ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരണം; ഡാര്‍ജലിംഗില്‍ ബന്ദ്

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരണം; ഡാര്‍ജലിംഗില്‍ ബന്ദ്

ഡാര്‍ജലിംഗ്: പശ്ചിമ ബംഗാളിലെ ഡാര്‍ജലിംഗില്‍ അനിശ്ചിത കാല ബന്ദിന് ആഹ്വാനം.ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ബന്ദിന്റെ മറവില്‍ ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിന് വേണ്ടി ആവശ്യപ്പെടുന്നവര്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ കെട്ടിങ്ങളും പോലീസ് ഔട്ട് പോസ്റ്റുകളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. പോലീസ് ഔട്ട്‌പോസ്റ്റില്‍ ഉണ്ടായ ആക്രമത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.   ബന്ദ് അനുകൂലികള്‍ നടത്തുന്ന അക്രമത്തെ നേരിടാന്‍ അഞ്ച് കമ്പനി കേന്ദ്രസേനയെ പ്രദേശത്തേക്ക് സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഡാര്‍ജലിംഗ് തലസ്ഥാനമാക്കി പ്രത്യേക […]

ബീഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു

ബീഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു

ഗയ : ബിഹാറിലെ മാവോയിസ്റ്റുകള്‍ റെയില്‍വേ ട്രാക്ക് ബോംബ് വച്ചു തകര്‍ത്തു.ഗയയിലാണ് സംഭവം.വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു തരയ്യയ്ക്കും ഗുരാരുവിനും ഇടയിലുള്ള ട്രാക്കില്‍ സ്‌ഫോടനം നടന്നത്. ഹൗറ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്സിന്റെ പൈലറ്റ് എഞ്ചിന്‍ കടന്നുപോയി ഇരുപത് മിനിട്ടിനു ശേഷമാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഹൗറ-ഡല്‍ഹി രാജധാനി എക്‌സ്പ്രസ്സ് തരയ്യ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു.എന്നാല്‍ ബോംബ് സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഈ വഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ഭുവനേശ്വര്‍ഡല്‍ഹി രാജഥാനി ട്രെയിനും, സീല്‍ധാഡല്‍ഹി രാജഥാനി […]

കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം: രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുമെന്ന് മുഖ്യമന്ത്രിയെ എഐസിസി നേതൃത്വം അറിയിച്ചു. കേരളത്തില്‍ മന്ത്രിസഭാ പുനസംഘടന ഉടന്‍ വേണ്ടെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിര്‍ദേശം. അതേസമയം പുനഃസംഘടനാ ചര്‍ച്ചകള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ഡല്‍ഹി ദൗത്യം ഉമ്മന്‍ചാണ്ടി തുടരുന്നു.മുഖ്യമന്ത്രി എ.കെ.ആന്റണിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തുകയാണ്.ഇതിന് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. പി.ജെ.കുര്യനുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി സഭയിലേക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രണേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഈ നിലപാട് സോണിയാഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും തന്റെ തീരുമാനം സോണിയ […]

സംഗീതമൂര്‍ത്തി വിടവാങ്ങി

സംഗീതമൂര്‍ത്തി വിടവാങ്ങി

ചെന്നൈ: സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി (94)അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് നടക്കും. കര്‍ണാടക സംഗീതത്തെ മലയാണ്‍മയോട് ഇഴചേര്‍ത്ത പ്രതിഭയായിരുന്നു ദക്ഷിണാമൂര്‍ത്തി. അമ്പതാണ്ട് നീണ്ട സംഗീതസപര്യയ്ക്കാണ് ഇതോടെ അവസാനമായത്.പ്രസിദ്ധനായ കര്‍ണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമാണ് വി ദക്ഷിണാമൂര്‍ത്തി. മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 125ഓളം ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. പാര്‍വ്വതി അമ്മാളുടേയും വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22നാണ് ജനനം. […]

പശ്ചിമഘട്ട സംരക്ഷണം : സര്‍ക്കാരിന് ഇനി സമയം അനുവദിക്കാനാകില്ലെന്ന് ഹരിത ട്രിബ്യൂണല്‍

പശ്ചിമഘട്ട സംരക്ഷണം : സര്‍ക്കാരിന് ഇനി സമയം അനുവദിക്കാനാകില്ലെന്ന് ഹരിത  ട്രിബ്യൂണല്‍

ന്യൂഡല്‍ഹി:പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഈമാസം മുപ്പതിനകം നിലപാട് അറിയിക്കണമെന്ന് ഹരിത ട്രിബ്യൂണല്‍. സര്‍ക്കാരിന് ഇനി സമയം അനുവദിക്കാനാകില്ലെന്നും ഹരിത  ട്രിബ്യൂണല്‍ വ്യക്തമാക്കി.പരിസ്ഥിതിക്ക് ദോഷം വരുമെന്ന ഘട്ടങ്ങളില്‍ മുന്‍കരുതല്‍ എടുക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്ന് ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് […]

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

ഹിമാചല്‍ പ്രദേശില്‍ ഭൂചലനം

സിംല: ഹിമാചല്‍ പ്രദേശ് ഉള്‍പ്പടെയുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 08.03 ഓടെയാണ് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചനലം അഞ്ചു സെക്കന്‍ഡോളം നീണ്ടുനിന്നു. ഹിമാചലിന് പുറമെ പഞ്ചാബിലും ഹരിയാനയിലും ചണ്ഡീഗഢിലും ജമ്മു കശ്മീരിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിലെ ദോഡയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞമാസവും ഹിമാചലില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

തെലങ്കാന: ആന്ധ്രയില്‍ പ്രതിഷേധം തുടരുന്നു

തെലങ്കാന:  ആന്ധ്രയില്‍ പ്രതിഷേധം തുടരുന്നു

ഹൈദരാബാദ് : തെലങ്കാന വിഷയത്തില്‍ ആന്ധ്രപ്രദേശില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. റായല്‍സീമ, തീരദേശ ആന്ധ്ര എന്നിവിടങ്ങളിലെ ജനജീവിതം തുടര്‍ച്ചയായ രണ്ടാം ദിവസവും സ്തംഭിച്ചു. ജനപ്രതിനിധികളുടെ വീടിന് മുമ്പില്‍ സമരം നടത്തി കൂടുതല്‍ രാജിക്കായുള്ള സമ്മര്‍ദ്ദമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ആന്ധ്ര മേഖലകളില്‍ പഠിക്കുന്ന തെലങ്കാന വിദ്യാര്‍ത്ഥികള്‍ കൂട്ടപ്പലായനം തുടങ്ങി. സീമാന്ധ്രയിലെ കൃഷ്ണ, കിഴക്കന്‍ ഗോദാവരി, വിശാഖപട്ടണം, കഡപ്പ, അനന്ത്പൂര്‍ എന്നിവിടങ്ങളിലാണ് തെലങ്കാന സംസ്ഥാന രൂപീകരണ നീക്കത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നത്. വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര […]

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു

വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി സുജാത സിങ് ചുമതലയേറ്റു. നിലവിലെ സെക്രട്ടറി രജ്ജന്‍ മത്തായി സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് സുജാത സിങ് പുതിയ സെക്രട്ടറിയാകുന്നത്. 1976 ബാച്ചിലെ ഐ.എഫ്.എസ്. ഓഫീസറായ സുജാത, ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡറായിരിക്കെയാണ് പുതിയ ചുതലയേല്‍പ്പിക്കാന്‍ വിദേശകാര്യമന്ത്രാലയം തീരുമാനിച്ചത്. ചോകില അയ്യര്‍ക്കും നിരുപമ റാവുവിനുംശേഷം വിദേശകാര്യ സെക്രട്ടറി പദത്തിലെത്തുന്ന വനിതയാണ് സുജാത    

ഐ.എ.എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ന്യായീകരിച്ച് അഖിലേഷ് യാദവ്

ഐ.എ.എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ന്യായീകരിച്ച് അഖിലേഷ് യാദവ്

ലക്‌നൗ:ഉത്തര്‍പ്രദേശില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവ്.തെറ്റു ചെയ്തതിനാലാണ് ഐ.എ.എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സാമുദായിക സ്പര്‍ദ്ദ വളര്‍ത്താനുള്ള ചില തീരുമാനങ്ങള്‍ എടുത്തതിനാലാണ് ഐ.എ.എസ് ഉദ്യോഗസ്ഥയെ പുറത്താക്കിയതെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.എന്നാല്‍ ഖനന മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.മാഫിയയ്‌ക്കെതിരെ ദുര്‍ഗ്ഗ ശക്തമായ നടപടികളെടുത്തത് െൈവരാഗ്യത്തിനിടയാക്കിയിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. […]

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി;ബിജെപി പ്രഖ്യാപനം സെപ്തംബറില്‍

മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥി;ബിജെപി പ്രഖ്യാപനം സെപ്തംബറില്‍

ന്യൂഡല്‍ഹി:ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സെപ്തംബറില്‍ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച് ആര്‍എസ്എസുമായി ബിജെപി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. മോഡിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചാല്‍ ഡല്‍ഹി അടക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മോഡിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി രംഗത്തെത്തിയിരുന്നെങ്കിലും ആര്‍എസ്എസിന്റെ നിര്‍ദേശം പ്രകാരം പിന്‍മാറുകയായിരുന്നു.മോഡിയാകട്ടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ പ്രഖ്യാപനം വരെ കാത്തിരുന്നതുമില്ല. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരണം […]