ഗുവാഹത്തിയില്‍ ബാലികയെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു

ഗുവാഹത്തിയില്‍ ബാലികയെ സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്തു

ഗുവാഹത്തിയില്‍ പെണ്‍കുട്ടിയെ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു.വീടിനു സമീപത്തെ കളിസ്ഥത്ത് കളിക്കുന്നതിനിടെയായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് മദ്യം നല്‍കിയ ശേഷം സമീപത്തുളള ഒഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.15ഉം 16ഉം വയസു മാത്രമുളളവരാണ് പ്രതികള്‍.    

സ്വയം തീകൊളുത്തിയ മഹാരാഷ്ട്ര അഡീഷനല്‍ ഡി.ജി.പി ഗുരുതരാവസ്ഥയില്‍

സ്വയം തീകൊളുത്തിയ മഹാരാഷ്ട്ര അഡീഷനല്‍ ഡി.ജി.പി ഗുരുതരാവസ്ഥയില്‍

മുംബൈ:  സ്വയം തീകൊളുത്തിയ മഹാരാഷ്ട അഡീഷനല്‍ ഡി.ജി.പി ആര്‍.കെ സഹായ് മരണവുമായി മല്ലിടുന്നു. 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഹായ് വീട്ടില്‍ വെച്ച് സ്വയം തീകൊളുത്തുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍ ബോംബെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 60 ശതമാനത്തിലേറെ പൊള്ളലേറ്റതിനാല്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സഹായിയുടേത് ആത്മഹത്യാ ശ്രമമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.   മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ദീപക് കപൂര്‍ മഹാരാഷ്ട്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മേധാവിയായിരിക്കെ ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് […]

വനിതാ ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാരിന്റെ സര്‍ക്കുലര്‍

വനിതാ ജീവനക്കാര്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാരിന്റെ സര്‍ക്കുലര്‍

ബാംഗളൂര്‍: വനിതാ ജീവനക്കാര്‍ ജോലിസ്ഥലത്ത് ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെതിരെ കര്‍ണാടക സര്‍ക്കാരിന്റെ സര്‍ക്കുലര്‍. പകരം സാല്‍വാര്‍ കമ്മീസും സാരിയും ധരിക്കാമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വിഭാഗം സെക്രട്ടറി ശാലിനി രജനീഷ് ആണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.   ജോലിസ്ഥലത്ത് മാന്യതയോടെയും അന്തസോടെയും കാണപ്പെടണമെന്നും എന്നാല്‍ കാഷ്വല്‍ വസ്ത്രങ്ങള്‍ ഒരാളെക്കുറിച്ച് ഈ തോന്നല്‍ ജനിപ്പിക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുമതിയോടെയാണ് സര്‍ക്കുലര്‍ പുറത്തിറക്കുന്നതെന്നും സര്‍ക്കാര്‍ ഓഫീസുകളിലെ കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം ബാധകമായിരിക്കുമെന്നും സര്‍ക്കുലറില്‍ […]

കൊലപാതക കാരണങ്ങളില്‍ പ്രണയം മൂന്നാം സ്ഥാനത്ത്

കൊലപാതക കാരണങ്ങളില്‍ പ്രണയം മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി :  രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രണയവും ലൈംഗീകതയും മുഖ്യകാരണമാകുന്നതായി റിപ്പോര്‍ട്ട്. കുടിപ്പക, സ്വത്തുതര്‍ക്കം എന്നിവയ്ക്കു ശേഷം പ്രണയവും ലൈംഗീകതയുമാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നത് നാഷണല്‍ ക്രൈം റെക്കോര്‍ഡിന് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത 13,448 കൊലപാതകങ്ങളില്‍ 2,549 എണ്ണത്തിനും പിന്നില്‍ പ്രണയവും ലൈംഗീകതയുമാണ്. കുടിപ്പക കാരണം 3,877 ഉം സ്വത്തുതര്‍ക്ക മൂലം 3,169 പേരും കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര, ഉത്തര്‍പ്രദേശ്, പഞ്ചാബി തുടങ്ങി ഏഴു സംസ്ഥാനങ്ങളിലാണ് […]

അഖിലേഷ് യാദവ് മുസാഫര്‍ നഗറിലെത്തി

അഖിലേഷ് യാദവ് മുസാഫര്‍ നഗറിലെത്തി

മുസാഫര്‍നഗര്‍: കലാപബാധിത പ്രദേശമായ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് സന്ദര്‍ശനം നടത്തി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ 48 പേര്‍ മരിച്ചിരുന്നു. കവ്വാല്‍ മേഖലയിലാണ് അഖിലേഷ് ആദ്യം സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ 27 ന് അയല്‍ഗ്രാമമായ മാലിക് പുരയിലെ ജാട്ട് വിഭാഗക്കാരുടെ ആക്രമണത്തില്‍ മരിച്ച സലീമിന്റെ പിതാവ് ഷാനവാസിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.അഖിലേഷിനെതിരെ കരിങ്കൊടി പ്രതിഷേധവും നടന്നു. കലാപം പൊട്ടിപ്പുറപ്പെട്ട കവാള്‍, ഷാപൂര്‍, മിര്‍പൂര്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശിച്ചത്. കലാപത്തില്‍ കൊല്ലപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകന്‍ രാജേഷ്‌ ശര്‍മയുടെ കുടുംബത്തെയും അദ്ദേഹം […]

എ കെ ആന്റണിക്ക് ശസ്ത്രക്രിയ

എ കെ ആന്റണിക്ക് ശസ്ത്രക്രിയ

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രോസ്‌ടേറ്റ് ഗ്ലാന്‍ഡ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. പ്രോസ്‌ടേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.   മൂന്നു ദിവസത്തിനു ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനായി കുടുംബവുമായി ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ശസ്ത്രക്രിയയുടെ വിവരം നേരത്തെ അറിയിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുക എന്നത് ഋഷിമാര്‍ക്ക് തുല്യമാണെന്ന് മോഡി

രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുക എന്നത് ഋഷിമാര്‍ക്ക് തുല്യമാണെന്ന് മോഡി

രെവാരി: രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിക്കുക എന്നത് ഋഷിമാര്‍ക്ക് തുല്യമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ചെറിയൊരു പട്ടാളക്കാരനെന്ന നിലയില്‍, രാജ്യത്തെ മറ്റുള്ള സൈനികരെ നമിക്കുന്നു. രാജ്യത്തിനു വേണ്ടി അവര്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണ്.     ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സൈനികരെ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  ഹരിയാനയില്‍ വിമുക്തഭടന്മാരുടെ റാലിയെ അഭിസംബോധന സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയക്കാര്‍ മതേതരത്വത്തിന്റെ പാഠം പഠിക്കേണ്ടത് രാജ്യത്തെ കാക്കുന്ന സൈനികരില്‍ നിന്നാണെന്നും മോഡി പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ബില്ല് നിയമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു

ഭക്ഷ്യസുരക്ഷാ ബില്ല് നിയമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷാ ബില്ല് നിയമമാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തെ 67 ശതമാനം ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.ബില്ല് ഓഗസ്റ്റ് 26 ന് ലോക്‌സഭ പാസാക്കിയിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് ബില്ല് രാജ്യസഭയും പാസാക്കി.   രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും കഴിഞ്ഞ ആഴ്ച ബില്ലില്‍ ഒപ്പുവെച്ചതോടെയാണ് സര്‍ക്കാര്‍ വിജ്ഞാപനമായി പുറത്തിറക്കിയത്. രാജ്യത്തെ ദരിദ്ര വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള നിരവധി വ്യവസ്ഥകളോടെയാണ് ബില്ല് അവതരിപ്പിച്ചിരിക്കുന്നത്.

അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് മുസ്ലീം സമുദായത്തിന് ആശങ്ക വേണ്ട: മോഡി

അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് മുസ്ലീം സമുദായത്തിന് ആശങ്ക വേണ്ട: മോഡി

അഹമ്മദാബാദ്: അയോധ്യയിലെ വിവാദ ഭൂമി സംബന്ധിച്ച് മുസ്ലിം സമുദായത്തിന് ആശങ്ക വേണ്ടെന്ന് നരേന്ദ്ര മോഡി. ഇക്കാര്യത്തില്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും തന്നെ സന്ദര്‍ശിച്ച മുസ്ലിം നേതാക്കളോട് നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടി. ആറു വര്‍ഷം ഭരിച്ച എ ബി വാജ്‌പേയി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് നോക്കിയത്. അതിനാല്‍ ഭാവിയിലും മറിച്ചൊരു നിലപാട് പ്രതീക്ഷിക്കേണ്ടെന്ന് മോഡി പറഞ്ഞു.   നരേന്ദ്ര മോഡിയുടെ സുരക്ഷ കൂട്ടണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കള്‍ രാഷ്ട്രപതിയെ കാണും. കമാന്‍ഡോകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കുക, […]

ഡല്‍ഹിയില്‍ പ്രവാസി യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ പ്രവാസി യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു

അമേരിക്കന്‍ പ്രവാസി യുവാവ് ഡല്‍ഹിയില്‍ തലയ്ക്കടിയേറ്റ് മരിച്ചു. ന്യൂയോര്‍ക്കില്‍ പന്ത്രണ്ടാം ക്‌ളാസ് പഠനത്തിന് ശേഷം മടങ്ങിയെത്തിയ അന്‍മോല്‍ സമ (21) യെയാണ് കൂട്ടുകാര്‍ലതലയ്ക്കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി പ്രദേശത്തെ സൗത്ത് പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണ് സമ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയോടെ തന്റെ ബാല്യകാല സുഹൃത്ത് ചിക്കിയുടെ വീട്ടില്‍ സമയും മറ്റു നാലു സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. ലണ്ടനില്‍ ഉപരിപഠനത്തിന് പോകാന്‍ തയ്യാറെടുക്കുകയാണ് ചിക്കി. പാര്‍ട്ടിക്കിടെ സമയുമായി വാക്കു […]