ഓണം കണ്ടു നടത്തിയ പൂക്യഷി ഫലം കണ്ടു : വിപണിയില്‍ പൊള്ളും വിലയുമായി ഓണപ്പൂക്കള്‍ എത്തി

ഓണം കണ്ടു നടത്തിയ  പൂക്യഷി ഫലം കണ്ടു : വിപണിയില്‍ പൊള്ളും വിലയുമായി ഓണപ്പൂക്കള്‍ എത്തി

ആനക്കര: ഓണം വരവായി. വിപണിയില്‍ ഓണപ്പൂക്കള്‍ക്ക് പൊള്ളും വില. ജി.എസ്.ടിയുടെ പേരില്‍ കേരളത്തില്‍ തൊട്ടതിനൊക്കെ വാനം മുട്ടെ വില ഉയര്‍ന്നപ്പോള്‍ പിന്നെ എന്തിനാ പൂക്കള്‍ക്ക് മാത്രം വിലകുറക്കുന്നതെന്തിനെന്ന നിലപാടിലാണ് മൊത്ത വ്യാപാരികള്‍. ഇത്തവണ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് എത്തിയ പൂക്കള്‍ക്ക് നല്ല വില നല്‍കേണ്ട അവസ്ഥയാണ്. ഓണനാളുകളില്‍ മുറ്റത്ത് തീര്‍ക്കുന്ന പൂക്കളങ്ങള്‍ക്ക് മലയാളികള്‍ വരവുപൂക്കളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തിന്റെ ഒന്നും രണ്ടും ഇരട്ടിയാണ് തുടക്കത്തില്‍ തന്നെ കിലോക്ക് 300 രൂപ മുതല്‍ 500 രൂപ വരെയാണ് […]

പച്ചക്കൊളുന്തിന് വിലയേറി; തേയില കര്‍ഷകര്‍ ആഹ്ലാദത്തില്‍

പച്ചക്കൊളുന്തിന് വിലയേറി; തേയില കര്‍ഷകര്‍ ആഹ്ലാദത്തില്‍

കട്ടപ്പന: പച്ചക്കൊളുന്തിന്റെ വിലയില്‍ മുന്നേറ്റമുണ്ടായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ നാമ്പിടുന്നു. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് പച്ചക്കൊളുന്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നത്. ടീ ബോര്‍ഡ് അധികൃതര്‍ ഓരോ മാസവും കുറഞ്ഞ വില നിശ്ചയിച്ച് കര്‍ഷകരെ അറിയിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകരുടെ ദുരിതത്തിന് അറുതിയാകുന്നത്. നിലവില്‍ 13 രൂപ മുതല്‍ 18.50 രൂപ വരെയാണ് വിവിധ മേഖലകളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. കര്‍ഷകര്‍ എത്തിക്കുന്ന കൊളുന്ത് ഫാക്ടറികള്‍ പൂര്‍ണമായി വാങ്ങാന്‍ തയാറാകുന്നതും ഗുണകരമായി. കഴിഞ്ഞ വര്‍ഷം ഇതേസമയം പച്ചക്കൊളുന്ത് വെറും മൂന്നു രൂപയ്ക്കുപോലും വില്‍ക്കാനാവാത്ത സ്ഥിതിയിലായിരുന്നു […]

ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യന്‍ ചെറി

ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യന്‍ ചെറി

ആരോഗ്യ സംരക്ഷണത്തിന് വെസ്റ്റിന്ത്യന്‍ ചെറി കേരളത്തിന്റെ കാലാവ സ്ഥയില്‍ നന്നായി വളരു ന്നതും ഏറെ പോഷകസന്പു ഷ്ഠവുമായ ഒരു ഫലവൃ ക്ഷമാ ണ് വെസ്റ്റിന്ത്യന്‍ ചെറി. മാല്‍പീജി യേസ്യേ സസ്യകുടുംബത്തില്‍ പ്പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീ യനാമം മാല്‍പീജിയ പ്യൂണിസി ഫോളിയ എന്നാണ്. ഉദ്യാന ങ്ങളില്‍ അലങ്കാരചെടിയായും വളര്‍ത്താവുന്ന വെസ്റ്റിന്ത്യന്‍ ചെറിക്ക് ബാര്‍ബഡോസ് ചെറി യെന്നും പേരുണ്ട്. പൂക്കളുടെ നിറമനുസരിച്ച് പ്രധാനമായും രണ്ടിനം വെസ്റ്റി ന്ത്യന്‍ ചെറി നമ്മുടെ നാട്ടിലുണ്ട്. പിങ്ക് പൂക്കളുള്ളവയും വെളള പൂക്കളുള്ളവയും. പിങ്ക് […]

കുരുമുളക് വിലയിടിവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കുരുമുളക് വിലയിടിവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കുരുമുളക് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കുരുമുളക് വില വീണ്ടും താഴേക്ക്. വിപണിയില്‍ ഇന്നലെ കുരുമുളക് കിലോയ്ക്ക് 450 രൂപയാണ് വില. ഈ വര്‍ഷമാദ്യം 610 രൂപവരെ ഉണ്ടായിരുന്ന കുരുമുളകിനാണ് വിലകൂപ്പുകുത്തി കിലോക്ക്്് ഇപ്പോള്‍ 450 എത്തിനില്‍ക്കുന്നത്. വിയറ്റ്‌നാം, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും വ്യാപകമായി കുരുമുളക് ഇറക്കുമതി ചെയ്യുന്നതാണ് വില കുറയാന്‍ കാരണം. ഇവിടേക്ക് ഇറക്കുമതി ചെയ്യുന്ന കുരുമുളക് വിലകുറച്ച് വിപണിയില്‍ വില്‍പ്പന നടത്തുന്നതും വില കുറയാന്‍ ഇടയാക്കുന്നുണ്ട്. രണ്ട്‌ലക്ഷം ടണ്‍ കുരുമുളകാണ് ഇരു രാജ്യങ്ങളില്‍ […]

ഇന്ത്യയില്‍ നടന്ന 59,000 കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം കാലവസ്ഥാ വ്യതിയാനം

ഇന്ത്യയില്‍ നടന്ന 59,000 കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം കാലവസ്ഥാ വ്യതിയാനം

  ലോസ് ആഞ്ജലിസ്: കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്ന 59,000 കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം കാലവസ്ഥാ വ്യതിയാനമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിന്റെ പേരിലാണ് ഇത്രയും പേര്‍ ആത്മഹത്യ ചെയ്തതെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. അന്തരീക്ഷ താപം വര്‍ധിക്കുന്നതിന് സമാന്തരമായി ഇന്ത്യയിലെ കാര്‍ഷിക ആത്മഹത്യകളും വര്‍ധിച്ചുവരുന്നതായും പഠനം പറയുന്നു. പ്രധാനമായും കാര്‍ഷിക മേഖലയിലെ പരാജയമാണ് കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന പ്രധാനപ്പെട്ട ഘടകമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ […]

തക്കാളി തക്കാളി ഉല്‍പാദനവും വിപണനവും കുറഞ്ഞു: വില വര്‍ധിച്ചത് ഒന്‍പതിരട്ടി

തക്കാളി തക്കാളി ഉല്‍പാദനവും വിപണനവും കുറഞ്ഞു: വില വര്‍ധിച്ചത് ഒന്‍പതിരട്ടി

  ന്യൂഡല്‍ഹി: കേരളം അടക്കം രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ തക്കാളി വിലയിലുണ്ടായത് ഒന്‍പതിരട്ടി വര്‍ധന. മഴയും വെള്ളപ്പൊക്കവും കാരണം തക്കാളി ഉല്‍പാദനവും വിപണനവും കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണം. ഓഗസ്റ്റ് അവസാനം വരെ തല്‍സ്ഥിതി തുടരുമെന്നാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച ശരാശരി ക്വിന്റലിന് 1300 രൂപയ്ക്കാണ് തക്കാളി വിറ്റത്. 19 മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഡല്‍ഹിയില്‍ തക്കാളി കിലോയ്ക്ക് 92 രൂപയാണ്. ഒരു മാസം മുമ്പ് ഇത് 26 രൂപ മാത്രമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 48 രൂപയും. […]

മഴക്കാല പരിചരണം റബറിന്

മഴക്കാല പരിചരണം റബറിന്

ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ കുമിള്‍രോഗങ്ങള്‍ വ്യാപിക്കുതിനാല്‍ റബറിനും മഴക്കാലം രോഗങ്ങളുടെ കാലമാണ്. പല രോഗങ്ങളും റബറിന്റെ വളര്‍ച്ചയെയും ഉല്‍പ്പാദനത്തെയും സാരമായി ബാധിക്കുന്നവയുമാണ്.   അകാലിക ഇലകൊഴിച്ചില്‍ ജൂണ്‍-ജൂലൈയില്‍ ഉണ്ടാകുന്ന ഇലകൊഴിച്ചില്‍ കുമിള്‍രോഗം മൂലമാണ്. കായ്കളെയാണ് രോഗം ആദ്യം ബാധിക്കുക. തുടര്‍ന്ന് ഇലകളെ ബാധിച്ച് അവ പച്ചയായോ പഴുത്തു ചെമ്പുനിറമായോ കൊഴിയുന്നു. കൊഴിയുന്ന ഇലകളുടെ തണ്ടില്‍ കറുത്തപാടും അതിനു നടുവില്‍ ഒരു ചെറുതുള്ളി റബര്‍പാല്‍ കട്ടപിടിച്ച് പൊട്ടുപോലെയും കാണപ്പെടും. ഒരുശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രമോ അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്‌ളോറൈഡ് സ്‌പ്രേ […]

മഴ ലഭ്യത കുറഞ്ഞു; കൃഷി താളമില്ലാതെ വയനാടന്‍ നെല്‍പ്പാടങ്ങള്‍

മഴ ലഭ്യത കുറഞ്ഞു; കൃഷി താളമില്ലാതെ വയനാടന്‍ നെല്‍പ്പാടങ്ങള്‍

മാനന്തവാടി: കര്‍ക്കിടകമെത്താറായിട്ടും മഴമേഘം കനിയാത്തത് ജില്ലയിലെ നെല്‍പാടങ്ങളെ തരിശു ഭൂമിയാക്കുന്നു. ഇത്തവണ കാര്യമായി മഴ ലഭിക്കാത്തത് കാരണം വിത്തിടാനുള്ള സമയമായിട്ടും വയനാടന്‍ വയലുകളില്‍ നെല്‍കൃഷി താളങ്ങള്‍ അന്യമായിരിക്കുകയാണ്. വിത്തിടാനുള്ള സമയം കഴിഞ്ഞിട്ടും മഴയെ കാത്തിരിക്കുകയാണ് കര്‍ഷകര്‍. നഞ്ചകൃഷിക്ക് വിത്തിടേണ്ട സമയമാണിപ്പോള്‍ എന്നാല്‍ മഴ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് അടുത്ത സീസണില്‍ ആരംഭിക്കേണ്ട പുഞ്ച കൃഷിയെയും പ്രതികൂലമായി ബാധിക്കും. ജില്ലയില്‍ ഇത്തവണ മഴയുടെ ലഭ്യതയില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയുടെ അളവില്‍ 60 ശതമാനത്തിന്റെ […]

കുരുമുളക് വിപണി പ്രതിസന്ധിയില്‍; ആറുമാസത്തിനിടെ കുറഞ്ഞത് 160 രൂപ

കുരുമുളക് വിപണി പ്രതിസന്ധിയില്‍; ആറുമാസത്തിനിടെ കുറഞ്ഞത് 160 രൂപ

തൊടുപുഴ: കുരുമുളക് വിപണി നേരിടുന്ന പ്രതിസന്ധി ഹൈറേഞ്ചിന്റെ വാണിജ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ആറുമാസത്തിനിടെ കിലോയ്ക്ക് 160 രൂപയാണ് കുരുമുളകിന് കുറഞ്ഞത്. വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. 480-490 രൂപ നിരക്കിലാണു കഴിഞ്ഞ ഒരാഴ്ചക്കാലമായി കുരുമുളകു വിപണി. ജി.എസ്.ടിയുടെ കടന്നുവരവും കുരുമുളക് വിപണിയിലെ മരവിപ്പിനു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. ണ്ട ആറുമാസം മുന്‍പ് മുതല്‍ ജി.എസ്.ടി നിലവില്‍ വരുമെന്ന പ്രഖ്യാപനവും, വന്നതിനുശേഷമുള്ള വിപണിയിലെ മാന്ദ്യവുമാണ് വിലത്തകര്‍ച്ചയുടെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കോണമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ […]

മാങ്ങമധുരം മുന്നൂറിലേറെ…

മാങ്ങമധുരം മുന്നൂറിലേറെ…

ലക്‌നൗ: ഹാജി കലീമുല്ലയുടെ പറമ്പില്‍ മുളക്കാത്ത മാവുകളില്ല. 1957 മുതല്‍ മാങ്ങകളില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഇദ്ദേഹം മലീഹാബാദിലെ അഞ്ച് ഏക്കറോളം സ്ഥലത്ത് മാങ്ങ കൃഷിചെയ്യുന്നുണ്ട്. വിവിധ ഇനങ്ങളിലുള്ള മുന്നൂറ് മാങ്ങകള്‍ ഒരൊറ്റ മാവില്‍നിന്ന് കൃഷിചെയ്‌തെടുത്ത് കലീമുല്ല റെക്കോഡിട്ടിട്ടുണ്ട്. അസ്-ലുല്‍ മുഖര്‍റര്‍, ഹുസ്‌നേ ഈറാ, ശര്‍ബതീ ഭഗ്‌റാണി, പുഖരാജ, വലജ പ്രസന്ദ്, ഖാസുല്‍ ഖാസ്, മഖാന്‍, ശ്യാം സുന്ദര്‍, പ്രിന്‍സ്, ഹിമസാഗര്‍ എന്നീ വിവിധ ഇനങ്ങളിലുള്ള മാങ്ങകള്‍ മാങ്ങമനുഷ്യന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം വികസിപ്പിച്ചെടുത്ത മാങ്ങകളില്‍ ചിലതാണ്. മാങ്ങ പ്രേമികള്‍ക്ക് ഈ […]

1 4 5 6 7 8 32