കൂര്‍ഗ്ഗിലേക്കൊരു യാത്ര പോകാം….

കൂര്‍ഗ്ഗിലേക്കൊരു യാത്ര പോകാം….

എങ്ങോട്ട് പോകണം എന്ന ആശങ്ക ഒരു യാത്ര പോകാം എന്നു തീരുമാനിക്കുമ്പോഴേ തുടങ്ങുന്നതാണ്. ഇനിയൊരു യാത്ര പോകാന്‍ തേതോന്നുമ്പോള്‍ അധികം പണച്ചലവില്ലാതെ സുന്ദരമായ കാഴ്ചകള്‍ കണ്ടുമടങ്ങാന്‍ പറ്റിയൊരു സ്ഥലമുണ്ട്-കൂര്‍ഗ് അഥവാ കൊടക്…കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തിളക്കം മൂന്നാറെങ്കില്‍ ഇപ്പോള്‍ കര്‍ണാടകയുടെ തിളക്കം കൂര്‍ഗ്ഗിനാണ്. വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കൂര്‍ഗ്ഗ് മൂന്നാറിനെ കടത്തിവെട്ടി. ഇതിന് കാരണമുണ്ട്.അതെക്കുറിച്ചറിയണമെങ്കില്‍ കൂര്‍ഗ്ഗ് സന്ദര്‍ശിക്കുക തന്നെ വേണം…. അടുത്തിടെ നടത്തിയ സര്‍വേയില്‍ കൂര്‍ഗ്ഗിന് ഇന്ത്യയിലെ പ്രധാന ഹില്‍സ്‌റ്റേഷന്‍ എന്ന പദവി നല്‍കിയിരുന്നു. സാഹസിക വിനോദങ്ങള്‍, […]

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ദുബായില്‍ പുതുവത്സര കരിമരുന്ന് പ്രയോഗം

ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ദുബായില്‍ പുതുവത്സര കരിമരുന്ന് പ്രയോഗം

വമ്പന്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വേദിയാകാനുളള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതിന് പുറമേ ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം നടത്തി ഗിന്നസ് റെക്കോര്‍ഡിടാനുളള തയ്യാറെടുപ്പുമുണ്ട്. ദുബായിലെ പാം ജുമേറയിലാണ് വൈവിധ്യമേറിയ പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 31 അര്‍ധരാത്രി ഇതുവരെ കണ്ടിട്ടുളളതില്‍ വേച്ചേറ്റവും വലിയ വെടിക്കെട്ട് നടത്തി ലോകത്തെ ഞെട്ടിക്കുമെന്ന വാശിയിലാണ് നഗരം. പറക്കുന്ന ഫാല്‍ക്കണ്‍, യു.എ.ഇ ദേശീയ പതാക തുടങ്ങിയവയെല്ലാം ആകാശത്ത് തെളിയും. വമ്പന്‍സൂര്യോദയവും ഡിസംബര്‍ മഞ്ഞിന്റെ തണുപ്പില്‍ അര്‍ധരാത്രി ആകാശത്ത് തെളിയും കടല്‍ത്തീരത്ത് 100 കിലോമീറ്റര്‍ […]

മഞ്ഞുകാലം ആഘോഷിക്കാന്‍ സിക്കിമിലേക്ക്!

മഞ്ഞുകാലം ആഘോഷിക്കാന്‍ സിക്കിമിലേക്ക്!

മഞ്ഞു പുതച്ചു നില്‍ക്കുന്ന മലനിരകള്‍…. തണുപ്പിന്റെ മനോഹരമായ ആവരണമണിഞ്ഞ പ്രഭാതങ്ങള്‍… സിക്കിം എന്ന സഞ്ചാരികളുടെ പ്രിയപ്പെട്ടപറുദീസയെ മനോഹരമാക്കുന്നത് മഞ്ഞുകാലത്തിന്റെ മനോഹാരിതയാണെന്നു പറയാം. സിക്കിമിലേക്ക് ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍, പോകാന്‍ ഏറ്റവും പറ്റിയ സമയം ഇതാണ്. മഞ്ഞുകാലം എന്നും സിക്കിമിനെ സുന്ദരിയാക്കുന്ന കാലമാണ്. സിക്കിം വിന്റര്‍ കാര്‍ണിവല്‍ ഇവിടുത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ്. ഡിസംബര്‍ 22 മുതല്‍ 24 വരെയാണ് ഈ വര്‍ഷത്തെ സിക്കിം വിന്റര്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും സിക്കിം ടൂറിസവും ചേര്‍ന്നാണ് ഈ […]

തെക്കിന്റെ കാശ്മീര്‍ തണുത്തുവിറയ്ക്കുന്നു

തെക്കിന്റെ കാശ്മീര്‍ തണുത്തുവിറയ്ക്കുന്നു

അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ തണുത്ത് വിറയ്ക്കുന്നു. മൂന്നാര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഒരു ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. ചില സ്ഥലങ്ങളില്‍ മൈനസ് ഒന്ന് മുതല്‍ മൈനസ് മൂന്നു വരെ താപനില രേഖപ്പെടുത്തി. ചൊക്കനാട്, ലക്ഷ്മി, അരുവിക്കാട്, മാട്ടുപ്പെട്ടി, കന്നിമല, പെരിയവരൈ, തുടങ്ങിയ സ്ഥലങ്ങളില്‍ മൂന്ന് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ മൂന്നാര്‍ അതിശൈത്യത്തിന്റെ പിടിയിലമരുമെന്നുറപ്പാണ്. കുന്നൂര്‍, ഊട്ടി മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൈനസ് ഡിഗ്രിവരെ എത്തിയിരുന്നു. മരംകോച്ചുന്ന തണുപ്പും […]

ലെക്‌സി സ്‌കോട്ട്,ലോകത്തെ ഏറ്റവും സന്തോഷവതിയായ കുഞ്ഞ്

ലെക്‌സി സ്‌കോട്ട്,ലോകത്തെ ഏറ്റവും സന്തോഷവതിയായ കുഞ്ഞ്

ചിരി മനുഷ്യന്റെ മുഖമുദ്രയാണ് അതില്‍ കുഞ്ഞുങ്ങളുടെ ചിരിയാണ് ഏറ്റവും മനോഹരമെന്ന് വേണം പറയാന്‍. ലോകത്ത് ഏറ്റവും സന്തോഷവതിയായ കുഞ്ഞിനെ കണ്ടിട്ടുണ്ടോ? എങ്കില്‍ കണ്ടോളൂ… ഒമ്പതുമാസം മാത്രം പ്രായമുളള ലെക്‌സി സ്‌കോട്ട് എന്ന കുരുന്നാണ് ഏറ്റവും മനോഹരമായി സന്തോഷിക്കുന്ന…ചിരിക്കുന്ന കുഞ്ഞ്. ടൈം മാസികയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാര്‍ത്താ ചിത്രത്തിലാണ് ലെക്‌സിയുടെ ചിരിക്കുന്ന മുഖമുളളത്.  വാഷാ ഹണ്ട് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ നോര്‍ത് പോര്‍ടില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്. അമ്മ ജെസി […]

ഇന്ന് ദീപാവലി

ഇന്ന് ദീപാവലി

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്.രാജ്യം ദീപം തെളിച്ചും മധുരപലഹാരങ്ങളൊരുക്കിയും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. നരകാസുരനെ വധിച്ച ശ്രീകൃഷ്ണന്റെ ഓര്‍മ്മയിലാണ് ദീപാവലി ആഘോഷിക്കുന്നത്. തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി. വടക്കേ ഇന്ത്യയുടെ പ്രധാന ആഘോഷമായ ദീപാവലി കേരളത്തിലും വിപുലമായി തന്നെ ആഘോഷിച്ചു വരാറുണ്ട്.വീടുകള്‍ ദീപങ്ങളാല്‍ അലങ്കരിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും കമ്പിത്തിരിയും മത്താപ്പൂവും കത്തിച്ചും കേരളത്തിലും ഈ ആഘോഷത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കേരളത്തിലെ ബ്രാഹ്മണ കുടുംബങ്ങള്‍ കോലം വരച്ചും ബൊക്കക്കൊലു അലങ്കരിച്ചും ദീപാവലിയെ വരവേല്‍ക്കാറുണ്ട്. […]

ഓസ്‌ട്രേലിയയിലെ കേപ് ലിയ്യുവിനിലേക്ക് ഒരു യാത്ര പോകാം

ഓസ്‌ട്രേലിയയിലെ കേപ് ലിയ്യുവിനിലേക്ക് ഒരു യാത്ര പോകാം

കടല്‍ത്തീരങ്ങള്‍ക്ക് പേരു കേട്ട രാജ്യമാണ് ഓസ്‌ട്രേലിയ. മനോഹരമായ നിരവധി തീരങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഓസ്‌ട്രേലിയയുടെ ഭൂപ്രകൃതി. അതുപോലെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ സ്ഥലം. ഈ സമയം ഓസ്‌ട്രേലിയയിലെ കേപ് ലിയ്യുവിനിലേക്ക് ഒരു യാത്രയ്ക്ക് പറ്റിയ സമയമാണ്. ഈ സമുദ്രാന്തര്‍ഭാഗത്ത് തിമിംഗലങ്ങളെ വളരെയടുത്ത് കണ്ടുകൊണ്ടുളള ബോട്ട് യാത്ര വളരെ രസകരമാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളില്‍ തിമിംഗലങ്ങളെ ഇങ്ങനെ വളരെയടുത്ത് കാണാവുന്നതാണ്. ഇവിടുത്ത ബോട്ടിംഗിന്റെ പ്രധാനപ്രത്യേകത ഇതാണ്. ഓസ്‌ട്രേലിയക്കാരുടെ ദക്ഷിണമഹാസമുദ്രവുമായി ഇന്ത്യന്‍ മഹാസമുദ്രം കൂടിച്ചേരുന്നത് ഓസ്‌ട്രേലിയയുടെ ദക്ഷിണ […]

ഇന്ത്യക്കാരന് യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള ലോക അവാര്‍ഡ്

ഇന്ത്യക്കാരന് യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള ലോക അവാര്‍ഡ്

2013 ലെ ലോക യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡിന് ഇന്ത്യക്കാരനായ ഉദയന്‍ റാവു പവാര്‍ അര്‍ഹനായി. ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും ബി.ബി.സി വേള്‍ഡ്‌വൈഡും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡിനാണ് ഉദയന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍ എന്ന ചിത്രമാണ്  14 കാരനായ ഉദയനെ ലോക അവാര്‍ഡിന് അര്‍ഹനാക്കിയത്. മുതലയുടെ തലയ്ക്ക് മുകളിലിരുന്ന് നീങ്ങുന്ന മുതലക്കുഞ്ഞുങ്ങളുടെ ചിത്രമാണ് മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍ .മധ്യപ്രദേശിലെ ചമ്പാല്‍നദിക്കരയില്‍ നിന്നുളള ചിത്രമാണിത്. ദക്ഷിണാഫ്രിക്കക്കാരനായ ഗ്രെഡ് ഡു ടോയിറ്റാണ് മുതിര്‍ന്നവരുടെ വിഭാഗത്തില്‍ അവാര്‍ഡിന് […]

ചരിത്രം തിരുത്തി; ക്ഷേത്രപൂജാരിമാരായി വിധവകള്‍

ചരിത്രം തിരുത്തി; ക്ഷേത്രപൂജാരിമാരായി വിധവകള്‍

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രത്തില്‍ ഇനി പൂജാരിമാരായി വിധവകളും. കര്‍ണ്ണാടക ജില്ലയിലെ മംഗലപുരത്തെ കുദ്രോളി ശ്രീ ഗോകര്‍ണ്ണേശ്വര ക്ഷേത്രത്തിലാണ് ചരിത്രം തിരുത്തിയ സംഭവം. ലക്ഷി, ഇന്ദിര എന്നീ വിധവകളെയാണ് ക്ഷേത്ര പുരോഹിതരുടെ ചുമതലയേല്‍പ്പിച്ചത്. സ്ത്രീകളടക്കം വന്‍ജനാവലിയാണ് ചരിത്ര മൂഹൂര്‍ത്തത്തിന് സാക്ഷികളാകാന്‍ എത്തിയത്. വിധവകളെ അപശകനുമായി കാണുന്ന സമൂഹത്തില്‍ മാറ്റത്തിന്റെ തുടക്കമായാണ് ബണ്ഡുവാള്‍ സ്വദേശി ലക്ഷ്മിയെയും,പുത്തൂര്‍ ബല്ലൂര്‍ ഇന്ദിരയെയും പൂജാരിമാരായി നിയോഗിച്ചത്. വിധവകള്‍ സമൂഹത്തില്‍ ഒരു മൂലയില്‍ ഇരിക്കേണ്ടവരല്ലെന്ന ക്ഷേത്രം അധികൃതരുടെ നിഗമനമാണ് ഇതിന് പിന്നില്‍.  വിധവകളായ സ്ത്രീകളെ […]

നവീകരിച്ച ഹുമയൂണ്‍ കുടീരത്തിലേക്ക് ഒരു യാത്ര

നവീകരിച്ച ഹുമയൂണ്‍ കുടീരത്തിലേക്ക് ഒരു യാത്ര

മുഗള്‍ ചക്രവര്‍ത്തി ഷാജഹാനും ഭാര്യ മുംതാസിന് സമര്‍പ്പിച്ച പ്രണയോപഹാരമാണ് താജ്മഹലെങ്കില്‍ ഭര്‍ത്താവിനോട് ഭാര്യയ്ക്കുള്ള സ്‌നേഹത്തിന്റെ സ്മാരകമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സ്മാരകമാണ് ഹുമയൂണ്‍ കുടീരം. ഹുമയൂണിന്റെ ആദ്യഭാര്യ ബേഗ ബാനുബീഗം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് ഹുമയൂണ്‍ ശവകുടീരം.ഒരു ഭാര്യയ്ക്ക് ഭര്‍്ത്താവിനോടുളള പ്രണയത്തിന്റെ ഉദാത്തമായ മാതൃക.സ്മാരകം ഈയിടെ പുതുക്കിപ്പണിയുകയുണ്ടായി. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സ്മാരകം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ആഗാഖാന്‍ സാംസ്‌കാരിക ട്രസ്റ്റും സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റും സംയുക്തമായി ദേശീയ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് […]