കാഴ്ച്ചകള്‍ നിറയുന്ന ധര്‍മടം തുരുത്ത്

കാഴ്ച്ചകള്‍ നിറയുന്ന ധര്‍മടം തുരുത്ത്

പ്രണയമാണ് യാത്രയോട് കൂടുക്കാരുടെ ഇന്നത്തെ യാത്ര ധര്‍മടം തുരുത്തിലേക്ക് ആയിരുന്നു.തലശേരിയിലെ ധര്‍മടം തുരുത്ത് സഞ്ചാരികള്‍ക്കു വേറിട്ട അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്. നാലു ഭാഗവും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ആറ് ഏക്കര്‍ വരുന്ന കൊച്ചു ദീപാണ് ധര്‍മടം തുരുത്ത്. സഞ്ചാരികളെ ധര്‍മടം തുരുത്ത് കുറച്ചൊന്നുമല്ല മോഹിപ്പിക്കുന്നത് . കേരളത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യം ദൃശ്യമാകുന്ന ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് ധര്‍മടം. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് മുഴപ്പിലങ്ങാട് കടല്‍ത്തീരത്തുനിന്നും കാണുവാന്‍ കഴിയും. വേലിയിറക്കത്തിന്റെ സമയത്ത് ദ്വീപിലേക്ക് കടലിലൂടെ […]

വെള്ളിത്തളിക പോലൊരു തടാകം: ബ്രഹ്മതാൽ

വെള്ളിത്തളിക പോലൊരു തടാകം: ബ്രഹ്മതാൽ

Harish Km നാലു ചുറ്റിലും തൂവെള്ള നിറത്തിൽ നോക്കെത്തുന്ന ദൂരമത്രയും പരന്ന് കിടക്കുന്ന മഞ്ഞ്‌ അതിന്‌ അതിരിട്ട്‌ നിൽക്കുന്ന അംബരചുംബികളായ പർവ്വതങ്ങൾ സാന്ദ്രമായ നീല നിറത്തിൽ മേലാപ്പ്‌ വിരിച്ച്‌ നിൽക്കുന്ന തെളിഞ്ഞ ആകാശം അതിനിടയിൽ വെള്ളി ഉരുക്കി ഒഴിച്ചത്‌ പോലെ തിളങ്ങി നിൽക്കുന്ന ഒരു തെളിനീർ തടാകം ബ്രഹ്മാവ്‌ തപസ്‌ ചെയ്തു എന്ന ഐതിഹ്യമുറങ്ങുന്ന മണ്ണാണ്‌ ബ്രഹ്മതാൽ തടാകത്തിന്റേത്‌ സത്യമാവും ആ ഐതിഹ്യം പ്രപഞ്ചം സൃഷ്ടിച്ചത്‌ ബ്രഹ്മാവാണെങ്കിൽ, അദ്ദേഹത്തിനറിയുമല്ലോ പ്രപഞ്ചത്തിലെ ഏറ്റവും ശാന്തവും സുന്ദരവുമായ പ്രദേശം ഏതാണെന്ന്. […]

കൂര്‍ഗ്ഗിലേക്കൊരു യാത്ര പോകാം….

കൂര്‍ഗ്ഗിലേക്കൊരു യാത്ര പോകാം….

  എങ്ങോട്ട് പോകണം എന്ന ആശങ്ക ഒരു യാത്ര പോകാം എന്നു തീരുമാനിക്കുമ്പോഴേ തുടങ്ങുന്നതാണ്. ഇനിയൊരു യാത്ര പോകാന്‍ തേതോന്നുമ്പോള്‍ അധികം പണച്ചലവില്ലാതെ സുന്ദരമായ കാഴ്ചകള്‍ കണ്ടുമടങ്ങാന്‍ പറ്റിയൊരു സ്ഥലമുണ്ട്-കൂര്‍ഗ് അഥവാ കൊടക്…കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിളക്കം മൂന്നാറെങ്കില്‍ ഇപ്പോള്‍ കര്‍ണാടകയുടെ തിളക്കം കൂര്‍ഗ്ഗിനാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കൂര്‍ഗ്ഗ് മൂന്നാറിനെ കടത്തിവെട്ടി. ഇതിന് കാരണമുണ്ട്.അതെക്കുറിച്ചറിയണമെങ്കില്‍ കൂര്‍ഗ്ഗ് സന്ദര്‍ശിക്കുക തന്നെ വേണം…. അടുത്തിടെ നടത്തിയ സര്‍വേയില്‍ കൂര്‍ഗ്ഗിന് ഇന്ത്യയിലെ പ്രധാന ഹില്‍സ്‌റ്റേഷന്‍ എന്ന പദവി നല്‍കിയിരുന്നു. സാഹസിക […]

യാത്ര പോകാം മാമ്പഴതുറയാറിലേക്ക്

യാത്ര പോകാം മാമ്പഴതുറയാറിലേക്ക്

തിരുവനന്തപുരം നഗരത്തിൽ നിന്ന് 66 കിലോമീറ്റർ അകലെയായി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എർത്ത് (ഗ്രാവിറ്റി) ഡാമാണ് മാമ്പഴതുറയാർ. തമിഴ്നാട് അവസാനമായി നിർമ്മിച്ചതാണ് എന്ന ഒരു പ്രത്യേക ഈ ഡാമിനുണ്ട്. 2011-ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. നാഗർകോവിൽ റൂട്ടിൽ യാത്ര ചെയ്യുന്നവർ റോഡിനുകുറുകെ കടന്നിപോകുന്ന വില്ലുക്കുറിയിലെ അക്വാഡക്റ്റ് കണ്ടിട്ടുണ്ടാവും. അതിനു തൊട്ടുമുന്നെ ഇടത്തേയ്ക്ക് തിരിയണം. ഇനി മൂന്നര കിലോമീറ്ററുണ്ട്. മൊത്തം പൊട്ടിപ്പൊളിഞ്ഞ ചെറിയ റോഡാണ്. ഒരുപാട് കരിങ്കൽ ക്വാറികൾ ഇവിടെ പ്രവർത്തിക്കുന്നു. മലകൾ ഇടിച്ചുമാറ്റിയതിന്റെ ബാക്കി കൽത്തൂണുകളായി […]

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിന് സമാനമായ ഒരു യാത്രയാണ് ഇവിടുത്തേത്. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള സ്ഥലങ്ങളിൽ നിന്നും ഇവിടം വീക്ഷിക്കാം എന്നത് മറ്റൊരു പ്രത്യേകതയാണ്. എന്നാൽ,​ […]

കോട മഞ്ഞിന്റെ പട്ടുടത്ത് പത്തനംതിട്ടയെ സുന്ദരിയാക്കിയ ഗവി

കോട മഞ്ഞിന്റെ പട്ടുടത്ത് പത്തനംതിട്ടയെ സുന്ദരിയാക്കിയ ഗവി

ലിന്‍സി ഫിലിപ്പ്‌സ് അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും മേടുകളുമൊക്കെയായി ഗവി ഓരോ നിമിഷവും അദ്ഭുതപ്പെടുത്തുകയാണ്. കാടിന്റെ ഹൃദയത്തിലൂടെ, കാടിന്റെ സ്പന്ദനവും വശ്യതയും തൊട്ടറിഞ്ഞ് ചെയ്യുന്ന യാത്ര ജീവിതത്തില്‍ തന്നെ എന്നും ഒരു മുതല്‍ക്കൂട്ടാണ്. നല്ല പാഠങ്ങളാണ് ഗവി സമ്മാനിക്കുന്നത്. ഗവി അത്ര ഓര്‍ഡിനറി സ്ഥലമല്ല. ഓര്‍ഡിനറി സിനിമ കണ്ടവര്‍ക്ക് ഗവിയും ഗവിയിലെ ആളുകളും ഗവിയിലെ കാഴ്ചകളും ഒക്കെ മനസ്സിന് കുളിര്‍മയേകുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ ഒരു നല്ല യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ജോലിയുടെ എല്ലാ തിരക്കും […]

ആസ്വദിക്കാം ശംഖുമുഖത്തിന്റെ മാസ്മരിക വശ്യഭാവം

ആസ്വദിക്കാം ശംഖുമുഖത്തിന്റെ മാസ്മരിക വശ്യഭാവം

തിരുവനന്തപുരം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കടലാണ്. കുറച്ചു കൂടി എളുത്തില്‍ പറഞ്ഞാല്‍ ശംഖുമുഖം ബീച്ച്. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ് ശംഖുമുഖം കടല്‍ത്തീരം. പ്രധാന ആകര്‍ഷണം കടലു തന്നെ. എന്നാല്‍, കടല്‍ മാത്രമല്ല, ഇവിടെ സുന്ദരമായ ഒരു പ്രതിമയുണ്ട്. സത്യത്തില്‍ കടല്‍ കഴിഞ്ഞാല്‍ പ്രധാന ആകര്‍ഷണം എന്നു വേണം കാനായി കുഞ്ഞിരാമന്‍ പണിത മത്സ്യകന്യകയുടെ ശില്‍പത്തെ വിശേഷിപ്പിക്കാന്‍. ഓര്‍മ്മകളെ ചിത്രങ്ങളാക്കി സൂക്ഷിക്കുന്നവര്‍ക്ക് ഇവിടുത്തെ ഫ്രെയിമുകള്‍ മാത്രം മതി; ഒരു ജീവിതത്തിന്റെ മുഴുവന്‍ […]

പോകാമെന്നേ തേനൂറും തെന്മല യാത്രയ്ക്ക്…

പോകാമെന്നേ തേനൂറും തെന്മല യാത്രയ്ക്ക്…

2001 ല്‍ ആരംഭിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്. പുനലുര്‍ താലൂക്കില്‍ ഉള്‍പ്പെട്ട അഞ്ചല്‍ ബ്ലോക്കിലാണ് തെന്മല ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫ്‌ളൈ പാര്‍ക്കും തെന്മലയിലാണ്. ഒരു മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ചെന്തുരുണി. രണ്ടായിരത്തില്‍ ആരംഭിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്. കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്തായി തമിഴ്നാടിനോട് കുറച്ച് അടുത്തു കിടക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് തെന്മല. കൊല്ലം ജില്ലയിലെ ഒരു […]

മണ്‍മറഞ്ഞിട്ടില്ല, മണ്‍റോ തുരുത്തിന്റെ സൗന്ദര്യം

മണ്‍മറഞ്ഞിട്ടില്ല, മണ്‍റോ തുരുത്തിന്റെ സൗന്ദര്യം

പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ ഉദ്യേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമൊത്ത് മണ്‍റോ തുരുത്തിലേക്ക് വരിക. മണ്‍റോ ദ്വീപ് പ്രാദേശികമായി മണ്‍റോ തുരുത്ത് എന്നറിയപ്പെടുന്നു. എട്ട് ചെറുദ്വീപുകളുടെ കൂട്ടമാണ് മണ്‍റോ തുരുത്ത്. ഈ മേഖലയില്‍ കനാലുകള്‍ നിര്‍മ്മിക്കുന്നതിനും കായല്‍പ്പാതകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനും മുന്‍കൈ എടുത്ത ബ്രട്ടീഷ് ഉദ്യോഗസ്ഥനായ കേണല്‍ ജോണ്‍ മണ്‍റോയുടെ പേരിലാണ് ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്. കൊല്ലത്തു നിന്ന് 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ് മാര്‍ഗ്ഗവും കായല്‍ മാര്‍ഗ്ഗവും എത്താന്‍ സാധിക്കും. മൂന്നുവശത്തും കല്ലടയാറിനാല് […]

സഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന ‘ഉളുപ്പുണി’

സഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന ‘ഉളുപ്പുണി’

ഇടുക്കി എന്നും വിസ്മയിപ്പിക്കുന്ന ഒരിടമാണ് . കാഴ്ച്ചകള്‍ അവസാനിക്കാത്ത സഞ്ചാരികളെ എന്നും കൊതിപ്പിക്കുന്ന ഇടുക്കിയിലെ കാണായിടങ്ങളില്‍ ഒന്നിനെയാണ് പരിചയപ്പെടുത്തുന്നത്. കണ്ടെത്തുവാന്‍ അല്പം വൈകിയെങ്കിലും സഞ്ചാരികളുടെ മനസ്സിലിടം നേടിയ ഒരിടമാണ് ഉളുപ്പൂണി. പുല്‍മേടുകളും അതുവഴിയുള്ള സാഹസിക ജീപ്പ് യാത്രയുമാണ് ഉളുപ്പൂണിയുടെ ആകര്‍ഷണങ്ങള്‍. വാഗമണ്ണില്‍ നിന്നും പുള്ളിക്കാനത്തേക്കുള്ള വഴിയില്‍ നിന്നും അല്പം മാറിയാണ് ഉളുപ്പൂണി സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിന്റെ സ്ഥിരം കാഴ്ചകളില്‍ നിന്നും മാറി പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് ധൈര്യമായി ഉളുപ്പൂണി പരീക്ഷിക്കാം.   വാഗമണ്ണില്‍ ഏക്കറുകളോളം കിടക്കുന്ന മൊട്ടക്കുന്നിന്റെ കാഴ്ചയാണ് […]

1 2 3 20