അമിത് ഷായുടെ റോഡ് ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ് ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകാതെ മമതാ ബാനർജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടർ ഇറക്കാനും വിലക്കുണ്ട്. മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായായിരുന്നു അമിത്ഷാ റോഡ്‌ഷോ സംഘടിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മെയ് 19 ന് പോളിംഗ് ബൂത്തിൽ എത്തുന്നത്. മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബിജെപി റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പശ്ചിമ ബംഗാളിലെ റാലികളിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് മമതയുടെ […]

കേരള കോൺഗ്രസിൽ പടയൊരുക്കം;ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ

കേരള കോൺഗ്രസിൽ പടയൊരുക്കം;ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രസിഡന്റുമാർ

ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിനായി കേരള കോൺഗ്രസിൽ നീക്കങ്ങൾ തുടങ്ങി. കെ.എം മാണിയുടെ പിൻഗാമിയായി ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന് ഒമ്പത് ജില്ലാ പ്രസിഡന്റുമാർ പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസിനെ കണ്ട് ആവശ്യമുന്നയിച്ചു. എന്നാൽ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിൽ സി.എഫ് തോമസ് അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം നീക്കങ്ങൾ പാർട്ടിക്ക് ഗുണകരമല്ലെന്നും സമവായത്തിലൂടെ വിഷയങ്ങൾക്ക് പരിഹാരം കാണമെന്നും സിഎഫ് തോമസ് ജില്ലാ പ്രസിഡന്റുമാരോട് പറഞ്ഞതായാണ് വിവരം. 14 ജില്ലാ പ്രസിഡന്റുമാരിൽ […]

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി

ജനവിധിയിൽ വെറുപ്പ് തോൽക്കുകയും സ്‌നേഹം ജയിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഇത് ജനം തള്ളുമെന്നും രാഹുൽ പറഞ്ഞു. ഡൽഹി തുഗ്ലക് ലെയ്‌നിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയം വിദ്വേഷത്തിന്റെയായിരുന്നു. എന്നാൽ കോൺഗ്രസിന്റേത് സ്‌നേഹത്തിന്റെ മാർഗമായിരുന്നു. സ്‌നേഹം വിജയിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ജനം എന്താണോ വിധിക്കുന്നത് അത് അംഗീകരിക്കുമെന്നും രാഹുൽ വ്യക്തമാക്കി.ചില പ്രശ്‌നങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. […]

ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വാഹനാപകടം; 15 പേർ മരിച്ചു

ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ടൂറിസ്റ്റ് ബസ്്, തൂഫാൻ എംയുവിയുമായി കൂട്ടിയിടിച്ച് 15 പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. കർണൂലിലെ വേൽദുർതിയിൽ വച്ചാണ് അപകടം. തെലങ്കാനയിലെ ജോഗുലാമ ഗഡ്വാൾ ജില്ലയിലെ രാമാവരി ഗ്രാമത്തിൽ നിന്നുള്ള, വിവാഹ പാർട്ടിയിലുണ്ടായിരുന്നവരാണ് മരിച്ചത്. എംയുവി നിയന്ത്രണം വിട്ട് എസ്ആർഎസ് ട്രാവൽസിന്റെ വോൾവോ ബസിൽ ഇടിക്കുകയായിരുന്നു. 15 പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കർണൂൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആറാംഘട്ടം വിധിയെഴുതുന്നു; ഏഴ് മണ്ഡലങ്ങളിലെ 59 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ആറാംഘട്ടം വിധിയെഴുതുന്നു; ഏഴ് മണ്ഡലങ്ങളിലെ 59 മണ്ഡലങ്ങൾ പോളിങ് ബൂത്തിൽ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. ബിഹാർ 8, ഹരിയാന 10, ജാർഖണ്ഡ് 4, മധ്യപ്രദേശ് 8, ഉത്തർപ്രദേശ് 14, ബംഗാൾ 8, ഡൽഹി 7 എന്നിവയാണ് ആറാം ഘട്ട വോട്ടെടുപ്പിൽ വിധിയെഴുതുന്ന 59 മണ്ഡലങ്ങൾ. 979 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 ബൂത്തുകളിൽ റീപോളിങും നടക്കുന്നുണ്ട്. കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾക്ക് നിർണ്ണായകമാണ് ആറാംഘട്ട വോട്ടെടുപ്പ്. മോദി […]

‘നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു’: ബിജെപി സ്ഥാനാർത്ഥി

‘നെഹ്‌റുവിന് പകരം ജിന്ന പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ-പാക് വിഭജനം ഉണ്ടാകില്ലായിരുന്നു’: ബിജെപി സ്ഥാനാർത്ഥി

ജവഹർലാൽ നെഹ്‌റുവിന് പകരം മുഹമ്മദ് അലി ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ത്യപാക് വിഭജനം ഉണ്ടാകില്ലായിരുന്നുവെന്ന് ബിജെപി സ്ഥാനാർത്ഥി. മധ്യപ്രദേശിലെ രത്ത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ഗുമാൻ സിങ് ദാമോർ ആണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോൺഗ്രസാണെന്നും ദാമോർ കുറ്റപ്പെടുത്തി. തെരെഞ്ഞെടുപ്പ് യോഗത്തിനിടെയാണ് ദാമോർ വിവാദ പരാമർശം നടത്തിയത്. രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ജവഹർലാൽ നെഹ്‌റു പിടിവാശി കാണിക്കാതിരുന്നുവെങ്കിൽ, മുഹമ്മദ് അലി ജിന്നയെ അതിന് അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ത്യപാക് വിഭജനം ഉണ്ടാകില്ലായിരുന്നു. […]

തേജ് ബഹാദൂറിന്റെ ഹർജി സുപ്രീംകോടതി തള്ളി

തേജ് ബഹാദൂറിന്റെ ഹർജി സുപ്രീംകോടതി തള്ളി

വാരാണാസിയില്‍ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി തേജ് ബഹുദൂർ യാദവിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തില്‍ നിന്ന് പുറത്താക്കപെട്ടവർക്ക് ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിർദേശ പത്രിക തള്ളിയതിതിരെയാണ് തേജ് ബഹദൂർ യാദവ് സുപ്രീം കോടതിയില്‍ ഹർജി സമർപിച്ചിരുന്നത്. സൈനികർക്ക് മോശം ഭക്ഷണം നല്‍കിയതിനെതിരെ പരാതി പെട്ടതിനെ തുടർന്ന് പുറത്താക്കപെട്ട തേജ് ബഹദൂർ യാദവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിപ്പിക്കാനായിരുന്നു സമാജ്വാദി പാർട്ടിയുടെ നീക്കം. സുപ്രീം കോടതി തിരഞ്ഞെടുപ്പ് […]

സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി

ദില്ലി: സിഖ് വിരുദ്ധ കലാപത്തിന്‍റെ പേരിൽ രാജീവ് ഗാന്ധിയെ നേരിട്ട് കടന്നാക്രമിച്ച് ബിജെപി. 1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നെന്ന് ബിജെപി ആരോപിച്ചു. കൊലയ്ക്കുള്ള ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണെന്നും  ബി ജെ പി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിൽ ആരോപിച്ചു. നാനാവതി കമ്മീഷൻ റിപ്പോര്‍ട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ട്വീറ്റിൽ ഓര്‍മ്മിപ്പിക്കുന്നു. ദില്ലി പഞ്ചാബ് തുടങ്ങിയ സിഖ് നിര്‍ണ്ണായക മേഖലകളിൽ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കോൺഗ്രസിനെ […]

പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു

പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ തീ പിടുത്തം; അഞ്ച് തൊഴിലാളികൾ മരിച്ചു

മഹാരാഷ്ട്രയിലെ പൂനെയിൽ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. പൂനെയിലെ ഉരുളി ദേവാച്ചിയിലുള്ള ഗോഡൗണിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിനകത്തെ മുറിയിൽ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

മുൻ സൈനികന്റെ നോമിനേഷൻ തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

മുൻ സൈനികന്റെ നോമിനേഷൻ തള്ളിയ നടപടി; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എതിർ സ്ഥാനാർത്ഥിയായി സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ ഒരുങ്ങിയ മുൻ സൈനികൻ തേജ് ബഹാദൂർ യാദവിന്റെ നോമിനേഷൻ തള്ളിയ നടപടിയിൽ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് സുപ്രീംകോടതി വിശദീകരണം തേടിയത്. നാമനിർദ്ദേശം തള്ളാനുള്ള കാരണങ്ങൾ നാളെത്തന്നെ അറിയിക്കാനാണ് സുപ്രീകോടതി നിർദ്ദേശിച്ചിരിക്കുന്നത്. 2017ൽ സൈനികർക്ക് ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ പട്ടാളത്തിൽ നിന്നും പുറത്താക്കപ്പെട്ടയാളാണ് തേജ് ബഹാദൂർ യാദവ്. സൈനികവിഷയങ്ങൾ നിരന്തരമായി ചർച്ചയാക്കാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കെതിരെ […]