കാശ്മീരില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഒരു സുബേധാറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനീകരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണിലാണ് പാക്ക് സൈന്യം ലംഘിച്ചത്. ജൂണില്‍ പാക്ക് സൈന്യം നടത്തിയ […]

പരിസ്ഥിതി അനുമതിയില്ലാതെ മണല്‍ വാരുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചു

പരിസ്ഥിതി അനുമതിയില്ലാതെ മണല്‍ വാരുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചു

ന്യൂഡല്‍ഹി: പരിസ്ഥിതി അനുമതിയില്ലാതെ രാജ്യത്തെ നദീതീരങ്ങളില്‍ നിന്നും നദികളില്‍ നിന്നും മണല്‍ വാരുന്നത് ദേശീയ ഹരിത ട്രിബ്യൂണല്‍ നിരോധിച്ചു. മണല്‍ ഖനനം ദേശീയപ്രാധാന്യമുള്ള വിഷയമാണ്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. അനധികൃത മണല്‍ ഖനനം വഴി സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.    

സോളാര്‍ പാര്‍ലമെന്റിലും; ഇരുസഭകളും തടസപ്പെട്ടു

സോളാര്‍ പാര്‍ലമെന്റിലും; ഇരുസഭകളും തടസപ്പെട്ടു

ന്യൂഡല്‍ഹി: ചോദ്യോത്തരവേള മാറ്റിവച്ച് സോളാര്‍ തട്ടിപ്പ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളിലും ബഹളം വച്ചു. തെലങ്കാന രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം കാരണം പാര്‍ലമെന്റിലെ ഇരുസഭകളും രണ്ടു മണിവരെ നിറുത്തിവച്ചിരിക്കുകയാണ്. സഭ തടസ്സപ്പെടുത്തരുതെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ ഫലം ചെയ്തില്ല. സഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനും വര്‍ഷകാല സമ്മേളനം വിജയകരമായി പൂര്‍ത്തിയാക്കാനും പ്രതിപക്ഷം സഹകരിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. സോളാര്‍ മിഷന്റെ പേരില്‍ കേരളത്തില്‍ നടത്തിയ തട്ടിപ്പ് ചര്‍ച്ച ചെയ്യണം […]

സുശീല്‍കുമാര്‍ ഷിന്‍ഡേയ്ക്ക് ശസ്ത്രക്രിയ നടത്തി

സുശീല്‍കുമാര്‍ ഷിന്‍ഡേയ്ക്ക് ശസ്ത്രക്രിയ നടത്തി

മുംബൈ: ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുംബൈയിലെ ബ്രീച്ച്കാന്‍റീ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഒരാഴ്ചയ്ക്കകം അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ലോക്‌സഭാ നേതാവുകൂടിയായ ഷിന്‍ഡേക്ക് ഇതോടെ  ഇന്നു ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ പങ്കെടുക്കാനാകില്ലെന്ന് ഉറപ്പായി  

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍: പ്രധാനമന്ത്രി

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ക്രിയാത്മകമായ ചര്‍ച്ചകള്‍ വര്‍ഷകാല സമ്മേളനത്തില്‍ നടക്കുമെന്ന് ് കരുതുന്നതായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്.പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. തെലുങ്കാന രൂപീകരണം, ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ സമ്മേളനത്തിന്റെ പരിഗണനയില്‍ വരും. അതേസമയം വര്‍ഷകാല സമ്മേളനം സുഗമമായി സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയേല്‍ക്കും. ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് ഇന്നലെ സമാജ്‌വാദ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. തെലുങ്കാന വിഷയത്തില്‍ ആഭ്യന്തര മന്ത്രി പ്രത്യേക പരാമര്‍ശം നടത്തണമെന്ന് […]

ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍: നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടേക്കും

ദുര്‍ഗയുടെ സസ്‌പെന്‍ഷന്‍: നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടേക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഐഎഎസ് ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്ത നടപടി പുന:പരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. ദുര്‍ഗക്ക് നീതി ലഭിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നത്. മണല്‍ മാഫിയക്കെതിരെ നടപടി കൈകൊണ്ടതിന് കഴിഞ്ഞ മാസം 28നാണ് ദുര്‍ഗ ശക്തി നാഗ്പാലിനെ യുപി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തത്. അതിനിടെ ദുര്‍ഗ ശക്തി നാഗ്പാലിനെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ബിഎസ് […]

നടി വിജയശാന്തി കോണ്‍ഗ്രസ്സിലേക്ക്

നടി വിജയശാന്തി കോണ്‍ഗ്രസ്സിലേക്ക്

ഹൈദരാബാദ്: തെലങ്കാന രാഷ്ട്രസമിതി നേതാവ് നടി വിജയശാന്തി കോണ്‍ഗ്രസിലേക്ക് ചുവടുവെയ്ക്കുന്നു. കോണ്‍ഗ്രസ്സില്‍ ചേരുന്നതിനായി സോണിയാ ഗാന്ധിയുടെ അനുമതി തേടിയിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിജയശാന്തിയെ ടി.ആര്‍.എസ്സില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, വിജയശാന്തിയെ കോണ്‍ഗ്രസ്സില്‍ എടുക്കുന്നതിനോട് ഇവിടത്തെ മിക്ക നേതാക്കളും എതിരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ

ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ ആസൂത്രണ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. ലിറ്ററിന് രണ്ടു മുതല്‍ മൂന്നു രൂപ വരെ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.  

കശ്മീരില്‍ ഭൂചലനം

കശ്മീരില്‍  ഭൂചലനം

ജമ്മു: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കിഷ്ത്വാര്‍, ദോദ ജില്ലകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കിഷ്ത്വാറില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.ഇന്നുണ്ടായ ഭൂചലനം ഒമ്പത് സെക്കന്റോളം നീണ്ടുനിന്നു. ഇതിന് പിന്നാലെ രണ്ട് തുടര്‍ചലനങ്ങളും ഉണ്ടായി.    

പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ അദ്വാനി തന്നെ: ശത്രുഘ്‌നന്‍ സിന്‍ഹ

പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ അദ്വാനി തന്നെ: ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ ഏറ്റവും യോഗ്യന്‍ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയാണെന്ന് പാര്‍ട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയതിലൂടെ വിലക്കയറ്റമടക്കമുള്ള നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിഞ്ഞുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മോഡിയാണ് രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള നേതാവ് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെയും ശത്രുഘ്‌നന്‍ സിന്‍ഹ കളിയാക്കി. ജനപ്രീതിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള അളവുകോലെങ്കില്‍ അമിതാഭ് ബച്ചന്‍ രാജ്യത്തിന്റെ പ്രസിഡന്റാവണമായിരുന്നുവെന്ന് ശത്രുഘ്‌നന്‍ […]