനാണ് ഏറെപ്രിയം. അച്ചാര്‍, ചമ്മന്തി, പുളിങ്കറി, മീന്‍കറി ഇവയുണ്ടാക്കാന്‍ ഇത് നല്ലതാണ്. […]

നന നേന്ത്രനെ കൂടുതല്‍ അടുത്തറിയാം

നന നേന്ത്രനെ കൂടുതല്‍ അടുത്തറിയാം

നന നേന്ത്രന് ആറു തവണയായി വളം ചേര്‍ക്കുന്നതായി പട്ടികയില്‍ നിന്നു മനസ്സിലാക്കാം. നൈട്രജന്‍, പൊട്ടാഷ് എന്നിവ ഇങ്ങനെ വിവിധ ഘട്ടത്തില്‍ ചേര്‍ത്താല്‍  കുലയുടെ വലിപ്പവും, കായ്കളുടെ എണ്ണവും കൂടും. ഫോസ്ഫറസ് വളം  വളര്‍ച്ചയുടെ തുടക്കത്തിലാണ വേണ്ടത് . നനയ്ക്കാതെ കൃഷിയിറക്കുന്ന പാളയംകോടന് ഒരു വര്‍ഷം 100 ഗ്രാം നൈട്രജന്‍, 200 ഗ്രാം ഫോസ്ഫറസ്, 400 ഗ്രാം പൊട്ടാഷ്  എന്നിവയാണ് ചേര്‍ക്കേണ്ടത്. മറ്റിനങ്ങള്‍ക്കായാലും  വളപ്രയോഗം വിവിധ ഘട്ടങ്ങളില്‍ നടത്തുന്നതാണ് നല്ലത്. ജൈവവളങ്ങള്‍ അടിവളമായി  നല്‍കണം. രാസവളങ്ങള്‍ സാധാരണയായി വാഴ […]

ചേനകൃഷി ചെയ്യാന്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍

ചേനകൃഷി ചെയ്യാന്‍ പ്ലാസ്റ്റിക്ക് ചാക്കുകള്‍

മനസ്സ് ഉണ്ടെങ്കില്‍ എന്തും നടക്കും പച്ചക്കറി  നമ്മുടെ നാട്ടില്‍ കിട്ടാനില്ല .ആരും കൃഷി ചെയ്യുന്നില്ല.പച്ചകറി കളില്‍ രാസ കീട നാശിനികള്‍  ആണ് .ഇത്തരം  കാര്യങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ ഉയ ര്‍ന്നു  കേള്‍ക്കുവാന്‍  തുടങ്ങിയിട്ട് ഒത്തിരി നാളുകള്‍ ആയി  കൃഷി ചെയ്യാതെ ഇരിക്കാന്‍ ഒത്തിരി ഒഴിവു കഴിവുകള്‍ പറയുന്ന  കാര്യത്തില്‍  മലയാളികള്‍ ഒത്തിരി മുന്നിലാണ് .കൃഷി ചെയ്യാന്‍ സ്ഥലം എവിടെ . കൃഷി ചെയ്യാന്‍ സമയം എവിടെ .എന്നിങ്ങനെ പരാതികള്‍ നീണ്ടു പോകും …. ചേനകൃഷി ചെയ്യാന്‍ […]

വെണ്ട നടാം അടുക്കളതോട്ടത്തില്‍

വെണ്ട നടാം അടുക്കളതോട്ടത്തില്‍

മലയാളികള്‍ക്കേറെ ഇഷ്ടമുള്ള പച്ചക്കറിയാണ് വെണ്ട. അയഡിന്‍, കാത്സ്യം, ഫോസ്ഫറസ് എന്നിവയടങ്ങിയതിനാല്‍ ഇത് ആരോഗ്യസംരക്ഷകനാണ്. ചെടിച്ചട്ടി, പ്ലാസ്റ്റിക് ബക്കറ്റ്, ചാക്കുകള്‍ എന്നിവയിലും വെണ്ട നടാം.നേരിട്ട് വിത്ത് പാകിയാണിത് നടുന്നത്. ജനവരി  ഫിബ്രവരി മാസങ്ങള്‍ക്കു പുറമേ മെയ് ജൂണ്‍, സപ്തംബര്‍  ഒക്ടോബര്‍ മാസങ്ങളിലും വെണ്ട നടാം. വേനലില്‍ ഇലമഞ്ഞളിപ്പു വരുന്ന ഇനങ്ങള്‍ നല്ലതല്ല. നരപ്പുദീനത്തിനെതിരെ നല്ല പ്രതിരോധ ശേഷിയുള്ള ‘അര്‍ക്ക അനാമിക’ നല്ലതാണ്. ‘മഞ്ചിമ’ എന്നയിനം ഇല മഞ്ഞളിപ്പിനെതിരെ പ്രതിരോധ ശേഷിയുള്ള സങ്കരയിനമാണ്. മഴക്കാലമായാല്‍ ഉയര്‍ന്നു കിടക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകിച്ച് […]

തണ്ണിമത്തന്‍ കൃഷി

തണ്ണിമത്തന്‍ കൃഷി

അനുയോജ്യമായ മണ്ണും, കാലാവസ്ഥയും: നല്ല സൂര്യപ്രകാശം ലഭിക്കുന്ന വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്‍ കൃഷിക്ക് അനുയോജ്യം 3035 ീഇ വരെയുള്ള താപനില ഈ വിളയ്ക്ക് ഉത്തമമായി കാണുന്നു. മണല്‍ പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. നടീല്‍ സമയം : നവംബര്‍, ജനുവരി ആവശ്യമായ വിത്ത് : 3.5  5 കി.ഗ്രാം./ഹെക്ടര്‍. നടീല്‍ അകലം: വിത്തു തടങ്ങളിലോ/ കുഴിയിലോ 2 ഃ 3 മീ എന്ന അകലത്തില്‍ നടാവുന്നതാണ്. വളപ്രയോഗം : അടിവളമായി അഴുകിയ ചാണകപൊടിയോ / കമ്പോസ്‌റ്റോ 2025 ടണ്‍ […]

കര്‍ണ്ണാടകത്തിന്റെ മേമി സപ്പോട്ട കേരളത്തിലും

കര്‍ണ്ണാടകത്തിന്റെ മേമി സപ്പോട്ട   കേരളത്തിലും

കര്‍ണ്ണാടകത്തിന് എക്കാലവും സ്വന്തമെന്നു വിശേഷണമുണ്ടായിരുന്ന മേമി സപ്പോട്ട കേരളത്തിലുമെത്തിയിരിക്കുന്നു. സപ്പോട്ട വര്‍ഗത്തിലെ വലിയ ഇനമായ മേമി സപ്പോട്ടയും കേരളത്തിലെത്തി. കര്‍ണാടകയിലെ ഫലത്തോട്ടത്തില്‍ കായ്ഫലം തന്നുതുടങ്ങിയ ‘മേമി സപ്പോട്ട’ അറുപതടിയിലേറെ ഉയരത്തില്‍ ശാഖകളോടെ വളരുന്നു. ഇലകള്‍ വലുതാണ്. ശാഖകളില്‍ പറ്റിപ്പിടിച്ച രൂപത്തില്‍ വളരുന്ന കായകള്‍ക്ക് പൊതിച്ചതേങ്ങയുടെ വലിപ്പമുണ്ട്. വേനലിലാണ് പഴക്കാലം. കായകള്‍ക്കുള്ളില്‍ കാണുന്ന ഇളം ചുവപ്പുനിറമുള്ള കഴമ്പിന് മാധുര്യമേറും. ഒപ്പം കറുത്ത വലിയ വിത്തുമുണ്ടാകും. വലിയ മരമായി വളരുന്ന സ്വഭാവമുള്ളതിനാല്‍ ചെറിയതോട്ടങ്ങള്‍ക്ക് ഇത് അനുയോജ്യമല്ല. വിത്തുകളില്‍നിന്ന് വളര്‍ത്തുന്ന തൈകള്‍ […]

വാഴ കൃഷി

വാഴ കൃഷി

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല. വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.വാഴക്കന്ന് നടുമ്പോള്‍ ആദ്യകാല വളര്‍ച്ചാവശ്യമായ പോഷകങ്ങള്‍ വാഴക്കന്നില്‍ നിന്നു തന്നെ ലഭിച്ചു കൊള്ളും.ചുവട്ടിലേക്കു വണ്ണമുള്ള […]

തീറ്റപുല്‍ കൃഷിയില്‍ വിജയന് വിജയം

തീറ്റപുല്‍ കൃഷിയില്‍   വിജയന് വിജയം

തീറ്റപ്പുല്‍ കൃഷിയില്‍ ജീവിതം പച്ചപിടിപ്പിക്കുകയാണ് മാനാമ്പുഴയിലെ വിജയന്‍. ശാസ്താംകോട്ട ക്ഷീരവികസന ബ്ലോക്കിന് കീഴില്‍ നാലേക്കറോളം സ്ഥലത്ത് തീറ്റപ്പുള്‍കൃഷി ചെയ്ത് ഇദ്ദേഹം മികച്ച വരുമാനം കണ്ടെത്തുന്നു. വെള്ളായണി കാര്‍ഷിക സര്‍വകലാശാലക്കും നിരവധി ക്ഷീരസംഘങ്ങള്‍ക്കും ഇദ്ദേഹം പുല്ല് നല്‍കുന്നുണ്ട്.മികച്ച ക്ഷീരകര്‍ഷകന്‍ കൂടിയായ വിജയന്‍ പശുക്കള്‍ക്ക് തീറ്റക്കായി പുല്‍കൃഷിയെ തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. ക്ഷീരവികസന ബ്ലോക്കിന്റെ ഭാഗത്തുനിന്നും മികച്ച സഹകരണം ലഭിക്കുന്നുണ്ടെന്ന് ഇദ്ദേഹം പറയുന്നു.പുല്‍ക്കൃഷിക്കും പശുവളര്‍ത്ത ലിനും സഹായം ലഭിക്കുന്നുണ്ട്.വ്യത്യസ്ഥ കാലഘട്ടങ്ങളില്‍ പശുക്കളെ വാങ്ങുന്നതിന് സബ്‌സിഡി ലഭിച്ചിട്ടുണ്ട്.എംഎസ്ഡിപി പദ്ധതിയിലുള്‍ പ്പെടുത്തി സഹായം ലഭിച്ചു.കിടാരി […]

തക്കാളിത്തോട്ടം ഇനി പറമ്പിലും മുറ്റത്തും

തക്കാളിത്തോട്ടം ഇനി പറമ്പിലും മുറ്റത്തും

കേരളത്തിലെ കര്‍ഷകര്‍ കൃഷിചെയ്യാന്‍ അധികം തിരഞ്ഞെടുക്കാത്ത ഒരു വിളയാണ് തക്കാളി. എന്നാല്‍ അല്പം ശ്രദ്ധവെച്ചാല്‍ പറമ്പിലും മുറ്റത്തും തക്കാളിത്തോട്ടം ഒരുക്കാം. ശക്തി, മുക്തി, അനഘ എന്നീ ഇനങ്ങളില്‍പെട്ട തക്കാളിയാണ് കൃഷി ചെയ്യുവാന്‍ നല്ലത്. നല്ലനീര്‍വാര്‍ച്ചയും വളക്കൂറും ഉളള മണ്ണാണ് തക്കാളികൃഷിക്കു പറ്റിയത്. പുളിരസമുളള മണ്ണ് അത്ര നന്നല്ല. പുളിമണ്ണില്‍ വളരുന്ന തക്കാളിക്ക് ബാക്ടീരിയമൂലമുണ്ടാകുന്ന വാട്ടം പിടിപെടാനുളള സാധ്യത കൂടുതലാണ്. സെപ്തംബര്‍ ഡിസംബര്‍ മാസങ്ങളിലെ കൃഷിയിലാണ് തക്കാളിയില്‍നിന്നും കൂടുതല്‍ വിളവു ലഭിക്കുന്നത്. കേരളത്തിലെ കാലാവസ്ഥ അനുസരിച്ച് സപ്തംബറാണ് തക്കാളികൃഷിക്ക് […]