ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം , ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം , ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബാബു (48),മക്കളായ അഭിജിത്ത്(18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. തോട്ടപ്പള്ളി കല്‍പ്പകവാടിയിലാണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇവര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. കരുനാഗപ്പള്ളി ചെറിയഴീക്കല്‍ സ്വദേശിയാണ് മരിച്ച ബാബു .

ആധാര്‍ വിവരങ്ങള്‍ ചോരുമ്പോഴേ പ്രശ്‌നമുള്ളൂ;വെള്ളക്കാരന് മുമ്പില്‍ നഗ്‌നരാവാന്‍ മടിയില്ല: കണ്ണന്താനം

ആധാര്‍ വിവരങ്ങള്‍ ചോരുമ്പോഴേ പ്രശ്‌നമുള്ളൂ;വെള്ളക്കാരന് മുമ്പില്‍ നഗ്‌നരാവാന്‍ മടിയില്ല: കണ്ണന്താനം

കൊച്ചി: ആധാര്‍ കാര്‍ഡിനായി നല്‍കിയ വിവരങ്ങള്‍ പുറത്താകുമ്പോഴേ ഇവിടെ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുള്ളൂവെന്നും യുഎസ് വിസയ്ക്കായി പത്തു പേജ് വരുന്ന പോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്‌നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായത് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ്. ആധാര്‍ ലോകത്തെ എറ്റവും […]

സി.പി.എമ്മിന്റെ നാടുകാവല്‍ സമരം ഇന്ന്

സി.പി.എമ്മിന്റെ നാടുകാവല്‍ സമരം ഇന്ന്

തളിപ്പറമ്പ്: സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കീഴാറ്റൂര്‍ ഇന്നു മുതല്‍ സായുധ പൊലിസ് വലയത്തില്‍. എസ്.പി ജി. ശിവവിക്രം, ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, കെ.വി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐമാരടക്കമുള്ള പൊലിസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലായിരിക്കും കീഴാറ്റൂരില്‍ സുരക്ഷാവലയം സൃഷ്ടിക്കുക. മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തളിപ്പറമ്പ് ടൗണ്‍ മുതല്‍ കീഴാറ്റൂര്‍ വരെ രഹസ്യകാമറകള്‍ സ്ഥാപിച്ചുതുടങ്ങി. സി.പി.എമ്മിന്റെ നേതൃത്വത്തിലുളള കീഴാറ്റൂര്‍ സംരക്ഷണ ജനകിയ സമിതി ഇന്ന് കീഴാറ്റൂരില്‍നിന്ന് തളിപ്പറമ്പ് ടൗണിലേക്ക് ജനജാഗ്രതാ […]

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് ജയം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിന് ജയം

  തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാറിന് ജയം. 89 വോട്ടുകളാണ് വീരേന്ദ്രകുമാറിന് ലഭിച്ചത്. ഇടതുമുന്നണി എല്‍ ഡി എഫ് യുടെ ഒരു വോട്ട് അസാധുവായി. 90 വോട്ടാണ് എല്‍ ഡി എഫിന്റെ ഭാഗത്തുനിന്ന് പോള്‍ ചെയ്തത്. യു ഡി എഫ് സ്ഥാനാര്‍ഥി ഡി ബാബുപ്രസാദിന് 40 വോട്ട് ലഭിച്ചു. 41 വോട്ടുകളാണ് യു ഡി എഫിന് ഉണ്ടായിരുന്നത്. എന്നാല്‍ ടി എ അഹമ്മദ് കബീര്‍ വോട്ട് […]

ആതിരയുടേത് ദുരഭിമാനക്കൊല; വിവാഹം അപമാനമെന്ന് കരുതിയെന്ന് പിതാവിന്റെ മൊഴി

ആതിരയുടേത് ദുരഭിമാനക്കൊല; വിവാഹം അപമാനമെന്ന് കരുതിയെന്ന് പിതാവിന്റെ മൊഴി

  അരീക്കോട്: മലപ്പുറത്ത് വിവാഹത്തലേന്ന് അച്ഛന്റെ കുത്തേറ്റു യുവതി മരിച്ച സംഭവം ദുരഭിമാനക്കൊലപാതകമാണെന്ന് കണ്ടെത്തല്‍. മകള്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനമാകുമെന്ന് കരുതിയതായി പിതാവ് രാജന്‍ പൊലീസിനു മൊഴി നല്‍കി. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജന്‍ മലപ്പുറം ഡിവൈഎസ്പിക്കു നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയായ രാജനെ നാളെ കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ വീട്ടില്‍ രാജന്‍ മകള്‍ ആതിര(22)യെ പിതാവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. താഴ്ന്ന ജാതിക്കാരുമായി വിവാഹത്തിനു […]

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം. മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ രണ്ട് തവണ തുടരന്വേഷണം നടത്തിയിട്ടും മാണിക്കെതിരെ തെളിവുകള്‍ ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. മാണിക്കെതിരെ തെളിവില്ലെന്ന റ്റു പാര്‍ട്ട് മുദ്രവെച്ച കവറില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച സിംഗിള്‍ ബെഞ്ച് ഹർജി തീര്‍പ്പാക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത നിലയിൽ

പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത നിലയിൽ

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പു നാടാർ ആണ് മരിച്ചത്. മലയിൻകീഴുള്ള പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാട്ടക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭൂവുടമ നൽകിയ പരാതിയിൽ ബുധനാഴ്ച അപ്പുനാടാരെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എംടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ എംടി നാരായണന്‍ നായര്‍ അന്തരിച്ചു

എംടി വാസുദേവന്‍ നായരുടെ ജ്യേഷ്ഠന്‍ എംടി നാരായണന്‍ നായര്‍ അന്തരിച്ചു

എംടി വാസുദേവന്‍ നായരുടെ സഹോദരനും എഴുത്തുകാരനുമായ എംടി നാരായണന്‍ നായര്‍ അന്തരിച്ചു. 88വയസ്സായിരുന്നു. 37ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. പാലക്കാട് റെയില്‍വേ ആശുപത്രിയിലായിരുന്നു അന്ത്യം. പാലക്കാട് ഹേമാംബിക നഗറില്‍ ഹരിശ്രീ കോളനിയിലായിരുന്നു താമസം.

സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി

സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ ഇ​ട​തു​മു​ന്ന​ണി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു സി​പി​എം-​സി​പി​ഐ കേ​ന്ദ്ര​നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച വി​ചി​ത്ര​മെ​ന്ന് കെ.​എം. മാ​ണി. സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​തു​വ​രെ​യും ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് താ​ൻ ആ​രെ​യും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെങ്ങന്നൂരിൽ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു​വെ​ന്നും ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് നി​ല​പാ​ട് പി​ന്നി​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും മാ​ണി കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്ക​ണ്ടെ​ന്ന സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടാണ് സി​പി​ഐ​യു​ടെ നി​ല​പാ​ടെ​ന്ന് പാ​ർ​ട്ടി ദേ​ശീ​യ സെ​ക്ര​ട്ട​റി ഡി. […]

ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസാകും

ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ സഹോദരി പൊലീസാകും

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രിക പൊലീസാകും. പിഎസ്‌സിയുടെ ആദിവാസി മേഖലയില്‍ നിന്നുള്ളവര്‍ക്കുള്ള പ്രത്യേക റാങ്ക് പട്ടികയില്‍ ചന്ദ്രിക അഞ്ചാം റാങ്ക് നേടിയിട്ടുണ്ട്. പാലക്കാട്ടേക്കുള്ള വനിതാ സിവില്‍ പൊലീസ് ഓഫീസറുടെ പട്ടികയിലാണ് ചന്ദ്രിക അഞ്ചാമതായി ഇടംപിടിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് ഒഴിവുകള്‍ ഉണ്ട് എന്നതിനാല്‍ ചന്ദ്രികയ്ക്ക് നിയമനം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. മധു കൊല്ലപ്പെട്ടതിന് കൃത്യം ഒരു മാസമിപ്പുറമാണ് സഹോദരിക്ക് പൊലീസാകാന്‍ അവസരമൊരുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു അട്ടപ്പാടി അഗളിയില്‍ മധു കൊല്ലപ്പെട്ടത്. മോഷണ […]

1 2 3 510