സന്തോഷ് കോലി അന്തരിച്ചു

സന്തോഷ് കോലി അന്തരിച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവ് സന്തോഷ് കോലി അന്തരിച്ചു. കഴിഞ്ഞമാസം ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീമാതുരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ് കോലി. സീമാതുരിയിലെ ക്രിമിനലുകള്‍ക്ക് തലവേദനയായിരുന്ന സന്തോഷ് കോലി പാര്‍ട്ടി ഓഫീസിലേക്ക് പോകുന്ന വഴിക്ക് പിന്നില്‍നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു.

എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ അക്രമണത്തെ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് നോട്ടീസ് നല്‍കിയത്. അഞ്ച് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക്ക് സൈനീകവേഷം ധരിച്ചവര്‍ ആണെന്ന് പറഞ്ഞതിനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇത് അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക്ക് വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ഇന്ത്യന്‍ സൈനീകോദ്യോഗസ്ഥര്‍ ആദ്യം ആരോപിച്ചത് പാക്ക് സൈന്യമാണ് അക്രമം നടത്തിയതെന്നായിരുന്നു. […]

ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ബിക്രം സിങ് ഇന്ന് കശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പാക് സൈന്യം ആക്രമണം നടത്തിയ കശ്മീരിലെ പൂഞ്ച് മേഖല കരസേനാ മേധാവി ജനറല്‍ വിക്രംസിംഗ് ഇന്ന് സന്ദര്‍ശിക്കും. വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തും. വെടിവെപ്പു നടന്ന പൂഞ്ച് മേഖലയിലെത്തി കരസേനാ മേധാവി സ്ഥിതിഗതികള്‍ വിലയിരുത്തും. രജൂരിയിലെ സൈനിക കേന്ദ്രങ്ങളില്‍ ജനറല്‍ ബിക്രം സിങ് സന്ദര്‍ശനം നടത്തുന്നുണ്ട്. ജമ്മു കശ്മീര്‍ മുഖ്യ മന്ത്രി ഉമര്‍ അബ്ദുല്ല, ഗവര്‍ണര്‍ എന്‍.എന്‍ വോറ എന്നിവരുമായും ബിക്രം സിങ് […]

ദാരിദ്ര്യം ഒരു മാനസികാവസ്ഥ: രാഹുല്‍ഗാന്ധി

ദാരിദ്ര്യം ഒരു മാനസികാവസ്ഥ:  രാഹുല്‍ഗാന്ധി

ലഖ്‌നൗ: ദാരിദ്ര്യമെന്നാല്‍ ഒരു മാനസികാവസ്ഥ മാത്രമാണെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം വിവാദത്തിലേക്ക്. രാഹുല്‍ രാജ്യത്തെ ദരിദ്രരുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അജ്ഞനാണെന്ന് തെളിയിക്കുന്നതാണ് ഈ പരാമര്‍ശമെന്ന് ബിജെപി വക്താവ് വിജയ് ബഹദൂര്‍ പാഥക്ക് പറഞ്ഞു. ദരിദ്രരെ ഒരര്‍ത്ഥത്തില്‍ കളിയാക്കുകയാണ് ചെയ്തത്. പണക്കാരന്റെ കുടുംബത്തില്‍ നിന്നുവന്ന രാഹുല്‍ ദാരിദ്ര്യം എന്തെന്ന് കണ്ടിട്ടില്ല. എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം അതറിയാന്‍ ബാദ്ധ്യസ്ഥനാണെന്നും പാഥക്ക് വ്യക്തമാക്കി.

നിയന്ത്രണരേഖ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജം: ആന്‍റണി

നിയന്ത്രണരേഖ സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജം: ആന്‍റണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ സംരക്ഷിക്കാന്‍ സജ്ജമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്‍റണി. പ്രകോപനമില്ലാത്ത ആക്രമണമാണ് പാക്ക് സൈനീകര്‍ നടത്തിയതെന്നും സംഭവം അപലപനീയമാണെന്നും എ കെ ആന്‍റണി പറഞ്ഞു. പാക്ക് സൈനീകരുടെ വേഷത്തിലുള്ള ഇരുപത് പേരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച് മേഖലയില്‍ പാക്ക് സൈനീകര്‍ നടത്തിയ വെടിവെയ്പ്പിനെത്തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി. ഇന്ന് രാവിലെയാണ് പൂഞ്ച് മേഖലയില്‍ പാക്ക് സൈന്യം വെടിവെപ്പ് നടത്തിയത്. വെടിവെയ്പ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു. കാശ്മീര്‍ […]

മേലുദ്യോഗസ്ഥര്‍ക്ക് ബിരിയാണി വിളമ്പാത്തതില്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

മേലുദ്യോഗസ്ഥര്‍ക്ക് ബിരിയാണി വിളമ്പാത്തതില്‍ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം

ന്യൂഡല്‍ഹി:   മേലുദ്യോഗസ്ഥര്‍ക്ക് ബിരിയാണിയും കബാബും നല്‍കി സല്‍ക്കരിക്കാത്തതിന് ജമ്മു കശ്മീര്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥ സോനാലി കുമാറിന് സ്ഥലം മാറ്റം. കശ്മീരില്‍നിന്ന് ഡല്‍ഹിയില്‍ എത്തുന്ന ഉദ്യോസ്ഥരെ വേണ്ടവിധം സല്‍ക്കരിച്ചില്ലെന്നതാണ് സോനാലി കുമാര്‍ ചെയ്ത തെറ്റ്. സര്‍ക്കാര്‍ വക ചെലവുകള്‍ കര്‍ശനമായി നടപ്പാക്കുന്ന സോനാലി ഉദ്യോഗസ്ഥര്‍ നല്‍കിയ ഭീമന്‍ ബില്ലുകള്‍ പാസാക്കാന്‍ വിസമ്മതിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ പരാതിയെതുടര്‍ന്ന് സോനാലിയെ ഡല്‍ഹിയിലെ ജമ്മു കശ്മീര്‍ ഭവനില്‍നിന്ന് കശ്മീരിലേക്ക് സ്ഥലം മാറ്റി. ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായി ചര്‍ച്ചക്കെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അശോക […]

ആസിഡ് അക്രമണത്തിനിരയായ യുവതി ഫാഷന്‍ റാംപില്‍

ആസിഡ് അക്രമണത്തിനിരയായ യുവതി ഫാഷന്‍ റാംപില്‍

ന്യൂഡല്‍ഹി :ആസിഡ് അക്രമണത്തിന് ഇരയായ യുവതി ഫാഷന്‍ റാംപില്‍. സോനാലി മുഖര്‍ജിയാണ് ജാര്‍ഖണ്ഡില്‍ നടന്ന അന്താരാഷ്ട്ര ജ്വല്ലറി ഫാഷന്‍ ഷോയുടെ റാംപില്‍ നടന്നത്.ആസിഡ് അക്രമണങ്ങള്‍ക്ക് ഇരയായവരെ സഹായിക്കാനായി 102 സെലിബ്രിറ്റികള്‍ക്കൊപ്പമാണ് സൊനാലി മുഖര്‍ജി റാംപില്‍ എത്തിയത്. 2003 ഏപ്രിലിലാണ് പതിനെട്ട് വയസ്സുള്ളപ്പോഴാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ സൊനാലി മുഖര്‍ജിക്കെതിരെ ആസ്ഡ് അക്രമണം നടത്തിയത്. സംഭവത്തില്‍ സൊനാലിയുടെ കാഴ്ചയും, മുഖത്തിന്റെ സ്വഭാവിക രൂപവും നഷ്ടപ്പെട്ടു. സംഭവം നടന്ന് പത്ത് വര്‍ഷം കഴിയുമ്പോള്‍ സൊനാലി എന്ന 28 കാരി തന്നെപ്പോലെ ആസിഡ് […]

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം. സംഭവത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചതിനെത്തുടര്‍ന്ന്  സഭ ഉച്ചവരെ നിര്‍ത്തിവെച്ചു. രാജ്യസഭ ചേര്‍ന്നയുടനെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബഹളംവെച്ചത്. പ്രതിരോധ വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്‍ററികാര്യ വകുപ്പ് മന്ത്രി രാജീവ് ശുക്‌ള പറഞ്ഞെങ്കിലും പ്രതിപക്ഷ ബഹളം അവസാനിച്ചില്ല.

ബാബറി മസ്ജിദ് തകര്‍ക്കുന്ന കാര്യം ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നു: മുലായം

ബാബറി മസ്ജിദ് തകര്‍ക്കുന്ന കാര്യം ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നു: മുലായം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ക്കുമെന്ന് മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയ്ക്ക് അറിയാമായിരുന്നെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് വ്യക്തമാക്കി. ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ ഇടപെടാന്‍ പോയപ്പോഴാണ് ശര്‍മ്മ 1992 ഡിസംബര്‍ ആറിന് പള്ളി പൊളിക്കപ്പെടുമെന്ന കാര്യം വ്യക്തമാക്കിയത്. പള്ളി പൊളിക്കാനായി ബിജെപിയും മറ്റ് സംഘപരിവാര്‍ സംഘടനകളും തീരുമാനിച്ചതിനെ പറ്റി ചര്‍ച്ച ചെയ്യാനും പ്രശ്‌നത്തില്‍ ഇടപെടാനുമായിരുന്നു തങ്ങള്‍ പ്രസിഡന്‍റിനെ കാണാനെത്തിയത്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഒരു കത്തും നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ ശക്തമായി ഇടപെട്ടില്ലെങ്കില്‍ പളളി […]

കാശ്മീരില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ വെടിവെയ്പ്പില്‍ 5 സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീര്‍: കാശ്മീരിലെ പൂഞ്ചില്‍ പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് സൈനീകര്‍ കൊല്ലപ്പെട്ടു. നിരവധി സൈനീകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഒരു സുബേധാറും നാല് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ജനുവരിയില്‍ പൂഞ്ച് സെക്ടറില്‍ രണ്ട് സൈനീകരെ പാക്ക് സൈന്യം തട്ടിക്കൊണ്ട് പോകുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. അതിനെത്തുടര്‍ന്ന് നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാര്‍ ജൂണിലാണ് പാക്ക് സൈന്യം ലംഘിച്ചത്. ജൂണില്‍ പാക്ക് സൈന്യം നടത്തിയ […]