കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ വെള്ളച്ചാട്ടം

കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ വെള്ളച്ചാട്ടം

ഒരു സാഹസിക യാത്ര.. കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം കാണാൻ ഞങൾ ചാലക്കുടിയിൽ നിന്നും യാത്ര പുറപ്പെട്ടു… കുറെ നാളുകളായി ആഗ്രഹിക്കുന്നതാണ് ഈ യാത്ര… ചാലക്കുടിയിൽ നിന്നും 30km സഞ്ചരിച്ചാൽ മരോട്ടിച്ചാൽ -വല്ലൂർ വെള്ളച്ചാട്ടം നിലകൊള്ളുന്ന കാട്ടിൽ എത്തിച്ചേരാം… ചാലക്കുടിയിൽ നിന്നും NH47വഴി ആമ്പല്ലൂർ എത്തുക.. അവിടെ നിന്നും പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലൂടെ കുറച്ചു മുന്നോട്ട് നീകുമ്പോൾ ആമ്പല്ലൂർ -കള്ളായി റോഡ്‌ കാണാം… ആ റോഡിലൂടെ 15Km പോയാൽ മരോട്ടിച്ചാൽ എത്താം.. അവിടെ നിന്നും […]

തൊള്ളായിരം_കണ്ടിയിലേക്കു റോഡ്_യാത്ര

തൊള്ളായിരം_കണ്ടിയിലേക്കു റോഡ്_യാത്ര

       വളാഞ്ചേരി-കോഴിക്കോട്-കൽപ്പറ്റ-മേപ്പാടി-ചൂരൽ മല-900 കണ്ടി ലോക്കൽ യാത്ര ആയതുകൊണ്ട് നാട്ടിൽ നിന്ന് പുറപ്പെട്ട ഞങ്ങൾക്ക് ബൈക്കിലും 4 ആനവണ്ടിയും ഒരു ജീപ്പും കയറേണ്ടി വന്നു തൊള്ളായിരം കണ്ടിയിൽ എത്താൻ. അർജന്റീന പോർച്ചുഗൽ പരാജയപ്പെട്ട ആ രാത്രിയിൽ ചങ്കിന്റെ ഫോൺ വിളി ഞാൻ നിന്റെ വീടിന്റെ മുൻപിൽ ഉണ്ട് നമുക്ക് പോണ്ടേ,കുറച്ച് കഴിഞ്ഞപ്പോഴേക്കും ബൈക്കിന്റെ ഓണ് അടി കേട്ടതോടെ പെട്ടന്ന് ബാഗും എടുത്തു വീട്ടിൽ നിന്ന് ഇറങ്ങി വാപ്പ കലിപ്പിൽ ആണേൽ പണിപ്പാളും ഞങ്ങൾ അഞ്ചു പേരും രാത്രി […]

ത്രില്ലടിപ്പിക്കുന്ന_യാത്രയ്ക്ക്_ഇലവീഴാപൂഞ്ചിറ

ത്രില്ലടിപ്പിക്കുന്ന_യാത്രയ്ക്ക്_ഇലവീഴാപൂഞ്ചിറ

    ലോകത്തിലെ തന്നെ സുന്ദരമായ ഭൂമിയില്‍, ആരുടെയും തന്നെ ശല്യമില്ലാതെ മണിക്കൂറുകളോളം ചിലവിടാന്‍ മനസില്‍ ആഗ്രഹമുണ്ടോ. കേരളത്തില്‍ തന്നെ അതിന് പറ്റിയ ഒരു സ്ഥലമുണ്ട് സഞ്ചാരികളുടെ ബഹളം തെല്ലുമില്ലാതെ, പക്ഷെ ലോകത്തെ മറ്റേത് സുന്ദരഭൂമികളോടും കിടപിടിക്കുന്നതരത്തില്‍ ഒരു സ്ഥലം. ആ സ്ഥലത്തിന്‍റെ പേരുപോലും കൗതുകം ഉണ്ടാക്കുന്നതാണ് ഇലവീഴപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലായില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ ഇലവീഴപൂഞ്ചിറ- ഇലവീഴപൂഞ്ചിറ, ഈ സ്ഥലത്തിന്‍റെ ഐതീഹ്യവും ഭൂമിശാസ്ത്രവും ആ പേരിനോട് ഇഴചേര്‍ന്ന് കിടക്കുകയാണ്. മാന്‍കുന്ന്, […]

കരിങ്കല്ലിൽ_കൊത്തിയെടുത്ത_അത്ഭുതം

കരിങ്കല്ലിൽ_കൊത്തിയെടുത്ത_അത്ഭുതം

  12മാതു നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം വിജയ നാരായണ ക്ഷേത്രം എന്നും അറിയപ്പെടുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ യാഗചി നദീ തീരത്താണ് ഈ ക്ഷേത്രം നില കൊള്ളുന്നത്. ഹൊയ്സാല രാജവംശമാണ് ഈ ക്ഷേത്രം നിർമിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ഹൊയ്സാല രാജ വംശത്തിലെ പേരുകേട്ട രാജാവായ വിഷ്ണു വർദ്ധനൻ ആണ് നിർമാണത്തിന് നേതൃത്വം നിർവഹിച്ചത്. ബേലൂർ എന്ന ഈ പ്രദേശം ഹൊയ്സാല രാജാക്കന്മാരുടെ തലസ്ഥാനം ആയിരുന്നു ഒരു കാലത്ത്. ചെന്ന കേശവ എന്നാൽ സുന്ദരനായ […]

സഞ്ചാരികളെ മാടി വിളിച്ച് മൺറോത്തുരുത്ത്

സഞ്ചാരികളെ മാടി വിളിച്ച് മൺറോത്തുരുത്ത്

  കൊല്ലം ജില്ലയിലുള്ള അതിമനോഹരമായ ഒരു സ്ഥലം. ട്രെയിനിൽ പോകുമ്പോൾ ഒക്കെ ഒരുപാട് ശ്രദ്ധിച്ച ഒരിടം. ‘ഓം ശാന്തി ഓശാന’ സിനിമയിൽ പറയുന്ന പോലെ കേരളത്തിന്റെ പച്ചപ്പും ഹരിതാഭയും കേരളത്തിൽ കാണണമെങ്കിൽ ഇവിടം ഒരുവട്ടം സന്ദർശിച്ചാൽ മതിയാകും. പോയത് വേനല്ക്കാലത്ത് ആയതുകൊണ്ട് മനസ്സും ശരീരവും ഒന്നു തണുത്തു ഉഷാറായി..ആദ്യം ട്രെയിനിൽ പോകാനായിരുന്നു പ്ലാൻ. ഫോട്ടോഗ്രഫിയിൽ നല്ലതുപോലെ ഭ്രാന്ത് ഉള്ളതുകൊണ്ട് ട്രെയിനിൽ പോയാൽ സമയത്തിനു എത്തില്ല എന്ന് തോന്നി. നല്ല സമയം എന്ന് ഉദ്ദേശിച്ചത് ഫോട്ടോഗ്രഫിക്കു പറ്റിയ സമയം […]

രണ്ടാഴ്ച അന്‍റാർട്ടിക്കയിൽ തങ്ങാം; 10 ലക്ഷം രൂപയ്ക്ക്

രണ്ടാഴ്ച അന്‍റാർട്ടിക്കയിൽ തങ്ങാം; 10 ലക്ഷം രൂപയ്ക്ക്

    ഇന്ത്യന്‍ കൊടി ഉയര്‍ത്തി മഞ്ഞിന്‍റെ നാടായ അന്‍റാര്‍ട്ടികയിലേക്ക് ഒരു കപ്പല്‍ യാത്ര, അതും സമ്പൂര്‍ണമായ ആഡംബര യാത്ര. ബ്യൂണസ് എയേര്‍സിലെ 2 രാത്രിക്കൊപ്പം നഗരത്തിന്‍റെ മനോഹാരിത ആസ്വദിച്ചാണ് യാത്ര തുടങ്ങുന്നത്. അര്‍ജന്‍റീനയിലെ ടൈരാ ഡെല്‍ ഫ്യൂഗോയുടെ തലസ്ഥാനമായ ഉഷുവായിലേക്കാണ് ആ യാത്ര നീളുന്നത്. ലോകത്തിന്‍റെ അറ്റം എന്നറിയപ്പെടുന്ന ഉഷുവായിലെ ഒരു രാത്രി അന്‍റാര്‍ട്ടിക് യാത്രയിലെ കൗതുകമുണർത്തുന്ന അനുഭവമായിരിക്കും. നെക്കോ ബേയിലെയും, പാരഡൈസ് ബേയിലെയും മഞ്ഞുപാളികളിലൂടെയുളള യാത്ര ചിന്‍സ്ട്രാപ്പ് പെന്‍ഗ്വിന്നുകളുടെ ഏറ്റവും വലിയ കോളനിയായ ഡിസെപ്ഷന്‍ […]

സഞ്ചാരികളുടെ മനം കവര്‍ന്ന് തേക്കടി

സഞ്ചാരികളുടെ മനം കവര്‍ന്ന് തേക്കടി

തേക്കടി ബോട്ട് യാത്ര പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് തികച്ചും ആസ്വാദനം നല്കുന്ന ഒന്നാണ്. ഭാഗ്യം നിങ്ങളെ തുണയ്ക്കുകയാണെങ്കിൽ വന്യമൃഗങ്ങളെ കണ്ണുവാനും സാധിക്കും. സഞ്ചാരിക്ക് പ്രിയങ്കരമായ യാത്രയാണ് തേക്കടിയിലേക്ക്… മനസ്സിനുല്ലാസം നൽകാൻ കുളിർമയാർന്ന തേക്കടിയാത്ര തന്നെ തിരഞ്ഞെടുക്കുക…. ഇടുക്കി ജില്ലയിലെ കുമളിക്ക് സമീപമുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തേക്കടി. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഒരു ഭാഗമായ തേക്കടി ഇന്ത്യയിലെ തന്നെ പേരുകേട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കുമളിയില്‍ നിന്ന് 4 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തേക്കടിയില്‍ എത്തിച്ചേരാം. കോട്ടയം […]

മഞ്ഞുപെയ്തു .. ടോപ് സ്റ്റേഷന്‍

മഞ്ഞുപെയ്തു .. ടോപ് സ്റ്റേഷന്‍

  By: Raiz Bin Salih ടോപ്‌സ്റ്റേഷന്‍…. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും… ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം . ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് .. പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ പോകണം എന്നുള്ളദ്.അതുകൊണ്ടു പെട്ടന്നുള്ള ഒരു പ്ലാനിംഗ് ഇല്ലാത്ത യാത്ര ആയിരുന്നു .ഒരുപാടു തവണ മുന്നാറിൽ പോയിട്ടുണ്ട് .പക്ഷെ ഇതു ഇത്ര സംഭവമാണെന്ന് അറിഞ്ഞത് […]

ആനക്കുളം – മാങ്കുളം : വനത്തിനുള്ളിലെ പറുദീസ

ആനക്കുളം – മാങ്കുളം : വനത്തിനുള്ളിലെ പറുദീസ

By: Ranjith Ram Rony അടിമാലി മുന്നാർ റൂട്ടില കല്ലാറിൽ നിന്നു തിരിഞ്ഞു ഏകദേശം 15_20കി.മി സഞ്ചരിചാൽ..മാങ്കുളമായി,അവിടെ നിന്നു 7-10 കി.മി സഞ്ചരിചാൽ പ്രകൃതി രമണീയമായ ആനക്കുളത്തു എത്താം,സഹ്യന്റെ മടിത്തട്ടിൽ വിരാജിക്കുന്ന കൊച്ചു ഗ്രാമം..ആനകുളത്തെ കുറിചു ഞഅൻ കേൾക്കുന്നതു ആനകൾ ഓരു വെള്ളം കുടിയക്കാൻ വരുന്നതിന്റെ കഥകളാണു,അതു കാണാമെന്ന പ്രതീക്ഷ ഒട്ടുമുണ്ടായിരുന്നില്ല.. വെള്ളചാട്ടങ്ങളും ശാന്തമായി ഒഴുകുന്ന പുഴയും..കോടമഞ്ഞും..മഞ്ഞു പെയ്യുന്ന പോലെയുള്ള മഴയും ആകെ കൂടെ വല്ലാതെ കൊതിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു..കൂടെ ഉണ്ടായിരുന്ന ഡ്രൈവർ ആ നാട്ടുകാരനായതു കൊണ്ടു..ചെറിയ ഒരു […]

നീലഗിരി മതിവരാകാഴ്ചകളുടെ സ്വപ്‌നനഗരി

നീലഗിരി മതിവരാകാഴ്ചകളുടെ സ്വപ്‌നനഗരി

നീലഗിരി കുന്നുകളെക്കുറിച് കേൾക്കാത്തവർ ഉണ്ടാവില്ല. പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. നീലക്കുറിഞ്ഞി പൂക്കുന്നതുകൊണ്ടാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലനിരകള്‍ക്ക് നീലഗിരി എന്ന് പേരുവരാന്‍ കാരണം. കേരളത്തില്‍നിന്ന് നാടുകാണിചുരം കയറി ഗൂഡല്ലൂര്‍ വഴിയുള്ള ഊട്ടി യാത്രയില്‍ മികവാര്‍ന്ന കാഴ്ചകളാണ് സഞ്ചാരിയെ കാത്തിരിക്കുന്നത്. നാടുകാണിപിന്നിട്ട് ഗൂഡല്ലൂര്‍ എത്തുന്നതുവരെ നഗരത്തിന്റെ പിന്നിലായി ആരേയും കൗതുകപ്പെടുത്തുന്ന വലിയ പര്‍വ്വതനിരയുടെ മുകളറ്റമാണ് നീഡില്‍ റോക്ക്.എത്ര ശരീരഭാരമുള്ളവനും കിതയ്ക്കാതെ നീഡില്‍ റോക്ക് കീഴടക്കാമെന്നുള്ളതാണ് പ്രത്യേകത. സമുദ്രനിരപ്പില്‍നിന്ന് 1439 മലയുടെ ഏറ്റവും ഉയരത്തിലുള്ള ശിലാശിഖരങ്ങള്‍ക്ക് വശത്തുകൂടിയാണ് […]