പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമം; കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമം; കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി അംഗീകരിക്കുമെന്ന സൂചന നൽകി സുപ്രിംകോടതി. വ്യവസ്ഥകൾ ലഘൂകരിക്കാൻ കഴിയില്ലെന്നും നിയമം എങ്ങനെയാണോ അങ്ങനെതന്നെ തുടരുമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. വ്യവസ്ഥകൾ ലഘൂകരിച്ച സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധി മറികടക്കാനാണ് കേന്ദ്രം ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി ചോദ്യം ചെയ്ത ഹർജികൾ വിധി പറയാനായി മാറ്റി. പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യഹർജികൾ പരിഗണിക്കവെയായിരുന്നു നിരീക്ഷണം. പുനഃപരിശോധനാ […]

ജെയ്‌ഷെ ചാവേറുകള്‍ ഡല്‍ഹിയില്‍ ? ; ഭീകരാക്രമണ ഭീഷണി ; കര്‍ശന സുരക്ഷ

ജെയ്‌ഷെ ചാവേറുകള്‍ ഡല്‍ഹിയില്‍ ? ; ഭീകരാക്രമണ ഭീഷണി ; കര്‍ശന സുരക്ഷ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി. ഇതേത്തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അലര്‍ട്ട് പുറപ്പെടുവിച്ചു. നവരാത്രി ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ മൂന്ന് ജെയ്‌ഷെ ഭീകരര്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. പരിശീലനം ലഭിച്ച വിദഗ്ധരായ ചാവേറുകളാണ് തലസ്ഥാനത്തെത്തിയതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. സിറ്റി പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡിനാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.  ഇതേത്തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് […]

മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മലയാളിയായ ഐഎസ്ആർഒ ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഐഎസ്ആർഒയിലെ മലയാളിയായ ശാസ്ത്രജ്ഞൻ എസ് സുരേഷിനെ(56)യാണ് ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഓഫീസിൽ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമീർപേട്ടിലെ അന്നപൂർണ അപാർട്‌മെന്റ്‌സിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.ഹൈദരാബാദിലെ റിമോട്ട് സെൻസിംഗ് സെന്ററിലെ ശാസ്ത്രജ്ഞനായിരുന്നു. ചൊവ്വാഴ്ച സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ ചെന്നൈയിലുള്ള ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലിസിൽ വിവരമറിയിച്ചു. അവർ വാതിൽ കുത്തി തുറന്നപ്പോളാണ് സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. […]

ദേശീയപാത നിരോധനം; വയനാട്ടിൽ ഇന്ന് കൂട്ട ഉപവാസം

ദേശീയപാത നിരോധനം; വയനാട്ടിൽ ഇന്ന് കൂട്ട ഉപവാസം

ദേശീയപാത പൂര്‍ണമായി അടക്കുന്നതിനെതിരായ സമരത്തോടനുബന്ധിച്ച് വയനാട്ടില്‍ ഇന്ന് കൂട്ട ഉപവാസം. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന ഉപവാസത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് സമരസമിതി അറിയിച്ചു. സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുല്‍ഗാന്ധി മറ്റന്നാള്‍ ബത്തേരിയിലെത്തും. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മജിയുടെ സഹന സമരങ്ങളെ അനുസ്മരിച്ചാണ് കൂട്ട ഉപവാസം നിരാഹാര പന്തലിന് സമീപത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കിനാളുകള്‍ ആറ് മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഉപവാസത്തില്‍ പങ്കെടുക്കും. പാതയടക്കല്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുവജനക്കൂട്ടായ്മ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ […]

ദേശീയ പാതാ വികസനം; കേരളത്തിന്റെ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി

ദേശീയ പാതാ വികസനം; കേരളത്തിന്റെ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി

ന്യൂഡൽഹി: ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരത്തിന്റെ 25 ശതമാനം കേരളം നൽകും. ഈ മാസം ഒമ്പതിന് ഇതുസംബന്ധിച്ച കരാറിൽ കേന്ദ്രവും കേരളവും ഒപ്പുവെയ്ക്കും. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് കേന്ദ്രം കേരളത്തിന് കത്ത് കൈമാറി. ദേശീയ പാതാ വികസനത്തിനുള്ള കരാർ ഒപ്പുവെക്കാൻ സമ്മതം അറിയിച്ചാണ് കത്ത് കൈമാറിയത്. കേരളത്തിന്റെ നിർദ്ദേശം അംഗീകരിച്ച് തുടർ നടപടികളുമായി മുന്നോട്ടുപോകാൻ ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥർക്ക് […]

‘പാർലമെന്റ് എന്ന് പറയുന്നത് സർക്കാരിന്റെ പ്രഭാഷണം മാത്രം കേട്ടിരിക്കാനുള്ള ഇടമല്ല’- പ്രധാനമന്ത്രിയോട് ശശിതരൂർ

‘പാർലമെന്റ് എന്ന് പറയുന്നത് സർക്കാരിന്റെ പ്രഭാഷണം മാത്രം കേട്ടിരിക്കാനുള്ള ഇടമല്ല’- പ്രധാനമന്ത്രിയോട് ശശിതരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐ.ഐ.ടി-മദ്രാസിൽ നടന്ന സിംഗപ്പൂർ-ഇന്ത്യ ഹാക്കത്തോണിൽ പങ്കെടുക്കവേ കണ്ട പ്രത്യേക ക്യാമറ വളരെ ഇഷ്ടപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തതായിരുന്നു ക്യാമറ. ക്ലാസിൽ ശ്രദ്ധിക്കുന്നവരെയും അല്ലാത്തവരേയും കണ്ടെത്തുന്നതായിരുന്നു ഇത്.മറ്റ് കണ്ടുപിടുത്തങ്ങളേക്കാൾതന്നെ ആകർഷിച്ചത് ഈ ക്യാമറയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദി ഇത്തരമൊരു ക്യാമറ പാർലമെന്റിലും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചത്. Shashi Tharoor ✔@ShashiTharoor Agree that such an innovation will be useful, @narendramodi ji, if it is trained on your ministers,so they can […]

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി: കേന്ദ്രസർക്കാർ നാലാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി: കേന്ദ്രസർക്കാർ നാലാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത പൊതുതാൽപര്യഹർജികളിൽ നാലാഴ്ചക്കകം കേന്ദ്രസർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി. കേന്ദ്രനിലപാടിൽ ഹർജിക്കാർക്ക് മറുപടി നൽകാൻ ഒരാഴ്ച സമയവും അനുവദിച്ചു. അതേസമയം, തന്റെ വീട്ടുതടങ്കൽ നിയമവിരുദ്ധമായിരുന്നു എന്ന് പ്രഖ്യാപിക്കണമെന്ന് കശ്മീരിലെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു. അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയും ജമ്മുകശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ചോദ്യം ചെയ്ത ഹർജികളാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് […]

ബന്ദിപ്പൂരിൽ ആകാശപാത വേണ്ട; വനം പരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചു

ബന്ദിപ്പൂരിൽ ആകാശപാത വേണ്ട; വനം പരിസ്ഥിതി മന്ത്രാലയം നിലപാടറിയിച്ചു

ബന്ദിപ്പൂരിൽ ആകാശപാത വേണ്ടെന്ന് വനം പരിസ്ഥിതി മന്ത്രാലയം. ബദൽ യാത്രാ മാർഗങ്ങൾ പരിശോധിക്കാൻ സുപ്രിംകോടതി നിയോഗിച്ച സമിതിയോട് വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഇക്കാര്യം അറിയിച്ചു. ബന്ദിപ്പൂർ വിഷയം പരിഹരിക്കുന്നതിനായി റോഡ് ട്രാൻസ്‌പോർട്ട് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രമാണ് യോഗം ചേർന്നത്. അതിന് ശേഷം പിന്നീട് യോഗം നടന്നിട്ടില്ല. ഈ സമിതിയുടെ യോഗം ചേരാത്തതുകൊണ്ട് കേരളത്തിന് വിഷയവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ […]

അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് കുടുംബം

അരുൺ ജെയ്റ്റ്ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് കുടുംബം

അന്തരിച്ച മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് ലഭിക്കേണ്ട പെൻഷൻ വേണ്ടെന്ന് വച്ച് അദ്ദേഹത്തിന്റെ കുടുംബം. ഇതുസംബന്ധിച്ച് അരുൺ ജെയ്റ്റ്‌ലിയുടെ ഭാര്യ സംഗീത രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു. ഈ പെൻഷൻ രാജ്യസഭയിലെ കുറഞ്ഞ ശമ്പളക്കാരായ ജീവനക്കാർക്ക് നൽകാനാണ് കത്തിലൂടെ ജെയ്റ്റ്‌ലിയുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യസഭയിലെ ക്ലാസ് ഫോർ ജീവനക്കാർക്ക് നൽകാനാണ് ആവശ്യം. ഓഗസ്റ്റ് 24-നാണ് ജെയ്റ്റ്‌ലി അന്തരിച്ചത്. സുഷമ സ്വരാജിന്റെ മരണത്തിന് പിന്നാലെ ബിജെപിക്ക് കരുത്തനായ മറ്റൊരു നേതാവിനെയാണ് നഷ്ടമായത്. ശ്വാസകോശ […]

ഉത്തര്‍പ്രദേശിലും ബീഹാറിലും വെള്ളപ്പൊക്കം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

ഉത്തര്‍പ്രദേശിലും ബീഹാറിലും വെള്ളപ്പൊക്കം; പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തു

ഉത്തരേന്ത്യയിൽ പ്രളയത്തിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 148 ആയി. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച കിഴക്കൻ ഉത്തർപ്രദേശിലേയും ബിഹാറിലേയും പ്രദേശങ്ങളിൽ ഒറ്റപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രളയ ബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. പ്രളയത്തിലും മഴക്കെടുതിയിലും ഉത്തർപ്രദേശിൽ 111 പേരും ബിഹാർ 30 പേരും മരിച്ചു. ബീഹാറിൽ മാത്രം 20 ലക്ഷത്തോളം പേരാണ് പ്രളയ ദുരിതത്തിൽ കഴിയുന്നത്. പാറ്റ്‌നയിൽ ജലനിരപ്പ് കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വേഗത്തിലായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യാമെന്ന് […]