ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

സിംല: ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 08.03 ഓടെയാണ് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചനലം അഞ്ചു സെക്കന്‍ഡോളം നീണ്ടുനിന്നു. ഹിമാചലിന് പുറമെ പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഢിലും ജമ്മു കശ്മീരിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞമാസവും ഹിമാചലില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

തെലങ്കാന: ആന്ധ്രയില്‍ പ്രതിഷേധം തുടരുന്നു

തെലങ്കാന:  ആന്ധ്രയില്‍ പ്രതിഷേധം തുടരുന്നു

ഹൈദരാബാദ് : തെലങ്കാന വിഷയത്തില്‍ ആന്ധ്രപ്രദേശില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. റായല്‍സീമ, തീരദേശ ആന്ധ്ര എന്നിവിടങ്ങളിലെ ജനജീവിതം തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. ജനപ്രതിനിധികളുടെ വീടിന് മുമ്പില്‍ സമരം നടത്തി കൂടുതല്‍ രാജിക്കായുള്ള സമ്മര്‍ദ്ദമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ആന്ധ്ര മേഖലകളില്‍ പഠിക്കുന്ന തെലങ്കാന വിദ്യാര്‍ത്ഥികള്‍ കൂട്ടപ്പലായനം തുടങ്ങി. സീമാന്ധ്രയിലെ കൃഷ്ണ, കിഴക്കന്‍ ഗോദാവരി, വിശാഖപട്ടണം, കഡപ്പ, അനന്ത്പൂര്‍ എന്നിവിടങ്ങളിലാണ് തെലങ്കാന സംസ്ഥാന രൂപീകരണ നീക്കത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നത്. വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര […]

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു. നിലവിലെ സെക്രട്ടറി രജ്ജന്‍ മത്തായി സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് സുജാത സിങ് പുതിയ സെക്രട്ടറിയാകുന്നത്. 1976 ബാച്ചിലെ ഐ.എഫ്.എസ്. ഓഫീസറായ സുജാത, ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറായിരിക്കെയാണ് പുതിയ ചുതലയേല്‍പ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ചോകില അയ്യര്‍ക്കും നിരുപമ റാവുവിനുംശേഷം വിദേശകാര്യ സെക്രട്ടറി പദത്തിലെത്തുന്ന വനിതയാണ് സുജാത    

ഐ.എ.എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ന്യായീകരിച്ച് അഖിലേഷ് യാദവ്

ഐ.എ.എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ന്യായീകരിച്ച് അഖിലേഷ് യാദവ്

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ്.തെറ്റു ചെയ്തതിനാലാണ് ഐ.എ.എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനുള്ള ചില തീരുമാനങ്ങള്‍ എടുത്തതിനാലാണ് ഐ.എ.എസ് ഉദ്യോഗസ്ഥയെ പുറത്താക്കിയതെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.എന്നാല്‍ ഖനന മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.മാഫിയയ്‌ക്കെതിരെ ദുര്‍ഗ്ഗ ശക്തമായ നടപടികളെടുത്തത് െൈവരാഗ്യത്തിനിടയാക്കിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. […]

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി;ബിജെപി പ്രഖ്യാപനം സെപ്തംബറില്‍

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി;ബിജെപി പ്രഖ്യാപനം സെപ്തംബറില്‍

ന്യൂഡല്‍ഹി:ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സെപ്തംബറില്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് ആര്‍എസ്എസുമായി ബിജെപി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ ഡല്‍ഹി അടക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മോഡിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി രംഗത്തെത്തിയിരുന്നെങ്കിലും ആര്‍എസ്എസിന്റെ നിര്‍ദേശം പ്രകാരം പിന്‍മാറുകയായിരുന്നു.മോഡിയാകട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ പ്രഖ്യാപനം വരെ കാത്തിരുന്നതുമില്ല. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം […]

കേന്ദ്രമന്ത്രിസഭ പുന:സംഘടന:ഘടകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന് ഹൈക്കമാൻഡ്

കേന്ദ്രമന്ത്രിസഭ പുന:സംഘടന:ഘടകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന വേണമെന്ന കേരളത്തിലെ യുഡിഎഫ് ഘടകക്ഷികളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലുള്ളവർക്ക് മാത്രമായി പുനസംഘടന പറ്റില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഘടകക്ഷികളുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്നും ഹൈക്കമാൻഡ് പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ ജോസ് കെ മാണിയെ അംഗമാക്കണമെന്ന് കേരള കോൺഗ്രസ് എമ്മും ഇ.അഹമ്മദിനെ അംഗമാക്കണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.    

വിവാദ ഹെലികോപ്ടര്‍ ഇടപാട്: ആന്റണിയെ വിസ്തരിക്കാന്‍ തീരുമാനം

വിവാദ ഹെലികോപ്ടര്‍ ഇടപാട്: ആന്റണിയെ വിസ്തരിക്കാന്‍ തീരുമാനം

റോം: പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ വിവാദ ഹെലികോപ്ടര്‍ ഇടപാടില്‍ സാക്ഷിയായി വിസ്തരിക്കാന്‍ ഇറ്റാലിയന്‍ കോടതി തീരുമാനിച്ചു. ഇതേസമയം എ.കെ.ആന്റണി ഹാജരാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡുമായുള്ള 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ആന്റണിക്ക് പുറമേ ബ്രിട്ടീഷ് പ്രതിരോധമന്ത്രി ജസ്പൂണ്‍, വ്യവസായി രത്തന്‍ടാറ്റ എന്നിവരടക്കം 80 സാക്ഷികളെ വിസ്തരിക്കാനാണ് കേസ് പരിഗണിക്കുന്ന കോടതി നിര്‍ദ്ദേശിച്ചത്.  

മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ അന്തിമവാദം ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ അന്തിമ വാദത്തിനിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കേരളത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 2006ല്‍ കോടതി വിധി വന്ന് 16 ദിവസത്തിനകം ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച് നിയമം പാസാക്കിയതാണ് ഇതില്‍ പ്രധാനം. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് കേരളം നിയമം പാസ്സാക്കിയതെന്ന് തമിഴ്‌നാട് വാദിച്ചിരുന്നു. നിലവിലുള്ള ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചും പുതിയ ഡാം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രീം […]

കോയമ്പത്തൂരില്‍ മലയാളി ഗുണ്ടകള്‍ അറസ്റ്റില്‍

കോയമ്പത്തൂരില്‍ മലയാളി ഗുണ്ടകള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍:കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കം ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും സീനിയര്‍ വിദ്യാര്‍ത്ഥിയും തമ്മില്‍ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് പാലക്കാട്ടു നിന്നെത്തിയ ഗുണ്ടകളുടെ ആക്രമണമായി മാറുകയായിരുന്നു. ക്യാമ്പസിലെത്തി സംഘര്‍ഷമുണ്ടാക്കിയ 19 ഗുണ്ടകളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്നാണ് സൂചന. നിരവധി അടിപിടി കേസ്സില്‍ പ്രതികളാണ് ഇവരെന്നും പോലീസ് അറിയിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ഗുണ്ടാ ആക്രമണമായി മാറിയത്.രണ്ടാം വര്‍ഷ […]

തെലുങ്കാന വിഷയം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും

തെലുങ്കാന വിഷയം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണം ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക പ്രവര്‍ത്തകസമിതിയോഗം ഇന്ന് ചേരും. തെലങ്കാന സംസ്ഥാന രൂപീകരണവിഷയത്തില്‍ ചിരഞ്ചീവിയടക്കമുള്ള കേന്ദ്രമന്ത്രിമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഇന്നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ണ്ണായക തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേക തെലങ്കാന സംസ്ഥാന രൂപീകരണത്തെ എതിര്‍ക്കുന്ന കേന്ദ്രമന്ത്രിമാരുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ചര്‍ച്ച നടത്തിയിരുന്നു. ഐക്യ ആന്ധ്രാ വാദമുന്നയിക്കുന്ന ചിരഞ്ചീവി, പല്ലം രാജു, പുരന്ദരേശ്വരി എന്നിവരെ അനുനയിപ്പാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. […]