മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയുടെ ഉത്തരവ്. സംഭവത്തില്‍ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു […]

മണർകാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് തൂങ്ങി മരിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

മണർകാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് തൂങ്ങി മരിച്ച സംഭവം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

കോട്ടയം മണർകാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരുന്ന യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. എ.എസ്‌.ഐ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യൻ വർഗ്ഗീസ് എന്നിവർക്കെതിരെയാണ് നടപടി. നവാസിനെ ശ്രദ്ധിക്കുന്നതിൽ ഇവർക്ക് വീഴ്ച്ച പറ്റിയെന്ന ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. മരിച്ച നവാസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ടായിരുന്ന നവാസിനെ രാവിലെ തിരക്കിനിടയിൽ പോലീസ് അവഗണിക്കുന്നതിന് തെളിവായ സി.സിടിവി ദൃശ്യങ്ങൾ 24 പുറത്തുവിട്ടിരുന്നു. ശുചിമുറിയിൽ കയറിയ നവാസിനെ പോലീസ് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് […]

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഈ മാസം 24 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 30-40 കിമി വേഗതയിലായിരിക്കും കാറ്റ് വീശുക. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

‘രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യം ആയതെങ്ങനെ?’: പെരിയ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

‘രാഷ്ട്രീയ വൈരാഗ്യം വ്യക്തി വൈരാഗ്യം ആയതെങ്ങനെ?’: പെരിയ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

കാസർഗോഡ് പെരിയ ഇരട്ടക്കൊല കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി. എഫ്‌ഐആറിൽ രാഷ്ട്രീയ വൈരാഗ്യം മൂലമുള്ള കൊലപാതകമെന്ന് വ്യക്തമാക്കിയ കേസ് പിന്നീട് വ്യക്തി വൈരാഗ്യം ആയതെങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കൊലപാതകത്തിന് ദൃക്‌സാക്ഷി ഇല്ലാതിരുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് കാറിൽ നിന്നും ഫിംഗർ പ്രിന്റ് എടുത്തില്ലെന്നും ഹൈക്കോടതി ആരാഞ്ഞു. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് പ്രതികൾ കൊല്ലപ്പെട്ടവരെ മാരകമായി ഉപദ്രവിച്ചെന്ന് ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് വ്യക്തമാക്കി. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ രണ്ടാം പ്രതിക്ക് എതിരായി തെളിവുകൾ ഒന്നും ഇല്ലെന്നും കൊലപാതകത്തിന് രാഷ്ട്രീയ […]

കോട്ടയത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

കോട്ടയത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

കോട്ടയം: പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റ് തല അന്വേഷണം നടത്തുമെന്നും ഡിജിപി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷല്‍ ബ്രാഞ്ചിനോടു നിര്‍ദ്ദേശിച്ചതായി കോട്ടയം എസ്പി അറിയിച്ചു. മണര്‍കാട് സ്വദേശി നവാസാണ് കോട്ടയം മണര്‍കാട് പോലീസ് സ്റ്റേഷനിലെ […]

തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വന്‍തീപിടിത്തം; വ്യാപാരസ്ഥാപനം കത്തിനശിച്ചു  

തിരുവനന്തപുരത്ത് പവര്‍ഹൗസ് റോഡിന് സമീപം വന്‍തീപിടിത്തം; വ്യാപാരസ്ഥാപനം കത്തിനശിച്ചു  

തിരുവനന്തപുരം: തലസ്ഥാനത്ത് പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. തീ അണയ്ക്കാനുളള തീവ്രശ്രമത്തിലാണ് അഗ്നിശമന സേന. ഇന്ന് രാവിലെയാണ് വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ അഞ്ചുയൂണിറ്റുകള്‍ ചേര്‍ന്ന് തീ അണയ്ക്കാനുളള ശ്രമത്തിലാണ്.സ്ഥാപനത്തില്‍ നിന്നും പുക ഉയരുകയാണ്. വ്യാപാരസ്ഥാപനത്തില്‍ തീ ഏതെല്ലാം ഭാഗത്തേയ്ക്ക്  പടര്‍ന്നു എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. കൂടുതല്‍ യൂണിറ്റുകളെ എത്തിച്ച് തീ അണയ്ക്കാനുളള ശ്രമത്തിലാണ് അഗ്നിശമന […]

കേരള കോൺഗ്രസ് ചെയർമാൻ പദവി;ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്

കേരള കോൺഗ്രസ് ചെയർമാൻ പദവി;ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്

കേരള കോൺഗ്രസ് ചെയർമാൻ പദവിയെ ചൊല്ലി ജോസ് കെ മാണിയും പി ജെ ജോസഫും പരസ്യ ഏറ്റുമുട്ടലിലേക്ക്. സമവായത്തിലൂടെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, സംസ്ഥാന കമ്മറ്റിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടുമായി ജോസ് കെ മാണി രംഗത്തെത്തി. പാർട്ടിയെ സ്‌നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും ജോസ് കെ മാണി തുറന്നടിച്ചു. കോട്ടയത്ത് നടന്ന കെ എം മാണി അനുസ്മരണത്തിന് ശേഷമാണ് ജോസ് കെ മാണി പക്ഷം നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. ചെയർമാൻ […]

തൊവരിമല ഭൂസമരം; എം പി കുഞ്ഞിക്കണാരൻ അടക്കമുള്ള നേതാക്കൾക്ക് ജാമ്യം; റിലേ നിരാഹാര സമരം അവസാനിപ്പിച്ചു

തൊവരിമല ഭൂസമരം; എം പി കുഞ്ഞിക്കണാരൻ അടക്കമുള്ള നേതാക്കൾക്ക് ജാമ്യം; റിലേ നിരാഹാര സമരം അവസാനിപ്പിച്ചു

വയനാട് കളക്ടറേറ്റിന് മുന്നിൽ ഭൂരഹിതരായ ആദിവാസികൾ നടത്തിവന്ന റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. തൊവരിമല ഭൂസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭൂസമരസമിതി നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് നിരാഹാരം ആവസാനിപ്പിച്ചത്. 27 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സമര സമിതി നേതാക്കൾക്ക് ജാമ്യം ലഭിച്ചത്. നിരാഹാരസമരം അവസാനിപ്പിച്ചെങ്കിലും ഭൂമി ലഭ്യമാകുംവരെ ധർണ്ണാസമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. തൊവരിമല ഭൂസമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ കഴിഞ്ഞ ഏപ്രിൽ 24 നാണ് ഭൂസമര സമിതി നേതാക്കളായ എം പി […]

പല തവണ തോറ്റിട്ടുണ്ട്, തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി

പല തവണ തോറ്റിട്ടുണ്ട്, തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി

കാസർകോട്: ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് ദുരന്തമാണെന്നും ഇത് ഒഴിവാക്കാൻ സിപിഎം ശ്രമങ്ങൾ തുടങ്ങിയതായും കോടിയേരി ബാലകൃഷ്ണൻ. പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു. ബിജെപിയുടെ വോട്ട് ബിജെപിക്ക് തന്നെ ചെയ്താൽ ഇടതിന് നല്ല ഫലം കിട്ടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾക്ക് യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ല . മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്നും […]

പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍

പ്രളയം: അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍

  തിരുവനന്തപുരം: കേരളത്തിൽ ദുരിതം വിതച്ച പ്രളയത്തിന് കാരണം ഡാം മാനേജ്മെൻ്റിലെ പാളിച്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് ശാസ്ത്രീയമല്ലെന്നാണ് സര്‍ക്കാരിൻ്റെ വാദം. ഇതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതിവര്‍ഷമാണ് പ്രളയത്തിന് കാരണം. ഇത് കേന്ദ്ര ജലക്കമ്മീഷൻ വ്യക്തമാക്കിയതാണ്. ശാസ്ത്രലോകം തള്ളിയ കണക്കുകൾ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടെന്നും സര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജേക്കബ് പി അലക്സാണ് പ്രളയത്തിന് കാരണം ഡാം മാനേജ്മെൻ്റിലെ പാളിച്ചയാണെന്ന […]