നിർഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി ഭവന് കൈമാറി

നിർഭയ കേസ്; പ്രതി മുകേഷ് സിംഗിന്റെ ദയാഹർജി രാഷ്ട്രപതി ഭവന് കൈമാറി

നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി ഭവന് കൈമാറി. ദയാഹർജിയിൽ രാഷ്ട്രപതിയുടെ തീരുമാനം വന്ന ശേഷമായിരിക്കും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. അതേസമയം, പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാർ ജയിൽ അധികൃതർ ഇന്ന് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. പ്രതികൾ നൽകിയിരിക്കുന്ന ഹർജികളുടെ തത്സ്ഥിതി വിശദീകരിക്കുന്ന റിപ്പോർട്ടായിരിക്കും ജയിലധികൃതർ ഇന്ന് സമർപ്പിക്കുക. 3.30നാണ് പട്യാല ഹൗസ് കോടതി കേസിൽ […]

ജിസാറ്റ് 30 വിക്ഷേപണം വിജയം

ജിസാറ്റ് 30 വിക്ഷേപണം വിജയം

ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉയർന്ന് പൊങ്ങി 38ാം മിനിറ്റിൽ ജിയോസിന്ക്രണൈസ് ഓർബിറ്റിൽ ഉപഗ്രഹത്തെ സ്ഥാപിക്കാൻ സാധിച്ചു. യുറോപ്യൻ വിക്ഷേപണ വാഹനമായ ഏരിയൻ അഞ്ച് (വി.എ251) റോക്കറ്റാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിൽ എത്തിച്ചത്. ഏരിയൻ അഞ്ചിന്റെ 24-ാമത്തെയും ഈ വർഷത്തെ ആദ്യത്തെയും വിക്ഷേപമാണിത്. ജിസാറ്റിനൊപ്പം യൂട്ടെൽസാറ്റ് കണക്ട് എന്ന യൂറോപ്യൻ ഉപഗ്രവും വിക്ഷേപിച്ചിട്ടുണ്ട്. […]

മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി; 40 പേർക്ക് പരുക്ക്

മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി; 40 പേർക്ക് പരുക്ക്

മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി. എട്ട് ബോഗികളാണ് പാളം തെറ്റിയത്. നാൽപതോളം യാത്രക്കാർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ ഏഴോടെ കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടൽ മഞ്ഞാണ് അപകട കാരണം. ചരക്ക് വണ്ടിയുടെ ഗാർഡ് വാനിൽ ഇടിക്കുകയായിരുന്നു.

ജെഎൻയു ഫീസ് വർധന; കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയന്റെ അന്തിമ തീരുമാനം ഇന്ന്

ജെഎൻയു ഫീസ് വർധന; കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയന്റെ അന്തിമ തീരുമാനം ഇന്ന്

ജെഎൻയുവിലെ ഫീസ് വർധനവ് പിൻവലിക്കാൻ കോടതിയെ സമീപിക്കുന്നതിൽ വിദ്യാർത്ഥി യൂണിയൻ ഇന്ന് അന്തിമ തീരുമാനമെടുകും. കോടതിയെ സമീപിക്കണമെന്നാണ് വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികളുടെ ആവശ്യം. ഇതുവരെ ശീതകാല സെമസ്റ്റർ പൂർത്തിയാക്കിവരുടെ എണ്ണം 5400 കവിഞ്ഞെന്നാണ് സർവ്വകലാശാല അധികൃതർ പറയുന്നത്. എന്നാൽ ക്ലാസുകൾ ബഹിഷ്‌കരിച്ചുള്ള വിദ്യാർത്ഥി സമരം തുടരുകയാണ്.ഇന്നലെ മാനവിഭവശേഷി മന്ത്രാലയം ക്യാമ്പസിലെ സ്ഥിതിഗതികൾ വിസിയോട് ആരാഞ്ഞു. അതേസമയം, ജനുവരി 5 ലെ മുഖം മൂടി ആക്രമണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകിയേക്കും

നിർഭയ കേസ്; പ്രതികളുടെ വധശിക്ഷ വൈകിയേക്കും

നിർഭയ കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ വധശിക്ഷ വൈകിയേക്കും. പ്രതികളിലൊരാൾ ദയാഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നത്. ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്ക്കോടതിയെ സമീപിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതു നീണ്ടിക്കൊണ്ടുപോവാനുള്ള തന്ത്രമായി മാത്രമേ ഇപ്പോഴത്തെ ഹർജിയെ കാണാനാവൂ എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 2007 മുതൽ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ സമയം ലഭിച്ചിട്ടും പ്രതി അതു ചെയ്തില്ല. വധശിക്ഷ സ്റ്റേ […]

നിര്‍ഭയ കേസ്: മരണവാറന്റിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നിര്‍ഭയ കേസ്: മരണവാറന്റിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജിയില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കി. രാഷ്ട്രപതിക്ക് ദയാ ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് പ്രതി മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയത്. മുകേഷ് സിങിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ദയാഹര്‍ജി നല്‍കാന്‍ നിയമപരമായ സമയം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ വഴിയാണ് മുകേഷ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരുടെ തിരുത്തല്‍ […]

നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസ്; പ്രതികളുടെ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് തള്ളിയത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, അരുൺ മിശ്ര, ആർ ഭാനുമതി, അശോക ഭൂഷൺ എന്നിവരാണ് വാദം കേട്ടത്. നിലവിലെ സാഹചര്യത്തിൽ ജനുവരി 22ന് തന്നെ പ്രതികളുടെ വധശിക്ഷ നടപ്പാക്കും. വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് […]

അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയാകും പുതിയ അധ്യക്ഷന്‍. ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോള്‍ ജെ പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് തിരുമാനം. അമിത്ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകും. ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവി തുടര്‍ന്നും കൈയാളുന്നതിന്റെ അഭംഗി അമിത്ഷാ തന്നെയാണ് ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചത്. പാര്‍ട്ടിയുടെ ചരടുകളെല്ലാം തുടര്‍ന്നും തന്റെ കൈയില്‍ തന്നെ […]

ജെഎൻയു ആക്രമണം; വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി

ജെഎൻയു ആക്രമണം; വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി

ജെഎൻയുവിലെ മുഖം മൂടി ആക്രമണത്തിൽ വിസിയെ പിന്തുണച്ച് മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ. അക്രമത്തിന് വിസി കൂട്ടുനിന്നുവെന്ന വിദ്യാർത്ഥി യൂണിയന്റെ ആരോപണം ശരിയല്ലെന്നും അദേഹം പറഞ്ഞു. വിസിക്കെതിരെ നിലപാട് സ്വീകരിച്ച മാനവ വിഭവശേഷി സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനും ബിജെപി മന്ത്രിക്ക് നിർദേശം നൽകി. അതേസമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. വിസി രാജിവക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് രമേശ് പൊക്രിയാലിന്റെ പ്രസ്താവന. വിസിയുടെ ഭാഗത്തിൽ നിന്ന് പിഴവുകൾ […]

ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ 9 പേരെ ഇന്ന് ചോദ്യം ചെയ്യും

ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ 9 പേരെ ഇന്ന് ചോദ്യം ചെയ്യും

ജെഎൻയു ആക്രമണവുമായി ബന്ധപ്പെട്ട് ഐഷി ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ജനുവരി അഞ്ചിന് നടന്ന മുഖം മൂടി ആക്രമണങ്ങളിൽ ഏഴ് ഇടത് നേതാക്കളെയും രണ്ട് എബിവിപി പ്രവർത്തകരെയുമാണ് പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്. ഇടത് സംഘടനയിലുള്ള വിദ്യാർഥികളെ ആക്രമിക്കുന്നതിന് ആസൂത്രണം നൽകിയ യൂനിറ്റി എഗെയ്ൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ് ഗ്രൂപ്പിലെ 37 പേർക്കും ഹാജരാകാൻ […]

1 2 3 795