മൈനിങ് ടൂറിസം: വിനോദസഞ്ചാരത്തില്‍ വ്യത്യസ്ത പരീക്ഷണവുമായി ജാര്‍ഖണ്ഡ്‌

മൈനിങ് ടൂറിസം: വിനോദസഞ്ചാരത്തില്‍ വ്യത്യസ്ത പരീക്ഷണവുമായി ജാര്‍ഖണ്ഡ്‌

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിനോദസഞ്ചാരത്തില്‍ വലിയ കുതിപ്പാണ് സംസ്ഥാനം നേടിയിരിക്കുന്നത്. ന്യൂഡല്‍ഹി: അടച്ചുപൂട്ടിയതും പ്രവര്‍ത്തനം നിലച്ചതുമായ ഖനികളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനുള്ള പദ്ധതിയുമായി ജാര്‍ഖണ്ഡ്‌ സര്‍ക്കാര്‍. ‘ഓസ്‌ട്രേലിയ, ചിലി, കാനഡ, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ മൈനിങ് ടൂറിസം വിജയകരമാണ്. വിനോദസഞ്ചാരികള്‍ക്ക് ഇതൊരു വ്യത്യസ്താനുഭവമായിരിക്കും. വിവിധ ഖനി നടത്തിപ്പുകാരുമായി സര്‍ക്കാര്‍ ഇക്കാര്യം സംസാരിച്ചുവരികയാണ്’, ജാര്‍ഖണ്ഡ്‌ ടൂറിസം ഡയറക്ടര്‍ പ്രസാദ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.ഇരുമ്പയിര്, കല്‍ക്കരി, ചെമ്പ്, സ്വര്‍ണം, വെള്ളി എന്നിവ വ്യാപകമായി ഖനനം ചെയ്തുവരുന്ന സംസ്ഥാനമാണിത്.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിനോദസഞ്ചാരത്തില്‍ […]

കടുവയ്ക്ക് ഇരയായി പുലി; അപൂര്‍വ്വ ദൃശ്യം രാജസ്ഥാനില്‍ നിന്ന്‌

കടുവയ്ക്ക് ഇരയായി പുലി; അപൂര്‍വ്വ ദൃശ്യം രാജസ്ഥാനില്‍ നിന്ന്‌

അല്‍വാര്‍: സ്വന്തം വര്‍ഗത്തില്‍പ്പെട്ട ജീവികളെ പൊതുവേ കടുവ ഇരയാക്കാറില്ല. എന്നാല്‍ ഈയൊരു ധാരണ തെറ്റാണെന്ന് ഈ കാഴ്ച തെളിയിക്കുന്നു. പുലിയെ കടുവ കടിച്ചുകൊണ്ടുപോകുന്ന അപൂര്‍വ്വ രംഗം അരങ്ങേറിയത് രാജസ്ഥാനിലെ സരിസ്‌ക കടുവാസാങ്കേതത്തിലാണ്. ജംഗിള്‍ സഫാരിക്കിടെ നടന്ന സംഭവം, അഭിമന്യു സിങ്ങാണ് കാമറയില്‍ പകര്‍ത്തിയത്. അഭിമന്യുവിന്റെ വിവരണം ഇങ്ങനെ: ‘മരത്തില്‍നിന്ന് താഴെ വീണ പുലിയെ കടുവ കടിച്ചുകീറി. പിന്നെ അതിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറഞ്ഞു’.

മഴക്കാലം പടിവാതില്‍ക്കല്‍; അപകടമൊഴിവാക്കാന്‍ മാര്‍ഗങ്ങള്‍ നിരവധി

മഴക്കാലം പടിവാതില്‍ക്കല്‍; അപകടമൊഴിവാക്കാന്‍ മാര്‍ഗങ്ങള്‍ നിരവധി

മഴക്കാലം മലയാളികളുടെ പടിവാതിക്കലെത്തിക്കഴിഞ്ഞു. ഇനിയുള്ള നാളുകള്‍ ഏറെ ദുരിതമനുഭവിക്കുക വാഹനം ഓടിക്കുന്നവരാണ്. കൂടുതല്‍ റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നതും മഴക്കാലത്തുതന്നെ, വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കാം… വേഗത പരമാവധി കുറയ്ക്കുകറോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണപ്പാടുകള്‍ മഴപെയ്യുന്നതോടെ അപകട കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കമുള്ളതാകുന്നു. അതുകൊണ്ടുതന്നെ പരാമാവധി പതുക്കെ […]

മഴയും പുഴയും മലയും കാടും ഒരുങ്ങി; കൊട്ടിയൂര്‍ ഉത്സവത്തിനായി

മഴയും പുഴയും മലയും കാടും ഒരുങ്ങി; കൊട്ടിയൂര്‍ ഉത്സവത്തിനായി

ഭഗവാന്റെ പ്രിയപ്പെട്ട കാഴ്ചവസ്തുക്കള്‍ നെയ്യും ഇളനീരുമാണ്. ചക്കയും വെള്ളരിയും മാങ്ങയുമാണ് വ്രതക്കാരുടെ ഇഷ്ടഭക്ഷണം. കുംഭാരന്മാര്‍ തീര്‍ക്കുന്ന മണ്‍കലങ്ങാവണം ഉത്സവത്തിന് സമാപനം കുറിക്കാന്‍. ദക്ഷയാഗഭൂമിയാണ് കൊട്ടിയൂര്‍, ഭഗവാന്‍ പരമശിവനെ അപമാനിക്കാന്‍ ദക്ഷന്‍ നടത്തിയ യാഗം വീരഭദ്രനും പരിവാരങ്ങളും ചേര്‍ന്ന് തടസ്സപ്പെടുത്തിയത് ഈ യാഗഭൂമിയിലാണ്. യാഗംമുടങ്ങിയ മണ്ണില്‍ സ്വയംഭൂവായി ഒരു ശിവലിംഗം ഉയര്‍ന്നുവെന്നും അത് ശിവസാന്നിധ്യമാണെന്നും ഭക്തര്‍ വിശ്വസിക്കുന്നു. മണ്ണുമായി ഇഴുകിച്ചേര്‍ന്നതാണ് ഇവിടത്തെ ഉത്സവാഘോഷച്ചടങ്ങുകളും ആചാരാനുഷ്ടാനങ്ങളും. മഴയും പുഴയും മലയും കാടുമാണിവിടത്തെ ഉത്സവാന്തരീക്ഷം. കൊട്ടിയൂരിലെ കാട് നല്‍കുന്ന കമ്പും കോലും […]

ഷില്ലോങിലും ഒരു ‘ലാ ടൊമാറ്റിന’ സ്പാനിഷ് മസാല

ഷില്ലോങിലും ഒരു ‘ലാ ടൊമാറ്റിന’ സ്പാനിഷ് മസാല

ഖാസി ജയന്ദിയ ഹില്‍സില്‍ അരങ്ങേറിയ പരിപാടി മേഘാലയ ഹോര്‍ട്ടികല്‍ചര്‍ വകുപ്പും പച്ചക്കറി വ്യാപാരികളുടെ അസോസിയേഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. വില്‍പ്പനയോഗ്യമല്ലാത്ത തക്കാളികളാണ് ആഘോഷത്തിനായി ഉപയോഗിച്ചത്. ഷില്ലോങ്: സ്‌പെയിനിലെ വിളവെടുപ്പ് ആഘോഷമായ ടൊമാറ്റോ ഫെസ്റ്റിവല്‍ സിനിമകളിലൂടെയും മറ്റുമായി നമുക്കിടയിലും സുപരിചിതമാണ്. പരസ്പരം തക്കാളി എറിയുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഈ ആഘോഷം ഇന്ത്യയിലേക്കും എത്തിയിരിക്കുകയാണ്. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിലാണ് ഇന്ത്യയിലെ ആദ്യ തക്കാളിമേള അരങ്ങേറിയത്. നേരത്തെ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും ‘ലാ ടൊമാറ്റിന’നടത്തിയിട്ടുണ്ടെങ്കിലും ആഹാരസാധനം പാഴാക്കിക്കളയുന്നതിനെതിരെ വ്യാപകമായ വിമര്‍ശമാണ് ഭരണകൂടത്തില്‍ നിന്നും പൊതുജനങ്ങളില്‍ […]

‘സ്‌റ്റേ അങ്കിള്‍’ അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറിയൊരുക്കാനായി ഒരു സ്റ്റാര്‍ട്ടപ്പ്

‘സ്‌റ്റേ അങ്കിള്‍’ അവിവാഹിതരായ യുവതീ യുവാക്കള്‍ക്ക് ഹോട്ടല്‍ മുറിയൊരുക്കാനായി ഒരു സ്റ്റാര്‍ട്ടപ്പ്

ഡല്‍ഹിയിലേയും ഗുഡ്ഗാവിലേയും ചില ഹോട്ടലുകളുമായി ഇതിനോടകം തന്നെ സ്‌റ്റേ അങ്കിള്‍ കാരാര്‍ വച്ചു കഴിഞ്ഞു. മുംബൈ, സിംല, ബംഗളൂരു, പട്ട്യാല തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സംരഭം ഉടനെ വ്യാപിപ്പിക്കും. ഇന്ത്യയില്‍ അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് ഹോട്ടലില്‍ ഒരു മുറി ലഭിക്കുകയെന്നത് വളരെ വിഷമം പിടിച്ച ഒരു കാര്യമാണ്. അതിനായി ചിലപ്പോള്‍ എത്ര തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാലും സാധിച്ചെന്നും വരില്ല. ഇനി എങ്ങനെയെങ്കിലും ഒരു റും തരപ്പെടുത്തിയാലും അവര്‍ സദാചാര ഗുണ്ടായിസത്തിന്റേയോ തുറിച്ചു നോട്ടങ്ങളുടേയോ അടിമകളായി തീര്‍ന്നേക്കാം. ഈ അവസ്ഥയ്ക്ക് മാറ്റവുമായി […]

മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു; നിലയ്ക്കാത്ത സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു; നിലയ്ക്കാത്ത സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു

മൂന്നാര്‍: മൂന്നാര്‍ അതിശൈത്യത്തിലേക്ക് നീങ്ങുന്നു. സീസണ്‍ അവസാനിച്ചെങ്കിലും ഇത്തവണ വൈകിയെത്തിയ കുളിര്‍ നുകരാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി മൂന്നാര്‍ തണുത്തു വിറയ്ക്കുകയാണ്. സാധാരണയായി ഡിസംബര്‍ ആദ്യവാരം മുതല്‍ തണുപ്പ് ആരംഭിക്കുകയും ക്രിസ്മസ് ആകുന്നതോടെ താപനില പൂജ്യത്തിന് താഴെ എത്തുകയുമാണ് പതിവ് . എന്നാല്‍ ഇത്തവണ ജനുവരി ആദ്യവാരമാണ് താപനില കുറഞ്ഞ് തുടങ്ങിയത്. ഈ കാലാവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മൂന്നാറിലെ താപനില മൈനസ് ആറിലേക്ക് എത്തുമെന്നാണ് സൂചന. ശനിയാഴ്ച രാത്രി തണുപ്പ് […]

കടല്‍ത്തിരയിലാറാടി ഒരു പ്രേത കപ്പല്‍

കടല്‍ത്തിരയിലാറാടി ഒരു പ്രേത കപ്പല്‍

ലണ്ടന്‍ കടലിലൂടെ ദുരൂഹസാഹചര്യത്തില്‍ ഒരു പ്രേതകപ്പല്‍ ഒഴുകി നടക്കുന്നു. ഈ കപ്പലിനെ നിയന്ത്രിക്കാന്‍ കപ്പിത്താനില്ല. കപ്പലില്‍ നിറയെ നരഭോജികളായ എലികളാണ്. ഈ ഗോസ്റ്റ് കപ്പല്‍ ബ്രിട്ടീഷ് തീരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് സൂചന. ഒരാഴ്ച മുന്‍പാണ് ബ്രിട്ടീഷ് റഡാറില്‍ കപ്പല്‍ പ്രത്യക്ഷപ്പെട്ടത്. കപ്പിലിലെ എലികള്‍ നരഭോജികള്‍ പ്രത്യേകരോഗം പരത്തുന്നവയാണ്. ല്യൂവോവ് ഒറോലോവ എന്നാണ് കപ്പലിന്റെ പേര്. 1970ലാണ് കപ്പല്‍ നിര്‍മ്മിച്ചത് കപ്പല്‍ അവസാനം എത്തിപ്പെട്ടത് ഒരു കനേഡിയന്‍ വ്യവസായിയുടെ കൈയിലാണ്. എന്നാല്‍ ഇയാള്‍ പിന്നീട് കപ്പല്‍ കടലില്‍ ഉപേക്ഷിച്ചു.  ഈ […]

ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ഇന്ത്യന്‍ പൈതൃകമുറങ്ങുന്ന ചരിത്രഭൂമികയിലൂടെ ഒരു യാത്ര….

ജനുവരി 25, ദേശീയ ടൂറിസം ദിനമാണ്. സഞ്ചാരത്തിന്റെ പ്രാധാന്യവും സാധ്യതയും മനസിലാക്കാന്‍ ഒരു ദിനം. ടൂറിസം മേഖലയിലെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇന്ത്യയില്‍ വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. വിഭിന്ന സംസ്കാരങ്ങളുടെ സമ്മേളനഭൂമിയായ ഭാരതത്തില്‍ വിനോദസഞ്ചാര മേഖലയ്ക്ക് അനന്തസാധ്യതയാണുള്ളത്. സാമ്പത്തികമായി മാത്രമല്ല, രാജ്യാന്തര സഹകരണത്തിനും സംസ്കാരികമായ ഉന്നതിക്കും യാത്രകള്‍ ഏറെ സഹായിക്കുന്നുണ്ട്. ഈ വിനോദസഞ്ചാരദിനത്തില്‍ ഇന്ത്യയിലെ പ്രശസ്തവും മനോഹരവുമായ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൂടെ […]

‘ഐഎന്‍എസ് മാദേയി’യില്‍ ലോകം ചുറ്റാന്‍ ഇന്ത്യന്‍ വനിതകള്‍

‘ഐഎന്‍എസ് മാദേയി’യില്‍ ലോകം ചുറ്റാന്‍ ഇന്ത്യന്‍  വനിതകള്‍

ഇന്ത്യന്‍ വനിതകള്‍ മാത്രമുള്ള നാവികസംഘം പായ്ക്കപ്പലില്‍ ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. ലെഫ്‌നന്റ് കമാന്‍ഡര്‍ ശ്വേത കപൂര്‍, ലെഫ്‌നന്റ് വാര്‍ധിക ജോഷി, സബ് ലെഫ്‌നന്റ് പി സ്വാതി എന്നിവരടങ്ങുന്ന സംഘമാണ് ആഗോള സഞ്ചാരത്തിന് തയ്യാറെടുക്കുന്നത്. തീരത്തൊന്നും അടുക്കാതെ ഒറ്റയ്ക്കു സമുദ്രങ്ങള്‍ താണ്ടി ലോകം ചുറ്റാന്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി യാത്ര ചെയ്ത ‘ഐഎന്‍എസ് മാദേയി എന്ന പായ്ക്കപ്പല്‍ തന്നെയായിരിക്കും വനിതാ ദൗത്യത്തിനും ഉപയോഗിക്കുക. ഇപ്പോള്‍ ‘കേപ് ടു റയോ യാട്ടിങ് റേസില്‍ പങ്കെടുക്കുന്ന മാദേയി, ബ്രസീലിലെ റിയോ […]