ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി; സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം

ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി; സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം

ബിജെപി നേതൃത്വത്തിനെതിരെ ആർഎസ്എസിന് പരാതി. സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം. മുരളീധര പക്ഷവും യുവനേതാക്കളുമാണ് പരാതി നൽകിയത്. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, ദേശീയ എക്‌സിക്യൂട്ടീവ് അഗം എസ്.സേതുമാധവൻ എന്നിവർക്കാണ് പരാതി കൈമാറിയത്. പത്തനംതിട്ടയിൽ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വൈകിക്കാൻ സംഘടനാ സെക്രട്ടറി എം. ഗണേശൻ ശ്രമിച്ചുവെന്ന് കത്തിൽ. പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങൾ പൊതുസമൂഹം സംശയത്തോടെ കണ്ടുവെന്നും പരാതിയിൽ പറയുന്നു. ജയിക്കില്ലെന്ന തരത്തിൽ നെഗറ്റീവ് പ്രസ്താവനകൾ ശ്രീധരൻപിള്ളയിൽ നിന്നുണ്ടായി. ശത്രുവിനെ പോലെയാണ് പത്തനംതിട്ടയിൽ സംഘടന സെക്രട്ടറി എം.ഗണേശൻ പെരുമാറിയത്. […]

കർണ്ണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

കർണ്ണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

കർണ്ണാടക മാണ്ഡ്യയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ബംഗളൂരുവിലേക്ക് ഹണിമൂൺ ട്രിപ്പിന് പോയ ദമ്പതികൾ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറിയിടിച്ചാണ് അപകടം. കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കിലിശ്ശേരി ജയദീപ്, (31), ഭാര്യ ജ്ഞാന തീർത്ഥ (28), സുഹൃത്തായ ഏഴാംമൈലിലെ വീഡിയോ ഗ്രാഫർ കിരൺ (32), ഭാര്യ ചൊക്ലി യു പി സ്‌കൂൾ സംസ്‌കൃതം അധ്യാപിക ജിൻസി (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഇരു ദമ്പതികളും യാത്ര പുറപ്പെടത്. ഇന്നലെ രാത്രിയിൽ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പുലർച്ചെ […]

തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

തെരഞ്ഞെടപ്പു വിജയത്തിൽ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിണറായി വിജയൻ

തെരഞ്ഞെടപ്പു വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സഹപ്രവർത്തകരെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. സംസ്ഥാനത്തിൻറെയും രാജ്യത്തിൻറെയും ഉത്തമതാല്പര്യത്തിനു വേണ്ടി അർത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 സീറ്റുകളാണ് ലഭിച്ചത്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നിന്നും 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗാന്ധിനഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ഭൂരിപക്ഷം 5.10 ലക്ഷമാണ്. അതേസമയം, പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച്ച നടന്നേക്കുമെന്നാണ് […]

ഒന്നൊന്നര പ്രവചനം; ഷാനിമോളുടെ തോല്‍വിയും യുഡിഎഫ് തരംഗവും കൃത്യമായി പ്രവചിച്ച് യുവാവ്, പോസ്റ്റ് വൈറല്‍

ഒന്നൊന്നര പ്രവചനം; ഷാനിമോളുടെ തോല്‍വിയും യുഡിഎഫ് തരംഗവും കൃത്യമായി പ്രവചിച്ച് യുവാവ്, പോസ്റ്റ് വൈറല്‍

കോഴിക്കോട്: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി. മുഹമ്മദ്ദ് അലി പി കെ എന്നയാളാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ഒരു സീറ്റ് പോലും പിഴയ്ക്കാതെ കത്യമായി പ്രവചിച്ചത്. ഫേസ്ബുക്ക് പേജിലാണ് ഇയാള്‍ തന്റെ പ്രവചനം പുറത്തുവിട്ടത്. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും അദ്ദേഹം പ്രവചിച്ചു. പോസ്റ്റിന് താഴെ […]

ശബരിമല പത്തനംതിട്ടയില്‍ ബിജെപിക്ക് ‘ബൂമറാങ്ങായോ’ ?

ശബരിമല പത്തനംതിട്ടയില്‍ ബിജെപിക്ക് ‘ബൂമറാങ്ങായോ’ ?

കെ. എം. സന്തോഷ് കുമാര്‍  ബി ജെ പി നയിക്കുന്ന എന്‍ഡിഎക്ക് തുടര്‍ ഭരണം ലഭിക്കുന്ന ജനവിധിയാണുണ്ടായിരിക്കുന്നത്. നോട്ട് നിരോധനം , ഇന്ധന വില വര്‍ദ്ധന , കര്‍ഷക പ്രക്ഷോഭണങ്ങള്‍ , ന്യൂനപക്ഷങ്ങള്‍ക്കും പുരോഗമന – സ്വതന്ത്ര ചിന്തകള്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടങ്ങി മോദി ഭരണത്തിനെതിരെ ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളേയും പാടേ തള്ളിക്കൊണ്ടാണ് വലിയ നിലയിലുള്ള വിജയം ദേശീയ തലത്തില്‍ ബിജെപി നേടിയെടുത്തിരിക്കുന്നത്. എന്നാല്‍ ആ മോദി തരംഗം ചെറിയ രീതിയില്‍ പോലും കേരളത്തില്‍ പ്രതിഫലിച്ചില്ല എന്നതാണ് […]

കേരളത്തില്‍ യുഡിഎഫ് തരംഗം; 19/20

കേരളത്തില്‍ യുഡിഎഫ് തരംഗം; 19/20

ലിബിന്‍ ടി.എസ് “കേരളത്തില്‍ യുഡിഎഫ് കോട്ട; എല്‍ഡിഎഫിന് കനത്ത തിരിച്ചടി; ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല” കോട്ടയം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. മൊത്തം ഇരുപത് സീറ്റുകളില്‍ നടന്ന മത്സരത്തില്‍ പത്തൊമ്പതു സീറ്റും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് വിജയിക്കാനായത് ആലപ്പുഴയിലെ ഒരു സീറ്റ് മാത്രം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. അതേസമയം രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തി. കോണ്‍ഗ്രസ് കേരളത്തിലെ മിന്നും വിജയത്തില്‍ ഒതുങ്ങി. പ്രതീക്ഷകളും എക്സിറ്റ് പോള്‍ ഫലങ്ങളും അപ്രസക്തമാകും […]

കേരളത്തിലെ യു.ഡി.എഫിന്റെ വിജയം മോദിയ്ക്ക് ജനംകൊടുത്ത മറുപടിയെന്ന് ഉമ്മന്‍ ചാണ്ടി

കേരളത്തിലെ യു.ഡി.എഫിന്റെ വിജയം മോദിയ്ക്ക് ജനംകൊടുത്ത മറുപടിയെന്ന് ഉമ്മന്‍ ചാണ്ടി

 കോട്ടയം: സംസ്ഥാനത്തെ യുഡിഎഫിന്റെ മികച്ച വിജയം മോദിക്ക് കേരളത്തിലെ ജനംകൊടുത്ത ശക്തമായ മറുപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം യുഡിഎഫിന് ഗുണമായെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ എല്ലാ വിഭാഗങ്ങളുടെയും സഹായം യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന്റെയും ബിജെപിയുടെയും അവകാശവാദങ്ങളെല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

പരാജയം അപ്രതീക്ഷിതം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

പരാജയം അപ്രതീക്ഷിതം, ജനവിധി അംഗീകരിക്കുന്നുവെന്ന് കോടിയേരി

ജനവിധി അംഗീകരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്. പരാജയ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു. തങ്ങളുടെ പ്രചാരണത്തില്‍ മുഖ്യമായും ഊന്നല്‍ നല്‍കിയത് കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്നായിരുന്നു. ആ പ്രചാരണം കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറിയെന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നതെന്നും കോടിയേരി പറഞ്ഞു.

ഏഴ് മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

ഏഴ് മണ്ഡലങ്ങളില്‍ ലക്ഷത്തിലേറെ ഭൂരിപക്ഷം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത് അതിഗംഭീര വിജയം. ആകെയുള്ള ഇരുപത് സീറ്റുകളില്‍ 18 ഇടത്തും ആധികാരികമായ വിജയമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരത്തും, പത്തനംതിട്ടയിലും, തൃശ്ശൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരാളികളേക്കാള്‍ മികച്ച മെച്ചപ്പെട്ട വിജയമാണ് നേടിയത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിച്ചു. യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 2.37 ലക്ഷം […]

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റായി;19 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തില്‍ മുന്നില്‍

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റായി;19 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തില്‍ മുന്നില്‍

  കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വീശിയടിച്ച യുഡിഎഫ് തരംഗത്തില്‍ ഇടതു കോട്ടകള്‍ തകര്‍ന്നടിഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല മണ്ഡലങ്ങളിലും അപ്രതീക്ഷിത മുന്നേറ്റമാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തിയത്. തെരഞ്ഞെടുപ്പിനു ശേഷമുള്ള വിലയിരുത്തലുകളില്‍ യുഡിഎഫ് ക്യാംപ് പോലും പ്രതീക്ഷ വയ്ക്കാതിരുന്ന പാലക്കാട്ട് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിക്കുന്ന വിധിയെഴുത്താണുണ്ടായത്. ഏതാണ്ട് എല്ലാ എക്സിറ്റ് പോളുകളും പാലക്കാട്ട് സിറ്റിങ് എംപി എംബി രാജേഷ് അനായാസ വിജയം നേടുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളില്‍ മുന്നില്‍ നിന്ന രാജേഷ് പിന്നീട് […]