രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ

ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. 12 സംസ്ഥാനങ്ങളിലെ 95 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത്. വോട്ടർമാർക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിലെയും ക്രമസമാധാന പ്രശ്‌നങ്ങളെത്തുടർന്ന് ത്രിപുര ഈസ്റ്റിലെയും തെരഞ്ഞെടുപ്പുകൾ കമ്മീഷൻ മാറ്റിവെച്ചിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 23 ന് ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് നടക്കും. ANI ✔@ANI Tamil Nadu: Actor turned politician Rajinikanth casts his vote at the polling station in Stella Maris College, […]

വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ ഡിഎംകെ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെ ഡിഎംകെ; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി

തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ഡിഎംകെ ഇന്ന് മദ്രാസ് ഹൈക്കോടതിയേയും സമീപിക്കും. വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി കതിര്‍ ആനന്ദിന്റെ വസതിയിലും ഓഫീസിലും ഗോഡൗണില്‍ നിന്നുമായി ആദായ നികുതി വകുപ്പ് കോടികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഡിഎംകെ ട്രഷറര്‍ ദുരൈ മുരുകന്റെ മകനാണ് കതിര്‍ ആനന്ദ്. ദുരൈമുരുകന്റെ അടുത്ത അനുയായിയായ […]

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: ഹര്‍ജി ഫയലില്‍, കേന്ദ്രത്തിന് നോട്ടീസ് ; കേസ് കേള്‍ക്കുന്നത് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമെന്ന് സുപ്രിം കോടതി

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: ഹര്‍ജി ഫയലില്‍, കേന്ദ്രത്തിന് നോട്ടീസ് ; കേസ് കേള്‍ക്കുന്നത് ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി : മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഫയലില്‍ സ്വീകരിച്ചു. ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഹര്‍ജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പൂനയില്‍ വ്യവസായികളായ യാസ്മീന്‍ സുബീര്‍ അഹമ്മദ് പീര്‍സാദേ, സുബീര്‍ അഹമ്മദ് […]

വോട്ടു നോക്കിയല്ല ശബരിമലയില്‍ നിലപാടെടുത്തത്; ദക്ഷിണേന്ത്യ ഇക്കുറി ബിജെപിക്ക് ഒപ്പമെന്ന് മോദി  

വോട്ടു നോക്കിയല്ല ശബരിമലയില്‍ നിലപാടെടുത്തത്; ദക്ഷിണേന്ത്യ ഇക്കുറി ബിജെപിക്ക് ഒപ്പമെന്ന് മോദി  

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമോയെന്നു നോക്കിയല്ല ശബരിമല വിഷയത്തില്‍ ബിജെപി നിലപാടെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും മാനിച്ചുകൊണ്ടാണ് ബിജെപി ഇക്കാര്യത്തില്‍ നിലപാടു സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് മോദി നിലപാടു വിശദീകരിച്ചത്. ശബരിമലയില്‍ ബിജെപിയുടേത് തത്വാധിഷ്ഠിത നിലപാടാണ്. തെരഞ്ഞെടുപ്പില്‍ എത്രമാത്രം നേട്ടമുണ്ടാവും എന്നതിന് അതുമായി ബന്ധമൊന്നുമില്ല. കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ശബരിമലയിലെ പാരമ്പര്യം സംരക്ഷിക്കാന്‍ ഉറച്ചുനിന്നതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും കഷ്ടതകള്‍ അനുഭവിക്കുകയാണ്. ദുഷ്ടലാക്കോടെയാണ് […]

എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് ‘മോദി’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

എല്ലാ കള്ളൻമാരുടേയും പേരിൽ എന്തുകൊണ്ട് ‘മോദി’; പരിഹാസവുമായി രാഹുൽ ​ഗാന്ധി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. എല്ലാ കള്ളൻമാരുടേയും പേരിൽ ‘മോദി’ എന്നുണ്ടെന്ന് മോദിയെ പരിഹസിച്ച് രാഹുൽ പറഞ്ഞു. ശനിയാഴ്ച കർണാടക​യിലെ കോലാറിൽ വച്ച് നടന്ന തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുക​യായിരുന്നു അദ്ദേഹം. ‘എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കിൽ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളൻമാരുടേയും പേരിൽ ‘മോദി’ എന്നുള്ളത്. ഇനിയും എത്ര മോദിമാർ വരുമെന്ന് നമുക്കറിയില്ല’, ​രാഹുൽ ​ഗാന്ധി പറഞ്ഞു. ബാങ്കിൽനിന്ന് കോടികൾ വായ്പ എടുത്ത് […]

നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു

നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു

തമിഴ് നടനും മുൻ എംപിയുമായിരുന്ന ജെകെ റിതേഷ് അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണം. 46 വയസ്സുകാരനാണ് റിതേഷ് . ആർഎൽ ബാലാജിയുടെ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമയായ എൽകെജിയിലാണ് റിതേഷ് അവസാനമായി അഭിനയിച്ചത്. ലഭ്യമാകുന്ന റിപ്പോർട്ടുകളനുസരിച്ച് ബിജെപിയുടെ രാമനാഥപുരം സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രനു വേണ്ടി പ്രചാരണം നടത്തുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ശ്രീലങ്കയിലെ കാൻഡിയിൽ ജനിച്ച അദ്ദേഹം 1976ൽ തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് കുടിയേറുകയായിരുന്നു. 2009 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാമനാഥപുരത്തു നിന്നും ഡിഎംകെ സീറ്റിൽ മത്സരിച്ച അദ്ദേഹം അവിടെ നിന്നും […]

തെരഞ്ഞെടുപ്പ് കാലത്തെ രാജ്യ വ്യാപക റെയ്‍ഡ്: ആദായനികുതി മേധാവിയെ വിളിപ്പിച്ച് തെര. കമ്മീഷൻ

തെരഞ്ഞെടുപ്പ് കാലത്തെ രാജ്യ വ്യാപക റെയ്‍ഡ്: ആദായനികുതി മേധാവിയെ വിളിപ്പിച്ച് തെര. കമ്മീഷൻ

ദില്ലി:  തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍.  ഇതു സംബന്ധിച്ച് ആദായ നികുതി ബോർഡ് ചെയർമാനെയും റെവന്യൂ സെക്രട്ടറിയെയും  തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിപ്പിച്ചു. റെയ്ഡിനെ കുറിച്ച് വിശദീകരിക്കാന്‍ റെവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, സിഡിബിടി ബോർഡ് ചെയര്‍മാന്‍ പി സി മോഡി എന്നിവര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രതിപക്ഷ […]

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും; 75 വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

രാജ്യത്തെ ജനങ്ങൾക്കുള്ള 75 വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക ‘സങ്കൽപ് പത്ര’ പുറത്തിറക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഉയർത്തും, കർഷകരുടെ വരുമാനം ഇരട്ടിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിൽ ബിജെപി നൽകുന്നത്. ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തിരുന്ന രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ആവർത്തിച്ചിട്ടുണ്ട്.’സങ്കൽപിത് ഭാരത്-സശക്ത് ഭാരത്’ എന്നതാണ് പ്രകടന പത്രികയിലെ മുദ്രാവാക്യം. ഏകീകൃത സിവിൽ കോഡ് […]

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. നിലവില്‍ സര്‍വീസിലുള്ള എല്ലാ എം പാനല്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയാണ് ഉത്തരവ്.  ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് എ.എം.ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് എ.എം.ബാബു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 30നകം പിരിച്ചുവിടല്‍ നടപടി പൂര്‍ത്തിയാക്കി ഇത് സംബന്ധിച്ച് എടുത്ത നടപടികളെല്ലാം ചേര്‍ത്ത് തല്‍സ്ഥിതി വിവരറിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. […]

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പോലീസും സി.ആര്‍.പി.എഫും തമ്മില്‍ തര്‍ക്കം

ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പോലീസും സി.ആര്‍.പി.എഫും തമ്മില്‍ തര്‍ക്കം

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീടുകളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ മധ്യപ്രദേശ് പോലീസും സി.ആര്‍.പി.എഫും തമ്മില്‍ തര്‍ക്കം. റെയ്ഡ് നടത്തുന്നതിന് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ സുരക്ഷ ഒരുക്കിയപ്പോള്‍, തങ്ങളുടെ ജോലി ചെയ്യാന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും ആക്ഷേപിച്ചെന്നുമാണ് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാല്‍ സി.ആര്‍.പി.എഫിന്റെ ആരോപണങ്ങളെ തള്ളി മധ്യപ്രദേശ് പോലീസ് രംഗത്തെത്തി. റെയ്ഡ് നടക്കുന്ന വീട്ടില്‍ നിന്നും വൈദ്യ സഹായം ആവശ്യപ്പെട്ട് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ എത്തിയതെന്നും. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ റെയ്ഡ് […]

1 4 5 6 7 8 744