ഒരു യാത്ര പോകാം, കേപ് ലിയ്യുവിനിലേക്ക് 

ഒരു യാത്ര പോകാം,  കേപ് ലിയ്യുവിനിലേക്ക് 

കടല്‍ത്തീരങ്ങള്‍ക്ക് പേരു കേട്ട രാജ്യമാണ് ഓസ്‌ട്രേലിയ. മനോഹരമായ നിരവധി തീരങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഓസ്‌ട്രേലിയയുടെ ഭൂപ്രകൃതി. അതുപോലെ പച്ചപ്പ് കൊണ്ട് അനുഗ്രഹീതമായ സ്ഥലം. ഈ സമയം ഓസ്‌ട്രേലിയയിലെ കേപ് ലിയ്യുവിനിലേക്ക് ഒരു യാത്രയ്ക്ക് പറ്റിയ സമയമാണ്. ഈ സമുദ്രാന്തര്‍ഭാഗത്ത് തിമിംഗലങ്ങളെ വളരെയടുത്ത് കണ്ടുകൊണ്ടുളള ബോട്ട് യാത്ര വളരെ രസകരമാണ്. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള മാസങ്ങളില്‍ തിമിംഗലങ്ങളെ ഇങ്ങനെ വളരെയടുത്ത് കാണാവുന്നതാണ്. ഇവിടുത്ത ബോട്ടിംഗിന്റെ പ്രധാനപ്രത്യേകത ഇതാണ്. ഓസ്‌ട്രേലിയക്കാരുടെ ദക്ഷിണമഹാസമുദ്രവുമായി ഇന്ത്യന്‍ മഹാസമുദ്രം കൂടിച്ചേരുന്നത് ഓസ്‌ട്രേലിയയുടെ ദക്ഷിണ […]

കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

കോടമഞ്ഞിന്‍ കുളിരുള്ള പാലക്കയംതട്ട്‌

ഊട്ടിയോ കൊടൈക്കനാലോ അല്ല .! ഇത് പാലക്കയം തട്ട്. കണ്ണൂരാ … കണ്ണൂര് .എത്രവിവരിച്ചാലും തീരില്ല കണ്ണൂരിലെ പാലക്കയം തട്ടിന്റെ സൗന്ദര്യം. മലയോരത്തിന്റെ സുന്ദരിയായ പാലക്കയംതട്ടിനെക്കുറിച്ച്… വിചാരിക്കാത്ത നേരത്തു വീശിയെത്തുന്ന കോടമഞ്ഞ്… മഞ്ഞിന് അകമ്പടിയെന്നോണം വരുന്ന സുഖമുള്ള കാറ്റ്… കയറുന്തോറും ഉള്ളിലേക്കെടുക്കുന്ന ശ്വാസത്തിന് ഒരിത്തിരി തണുപ്പ് കൂടുതലുണ്ടോ എന്ന് തോന്നും.. വാക്കുകള്‍ക്ക് വിവരിക്കാനാവുന്നതിലും ഭംഗിയാണ് മലയോരത്തിന്റെ സുന്ദരിയായ പാലക്കയംതട്ടിന്. പരന്നു കിടക്കുന്ന പച്ചപുല്‍മേടുകളും പശ്ചിമഘട്ട മലനിരകളുടെ നിറക്കാഴ്ചകളുമൊക്കെ നിറഞ്ഞ പാലക്കയംതട്ട് ഒരിക്കല്‍ വന്നവരെ പിന്നെയും വിളിച്ചുകൊണ്ടിരിക്കും. സമുദ്രനിരപ്പില്‍ […]

കൊത്തഗിരി എന്ന  നാടൻ ‘സ്വിറ്റ്സർലൻഡ്‌’

കൊത്തഗിരി എന്ന  നാടൻ ‘സ്വിറ്റ്സർലൻഡ്‌’

  ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു, ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും. ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം. കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി. ഈ വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത്.സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതി ഇവിടെയാണ്. ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം. […]

മഞ്ഞു വീണു നനഞ്ഞു കുതിര്‍ന്ന ഗവി

മഞ്ഞു വീണു നനഞ്ഞു കുതിര്‍ന്ന ഗവി

  ഗവി എക്‌സ്ട്രാ ഓർഡിനറിയാണ് ‘ഓർഡിനറി’ സിനിമയിൽ കണ്ട ഗവിയല്ല ഗവി.ലോകത്തിൽത്തന്നെ അവശ്യം കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണത്.കാടും മഴയും മഞ്ഞും സംഗമിക്കുന്ന യാത്രാനുഭവത്തിനായി ഗവിയിലേക്കു പോവാം.. മഴക്കാലത്തോ മഴകഴിഞ്ഞ ഉടനെയോ ഗവിയിൽ ചെന്നാൽ പച്ചപ്പിന്റെ സൗന്ദര്യം എന്താണെന്ന് നാമറിയും. കാട്ടിൽ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയാം. കോട കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളിൽ കാട്ടാനകളുണ്ടാവും, കാട്ടുപോത്തുകളുണ്ടാവും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും കാട്ടരുവികളുടെ കളകളാരവവും സന്തോഷമേകും. പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ […]

കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം

കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം

ഓണ അവധിയിൽ ഒരു സാഹസിക യാത്ര.. കാടിനുള്ളിൽ പ്രകൃതി ഒരുക്കിയ ദൃശ്യ വിസ്മയം കാണാൻ ഞങൾ ചാലക്കുടിയിൽ നിന്നും യാത്ര പുറപ്പെട്ടു… കുറെ നാളുകളായി ആഗ്രഹിക്കുന്നതാണ് ഈ യാത്ര… ചാലക്കുടിയിൽ നിന്നും 30km സഞ്ചരിച്ചാൽ മരോട്ടിച്ചാൽ -വല്ലൂർ വെള്ളച്ചാട്ടം നിലകൊള്ളുന്ന കാട്ടിൽ എത്തിച്ചേരാം… ചാലക്കുടിയിൽ നിന്നും NH47വഴി ആമ്പല്ലൂർ എത്തുക.. അവിടെ നിന്നും പാലപ്പിള്ളി ചിമ്മിനി ഡാം റോഡിലൂടെ കുറച്ചു മുന്നോട്ട് നീകുമ്പോൾ ആമ്പല്ലൂർ -കള്ളായി റോഡ്‌ കാണാം… ആ റോഡിലൂടെ 15Km പോയാൽ മരോട്ടിച്ചാൽ എത്താം.. […]

പ്രകൃതിയോട് ഇഴചേര്‍ന്നൊരുക്കിയ കൊളുക്കുമല

പ്രകൃതിയോട് ഇഴചേര്‍ന്നൊരുക്കിയ കൊളുക്കുമല

കണ്ണെടുക്കാൻ കഴിയാത്തവിധം ദൃശ്യ വിസ്മയങ്ങൾ പ്രകൃതിയോട് ഇഴചേർന്നൊരുക്കുകയാണ് കൊളുക്കുമല .. പകലിൽ കൊളുക്കുമല കയറുന്ന ഓരോ സഞ്ചാരിയുടെയും സ്വപനമായിരുന്നു രാത്രിയുടെ നിഴലാട്ടങ്ങളിൽ ഞാനും പ്രകൃതിയുമെന്ന അതിർവരമ്പുകളുടെ കെട്ടഴിച്ചു കാറ്റിന്റെ കുറുനിരകളെ തൊട്ടുതലോടി കുന്നിൻ മുകളിൽ മഞ്ഞു പെയ്യുന്ന കൂടാരത്തിനുള്ളിൽ അന്തിയുറക്കം …ആ സ്വപ്നം ഇവിടെ സാക്ഷത്കരിയ്ക്കാൻ പോകുന്നു ഈ ഓണം പതിവിലും വ്യത്യസ്തമായി ഉയരങ്ങളിൽ ആഘോഷിക്കുവാൻ കൊളുക്കുമല നിങ്ങളെ സ്വാഗതം ചെയ്യുന്നു 

വർക്കല… ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലിഫ് ബീച്ചകളിലൊന്ന്

വർക്കല… ലോകത്തിലെ ഏറ്റവും മനോഹരമായ ക്ലിഫ് ബീച്ചകളിലൊന്ന്

ഭൂമിയിലെ ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി ഡിസ്‌ക്കവറി ചാനല്‍ വര്‍ക്കലയെ തിരഞ്ഞെടുത്തതില്‍ ഒട്ടും അത്ഭുതം തോന്നിയില്ല പാപനാശം ബീച്ച് നേരിൽ കണ്ടപ്പോൾ. ലോക സഞ്ചാരികൾക്ക് മുന്നിൽ ഗോവക്കും പോണ്ടിച്ചേരിക്കുമുള്ള കേരളത്തിന്റെ മറുപടിയാണ് വർക്കല ക്ലിഫ് ബീച്ച്..കടല്‍ത്തീരത്തെ റിസോര്‍ട്ടുകളാണ് വര്‍ക്കലയെ കേരളത്തിലെ ഹണിമൂണ്‍ പറുദീസയാക്കുന്നത്. വിദേശ രാജ്യങ്ങളിലെ ചില ബീച്ചുകളെപ്പോലെ തോന്നി‌പ്പിക്കുന്നതാണ് വര്‍‌ക്കലയിലെ ക്ലിഫ് ബീച്ച്.. കേരളത്തിലിന്ന് നിലവിലുള്ളതിൽ ഏറ്റവും മനോഹരവും സമാധാനപരവും സുന്ദരവുമായ സായാഹ്ന ഭക്ഷണ ആസ്വാദനം ലളിതമായ സംഗീതത്തിന്റെ അകമ്പടിയോടെ ഇവിടെ സാധ്യമാണ് .. ഇസ്റയേൽ […]

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു യാത്ര

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു  യാത്ര

  ഗ്രൂപ്പിൽ നിന്നും ആണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.. പെട്ടെന്നൊരു ആവേശത്തിന്റെ പുറത്ത് ഉച്ചയ്ക്ക് 12.30 ആയപ്പോ ഊണ് കഴിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങി.. ഗൂഗിൾ മാപ്പിൽ റൂട്ട് നോക്കി സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചു, ഇനി റേഞ്ച് ഇല്ലേലും വഴി തെറ്റരുതല്ലോ, നേരെ മുണ്ടക്കയം .. അവിടുന്ന് കുറ്റിക്കൽ വെമ്പളി വഴി ഉറുമ്പിക്കരയിലേക്ക്. സമയം 2 മണി ആകുന്നതെ ഉള്ളു, നല്ല വെയിലും ഉണ്ട്. വന്ന സമയം ശരിയായില്ല എന്നൊരു തോന്നൽ, […]

‘സത്രം’ ഒരു പുതിയ സ്വര്‍ഗം

‘സത്രം’ ഒരു പുതിയ സ്വര്‍ഗം

കുമളി എന്ന തണുത്ത പട്ടണത്തില്‍ എന്നൊക്കെ കാല്‍ എടുത്തുവെച്ചിട്ടുണ്ടോ അന്നൊക്കെ എനിക്കവിടം പുതിയ കാഴ്ചകള്‍ സമ്മാനിച്ചിട്ടുണ്ട്. അതാണ് ഞാനും കുമളിയും തമ്മിലുള്ള ഒരാത്മബന്ധം, ഗവിയും മോഘമലയും പരുന്തുംപാറയും പാഞ്ചാലിമേടും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ കുമളി എനിക്ക് സമ്മാനിച്ച കാഴ്ചകള്‍ ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവയെല്ലാം വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി, പുതിയ വര്‍ഷത്തില്‍ പുത്തന്‍ കാഴ്ചകള്‍ സമ്മാനിക്കാന്‍ കുമളി എന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി. അങ്ങനെയിരിക്കെ ആഗ്രഹം മൂത്ത് ഒരു […]

പ്രകൃതിയുടെ പുത്തൻ കാഴ്ച്ച: കരിയത്തുംപാറ

പ്രകൃതിയുടെ പുത്തൻ കാഴ്ച്ച: കരിയത്തുംപാറ

മലബാറിന്റെ കാനന വഴിയിലൂടെ.. ജീവിതപ്പാച്ചിലിനിടക്ക് അൽപം ഒന്ന് പതിയെ നടക്കാൻ കൊതിച്ചവരാണോ… മതിലുകൾക്കകത്ത് ഇരുന്ന് മടുത്തോ… ചുവരുകൾക്കുള്ളിൽ മഴയുടെ ശബ്ദം കേൾക്കാതായോ… മരച്ചുവട്ടിൽ തണലിൽ അൽപം ഇരിക്കാൻ.. കഥ പറയാൻ കൊതിച്ചവരാണോ… തെളിനീർ പുഴയിൽ നീന്താൻ…അരികിൽ ഇരിക്കാൻ കൊതിയുള്ളവരാണോ… മഴ നനഞ്ഞ പുൽതകിടയിൽ കുറച്ച് നടക്കാൻ മടുപ്പില്ലാത്തവരാണോ…. വരിക ഈ ഗ്രാമക്കാഴ്ച്ചയിലേക്ക്…. നനയാനും കുളിരാനും……… …. ഇങ്ങോട്ടുള്ള വഴി.. കോഴിക്കോട് താമരശ്ശേരി നിന്ന് കൊയിലാണ്ടി റോഡിൽ എസ്‌റ്റേറ്റ് മുക്ക് എന്ന സ്റ്റോപ്പിൽ നിന്നും കക്കയം ഡാമിൽ പോവുന്ന […]

1 4 5 6 7 8 20