രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 17ന്

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ 17ന്

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സെഷന്‍ ജൂണ്‍ 17ന് തുടങ്ങും. ജൂലായ് 26 വരെയാണ് ബജറ്റ് സമ്മേളനം. ജൂലായ് അഞ്ചിനാണ് ബജറ്റ് തീരുമാനിച്ചിരിക്കുന്നത്. ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മല സീതാരാമനാകും ബജറ്റ് അവതരിപ്പിക്കുക. 40 ദിവസം നീളുന്ന ബജറ്റ് സെഷനില്‍ 30 സിറ്റിങുകളാണുണ്ടാകുമെന്ന് ഇന്‍ഫോര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു. ആദ്യ രണ്ടുദിവസം പുതിയതായി തിരിഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. അതേസമയം ലോക്‌സഭ സ്പീക്കറുടെ തെരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും. സാമ്പത്തിക […]

കോൺഗ്രസ് പാര്‍ലമെൻ്ററി യോഗം ഇന്ന്; രാഹുൽ തുടരണമെന്ന് കേരളത്തിലെ എംപിമാർ

കോൺഗ്രസ് പാര്‍ലമെൻ്ററി യോഗം ഇന്ന്; രാഹുൽ തുടരണമെന്ന് കേരളത്തിലെ എംപിമാർ

  ന്യൂഡൽഹി: കോൺഗ്രസ് പാര്‍ലമെൻ്ററി പാര്‍ട്ടി സംയുക്ത യോഗം ഇന്ന്. രാജ്യസഭയിലെയും ലോക്സഭയിലെയും എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. സംയുക്ത പാര്‍ലമെൻ്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരാനാണ് സാധ്യത. അതേസമയം അധ്യക്ഷസ്ഥാനത്തു നിന്ന് രാജിസന്നദ്ധത അറിയിച്ച രാഹുൽ ഗാന്ധിയുടെ തീരുമാനം ഇന്ന് നിര്‍ണായകമാണ്. കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്താൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം ആദ്യമായാണ് പാര്‍ട്ടി നേതാക്കളെ രാഹുൽ ഒന്നിച്ചു കാണുന്നത്. രാഹുൽ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെടാൻ കേരളത്തിൽ […]

സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ

സ്‌കൂൾ സിലബസിൽ അംബേദ്ക്കറെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ

സ്‌കൂൾ സിലബസിൽ ഡോ ബി ആർ അംബേദ്ക്കറെകുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ഒരുങ്ങി ഡൽഹി സർക്കാർ. സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്ര പൽഗൗതം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അംബേദ്ക്കർ സാമൂഹിക രംഗത്ത് വഹിച്ച പങ്കും നടത്തിയ പോരാട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാഠഭാഗങ്ങൾ ഉടൻ സിലബസിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജേന്ദ്ര പൽഗൗതം ട്വിറ്ററിൽ കുറിച്ചത്: ‘ഡോ ബി ആർ അംബേദ്ക്കറുടെ ജീവിതം, പോരാട്ടം, നേരിടേണ്ടി വന്ന വിവേചനങ്ങൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തി ഡൽഹി സർക്കാർ ഉടൻ തന്നെ […]

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും

തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് സമാപിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് സംസ്ഥാന സമിതിയിൽ തുടരും. ശബരിമല വിധി നടപ്പിലാക്കുന്നതിൽ കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. പാർട്ടി വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നെന്നും ബിജെപിയുടെ വളർച്ച തടയാൻ അടിയന്തര ഇടപെടൽ വേണമെന്നുമാണ് അഭിപ്രായം. വ്യാഴാഴ്ച്ച രാത്രി വരെ നീണ്ട സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെ ഇന്നലെയാണ് സംസ്ഥാന കമ്മിറ്റി യോഗം ആരംഭിച്ചത്. സിപിഐഎം സംസ്ഥാന […]

കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി

കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം; ബിജെപിക്ക് കനത്ത തിരിച്ചടി

കർണ്ണാടക തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റം. 1361 വാർഡുകളിൽ ഫലം അറിഞ്ഞ 509 സീറ്റിൽ കോൺഗ്രസാണ് മുന്നിൽ. 366 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ജെഡിഎസിന് 174 സീറ്റാണ് ലഭിച്ചത്. പഞ്ചായത്തുകളിൽ ബിജെപിക്കും നഗരസഭകളിൽ കോൺഗ്രസിനുമാണ് നേട്ടം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 29 നാണ് തദ്ദേശ സ്ഥാപന വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ടൗൺ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോൺഗ്രസ് മുന്നേറിയപ്പോൾ ടൗൺ പഞ്ചായത്തുകളിൽ ബിജെപിക്കാണ് നേട്ടം. ചൗൺ മുനിസിപ്പാലിറ്റിയിലെ 322 സീറ്റിൽ […]

ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കവേ ബിജെപി ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പേജുകളില്‍ ബിജെപി എന്ന് മാറ്റി പകരം ബീഫ് എന്നും ബീഫ് വിഭവങ്ങളുടെ റസിപ്പീകളുമാണ് ഹാക്കര്‍മാര്‍ ഉള്‍പ്പെടുത്തിയത്. പേജ് ഹാക്ക് ചെയ്തതിനു പിന്നാലെ പേജില്‍ ‘Shadow_V1P3R’ എന്നും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോം പേജിലെ നാവിഗേഷനില്‍ ബിജെപി എന്ന് മാറ്റി ബീഫ് എന്ന് ആഡ് ചെയ്തു. ‘എബൗട്ട് ബിജെപി’ എന്നത് ‘എബൗട്ട് ബീഫ്’ എന്നാക്കി മാറ്റി. മാത്രമല്ല, ‘ബിജെപി ഹിസ്റ്ററി’ എന്നത് […]

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി

നരേന്ദ്ര മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. അമിത് ഷാ – ആഭ്യന്തരം രാജ്‌നാഥ് സിംഗ്- പ്രതിരോധം നിർമ്മല സീതാരാമൻ- ധനകാര്യം പിയൂഷ് ഗോയൽ – റെയിൽവേ വാണിജ്യം സ്മൃതി ഇറാനി- വനിതാ ശിശു ക്ഷേമ വകുപ്പ് കിരൺ റിജിജു- കായികം മുക്താർ അബ്ബാസ് നഖ്വി- ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹർഷ വർധൻ- ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ധർമേന്ദ്ര പ്രധാൻ- പെട്രോളിയം വകുപ്പ് രവിശങ്കർ പ്രസാദ്- നിയമ വകുപ്പ് പ്രകാശ് ജാവേദ്ക്കർ- വാർത്താ വിവരണം, പരിസ്ഥിതി നിതിൻ […]

കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തതിന്റെ കാരണം പരിശോധിക്കും, രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം കാരണമെന്ന് വി.മുരളീധരന്‍

കേരളത്തില്‍ മോദി തരംഗം ഉണ്ടാകാത്തതിന്റെ കാരണം പരിശോധിക്കും, രാജ്യത്ത് നടക്കുന്ന കാര്യങ്ങളില്‍ മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം കാരണമെന്ന് വി.മുരളീധരന്‍

ന്യൂഡല്‍ഹി: മോദി തരംഗം കേരളത്തില്‍ ഉണ്ടാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. മലയാളികള്‍ക്ക് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ധാരണയില്ലാത്തതാവാം ഇതിന് കാരണമെന്നും മുരളീധരന്‍ പറഞ്ഞു. സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍. എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണം. ശബരിമല വിഷയത്തിലൂടെ കേരളത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വോട്ട് നേടാനായി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അത് മാത്രം പോരായിരുന്നു. ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം. ബിജെപിയില്‍ ആശയപോരാട്ടം നടക്കുന്നു എന്നത് […]

നേതാക്കളുടെ അസൗകര്യം, പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി

നേതാക്കളുടെ അസൗകര്യം, പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത് എന്നാണ് വിശദീകരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്. ജൂണ്‍ ആറിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ശരത് പവാറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസും […]

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പാലമെന്റ് സമ്മളനത്തിന്റെ തിയ്യതി അടക്കമുള്ളവ നിശ്ചയിക്കുകയാകും യോഗത്തിന്റെ പ്രധാന അജണ്ട. മന്ത്രിമാരുടെ വകുപ്പുകൾ എതൊക്കെ ആയിരിക്കും എന്നത് ഇന്ന് പ്രഖ്യാപിയ്ക്കും. ബിം സ്റ്റക്ക് രാജ്യ തലവന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. രണ്ടാം ഊഴത്തിലെ ആദ്യ പ്രവർത്തി ദിനമാണ് നരേന്ദ്രമോദിയ്ക്കും മന്ത്രിസഭയ്ക്കും ഇന്ന്. രാവിലെ തന്റെ ഓഫിസിൽ വീണ്ടും ചുമതല എൽക്കുന്ന പ്രധാനമന്ത്രി ഉച്ചയോടെ വകുപ്പ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനം നടത്തും. വകുപ്പുകൾ എതൊക്കെ ആണെന്ന തിൽ […]