പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി അമിത് ഷാ

പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി അമിത് ഷാ

തെരഞ്ഞടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ പ്രസംഗത്തിനിടയില്‍ വിവാദ പരാമര്‍ശവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയിലെ റോഡ് ഷോയ്ക്കിടെയാണ് അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയാണ് കെ സുരേന്ദ്രന്‍ എന്ന് പരാമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശം. തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അമിത് ഷാ ശബരിമല വിഷയം ഉന്നയിച്ചിരുന്നു. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയും ഉപയോഗിച്ചു എന്ന് അമിത് ഷാ ആരോപിച്ചിരുന്നു. വിശ്വാസ സംരക്ഷണത്തിനായി ബിജപെി […]

ഒ​ളി​ക്യാ​മ​റാ വി​വാ​ദം: എം.​കെ. രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും

ഒ​ളി​ക്യാ​മ​റാ വി​വാ​ദം: എം.​കെ. രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും

ഒ​ളി​കക്യാമ​റാ വി​വാ​ദ​ത്തി​ൽ കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എംകെ രാ​ഘ​വ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്ക് നി​യ​മോ​പ​ദേ​ശം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി. നേ​ര​ത്തേ, ക​മ്മീ​ഷ​ന് കി​ട്ടി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ലാ​ണ് ഡി​ജി​പി നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ഡി​വൈ​എ​ഫ്ഐ നേ​താ​വ് മു​ഹ​മ്മ​ദ് റി​യാ​സാ​ണ് രാ​ഘ​വ​നെ​തി​രേ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, ഒ​ളി​കാ​മ​റാ ദൃ​ശ്യ​ങ്ങ​ളി​ല്‍ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്നും വീ​ഡി​യോ​യി​ലെ […]

തെരഞ്ഞെടുപ്പ് ചൂടും കാഴ്ചകളും; കേരളം കണ്ടത്

തെരഞ്ഞെടുപ്പ് ചൂടും കാഴ്ചകളും; കേരളം കണ്ടത്

ലിബിന്‍ ടി.എസ് വയനാട്, ആലത്തൂര്‍, മണ്ഡലങ്ങളാണ് ഇത്തവണ പ്രചാരണ ചൂടിലും വിവാദത്തിലും പ്രസിദ്ധമായത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും വിവാദങ്ങളുമാണ് വയനാട് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആലത്തൂര്‍ വിവാദം കൊണ്ടും പ്രചാരണ ചൂടുകൊണ്ടും ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് മണ്ഡലമായി മാറി. ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുകയാണ്. 543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളില്‍ നിന്നായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം […]

കേരളത്തില്‍ മുഖ്യശത്രു സിപിഎം അല്ല; ബിജെപിയെന്ന് കെസി വേണുഗോപാല്‍

കേരളത്തില്‍ മുഖ്യശത്രു സിപിഎം അല്ല; ബിജെപിയെന്ന് കെസി വേണുഗോപാല്‍

കോഴിക്കോട്: കേരളത്തില്‍ മുഖ്യശത്രു സിപിഎമ്മല്ല, ബിജെപിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. അതേസമയം സംസ്ഥാനത്ത് സിപിഎമ്മുമായുള്ള സഹകരണം പ്രായോഗികമല്ലെന്നും, പ്രധാനമത്സരം ഇടതുപക്ഷവുമായാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അ്ദ്ദേഹം. രാജ്യത്ത് കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. എന്നാല്‍ സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപിയാണോ, കോണ്‍ഗ്രസാണോ എന്നത് സിപിഎം നേതൃത്വം വ്യക്തമാക്കണം. കേരളത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. അതിന്റെ പ്രതിഫലനമാണ് അഭിപ്രായ സര്‍വെകളില്‍ കണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ആദായനികുതി വകുപ്പിനെയും ഏജന്‍സികളെയും ഉപയോഗിച്ച് രാഷ്ട്രീയ […]

3 വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ്

3 വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ്

  കൊച്ചി: ആലുവയിൽ പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതാണെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടിയെ ഗുരുതര പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനിലയില്‍ […]

പിതൃസ്മരണയില്‍ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ; ബലി തര്‍പ്പണം നടത്തി

പിതൃസ്മരണയില്‍ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രത്തില്‍ ; ബലി തര്‍പ്പണം നടത്തി

വയനാട് : വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. രാവിലെ പത്തുമണി കഴിഞ്ഞാണ് രാഹുല്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം, കോണ്‍ഗ്രസ് അധ്യക്ഷന്‍ പാപനാശിനിയില്‍ ബലിതര്‍പ്പണവും നടത്തി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുലിനൊപ്പം ഉണ്ടായിരുന്നു. പിതാവ് രാജീവ് ഗാന്ധിക്ക് ബലിയിടാനാണ് രാഹുല്‍ തിരുനെല്ലിയിലെത്തിയത്. മുത്തശ്ശി ഇന്ദിരാ​ഗാന്ധി, പിതാമഹൻ ജവാഹർ ലാൽ നെഹ്റു മറ്റ് പൂർവികർ തുടങ്ങിയവർക്ക് വേണ്ടിയും ബലി തർപ്പണം നടത്തി. […]

ഇടുക്കിക്കായി കടുംപിടുത്തം: ആവേശപ്പോരില്‍ ആര്?

ഇടുക്കിക്കായി കടുംപിടുത്തം: ആവേശപ്പോരില്‍ ആര്?

ലിബിന്‍ ടി.എസ് ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രധാന മുന്നണികളായ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികളില്‍ ഇത്തവണയും മാറ്റമില്ല. അതുകൊണ്ട് തന്നെ വികസന പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവും വ്യക്തമായി മനസിലാക്കിയുള്ള വിധി എഴുത്താവും ഇടുക്കിയില്‍ നടക്കുക. ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതെരഞ്ഞെടുപ്പില്‍ ഇന്ന് നമ്മള്‍ പരിശോധിക്കുന്നത് ഇടുക്കി ലോക്‌സഭ മണ്ഡലമാണ്. ഇത്തവണ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നു തന്നെയാണ് ഇടുക്കി. യുഡിഎഫിന്റെ കോട്ടയായ മണ്ഡലത്തില്‍ എല്‍ഡിഎഫ് സീറ്റ് […]

കേരളത്തെ പുകഴ്ത്തി രാഹുൽ; സ്ഥാനാർത്ഥിത്വം ഐക്യത്തിൻ്റെ സന്ദേശം

കേരളത്തെ പുകഴ്ത്തി രാഹുൽ; സ്ഥാനാർത്ഥിത്വം ഐക്യത്തിൻ്റെ സന്ദേശം

  കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിൽ കേരളത്തിന് ആവോളം പ്രശംസ. ബിജെപി അധ്യക്ഷൻ അമിത് ഷാ പറയുന്നതു പോലെ അല്ലെന്നും ഏറ്റവും ഹൃദയവിശാലതയുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് കേരളത്തിലെ ജനതയെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. തുല്യമായ ബന്ധത്തിന്‍റെ ഉദാഹരണമാണ് കേരളം ലോകത്തോട് പറയുന്നതെന്നും ഇത് മറ്റു രാജ്യങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത് യുഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകള്‍. താൻ മത്സരിക്കാനായി കേരളം തെരഞ്ഞെടുത്തത് തുല്യതയുള്ള നാടായതിനാലാണെന്ന് രാഹുൽ […]

അമിത് ഷാ ഇന്ന് കേരളത്തിൽ

അമിത് ഷാ ഇന്ന് കേരളത്തിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. വൈകിട്ട് നാലരയ്ക്ക് തൃശൂരിലും തുടർന്ന് ആലുവയിലും അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കണ്ണൂരിൽ തെരഞ്ഞെടുപ്പ പരിപാടിയികളിൽ പങ്കെടുക്കും. പ്രചാരണ പരിപാടികൾക്കായി വ്യാഴാഴ്ച പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. വൈകീട്ട് 4.30ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അമിത് ഷാ പ്രവർത്തകരെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രിമാരായ തവർ […]

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം ഇന്നാരംഭിക്കും. മാവേലിക്കര,പത്തനംതിട്ട,ആലപ്പുഴ,തിരുവനന്തപുരം മണ്ഡലങ്ങളിലെ പ്രചാരണയോഗങ്ങളിൽ രാഹുൽ ഇന്ന് പങ്കെടുക്കും. അന്തരിച്ച കെ.എം മാണിയുടെ പാലായിലെ വസതിയിലും രാഹുൽ സന്ദർശനം നടത്തും. ഇന്നലെ രാത്രിയാണ് രാഹുല്‍ഗാന്ധി തലസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ ഹെലികോപ്ടർ മാർഗ്ഗം രാഹുൽ പത്തനാപുരത്തേക്ക് പോകും. സെന്റ് സ്റ്റീഫന്‍സ് കോളേജ്  മൈതാനത്തെ ആദ്യ യോഗത്തിന് ശേഷം പത്തനംതിട്ടയിലേക്ക്. ഉച്ചയോടെ പാലായിലെത്തുന്ന രാഹുൽ ഗാന്ധി കെ എം മാണിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കും. തുടർന്ന് വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴയിലും […]