മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി;ബിജെപി പ്രഖ്യാപനം സെപ്തംബറില്‍

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി;ബിജെപി പ്രഖ്യാപനം സെപ്തംബറില്‍

ന്യൂഡല്‍ഹി:ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സെപ്തംബറില്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് ആര്‍എസ്എസുമായി ബിജെപി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ ഡല്‍ഹി അടക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മോഡിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി രംഗത്തെത്തിയിരുന്നെങ്കിലും ആര്‍എസ്എസിന്റെ നിര്‍ദേശം പ്രകാരം പിന്‍മാറുകയായിരുന്നു.മോഡിയാകട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ പ്രഖ്യാപനം വരെ കാത്തിരുന്നതുമില്ല. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം […]

കേന്ദ്രമന്ത്രിസഭ പുന:സംഘടന:ഘടകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന് ഹൈക്കമാൻഡ്

കേന്ദ്രമന്ത്രിസഭ പുന:സംഘടന:ഘടകക്ഷികളുടെ ആവശ്യം പരിഗണിക്കില്ലെന്ന് ഹൈക്കമാൻഡ്

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടന വേണമെന്ന കേരളത്തിലെ യുഡിഎഫ് ഘടകക്ഷികളുടെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലുള്ളവർക്ക് മാത്രമായി പുനസംഘടന പറ്റില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഘടകക്ഷികളുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്നും ഹൈക്കമാൻഡ് പറഞ്ഞു. കേന്ദ്രമന്ത്രിസഭയിൽ ജോസ് കെ മാണിയെ അംഗമാക്കണമെന്ന് കേരള കോൺഗ്രസ് എമ്മും ഇ.അഹമ്മദിനെ അംഗമാക്കണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.    

വിവാദ ഹെലികോപ്ടര്‍ ഇടപാട്: ആന്റണിയെ വിസ്തരിക്കാന്‍ തീരുമാനം

വിവാദ ഹെലികോപ്ടര്‍ ഇടപാട്: ആന്റണിയെ വിസ്തരിക്കാന്‍ തീരുമാനം

റോം: പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ വിവാദ ഹെലികോപ്ടര്‍ ഇടപാടില്‍ സാക്ഷിയായി വിസ്തരിക്കാന്‍ ഇറ്റാലിയന്‍ കോടതി തീരുമാനിച്ചു. ഇതേസമയം എ.കെ.ആന്റണി ഹാജരാകില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡുമായുള്ള 3600 കോടി രൂപയുടെ ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ആന്റണിക്ക് പുറമേ ബ്രിട്ടീഷ് പ്രതിരോധമന്ത്രി ജസ്പൂണ്‍, വ്യവസായി രത്തന്‍ടാറ്റ എന്നിവരടക്കം 80 സാക്ഷികളെ വിസ്തരിക്കാനാണ് കേസ് പരിഗണിക്കുന്ന കോടതി നിര്‍ദ്ദേശിച്ചത്.  

മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

മുല്ലപ്പെരിയാര്‍ കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ അന്തിമവാദം ഇന്ന് തുടങ്ങും. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാടിന്റെ അന്തിമ വാദത്തിനിടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കേരളത്തിന് അനുകൂലമായ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 2006ല്‍ കോടതി വിധി വന്ന് 16 ദിവസത്തിനകം ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച് നിയമം പാസാക്കിയതാണ് ഇതില്‍ പ്രധാനം. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തണമെന്ന സുപ്രീംകോടതി വിധി മറികടക്കാനാണ് കേരളം നിയമം പാസ്സാക്കിയതെന്ന് തമിഴ്‌നാട് വാദിച്ചിരുന്നു. നിലവിലുള്ള ഡാമിന്റെ അപകടാവസ്ഥയെക്കുറിച്ചും പുതിയ ഡാം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രീം […]

കോയമ്പത്തൂരില്‍ മലയാളി ഗുണ്ടകള്‍ അറസ്റ്റില്‍

കോയമ്പത്തൂരില്‍ മലയാളി ഗുണ്ടകള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍:കോയമ്പത്തൂരിലെ സ്വകാര്യ കോളജില്‍ പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കം ഗുണ്ടാ ആക്രമണത്തില്‍ കലാശിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും സീനിയര്‍ വിദ്യാര്‍ത്ഥിയും തമ്മില്‍ പ്രണയബന്ധത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം പിന്നീട് പാലക്കാട്ടു നിന്നെത്തിയ ഗുണ്ടകളുടെ ആക്രമണമായി മാറുകയായിരുന്നു. ക്യാമ്പസിലെത്തി സംഘര്‍ഷമുണ്ടാക്കിയ 19 ഗുണ്ടകളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായത് പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണെന്നാണ് സൂചന. നിരവധി അടിപിടി കേസ്സില്‍ പ്രതികളാണ് ഇവരെന്നും പോലീസ് അറിയിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ഗുണ്ടാ ആക്രമണമായി മാറിയത്.രണ്ടാം വര്‍ഷ […]

തെലുങ്കാന വിഷയം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും

തെലുങ്കാന വിഷയം : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണം ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക പ്രവര്‍ത്തകസമിതിയോഗം ഇന്ന് ചേരും. തെലങ്കാന സംസ്ഥാന രൂപീകരണവിഷയത്തില്‍ ചിരഞ്ചീവിയടക്കമുള്ള കേന്ദ്രമന്ത്രിമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഇന്നു ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു നിര്‍ണ്ണായക തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേക തെലങ്കാന സംസ്ഥാന രൂപീകരണത്തെ എതിര്‍ക്കുന്ന കേന്ദ്രമന്ത്രിമാരുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് ചര്‍ച്ച നടത്തിയിരുന്നു. ഐക്യ ആന്ധ്രാ വാദമുന്നയിക്കുന്ന ചിരഞ്ചീവി, പല്ലം രാജു, പുരന്ദരേശ്വരി എന്നിവരെ അനുനയിപ്പാനും കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. […]

മുഖ്യമന്ത്രിയുടെ മടക്കയാത്ര നാളത്തേക്ക് മാറ്റി

മുഖ്യമന്ത്രിയുടെ മടക്കയാത്ര നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി: മന്ത്രിസഭാ പുന:സംഘടന പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കേരളത്തിലേക്കുള്ള മടക്കയാത്ര നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ടുള്ള ഫ്‌ളൈറ്റിന് കേരളത്തിലേക്ക് മടങ്ങാനായിരുന്നു മുഖ്യമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ചു നിന്നതോടെ രമേശിനെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭാ പുന:സംഘടന വീണ്ടും അവതാളത്തിലായി. ഇതാണ് മുഖ്യമന്ത്രിയുടെ യാത്ര മാറ്റിവെയ്ക്കാന്‍ കാരണം. നാളെ രാവിലെയുള്ള ഫ്‌ലൈറ്റിലായിരിക്കും മുഖ്യമന്ത്രി ഇനി കേരളത്തിലേക്ക് മടങ്ങുക. ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായും കേരളത്തിന്റെ ചുമതലയുള്ള […]

രാജ്യസഭാ സീറ്റ് 100 കോടി രൂപക്ക് കിട്ടുമെന്ന് ബീരേന്ദ്ര സിംഗ്

രാജ്യസഭാ സീറ്റ് 100 കോടി രൂപക്ക് കിട്ടുമെന്ന് ബീരേന്ദ്ര സിംഗ്

ന്യൂഡല്‍ഹി: നൂറ് കോടി രൂപ കൊടുത്താല്‍ രാജ്യസഭാ സീറ്റ് വാങ്ങാമെന്ന് കോണ്‍ഗ്രസ് എംപി. രാജ്യസഭയിലെ പല അംഗങ്ങളും നൂറ് കോടി കൊടുത്താണ് സീറ്റ് തരപ്പെടുത്തിയതെന്ന് ബീരേന്ദ്ര സിംഗ് പറഞ്ഞു.രാജ്യസഭയിലെ ഒരു എം.പി നൂറ് കോടി രൂപ കൊടുത്താണ് സീറ്റ് തരപ്പെടുത്തിയതെന്ന് തന്നോട് പറഞ്ഞെന്നാണ് ബീരേന്ദ്ര സിംഗ് പറഞ്ഞത്. ഇത്തരക്കാര്‍ രാജ്യസഭയിലെത്തിയാല്‍ അതുകൊണ്ട് പാവങ്ങള്‍ക്ക് ഒരു ഗുണവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എം.പിയുടെ പ്രസംഗത്തോട് രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി പ്രതികരിച്ചത്. രാഷ്ട്രീയത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് താഴ്ത്തിക്കെട്ടുകയാണ് ഈ […]

ഇസ്‌റത് ജഹാന്‍: ഒളിവിലായിരുന്ന എ.ഡി.ജി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി

ഇസ്‌റത് ജഹാന്‍: ഒളിവിലായിരുന്ന എ.ഡി.ജി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി

അഹമ്മദാബാദ്: ഇസ്‌റത് ജഹാന്‍ കേസില്‍ സി.ബി.ഐ അന്വേഷിക്കുന്ന ഗുജറാത്ത് എ.ഡി.ജി.പി പി.പി പാണ്ഡേ ആശുപത്രിയില്‍ അഡ്മിറ്റായി. നെഞ്ച് വേദനയെന്നു പറഞ്ഞാണ് അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയില്‍ പാണ്ഡേ അഡ്മിറ്റായത്. ഇന്ന് വിചാരണ കോടതിയില്‍ ഹാജരാവണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിനിടെയാണ് നാടകീയമായി പാണ്ഡേ അഡ്മിറ്റായത്. ഇസ്‌റത് ജഹാന്‍ കേസില്‍ തന്നെ പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പാണ്ഡേയുടെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. 2004ല്‍ മുംബൈ സ്വദേശിയായ ഇസ്‌റത് ജഹാന്‍, മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദ് എന്നിവരടക്കം നാലുപേരെ ഗുജറാത്ത് പൊലീസ് […]

സോണിയാ ഗാന്ധിയെ ഉമ്മന്‍ചാണ്ടിക്കൊപ്പം ചെന്നിത്തലയ്ക്ക് കാണേണ്ട

സോണിയാ ഗാന്ധിയെ ഉമ്മന്‍ചാണ്ടിക്കൊപ്പം ചെന്നിത്തലയ്ക്ക് കാണേണ്ട

ന്യൂഡല്‍ഹി:സംസ്ഥാന മന്ത്രിയഭയിലേക്കില്ലെന്ന നിലപാടില്‍ ഉറച്ചു തന്നെയെന്ന് രമേശ് ചെന്നിത്തല.സോണിയാ ഗാന്ധിയെ ഉമ്മന്‍ചാണ്ടിക്കൊപ്പം കാണേണ്ടെന്ന നിലപാടിലാണ് ചെന്നിത്തല. ഒരുമിച്ചുള്ള കൂടിക്കാഴ്ച ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാത്രമേ നടക്കൂ. സോണിയാ ഗാന്ധിയുമായി പിന്നീട് ചര്‍ച്ച നടത്താനാണ് ചെന്നിത്തലയുടെ തീരുമാനം. ഇതിനിടെ എ.കെ ആന്റണിയെ മധ്യസ്ഥനായി പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടത്താനും നീക്കമുണ്ട്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം വഴിമുട്ടിയ സാഹചര്യത്തിലാണ് ആന്റണിയെ മധ്യസ്ഥനാക്കാനുള്ള നീക്കം. പ്രശ്‌ന പരിഹാരത്തിന് ആന്റണി ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. ഇക്കാര്യം അദ്ദേഹം മുകുള്‍ വാസ്‌നിക്കിനെ അറിയിച്ചു. […]