ഒഡിഷയെ കുലുക്കി ഫോനി ചുഴലിക്കാറ്റ്: മൂന്നു പേര്‍ മരിച്ചു;11 ലക്ഷം പേരെ ഒഴിപ്പിച്ചു

ഒഡിഷയെ കുലുക്കി ഫോനി ചുഴലിക്കാറ്റ്: മൂന്നു പേര്‍ മരിച്ചു;11 ലക്ഷം പേരെ ഒഴിപ്പിച്ചു

പുരി: ഒഡിഷയില്‍ ആഞ്ഞടിച്ച് ഫോനി ചുഴലിക്കാറ്റ്. കനത്ത നാശം വിതച്ചെത്തിയ ദുരന്തത്തില്‍പ്പെട്ട് മൂന്നു പേര്‍ മരിച്ചു. നിരവധി വൈദ്യുതി തൂണകളും മരങ്ങളും വീണതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുത ബന്ധം താറുമാറായി. പുരിയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. കനത്ത മഴയും കാറ്റും ഇവിടെ തുടരുകയാണ്. ആന്ധ്രപ്രദേശിന്റെയും പശ്ചിമബംഗാളിന്റെയും തീരങ്ങളിലും കനത്ത കാറ്റ് അടിച്ചുവീശുന്നുണ്ട്. തീരപ്രദേശങ്ങളില്‍ നിന്ന് ഒഡിഷ സര്‍ക്കാര്‍ 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് […]

ഫോനി ചുഴലിക്കാറ്റ് കരയിലെത്തി; ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത

ഫോനി ചുഴലിക്കാറ്റ് കരയിലെത്തി; ഒഡീഷയിലും ആന്ധ്രയിലും അതീവ ജാഗ്രത

ഒഡീഷയെ മുൾമുനയിലാക്കി ഫോനി ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് കാറ്റെത്തിയത്. മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. ചുഴലിക്കാറ്റിന് മുന്നോടിയായി ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ ഒഡീഷയിലും ആന്ധ്രയിലും തീരപ്രദേശങ്ങളിൽ തുടരുകയാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലെ 12 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 11 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. മുൻ കരുതലായി ഭുവനേശ്വറിൽ […]

തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്

തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ്

തമിഴ്‌നാട്ടിൽ ഇന്നും എൻഐഎ സംഘത്തിന്റെ റെയ്ഡ്. തൗഹീദ് ജമാഅത്ത്, എസ്ഡിപിഐ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. കഴിഞ്ഞ ദിവസവും രാമനാഥപുരത്ത് റെയ്ഡ്  നടത്തിയിരുന്നു. ഇന്നും റെയ്ഡ് തുടരുകയാണ്. ഡെൽഹിയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള എൻഐഎ സംഘമാണ് റെയ്ഡ് നടത്തുന്നത്. രാമനാഥപുരം, കാരയ്ക്കല്‍, കുംഭകോണം, നാഗപട്ടണം, വെല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ്. ശ്രീലങ്കന്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇവിടങ്ങളിലുള്ള തൗഹീദ് ജമാഅത്ത്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഓഫീസുകളും നേതാക്കളുടെ വീടുകളും എന്‍ഐഎ റെയ്ഡ് ചെയ്തു. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുകൾ […]

ഷഹദൂളിലെ വിവാദ പരാമര്‍ശം; രാഹുല്‍ഗാന്ധി 48 മണിക്കൂറിനകം വിശദികരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഷഹദൂളിലെ വിവാദ പരാമര്‍ശം; രാഹുല്‍ഗാന്ധി 48 മണിക്കൂറിനകം വിശദികരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശിലെ ഷഹദൂളിലെ വിവാദ പരാമര്‍ശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വനവാസികളെ വെടിവച്ച് കൊല്ലാന്‍ നിയമം ഉണ്ടെന്ന് സൂചിപ്പിക്കും വിധം നടത്തിയ പരാമര്‍ശത്തിലാണ് നടപടി. എന്നാല്‍ മഹാരാഷ്ട്രയിലെ ലാത്തൂരില്‍ സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അതേസമയം പെരുമാറ്റ ചട്ട ലംഘനത്തില്‍ പ്രധാനമന്ത്രിക്കും ബിജെപി അദ്ധ്യക്ഷനും എതിരായ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന പരാതി സുപ്രീം കോടതി […]

പെരുമാറ്റച്ചട്ടലംഘനം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

പെരുമാറ്റച്ചട്ടലംഘനം: രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

  ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രസ്താവനയിലാണ് നടപടി. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ വിവാദ പ്രസംഗം നടത്തിയത്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്നതായിരുന്നു രാഹുലിൻ്റെ പ്രസ്താവന. രാഹുലിനെതിരെ ബിജെപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. രാഹുലിൻ്റെ പ്രസംഗത്തിൻ്റെ പൂർണ ഭാഗവും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിദേശ പൗരത്വ […]

’32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും’ ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

’32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയും’ ; ഹിമാലയത്തിൽ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം

ന്യൂഡല്‍ഹി: അജ്ഞാത മഞ്ഞു മനുഷ്യൻ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യം. നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിനു സമീപം യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് കരസേന അവകാശപ്പെട്ടത്. കരസേനയുടെ പര്‍വതാരോഹണ സംഘമാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചത്. ഏകദേശം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പാടുകളാണ് മക്കാലു ബേസ് ക്യാംപിന് സമീപത്തുനിന്ന്  കരസേനാസംഘം കണ്ടെത്തിയത്. ഈ വർഷം ഏപ്രിൽ 9 നാണ് കാൽപ്പാടുകൾ കണ്ടെത്തുന്നത്. മുമ്പൊരിക്കൽ മക്കാലു ബാരൂൺ ദേശീയോദ്യാനത്തിന് സമീപവും മഞ്ഞുമനുഷ്യന്റെ […]

മോദി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല’; രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു

മോദി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല’; രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു

  . ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്നു സുപ്രീംകോടതി പറഞ്ഞെന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചു. ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയിൽ നൽകിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. റഫാലിൽ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രതിയോഗികളാണ് മനപൂർവ്വും കാവൽക്കാരൻ കള്ളനാണെന്ന പരാമർശം കോടതി നടത്തിയെന്ന് താൻ പറഞ്ഞതായി പ്രചരിപ്പിച്ചത്. കോടതിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ട് വരാൻ ഒരു തരി പോലും ആഗ്രഹിക്കുന്നില്ലെന്നും […]

മൂന്നാംഘട്ടവോട്ടെടുപ്പ്; നാളെ മത്സരം 116 സീറ്റില്‍

മൂന്നാംഘട്ടവോട്ടെടുപ്പ്; നാളെ മത്സരം 116 സീറ്റില്‍

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 116 സീറ്റുകളിലേക്കു നാളെ വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമാണിത്. സംസ്ഥാനത്ത് ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. അവസാന തന്ത്രങ്ങളുമായി നിശ്ശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ് തിങ്കളാഴ്ച. പിന്നെ ജനവിധിയറിയാൻ കാത്തുനിൽപ്പ് ഒരുമാസം. മേയ് 23-നാണ് വോട്ടെണ്ണൽ. നിർണായകമായ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത്യധികം വാശിയേറിയ പോരാട്ടത്തിലാണ് യുഡിഎഫും എൽഡിഎഫും എൻഡിഎയും. കൊടുംചൂടിലും സജീവമായിരുന്ന പ്രചാരണത്തിന്റെ തീക്ഷ്ണതയെല്ലാം വെളിപ്പെടുത്തുന്നതായിരുന്നു അവസാന മണിക്കൂറുകളിലെ ആവേശം. ഞായറാഴ്ച ഗ്രാമ, നരഗവീഥികളെ […]

‘മുസ്‌ലിങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകുക’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

‘മുസ്‌ലിങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകുക’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

മുസ്‌ലിംകളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിജയിപ്പിക്കണമെന്ന് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയ്യാറായികൊള്ളുവാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി. “കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. […]

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

അഗസ്ത വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ അറസ്റ്റിലായ പ്രതിരോധ ഏജന്റ് സുഷെൻ മോഹൻ ഗുപ്തയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. ഗുപ്തയുടെ ജുഡീഷ്യൽ കസ്റ്റഡിയുടെ കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ സമർപ്പിച്ചതെങ്കിലും പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ അതു തള്ളുകയായിരുന്നു.അതേസമയം കസ്റ്റഡി നീട്ടിക്കൊണ്ടുള്ള ഉത്തരവ് കോടതി ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പി.എം.എൽ.എ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഗുപ്തയെ അറസ്റ്റ് ചെയ്തത്. നേരത്തേ കേസിൽ മാപ്പുസാക്ഷിയായി മാറിയ രാജീവ് സക്‌സേന നടത്തിയ വെളിപ്പെടുത്തലുകളിൽ നിന്നാണ് ഇടപാടിൽ ഗുപ്തയുടെ പങ്കിനെക്കുറിച്ച് […]

1 3 4 5 6 7 744