തെങ്ങുകള്‍ സംരക്ഷിക്കാന്‍ ചില നാടന്‍മാര്‍ഗങ്ങള്‍

തെങ്ങുകള്‍ സംരക്ഷിക്കാന്‍ ചില നാടന്‍മാര്‍ഗങ്ങള്‍

മഴക്കാലം തെങ്ങിന്‍തൈയുടെ നടീല്‍ കാലവുമാണ്. തൈയെ ആക്രമിക്കുന്ന പ്രധാന വില്ലനാണ് ചിതല്‍. തെങ്ങിന്‍തൈ വയ്ക്കുമ്പോള്‍ ഒരുപിടി ഉലുവ ചതച്ച് പിള്ളക്കുഴിയില്‍ ഇട്ടാല്‍ ചിതല്‍ശല്യം ഒഴിവാക്കാം. തൈ നടുന്ന കുഴിയില്‍തന്നെ കറ്റാര്‍വാഴയും മഞ്ഞളും നടുന്നത് ചിതലിനെ പിടിച്ചുകെട്ടാന്‍തന്നെ. തെങ്ങിന്‍തടത്തില്‍ കാഞ്ഞിരത്തിന്‍ ഇലയും കരിങ്ങോട്ടയിലയും ചേര്‍ത്ത് ചിതലിന്റെ ഉപദ്രവം കുറയ്ക്കാം. ചിതല്‍ശല്യം തീവ്രമായ സ്ഥലങ്ങളില്‍ തൈകളുടെ കടയ്ക്കലും ഓലപ്പട്ടകളിലും കശുവണ്ടിത്തോടില്‍നിന്നുമെടുക്കുന്ന എണ്ണ തേച്ചുപിടിപ്പിക്കുന്നത് നന്ന്. കൊമ്പന്‍ചെല്ലിയുടെ ഉപദ്രവം കുറയ്ക്കുന്നതിനായി ചെല്ലിപ്പുഴുക്കളെ വളക്കുഴിയില്‍ വച്ചുതന്നെ നശിപ്പിക്കുന്നതാണ് ഉത്തമം.വളക്കുഴിയില്‍ ഇടയ്ക്കിടയ്ക്ക് വേരടക്കം പിഴിതെടുത്ത […]

മുല്ല തരും പണം

മുല്ല തരും പണം

മണം തരും മുല്ല പണവും തരും ടിവി. ചാനലുകൾ ആ വീട്ടമ്മയെ അന്വേഷിച്ച് പോയപ്പോഴാണ് നാട്ടുകാർ അവരെക്കുറിച്ച് അറിഞ്ഞത്. കൂണ്‍ കൃഷിയിലെ വരുമാനവും അത്ഭുതവും നിറഞ്ഞ കാഴ്ചകളായിരുന്നു ടിവി ചാനലുകളെ ഈ വീട്ടിലെത്തിച്ചതിനു പിന്നിൽ. എറണാകുളത്ത്ക രുമാലൂർ കളത്തിൽ വീട്ടിൽ സിന്ധു അജിത്ത് എന്ന വീട്ടമ്മയുടെ വീടിനു മുന്നിൽ നല്ല സുഗന്ധമാണ്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് ചെന്നാൽ കാണാം ചെടിച്ചട്ടികളിൽ നിരനിരയായി കൃഷി ചെയ്യുന്ന കുറ്റിമുല്ലകൾ. കുറ്റിമുല്ലച്ചെടികളിൽ നിറഞ്ഞു നിൽക്കുന്ന മുല്ലമൊട്ടുകൾ കണ്ടാൽ അറിയാതെ കൃഷി ചെയ്യാൻ […]

പാ​​​വ​​​ണം വെ​​​ള്ള​​​രി വി​​​ത്ത്

പാ​​​വ​​​ണം വെ​​​ള്ള​​​രി വി​​​ത്ത്

അവിയലായാലും സാമ്പാറായാലും വെള്ളരിയില്ലാതെ പറ്റുമോ പാചകവട്ടത്തിന് വെള്ളരി കൂടിയേ തീരൂ… നമുക്ക് ഏറ്റവും പരിചയമുള്ള ഒരു പച്ചക്കറിയാണ് വെള്ളരി. കണിവെള്ളരി ആണ് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. സ്വര്‍ണ്ണനിറത്തിലുള്ള വെള്ളരിയാണ്& കണിവെള്ളരി. ജനുവരി മാര്‍ച്ച്&ഏപ്രില്‍ ജൂണ്‍ , ആഗസ്റ്റ്& സെപ്റ്റബര്‍ ഡിസംബര്‍ മാസങ്ങളിലാണ് വെള്ളരി കൃഷി ചെയ്യാന്‍ ഉത്തമം. വിത്തുകള്‍ പാകിയാണ് വെള്ളരി നടുന്നത്. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, കൃഷി ഭവനുകള്‍ വഴി നല്ല വിത്തുകള്‍ വാങ്ങാം. വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി കൊത്തിയിളക്കി ഉണങ്ങിയ […]

വഡേലിയ വളമാക്കാം

വഡേലിയ വളമാക്കാം

മുറ്റത്തിന് അലങ്കാരമായി വന്നവള്‍ വഡേലിയ. കടുംനിറത്തില്‍ മാറ്റ്’ഫിനിഷിലുള്ള ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കള്‍തന്നെ. നോക്കിനില്‍ക്കെയാണ് സുന്ദരി വളര്‍ന്നുനിറഞ്ഞത്. ഇന്ന് ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. സിംഗപ്പുര്‍ ഡേയ്‌സിയെന്നും നക്ഷത്രപ്പൂച്ചെടിയെന്നും പേരുള്ള വഡേലിയ ട്രൈലോബാറ്റയില്‍ കീടങ്ങളും രോഗങ്ങളും അടുക്കാറില്ല. ഈ ഒരു പ്രത്യേകത ഉപയോഗപ്പെടുത്തുകയാണെങ്കില്‍ പച്ചക്കറിക്കൃഷിക്കുള്ള ഉത്തമവളവും ജൈവകീടനാശിനിയുമായി വഡേലിയയെ മാറ്റാം. വഡേലിയ വളമാക്കുന്നതിനായി രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടിയോ ആട്ടിന്‍കാഷ്ഠമോ രണ്ടി ഞ്ച് കനത്തില്‍ ചേര്‍ക്കുക. പുളിപ്പിച്ച കഞ്ഞിവെള്ളമോ […]

പശുക്കളെ തെരഞ്ഞടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പശുക്കളെ തെരഞ്ഞടുക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നാടന്‍പശുക്കളാണെങ്കിലും സങ്കരവര്‍ഗത്തില്‍പ്പെട്ടതാണെങ്കിലും വിദേശ ഇനത്തിലുള്ളവയാണെങ്കിലും ഇവയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. വിദേശ പാരമ്പര്യം 5062.5 ശതമാനംവരെയുള്ള സങ്കരവര്‍ഗമാണ് പറ്റിയത്. കിടാരികളെ തെരഞ്ഞെടുക്കുമ്പോള്‍ തള്ളപ്പശുവിന്റെ ഉല്‍പ്പാദനം ശരാശരി ദിവസം 10 ലിറ്ററില്‍ കൂടുതലാകണം. ശാരീരികവൈകല്യങ്ങള്‍ ഉണ്ടാകരുത്. കിടാരി രണ്ടുവര്‍ഷത്തിനുള്ളില്‍ ഗര്‍ഭിണികള്‍ ആകണം. പശുക്കളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ മുന്‍കാല പ്രസവങ്ങളിലെ ഉല്‍പ്പാദനം കണക്കാക്കണം. നല്ല ആരോഗ്യമുള്ളവയാകണം. ആകൃതി ഒത്ത മുലകളോടുകൂടിയതും പാല്‍ ഞരമ്പുകള്‍ വൃക്തമായി കാണാവുന്നതും ആകണം. ആദ്യപ്രസവം മൂന്നുവയസ്സിനുള്ളില്‍ നടക്കണം. ഒരുവര്‍ഷത്തില്‍ ഒരു പ്രസവം നടക്കണം. തൊഴുത്തുകള്‍ […]

ഒടുവില്‍ യുദ്ധഭീതിയും റബ്ബര്‍ കര്‍ഷകര്‍ക്ക് കെണിയായി

ഒടുവില്‍ യുദ്ധഭീതിയും റബ്ബര്‍ കര്‍ഷകര്‍ക്ക് കെണിയായി

തൃശ്ശൂര്‍: ഉത്തര കൊറിയയിലെ യുദ്ധഭീതിയാണ് ഏറ്റവുമൊടുവില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വിനയായിതീര്‍ന്നിരിക്കുന്നത്. ആഗോളതലത്തില്‍ ഊഹക്കച്ചവടക്കാര്‍ വിട്ടുനില്‍ക്കുന്നതിനാല്‍ വില ദിനംപ്രതി കുറയുകയാണ്. ക്രൂഡ് ഓയില്‍ വില കുറയുന്നതും ഇതിനുകാരണമാണ്. തിങ്കളാഴ്ച കേരളത്തില്‍ റബ്ബര്‍ വില 132ആയിരിക്കുകയാണ്. എട്ടു ദിവസത്തിനിടെ എട്ടുരൂപയാണ് കുറഞ്ഞത്. കര്‍ഷകര്‍ക്ക് കടയില്‍ 130രൂപയില്‍ താഴെയേ കിട്ടുന്നുള്ളൂ. ബാങ്കോക്ക് വിലയും ദിനംപ്രതി കുറയുന്നു. തിങ്കളാഴ്ച 137.90 രൂപയായി. ലഭ്യത കുറയുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ നാട്ടിലെ വില നന്നായി കൂടേണ്ടതാണ്. വില കുറയല്‍ പ്രവണത കണ്ടതോടെ ടയര്‍ കമ്പനികള്‍ […]

സംസ്ഥാനത്ത് അക്കേഷ്യ, യൂക്കാലി, കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റാന്‍ ഉത്തരവ്

സംസ്ഥാനത്ത് അക്കേഷ്യ, യൂക്കാലി, കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റാന്‍ ഉത്തരവ്

തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ്. ജലചൂഷണം ഉള്‍പ്പെടെ കടുത്ത പ്രകൃതി നാശമുണ്ടാക്കുന്ന അക്കേഷ്യ, മാഞ്ചിയം, യൂക്കാലി, കാറ്റാടി മരങ്ങള്‍ വെട്ടിമാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അക്കേഷ്യയും യൂക്കാലിയും മറ്റും ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. പരിസ്ഥിതി ദിനത്തില്‍ ഒരു കോവടി മരതൈകള്‍ നടാനും യോഗം തീരുമാനിച്ചു. വലിയ തോതില്‍ ജലം വലിച്ചെടുക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങളിലേയ്ക്ക് നയിക്കുന്ന അക്കേഷ്യ മാഞ്ചിയം, ഗ്രാന്റീസ് എന്നീ […]

മണ്ണറിഞ്ഞുവേണം തെങ്ങിന്‍തൈ നടാന്‍

മണ്ണറിഞ്ഞുവേണം തെങ്ങിന്‍തൈ നടാന്‍

മണ്ണില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ എത്രയുണ്ടെന്നറിഞ്ഞെങ്കില്‍ മാത്രമെ ആ മണ്ണ് തെങ്ങു കൃഷിക്ക് എത്രത്തോളം അനുയോജ്യമാണെന്ന് വിലയിരുത്താനാവൂ. അപ്പോള്‍ മാത്രമെ തെങ്ങിനു നല്‍കേണ്ട വളത്തിന്റെ അളവ് കൃത്യമായി നിര്‍ണ്ണയിക്കാനും കഴിയൂ. ആധുനിക കൃഷി സന്പ്രദായത്തില്‍ മണ്ണു പരിശോധന അനിവാര്യമാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണോ, പശിമരാശി മണ്ണോ ആണ് തെങ്ങു കൃഷിക്ക് ഏറ്റവും യോജിച്ചത്. ചെങ്കല്‍ നിറഞ്ഞ പശിമരാശി മണ്ണും നീര്‍വാര്‍ച്ചയുള്ള ചെളിപ്രദേശങ്ങളും മണല്‍ പ്രദേശങ്ങളും തെങ്ങുകൃഷിക്കു പറ്റിയതുതന്നെ. ഖരജലവാതകങ്ങളുടെ ഒരു പ്രത്യേക മിശ്രിതം കൂടിയാണ് ഈ […]

കണ്ടാല്‍ ഇതൊരു ഡോള്‍ഫിന്‍ കുഞ്ഞുങ്ങളെ പോലെ പക്ഷേ, കാര്യം വെറുമൊരു ജാപ്പനീസ് ചെടി

കണ്ടാല്‍ ഇതൊരു ഡോള്‍ഫിന്‍ കുഞ്ഞുങ്ങളെ പോലെ പക്ഷേ, കാര്യം വെറുമൊരു ജാപ്പനീസ് ചെടി

വിവിധ രൂപങ്ങളിലും വര്‍ണ്ണങ്ങളിലുമുള്ള ഇലകളും പൂക്കളുമൊക്കെയുള്ള ചെടികള്‍ നമ്മെ ആകര്‍ഷിക്കാറുണ്ട്. ഇത്തരത്തിലുള്ള ഒരു ചെടിയുടെ പിന്നാലെയാണിപ്പോള്‍ ജപ്പാനിലെ ആളുകള്‍ . ഈ ചെടിയുടെ ഇലകള്‍ ഡോള്‍ഫിന്റെ രൂപം പോലെ എന്നതാണ് ഇവയുടെ പ്രത്യേകത. ഒറ്റ നോട്ടത്തില്‍ ഈ ഇല വെള്ളത്തിലിട്ടിരിക്കുന്നതു കണ്ടാല്‍ കുതിച്ചു ചാടുന്ന പച്ച നിറത്തിലുള്ള ഒരു ഡോള്‍ഫിന്‍ കുഞ്ഞാണെന്നേ തോന്നൂ . കാവോ77നെകോ എന്നയാളാണ് ട്വിറ്റര്‍ വഴി ഈ ചെടിയുടെ ചിത്രം പുറംകാഴ്ച്ചയാക്കിമാറ്റിയത്. ചെടിയില്‍ നിന്ന് പറിച്ച ഇലകള്‍ ശരിക്കും ഡോള്‍ഫിനെ പോലെ തന്നെയാണ് […]

1 5 6 7 8 9 32