ചെറുപയര്‍ കൃഷിചെയ്യാം

ചെറുപയര്‍ കൃഷിചെയ്യാം

കൊയ്‌തെടുക്കുന്ന വയലില് ഉഴുന്നും വന്പയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയര് നമ്മുടെ നാട്ടില് വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവില് നല്ല ലാഭമുണ്ടാക്കാവുന്ന വിളയാണ് ചെറുപയര് നെല്‌വയലില് മാത്രമല്ല, തെങ്ങ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയവയ്‌ക്കൊപ്പം ഇടവിളയാക്കാനും ചെറുപയര് മിടുക്കനാണ്. നിറഞ്ഞ പൊട്ടാസ്യവും ഇരുമ്പുസത്തും, പ്രോട്ടീനും, വിറ്റാമിനും ഒപ്പം നാരുകളും ചെറുപയറിനെ ഡയറ്റീഷ്യന്മാരുടെ പ്രിയതാരമാക്കുന്നു.&ിയുെ; കലോറി കുറച്ച് സമീകൃതാഹാരമാക്കാനും മുളപ്പിച്ച ചെറുപയറോളം പോന്ന മറ്റൊന്നില്ല. പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില് ഒഴിച്ചൂകൂടാനാവാത്ത ഒന്നാണ് ചെറുപയര് മദീര, കോ2, ഫിലീപൈന്‌സ് എന്നിവ നമ്മുടെ നാട്ടില് കൃഷി […]

അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

അടുക്കളത്തോട്ടത്തിൽ മുളക് വിളയിക്കാം

വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്.അതുകൊണ്ടു തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം ‘എ ‘യും, ജീവകം ‘സി ‘യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ‘കാപ്സെസിന്‍ ‘ […]

വീട്ടാവശ്യത്തിനുവേണ്ടിയുള്ള ഉരുളക്കിഴങ്ങ്, വീടുകളില്‍തന്നെ കൃഷിചെയ്യാം

വീട്ടാവശ്യത്തിനുവേണ്ടിയുള്ള ഉരുളക്കിഴങ്ങ്, വീടുകളില്‍തന്നെ കൃഷിചെയ്യാം

കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം. ഇങ്ങനെ തയ്യാറാക്കിയ ഭാഗം ചാണകപ്പൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് തയ്യാറാക്കിയ തറയില്‍ നടണം. മുളഭാഗം മുകളില്‍ വരുംവിധമാണ് നടേണ്ടത്. രണ്ട് ചെടികള്‍ […]

റബര്‍ കൃഷിക്കൊപ്പം ആദായത്തിന് കോഴിവളര്‍ത്താം  

റബര്‍ കൃഷിക്കൊപ്പം ആദായത്തിന് കോഴിവളര്‍ത്താം   

റബറിന്റെ വിലയിടിവ് ചെറുകിട റബര്‍ കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ പ്രതികൂലാവസ്ഥയെ തരണം ചെയ്യാന്‍ കൃഷിക്കാര്‍ക്ക് ചെയ്യാവുന്ന ചില കര്‍മപരിപാടികളില്‍ ഒന്നാണ് ചെറുകിട തോട്ടങ്ങളിലെ കോഴിവളര്‍ത്തല്‍. മലേഷ്യന്‍ റബര്‍ ഗവേഷണകേന്ദ്രം റബര്‍തോട്ടങ്ങളിലെ കോഴിവളര്‍ത്തലിനെപ്പറ്റി നടത്തിയ പഠനത്തില്‍ റബര്‍തോട്ടങ്ങളില്‍ കോഴികളെ തുറന്നുവിട്ട് വളര്‍ത്തിയപ്പോള്‍ കോഴിക്കാഷ്ടം മണ്ണില്‍ കലരുന്നതിനാല്‍ മണ്ണിന്റെ ഫലപുഷ്ടി കൂടുന്നതായി കണ്ടെത്തി. കോഴിവളര്‍ത്തല്‍ കാരണം തോട്ടത്തിലെ കളകളുടെ വളര്‍ച്ച ഇല്ലാതായതായും ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍ റബര്‍മരങ്ങള്‍ ഏതാണ്ട് […]

കശുമാവുകൃഷി ഒരു ദീര്ഘകാല വിള

കശുമാവുകൃഷി ഒരു ദീര്ഘകാല വിള

കശുമാവു കൃഷിയില് കൂടുതല് വ്യാപൃതരാകാന് ശ്രമിക്കുകയാണ് കേരളീയര്. തോട്ടണ്ടിയുടെ ആവശ്യം, മോശമല്ലാത്ത വില, ഉല്പ്പാദനച്ചെലവില് താരതമ്യേനയുള്ള കുറവ് തുടങ്ങിയവയൊക്കെ കാരണമാണ്. കശുമാവുകൃഷി ഒരു ദീര്ഘകാല വിളയാണ്. അതുകൊണ്ടുതന്നെ നടാനുള്ള ഇനങ്ങള്ക്ക് ഒന്നാമത്തെ പരിഗണന കണക്കാക്കണം. നാടന് മാവുപോലെ അധികം വളര്ന്നുപോകാത്ത, വിളവെടുക്കാനും മറ്റും സൌകര്യപ്രദമായതും നല്ല ഉല്പ്പാദനം തരുന്നതുമായ ധാരാളം ഇനങ്ങള് കേരള കാര്ഷിക സര്‌വകലാശാലയും മറ്റ് ചില സര്‌വകലാശാലകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അക്ഷയ: സങ്കര ഇനമാണ്. 1998ല് കേരള കാര്ഷിക സര്‌വകലാശാല പുറത്തിറക്കി. തിങ്ങിയ ശാഖകളുള്ള ഇതിലെ […]

കീടനാശിനി വേണ്ട; കൃഷിയിടങ്ങളിലെ കീടങ്ങളെ തുരത്താന്‍ പ്രാണികള്‍

കീടനാശിനി വേണ്ട; കൃഷിയിടങ്ങളിലെ കീടങ്ങളെ തുരത്താന്‍ പ്രാണികള്‍

അരീക്കോട്: കീടങ്ങളെ ഭയന്ന് കൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ച നെല്‍കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത. കീടനാശിനി ഉപയോഗിക്കാതെ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ട്രൈക്കൊ ഗ്രാമ പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനം. കൃഷിയിടങ്ങളില്‍ ട്രൈക്കോ ഗ്രാമ ജപ്പോണിക്ക എന്ന പ്രാണിയുടെ മുട്ടകള്‍ വിരിയിച്ചെടുക്കുന്നതാണ് പദ്ധതി. ഇവ നെല്‍കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളെ ഭക്ഷണമാക്കുകയും കീടങ്ങളില്ലാതാക്കുകയും ചെയ്യും. ഇതിനോടൊപ്പം കീടനാശിനി ഉപയോഗിക്കാത്ത നെല്ല് ലഭിക്കുകയും ചെയ്യും. പട്ടാമ്പി റീജ്യണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (ആര്‍.എ.ആര്‍.എസ്) ന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ പാലക്കാട്ടെ പട്ടാമ്പിയില്‍ […]

പച്ചക്കറിയിലെ പുതിയ ഇനങ്ങള്‍

പച്ചക്കറിയിലെ പുതിയ ഇനങ്ങള്‍

കേരള കാര്‍ഷിക സര്‍വകലാശാല ഉല്‍പ്പാദനത്തിലും ഗുണമേന്മയിലും ഏറെ പ്രത്യേകതകളുള്ള പുതിയ ചില പച്ചക്കറിയിനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇവയെ പരിചയപ്പെടാം. കക്കിരിയിലെ ഹീരയും ശുഭ്രയും ആരോഗ്യപ്രദാനമായ പച്ചക്കറികളില്‍ സാലഡ് കക്കിരിക്ക് വലിയ സ്ഥാനമുണ്ട്. വെള്ളാനിക്കര കാര്‍ഷിക കോളജില്‍ വികസിപ്പിച്ചെടുത്ത രണ്ടിനം കക്കിരിയാണ് ഹീരയും ശുഭ്രയും. ചെറിയ കായ്കളായിരിക്കും. 250260 ഗ്രാം മാത്രം. ഹീരയ്ക്ക് പച്ചനിറവും പ്രതലത്തില്‍ കറുത്ത ചെറിയ മുള്ളുകളും ഉണ്ടാകും. വിത്ത് നട്ട് 55 ദിവസംകൊണ്ട് വിളവെടുക്കാനാവും. ഒരു ചെടിയില്‍നിന്ന് 6065 വരെ കായ് ലഭിക്കും. ശുഭ്ര മറ്റൊരു […]

കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്

കാൻസറിനേയും ഹൃദ്രോഗത്തേയും ചെറുക്കാൻ കാബേജ്

വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുന്പോൾ പലർക്കും ചതുർഥിയാണ്. രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ കീടനാശിനികളാണ് കാബേജ് കൃഷിയിൽ ഉപയോഗിക്കുന്നതെന്നുമുള്ള വാർത്തകൾ […]

കാപ്പിക്കിത് നല്ലകാലം

കാപ്പിക്കിത് നല്ലകാലം

മേപ്പാടി: വയനാട്ടില്‍ ഇത്തവണ കാപ്പി ഉല്‍പ്പാദനം വര്‍ധിക്കുമെന്ന് കൃഷി വിദഗ്ധരുടെ നിഗമനം. കാപ്പിക്ക് അനുകൂലമായ കാലാവസ്ഥ ലഭിച്ചതാണ് ഉല്‍പ്പാദനം വര്‍ധിക്കുമെന്ന നിഗമനത്തില്‍ കൃഷി വിദഗ്ധരെത്താന്‍ കാരണം. വയനാട്ടില്‍ നാല്‍പത്തിനാലായിരം മെട്രിക്ക് ടണ്‍ ഉല്‍പ്പാദനം അടുത്ത സീസണില്‍ ഉണ്ടായേക്കുമെന്നാണ് കൃഷി വിദഗ്ധരുടെ നിഗമനം. കഴിഞ്ഞ വേനലിലെ കടുത്ത വരള്‍ച്ച കാപ്പി ഉല്‍പ്പാദനത്തിന് എതിരാകുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ വേനല്‍ മഴയും തുടര്‍ന്നുള്ള അനുകൂലമായ കാലാവസ്ഥയുമാണ് കാപ്പി ഉല്‍പ്പാദനത്തില്‍ വര്‍ധനവുണ്ടാകുമെന്ന നിഗമനത്തിലെത്താന്‍ കാരണം. കേരളത്തില്‍ ഏറ്റവുമധികം കാപ്പി ഉല്‍പ്പാദിപ്പിക്കുന്ന വയനാട്ടില്‍ […]

കുള്ളന്‍ തെങ്ങുകൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷക കൂട്ടായ്മ  

കുള്ളന്‍ തെങ്ങുകൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷക കൂട്ടായ്മ   

കാഞ്ഞങ്ങാട്: അത്യുല്‍പാദനശേഷിയുള്ള മലേഷ്യന്‍ പച്ചക്കുള്ളന്‍ തൈകള്‍ വ്യാപകമാക്കി കൃഷിക്കാരുടെ കൂട്ടായ്മ. അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ കേരശ്രീ ഫെഡറേഷനാണു സ്വന്തമായി തെങ്ങ് നഴ്‌സറി ആരംഭിച്ചു തൈകള്‍ കര്‍ഷകര്‍ക്കു നല്‍കുന്നത്. രാവണേശ്വരം ആസ്ഥാനമായാണു ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നത്. മേട്ടുപ്പാളയത്തെ നാളികേര വികസന ബോര്‍ഡിന്റെ അംഗീകൃത കുള്ളന്‍ തൈത്തോട്ടത്തില്‍ നിന്നു വിത്തു തേങ്ങ ശേഖരിച്ചാണു രാവണേശ്വരത്തെ നഴ്‌സറിയില്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നത് ശാസ്ത്രീയ പരിചരണമുണ്ടെണ്ടണ്ടങ്കണ്ടില്‍ മൂന്നു വര്‍ഷം കൊണ്ട് കായ്ക്കും. രോഗബാധ ചെറുക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഉയരം കുറവായതിനാല്‍ ആദ്യ കാലം കൊണ്ടു തന്നെ തേങ്ങ […]