പ്രകൃതി മറക്കാത്ത ഓണസങ്കല്പങ്ങള്‍

പ്രകൃതി മറക്കാത്ത ഓണസങ്കല്പങ്ങള്‍

”മൂടിയ കാടിന്നിരുളണി മഞ്ഞു പുതപ്പുകള്‍ മാറ്റി വരികെന്നുയിരിനുമുയിരേ പൊന്നും ചിങ്ങപ്പൂങ്കതിരേ” എന്നൊരു വിളി മലയാളമഹാകവിയുടെ നാവില്‍ നിന്നുയരണമെങ്കില്‍ ഓണത്തിന് പ്രകൃതിയോട്, മനുഷ്യജീവിതത്തോട് അത്രമാത്രം ഗാഢബന്ധമുണ്ടായിരിക്കണം. വല്ലായ്മയുടെയും വറുതിയുടേയും  ഇരുളിമയുടേയും കറുത്ത തിരശ്ശീലനീക്കി, പഞ്ഞമാസത്തിന് അറുതി വരുത്തി, കാഞ്ചനത്തേരില്‍ വന്നെത്തുന്ന സ്വപ്‌നമാണ് മലയാളിക്ക് ഓണം. സാങ്കല്പികമായ ഒരു കെട്ടുകഥയുടെ, മഹാബലി, വാമനസംഗമത്തിന്റെ പിന്‍ബലം മാത്രമല്ല, മറിച്ച് ഇനി അണയാനിരിക്കുന്ന ശുഭകരമായ നല്ല നാളകളെക്കുറിച്ചുള്ള സങ്കല്പം കൂടിയാണ് ഓണത്തിന്റെ സന്ദേശം. കേരളമെന്നൊരു രാജ്യവും അതില്‍ ജീവിക്കുന്ന ഒരൊറ്റ മലയാളിയെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം […]

ഉത്രമെങ്കിലും ഇന്ന് അത്തം

ഉത്രമെങ്കിലും ഇന്ന് അത്തം

സമ്പല്‍സമൃദ്ധിയുടെ തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.കലണ്ടര്‍ അനുസരിച്ച് ഇന്ന് ഉത്രം നാളാണെങ്കിലും ജ്യോതിക്ഷ പണ്ഡികന്മാരും പഞ്ചാംഗകര്‍ത്താക്കളും അത്തത്തിന്റെ സമയം ആരംഭിക്കുന്നത് ഇന്നാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.. ഇന്ന് തുടങ്ങി പത്താം നാളിലാണ് ഓണം .അത്തം തുടങ്ങിയാല് പിന്നെ ഓണക്കാലത്തിന്റെ സ്്മരണ പുതുക്കി ഇന്ന് മുതല്‍ തിരുവോണം വരെ മലയാളിയുടെ നടുമുറ്റത്ത് പൂക്കളം ഒരുങ്ങും.ഇന്നു സൂര്യോദയത്തിനുശേഷം 4 നാഴിക 45 വിനാഴിക വരെ മാത്രമാണ് ഉത്രം നക്ഷത്രം ഉള്ളത്. അതായത്, രാവിലെ 8 മണി 13 മിനിറ്റ് വരെ ഉത്രം നക്ഷത്രമാണ്. […]

ഒടുവില്‍, പാരീസിലും ഓട്ടോറിക്ഷകള്‍

ഒടുവില്‍, പാരീസിലും ഓട്ടോറിക്ഷകള്‍

കടലു കടന്നെത്തിയ ഓട്ടോറിക്ഷകള്‍ പാരീസ് നഗരം കീഴടക്കുന്നു. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ചുരുങ്ങിയ ചെലവില്‍ ടാക്‌സി സൌകര്യം ഒരുക്കുന്ന ഓട്ടോറിക്ഷകള്‍ പാരീസില്‍ അതിവേഗം പെരുകുകയാണ്. ടാക്‌സി കാബുകളേക്കാള്‍ കുറഞ്ഞ നിരക്ക് മാത്രം ഈടാക്കുന്ന ഓട്ടോകള്‍ വിനോദ സഞ്ചാരികളാണ് കൂടുതലായി ഉപയോഗിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന സാഹചര്യങ്ങളാണ് ഓട്ടോകളുടെ എണ്ണം കൂട്ടിയത്. ഇനിയും ഒട്ടോറിക്ഷകള്‍ക്ക് സാദ്ധ്യതകള്‍ ഏറെയാണെന്നാണ് നിഗമനം. 2011ലാണ് ഫ്രഞ്ച് തലസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ എത്തുന്നത്. പിന്നീട് കൂടുതല്‍ പേര്‍ ഓട്ടോയുമായി എത്തി. ഇപ്പോള്‍ അമ്പതോളം ഓട്ടോകള്‍ […]

വന്യസൗന്ദര്യം ആസ്വദിക്കാന്‍ “എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍’

വന്യസൗന്ദര്യം ആസ്വദിക്കാന്‍ “എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍’

ലോകടൂറിസം ഭൂപടത്തില്‍ ഇടം നേടിയ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വന്യ സൗന്ദര്യം  ആസ്വദിക്കാനായി വനംവകുപ്പിന്റെ പുതിയ പദ്ധതി. എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍ എന്ന പേരിലാണ് വനം വന്യജീവി വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പശ്ചിമഘട്ട നിരയിലെ മൂന്നാര്‍ മുതല്‍ ചിന്നാര്‍ വരെയുള്ള വശ്യസുന്ദരമായ വിവിധ സ്ഥലങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഏകദിനയാത്രയാണ് “എക്‌സ്‌പ്ലോര്‍ വൈല്‍ഡ് മൂന്നാര്‍’. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം 29ന് വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ കെ.വി.സുബേമണിയന്‍ മൂന്നാറില്‍ നിര്‍വഹിക്കും. ഇരുപതുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ എയര്‍ […]

പവിഴദ്വീപിലെ വിസ്മയക്കാഴ്ചകള്‍

പവിഴദ്വീപിലെ വിസ്മയക്കാഴ്ചകള്‍

കടല്‍ നമുക്ക് എത്ര കണ്ടാലും മതിവരാറില്ല.കടലിലേക്ക് ദീര്‍ഘനേരം നോക്കിയിരുന്നാല്‍ ആര്‍ക്കാണ് മടുക്കുന്നത്.ഓരോ അവധിക്കാലങ്ങളും വിശ്രമനിമിഷങ്ങളും പുതിയ പുതിയ തീരങ്ങള്‍ തേടുന്നവരാണ് സഞ്ചാരികളില്‍ ഏറെയും. കടലിന്റെ അപാരതയും ശാന്തതയും തന്നെയാണ് പലരെയും തീരങ്ങളെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നത്.കടലില്‍ തിരയടിക്കുമ്പോള്‍ നമ്മുടെ മനസ്സിലും സ്വാന്തനത്തിന്റെയും ശാന്തിയുടെയും ആയിരം തിരകളാണ് അടിക്കുന്നത്.ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ബീച്ചുകള്‍ വിദേശീയര്‍ക്ക് പ്രിയങ്കരമാണ്. അതുകൊണ്ടുതന്നെ മിക്ക കടല്‍ത്തീരങ്ങളും  ഇപ്പോള്‍ സഞ്ചാരികളുടെ തിരക്കേറിയ സ്ഥലങ്ങളാണ്. ഹാവ്‌ലോക്ക് ഐലന്‍ഡ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ ആള്‍ത്തിരക്കില്ലാത്ത ശാന്തമായ ഏകാന്തതയുടെ സൗന്ദര്യം നുകരാന്‍ […]

1 17 18 19