ഡല്‍ഹിയില്‍ 33 കുട്ടികുറ്റവാളികള്‍ രക്ഷപ്പെട്ടു

ഡല്‍ഹിയില്‍ 33 കുട്ടികുറ്റവാളികള്‍ രക്ഷപ്പെട്ടു

മുഖര്‍ജിനഗറിലെ ജുവനൈല്‍ ഹോമില്‍ നിന്നും 33 കുട്ടിക്കുറ്റവാളികള്‍ രക്ഷപ്പെട്ടു. ജുവൈനില്‍ ഹോം സൂപ്രണ്ടിന്റെ ഓഫീസിന് തീവെച്ചശേഷം കല്ലെറിഞ്ഞ് ജീവനക്കാരെ അക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കല്‍നിന്ന് 35,000 രൂപയും ഇവര്‍ മോഷ്ഠിച്ചിരുന്നു.രക്ഷപ്പെട്ടവരില്‍ 16 പേരെ പിന്നീട് പിടികൂടി. ശനിയാഴ്ച വൈകീട്ട് എട്ടരയോടെ തടവിലുണ്ടായിരുന്ന ആറ് കുട്ടികള്‍ മരുന്ന് കഴിക്കാന്‍ വിസമ്മതിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. വിവിധ കേസുകളില്‍പെട്ട 127 കുട്ടിക്കുറ്റവാളികളാണ് ജുവൈനല്‍ ഹോമിലുള്ളത്.

ആന്ധ്രയില്‍ സിപിഎം ജഗനുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നു

ആന്ധ്രയില്‍ സിപിഎം ജഗനുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുന്നു

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഢിയുടെ പാര്‍ടിയുമായി സഖ്യമുണ്ടാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. ആന്ധ്രാപ്രദേശ് വിഭജനത്തെ എതിര്‍ക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സിപിഎം സ്വീകരിച്ചത്. അതേ നിലപാട് സ്വീകരിക്കുന്ന മതേതര പാര്‍ടികളുടെ സഖ്യമുണ്ടാക്കാന്‍  ജഗന്‍മോഹന്‍ റെഡിയുടെ വൈ.എസ്. ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാചലത്തിലാണ് ജഗനുമായുള്ള സഖ്യസാധ്യതകള്‍ ആന്ധ്രയില്‍ സിപിഎം പരിശോധിക്കുന്നത്. ആന്ധ്രയില്‍ നിന്നുള്ള അംഗം രാഘവലു ഇക്കാര്യം പരിശോധിച്ച് പിബിക്ക് റിപ്പോര്‍ട്ട് നല്‍കും.   ഇതോടൊപ്പം ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും, ബി.ജെ.പിക്കും എതിരെ […]

ഇന്നു മുതല്‍ ട്രെയിന്‍ യാത്രയ്ക്കു ചെലവേറും; സീസണ്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല

ഇന്നു മുതല്‍ ട്രെയിന്‍ യാത്രയ്ക്കു ചെലവേറും; സീസണ്‍ ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: വര്‍ധിപ്പിച്ച നിരക്കുകള്‍ നിലവില്‍ വരുന്നതോടെ ഇന്നു മുതല്‍ ട്രെയിന്‍ യാത്രയ്ക്കു ചെലവുകൂടും. സെക്കന്റ് ക്ലാസില്‍ കുറഞ്ഞതു അഞ്ച് രൂപയുടെ വര്‍ധവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍നിന്നു ബംഗളുരുവിലേക്ക് രാജധാനി എക്‌സ്പ്രസില്‍ ഫസ്റ്റ് എസി യാത്ര നടത്തുന്നവര്‍ക്ക് 95 രൂപ അധികം നല്‍കേണ്ടിവരും. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് സെക്കന്റ് എസിയില്‍ പോകണമെങ്കില്‍ 40 രൂപ അധികം നല്‍കണം.   നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പുതുക്കിയ നിരക്കു നല്‍കേണ്ടി വരും. സബര്‍ബന്‍ തീവണ്ടികളുടേയും സീസണ്‍ ടിക്കറ്റിന്റെയും നിരക്കുകള്‍ക്ക് മാറ്റമില്ല.  […]

ട്രെയിന്‍ പാളം തെറ്റി: കൊങ്കണില്‍ ഗതാഗതം താറുമാറായി

ട്രെയിന്‍ പാളം തെറ്റി: കൊങ്കണില്‍ ഗതാഗതം താറുമാറായി

രത്‌നഗിരി: ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മുംബൈ – ഗോവ മണ്ഡോവി എക്‌സ്പ്രസ് ട്രെയിനാണ് ഞായറാഴ്ച ഉച്ചയോടെ പാളം തെറ്റിയത്. രത്‌നഗിരിക്കടുത്ത് ഖേദ് സ്‌റ്റേഷന് സമീപമായിരുന്നു സംഭവം.   അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എന്‍ജിനും ഒന്നാമത്തെ ബോഗിയുമാണ് പാളം തെറ്റിയത്. െ്രെഡവറുടെ അവസരോചിതമായ ഇടപെടലാണ് അത്യാഹിതം ഒഴിവാക്കിയത്. ഒരു ട്രാക്കിലൂടെ മാത്രമാണ് ഇപ്പോള്‍ ഇതുവഴി ട്രെയിന്‍ കടത്തിവിടുന്നത്. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള പല വണ്ടികളും വൈകും.

തെലങ്കാന: സീമാന്ധ്രയില്‍ പ്രതിഷേധം രൂക്ഷമാകുന്നു

തെലങ്കാന:  സീമാന്ധ്രയില്‍ പ്രതിഷേധം രൂക്ഷമാകുന്നു

തെലങ്കാന രൂപീകരണത്തിനെതിരായ സീമാന്ധ്ര മേഖലയിലെ പ്രതിഷേധം രൂക്ഷമാകുന്നു.വൈദ്യുത വകുപ്പ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുത വിതരണം 12 മണിക്കൂറിലേറെയായി മുടങ്ങിക്കിടക്കുകയാണ്. ഇതിനിടെ രാജി തീരുമാനം പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പല്ലം രാജുവിനോട് അടുത്തവൃത്തങ്ങള്‍ നിഷേധിച്ചു. ഐക്യആന്ധ്രക്കായി പ്രഖ്യാപിച്ച 72 മണിക്കൂര്‍ ബന്ദ് അവസാനിക്കാറായിട്ടും പ്രതിഷേധവും അക്രമസംഭവങ്ങളും വര്‍ധിക്കുകയാണ്. പ്രതിഷേധങ്ങള്‍ കലാപങ്ങള്‍ക്ക് വഴിമാറിയതിനെ തുടര്‍ന്ന് സീമാന്ധ്ര മേഖലയില്‍കര്‍ഫ്യൂ പ്രഖ്യാപിക്കുകയും വിജയനഗരം ജില്ലിയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും പ്രതിഷേധത്തിന്റെ ശക്തി കുറച്ചിട്ടില്ല. […]

വിശാഖപട്ടണത്ത് രണ്ടു മലയാളി നാവികര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

വിശാഖപട്ടണത്ത് രണ്ടു മലയാളി നാവികര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് രണ്ടു മലയാളി നാവികരെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്‌ടെത്തി. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ജോയല്‍, കാലടി സ്വദേശി അനീഷ് എന്നിവരാണ് മരിച്ചത്. വോപ്പുഗൊണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്‌ടെത്തിയത്. ഇരുവരും നേവല്‍ ഓഫീസര്‍മായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല.   ഇന്ന് രാവിലെ ആറോടെയാണ് മൃതദേഹം കണ്‌ടെത്തിയത്. ഇരുവരും ശനിയാഴ്ച സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. മരണത്തില്‍ ദുരൂഹതയുണ്‌ടെന്നും അന്വേഷണം നടത്തണമെന്നും വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ലാലുവിന്റെ മകളും കളത്തിലിറങ്ങുന്നു

ലാലുവിന്റെ മകളും കളത്തിലിറങ്ങുന്നു

പട്‌ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസയും രാഷ്ട്രീയത്തിലിറങ്ങുന്നു. മിസ ആര്‍ജെഡിയില്‍ അംഗത്വമെടുത്തതായാണ് വാര്‍ത്തകള്‍. ലാലു ജയിലില്‍ പോയതോടെ പാര്‍ട്ടിയെ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കമെന്ന് കരുതുന്നു. ലാലുവിന്റെ മറ്റു മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും നേരത്തെ ആര്‍ജെഡി അംഗങ്ങളാണ്.   ലാലു ജയിലിലായതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് തിരിച്ചടിയുണ്ടാകുമെന്നു നേതാക്കള്‍ ഭയപ്പെടുന്നുണ്ട്. ലാലുവിനുള്ള ജനപിന്തണ ചോരാതിരിക്കുാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണു മകളെ കൂടി […]

ഹിമാലയന്‍ മേഖല കുലുങ്ങിയാല്‍ എട്ടു ലക്ഷം ജീവനുകള്‍ പൊലിയും

ഹിമാലയന്‍ മേഖല കുലുങ്ങിയാല്‍ എട്ടു ലക്ഷം ജീവനുകള്‍ പൊലിയും

ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ ഭൂചലനമുണ്ടായാല്‍ എട്ടു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി വൈസ് ചെയര്‍മാന്‍ എം. ശശിധര്‍ റെഡ്ഡിയാണ് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഹിമാചലിലെ മാന്‍ഡി പോലുള്ള സ്ഥലത്ത് ശക്തമായ ഭൂചലനമുണ്ടായാല്‍ ചണ്ഡിഗഡ് ഉള്‍പ്പെടെയുള്ളിടങ്ങളില്‍ പതിനായിരങ്ങള്‍ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1897 നും 1950 നും ഇടയില്‍ ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ നാല് ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1ഷില്ലോംഗ്, കാങ്ക്ര, ബിഹാര്‍-നേപ്പാള്‍ അതിര്‍ത്തി മേഖല, അസാം എന്നിവിടങ്ങളിലാണു ഭൂചലനങ്ങള്‍ […]

യന്ത്രത്തകരാര്‍: ഡല്‍ഹിയില്‍ സേനാ വിമാനം പാര്‍ക്കിലിറക്കി

യന്ത്രത്തകരാര്‍: ഡല്‍ഹിയില്‍ സേനാ വിമാനം പാര്‍ക്കിലിറക്കി

യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനം അടിയന്തിരമായി പാര്‍ക്കില്‍ ഇറക്കി. രണ്ടുപേര്‍ക്കു മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ് പറക്കലിനിടയില്‍ തകരാര്‍ കണ്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിലിറക്കിയത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ സുമിത്, വിംഗ് കമാന്‍ഡര്‍ വിദ്യുത് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന്.   ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചെറുവിമാനം താഴ്ന്നു പറന്നെത്തുന്നതു കണ്ടു പ്രദേശത്തുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഓടിമാറുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്നു വിമാനം കാണാനായി നിരവധി പേര്‍ തടിച്ചുകൂടി.

കൂട്ടബലാത്സംഗം : പരാതിക്കാരിയായ പതിമൂന്നുകാരിയെ പോലീസ് സ്‌റ്റേഷനില്‍ നഗ്നയാക്കി

കൂട്ടബലാത്സംഗം :  പരാതിക്കാരിയായ പതിമൂന്നുകാരിയെ പോലീസ് സ്‌റ്റേഷനില്‍ നഗ്നയാക്കി

ന്യൂഡല്‍ഹി: കൂട്ടബലാത്സംഗത്തിനിരയായെന്നു പരാതി നല്‍കാനെത്തിയ പതിമൂന്നുകാരിയെ സ്റ്റേഷനില്‍ നഗ്നയാക്കി അപമാനിച്ചതായി പരാതി. ഡല്‍ഹി ഉത്തം നഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഭഗ്‌വാന്‍ സിംഗിനെതിരേയാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 14 നാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. ഇതേക്കുറിച്ച് പരാതി നല്‍കാന്‍ രണ്ടു ദിവസം കഴിഞ്ഞ് അമ്മയ്ക്കും ബന്ധുവായ സ്ത്രീക്കുമൊപ്പം സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് നഗ്നയാക്കിയതെന്നാണ് പരാതി. പീഡന രീതിയും പരിക്കുകളും കാണണമെന്ന് പറഞ്ഞായിരുന്നത്രേ പോലീസിന്റെ നടപടി. സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ചയാണ് […]