ബാവലി : പടയോട്ടങ്ങളുടെ പൈതൃക ഗ്രാമം

ബാവലി : പടയോട്ടങ്ങളുടെ പൈതൃക ഗ്രാമം

ബാവലി പുഴക്ക് അപ്പുറത്തെ കർണാടക ഗ്രാമങ്ങൾ പത്തു ഇരുപതു വർഷം മുൻപത്തെ കേരളം പോലെ ആണ്. മൊബൈൽ ടവറുകൾ വന്നത് മാത്രം ആണ് ഒരു അപവാദം.അവിടെ കണ്ടു മുട്ടിയ ആൾക്കാരെ കുറിച്ചെല്ലാം ഒരു പേജിൽ കുറയാതെ എഴുതാൻ ഉണ്ടാകും. അവിടെ ചെല്ലുമ്പോൾ ഭാഷ ഒരു വല്യ പ്രശ്നം ആയിരുന്നു .മുറി കന്നഡ പഠിച്ചെടുത്ത ആ പ്രശ്നത്തെ അതിജീവിച്ചു . വല്ലപ്പോഴും വരുന്ന ബസുകൾ , അതിൽ തന്നെ മിക്കവാറും അന്തർ സംസ്ഥാന സർവീസുകൾ , ഉച്ച ഭക്ഷണം, […]

വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

ഇത്രയും മനോഹരമായ ഒരു റോഡ്‌ ട്രിപ്പ്‌ റൂട്ട് :ആതിരപള്ളി-പുളിയിലപാറ – മലക്കപാറ-ഷോളയാർ -വാൽപാറ-ആളിയാർ-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകൾ,തണൽ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂർന്ന കാടുകൾകിടയിൽ എങ്ങനെ വാൽപാറയിലെ ചായ തോട്ടങ്ങൾ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്‌. സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്വരകളും പുൽമേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാൽപാറയുടെ മനോഹരിതക്ക് പുറകിൽ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില […]

കാനന പാതകളുടെ ഹൃദയ തുടിപ്പുകൾ അറിഞ്ഞൊരു യാത്ര.

കാനന പാതകളുടെ ഹൃദയ തുടിപ്പുകൾ അറിഞ്ഞൊരു യാത്ര.

കാടിനെ സ്നേഹിക്കുന്നവർക്ക് മുതുമലൈ, ബന്ദിപ്പൂർ നാഷണൽ പാർക്ക്‌ കാഴ്ചകളുടെ വിസ്മയം ഒരുക്കുകയാണ് … ഈ ഒറ്റ ദിവസത്തെ യാത്രയിൽ കണ്മുന്നിലേക്ക് വന്നിറങ്ങിയത് എത്രയോ കാഴ്ചകളാണ് … പത്തോളം ആനകൾ ,സെർപ്പന്റ് ഈഗിൾ ,ചെയ്ഞ്ചബിൾ ഹോക്ക് ഈഗിൾ ,ചെന്നായ, കരടി ,പൊന്നുടുമ്പ് ,മാനുകൾ ,കാട്ടുപോത്ത് ,,അങ്ങനെയങ്ങനെ മനസ്സ് നിറഞ്ഞു ഒരു യാത്ര .. വീണ്ടും വീണ്ടും കാട്ടിലേക്ക് പോകാൻ മനസ്സിൽ തോന്നിപ്പിക്കുന്നത് ഈ കാഴ്ചകളാണ് ഡ്രൈവിൽ ഏറ്റവും ത്രിൽ കാട്ടിലെ ഈട്ടി, തേക്ക്, മാത്തി, ഹൊന്നെ, നാന്ദി എന്നീ […]

മഴ നനഞ്ഞ കാടിന്റെ ഭംഗി ആസ്വദിക്കാം; പറമ്പിക്കുളം വിളിക്കുന്നു

മഴ നനഞ്ഞ കാടിന്റെ ഭംഗി ആസ്വദിക്കാം; പറമ്പിക്കുളം വിളിക്കുന്നു

    പറമ്പിക്കുളത്തേക്കുള്ള യാത്ര കാടിന്റെ മായാലോകത്തേക്കുളള യാത്രയാണ്. മയിലുകള്‍ കുണുങ്ങി കുണുങ്ങി നിങ്ങളുടെ മുന്നില്‍ എപ്പോഴുമെത്താം. പീലി വിടര്‍ത്തിയാടി സ്വാഗതമോതാം. റോക്കറ്റ് പോലെ പറന്നുയരാം.. മാന്‍ , ആന, കാട്ടുപോത്ത്, മ്ലാവ് ,വരയാട് എന്നിവ കൂട്ടമായി മേയുന്നതു കാണാം. കരിംകുരങ്ങ്, സിംഹവാലന്‍, കാട്ടുപന്നി, കരടി, രാജവെമ്പാല എന്നിവ മിന്നായം പോലെ ഇടയ്ക്ക് പ്രത്യക്ഷപ്പെടാം. കടുവയുടെയും പുലിയുടെയും കാല്‍പ്പാടുകളും കാണാം. രാത്രി പേടിപ്പെടുത്തുന്ന ശബ്ദം ഏത് മൃഗത്തിന്റേതെന്നറിയില്ലെങ്കിലും അടുത്ത് വന്യ മൃഗമുണ്ടെന്ന് നമ്മെ ഓര്‍മപ്പെടുത്തും.പശ്ചിമഘട്ടം … Continue […]

സഞ്ചാരി’കളെ കാത്തിരിക്കുന്നൊരിടം കക്കാടംപൊയിൽ

സഞ്ചാരി’കളെ കാത്തിരിക്കുന്നൊരിടം കക്കാടംപൊയിൽ

കാടും കോടമഞ്ഞും മഴയും തണുപ്പും “സഞ്ചാരി’കളെ കാത്തിരിക്കുന്നൊരിടം കക്കാടംപൊയിൽ” ഒരിടമുണ്ട്‌ ; കാടും കോടമഞ്ഞും മഴയും തണുപ്പും ‘സഞ്ചാരി’കളെ കാത്തിരിക്കുന്നൊരിടം,,, മലപ്പുറം ജില്ലയിലെ നിലമ്പൂരിനും കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടിക്കും ഇടയിലുള്ള മനോഹരമലനിരകൾ,,,,, നിലമ്പൂരിൽനിന്നും തിരുവമ്പാടിനിന്നും പതിനഞ്ചോളം കിലോമീറ്ററുകൾ സഞ്ചരിച്ചാൽ “കക്കാടംപൊയിൽ” പച്ചക്കുന്നുകൾ കണ്ടുതുടങ്ങും,,,,!!!! പ്രധാനകാഴ്ച്ചയായി പറയപ്പെടുന്നത്‌ കോഴിപ്പാറ വെള്ളച്ചാട്ടമെങ്കിലും എന്നെ ആകർഷിച്ചത്‌ .ഇതിലൂടെയുള്ള യാത്രയാണു.,.,,,,,,, ‘മഴക്കോട്ടും തൊപ്പിയും മറന്നുവച്ച്‌ ബൈക്കുമെടുത്ത്‌ ഒരു യാത്ര പോയിനോക്കൂ ; നഷ്ടമാവില്ല,,!!!!

സ്വപ്നങ്ങൾ പൂവിടുന്ന താഴ്വര_ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക് ഒരു യാത്ര

സ്വപ്നങ്ങൾ പൂവിടുന്ന താഴ്വര_ഉളുപ്പുണിയിലെ മാസ്മരികതയിലേക്ക് ഒരു യാത്ര

  വാഗമണ്ണിൽ വാഗമൺ-പുള്ളിക്കാനം റോഡിൽ ചോറ്റ്പാറ ജംഗ്ഷനിൽ നിന്നും ഏകദേശം 5 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരസാമാന്യ ഇടം.കുന്നിൻ മുകളുകളിലായി പരന്ന് കിടക്കുന്ന പുൽമേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിൻറെ വിദൂര ദൃശ്യവും ഇവിടെ നിന്ന് ലഭിക്കുന്നു.നടന്ന് കാഴ്ചകൾ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദർശിക്കാത്ത ഇവിടം. ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിടുണ്ട്. തൊടുപുഴയിൽ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പൂണി എത്തിയപ്പോൾ ആൾ പൊക്കമുള്ള […]

മനസും ശരീരവും കുളിര്‍ക്കാന്‍ ഊഞ്ഞാപ്പാറയാ ബെസ്റ്റ്

മനസും ശരീരവും കുളിര്‍ക്കാന്‍ ഊഞ്ഞാപ്പാറയാ ബെസ്റ്റ്

വിശ്വവിഖ്യാത നോവലായ ആല്‍ക്കമിസ്റ്റിലെ നായകന്‍ സാന്റിയാഗോ തന്റെ കണ്‍മുന്നിലെ നിധി കാണാതെ അലഞ്ഞു തിരിഞ്ഞപോലെയാണ് നമ്മളും.പലപ്പോഴും കണ്‍മുന്നിലെ സ്വര്‍ഗ്ഗം കാണാതെ പോകുന്നു,ഇല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുന്നു.അങ്ങനെ ഒടുവില്‍ കണ്ടെത്തിയ സ്വര്‍ഗ്ഗമാണ് ഊഞ്ഞാപ്പാറ. അരമണിക്കൂര്‍ യാത്രയില്‍ എത്താന്‍ കഴിയുന്ന ഈ മനോഹര സ്ഥലത്ത് എത്താന്‍ വൈകിയതിലുള്ള വിഷമത്തോടെയാണ് ഇതെഴുതുന്നത്. കോതമംഗലത്തുനിന്ന് എഴുകിലോമീറ്റര്‍ ദൂരമേ ഇവിടേക്കൊള്ളു . മനോഹരമായ കോതമംഗലം തട്ടേകാടു റോഡില്‍ നേരേപോന്ന് കീരംപാറ കഴിഞ്ഞ് 1 കിലോ മീറ്റര്‍ മുന്നോട്ട് വരുമ്പോള്‍ വലതു വശത്തെക്കുള്ള വഴി തിരിഞ്ഞാല്‍ നാടുകാണി […]

മണ്‍റോ തുരുത്ത് എന്ന ഗംഭീര സത്യം

മണ്‍റോ തുരുത്ത് എന്ന ഗംഭീര സത്യം

  കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ കുറിച്ച്. അപ്പോഴൊന്നും അത് ഇത്രയും ഗംഭീരം ആയിരിക്കും എന്നു പ്രതീക്ഷിച്ചില്ല. പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്. ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കല് മണ്റോയിലെത്തിയാല്. പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ ചെറിയ കൈവഴികളില് കൂടിയുള്ള […]

കിഴക്കിന്റെ വെനീസിലൂടെ ഒരു യാത്ര

കിഴക്കിന്റെ വെനീസിലൂടെ ഒരു യാത്ര

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം. തലങ്ങുംവിലങ്ങുമായി കിടക്കുന്ന കനാലുകളും, ഹൗസ് ബോട്ടുകളിലെ കായല്‍ യാത്രയും, കയര്‍ വ്യവസായവും ബീച്ചും എല്ലാ ചേര്‍ന്നാണ് ആലപ്പുഴയെ ഒന്നാം തരമൊരു വിനോദകേന്ദ്രമാക്കി മാറ്റുന്നത്. കായല്‍പ്പരപ്പിലൂടെ കെട്ടുവള്ളത്തിലുള്ള യാത്ര നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഇപ്പോഴത്തെ […]

കരിയാത്തുംപാറ പ്രകൃതിയുടെ സൗന്ദര്യം

കരിയാത്തുംപാറ പ്രകൃതിയുടെ സൗന്ദര്യം

  അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്‌. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല. കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും. അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി […]

1 5 6 7 8 9 20