കെ എം മാണിയുടെ ഭൗതിക ശരീരം പാലായിൽ; സംസ്കാരം ഇന്ന്

കെ എം മാണിയുടെ ഭൗതിക ശരീരം പാലായിൽ; സംസ്കാരം ഇന്ന്

  പാലാ: അന്തരിച്ച കേരളാ കോൺഗ്രസ് ചെയര്‍മാൻ കെ എം മാണിയുടെ സംസ്കാരം ഇന്ന് നടക്കും. പാലായിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. കൊച്ചിലെ ആശുപത്രി നിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര വൈകുന്നേരത്തോടെ കോട്ടയത്ത് എത്തിയിരുന്നു. കേരള കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസിലും തിരുനക്കര മൈതാനത്തും മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാൻ ആയിരക്കണക്കിന് ആളുകള്‍ കാത്തുനിന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, […]

കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ജാമ്യം

കോഴിക്കോട് എൻഡിഎ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന് ജാമ്യം

ശബരിമലയില്‍ യുവതിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്. ചിത്തിര ആട്ട വിശേഷ സമയത്ത് ശബരിമലയില്‍ എത്തിയ ഭക്തയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡിലായത്. പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പത്തനംതിട്ട കോടതി തള്ളിയിരുന്നു. മൂന്നു മാസത്തേക്കു പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി പ്രകാശ് ബാബുവിനു ജാമ്യം അനുവദിച്ചത്.

അമിത് ഷായുടെ വയനാട് പരാമർശം അപകടകരമെന്ന് കോടിയേരി

അമിത് ഷായുടെ വയനാട് പരാമർശം അപകടകരമെന്ന് കോടിയേരി

ബിജെപി അധ്യക്ഷൻ അമിത് ഷാ വയനാടിനെപ്പറ്റി നടത്തിയ പരാമർശം അപകടകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാം വർഗീയമായ രീതിയിൽ കാണുന്നതാണ് ആർഎസ്എസിന്റെ രീതി. വിഷം തുപ്പുന്ന വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും ഇതിനെതിരെ അഖിലേന്ത്യാ കോൺഗ്രസ് നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.പാക്കിസ്ഥാന്റെ പതാകയല്ല വയനാട്ടിൽ ഉപയോഗിച്ചതെന്ന് മുസ്ലീം ലീഗിന്റെ നേതാക്കൾ പോലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആർഎസ്എസിന്റെ ഇത്തരം പ്രചാരണങ്ങളെ തടയാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.നാമനിർദേശ പത്രിക നൽകാനായി വയനാട്ടിലെത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷൻ […]

ജനപക്ഷം എൻഡിഎയിൽ ചേർന്നു; കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പി.സി ജോർജ്

ജനപക്ഷം എൻഡിഎയിൽ ചേർന്നു; കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞെന്ന് പി.സി ജോർജ്

പി.സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേർന്നു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ പി.സി ജോർജിന് ഒപ്പമെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനപക്ഷത്തിന്റെ വരവ് പത്തനംതിട്ടയിൽ ബിജെപിക്ക് ഗുണകരമാകുമെന്നും കെ.സുരേന്ദ്രന്റെ ഭൂരിപക്ഷം വർധിക്കുമെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി അഖിലേന്ത്യാ സെക്രട്ടറി വൈ.സത്യകുമാറും ചടങ്ങിൽ പങ്കെടുത്തു. ജനപക്ഷവുമായുള്ള സഹകരണം ലോക്‌സഭാ തെരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന് വൈ .സത്യകുമാർ പറഞ്ഞു. അതേ സമയം ജനങ്ങൾ ആഗ്രഹിച്ച പല […]

കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

  തീരുവനന്തപുരം: മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബാര്‍ ഉടമ ബിജു രമേശ്, എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. കേസില്‍ മാണിക്ക് മൂന്ന് വട്ടം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ […]

ആ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണം: കെ എം മാണിയുടെ വിയോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി  

ആ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണം: കെ എം മാണിയുടെ വിയോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി  

  തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ കെ എം മാണിയുടെ വിയോഗം ഉണ്ടാക്കിയ നഷ്ടം എങ്ങനെ നികത്തുമെന്ന് കാലം തെളിയിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. കേരളം നിറഞ്ഞങ്ങനെ നിൽക്കുകയായിരുന്ന ഒരത്ഭുത പ്രതിഭാസമായിരുന്നു കെ എം മാണിയെന്ന് കുഞ്ഞാലിക്കുട്ടി ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. നഷ്ടമെന്നതിലുപരി കെ എം മാണിയുടെ വിയോഗം കേരളത്തിന്‍റെ പൊതുമേഖലയിൽ വലിയ വ്യത്യാസമുണ്ടാക്കുമെന്നും കേരളത്തിന്‍റെ സാമ്പത്തിക വളർച്ചയിലടക്കം അത് പ്രതിഫലിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിമർശിക്കേണ്ടവരെ വിമർശിച്ചും ചേർത്തുനിർത്തേണ്ടവരെ ചേർത്തുനിർത്തിയും ഒഴിവാക്കേണ്ടവരെ ഒഴിവാക്കിയുമെല്ലാം കേരളത്തിന്‍റെ സാമൂഹ്യമണ്ഡലം […]

കെ എം മാണിക്ക് അന്ത്യാഞ്ജലി ; വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു, സംസ്‌കാരം നാളെ

കെ എം മാണിക്ക് അന്ത്യാഞ്ജലി ; വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു, സംസ്‌കാരം നാളെ

കൊച്ചി : കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ എം മാണിയുടെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊച്ചിയില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു. രാവിലെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലേക് ഷോര്‍ ആശുപത്രിയില്‍ സൗകര്യം ഒരുക്കിയിരുന്നു. തുടര്‍ന്ന് 9.30 കഴിഞ്ഞതോടെ മാണിയുടെ മൃതദേഹവും കൊണ്ട് വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു. കേരള കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി കോട്ടയം പാര്‍ട്ടി ഓഫിസില്‍ വിലാപയാത്ര എത്തിച്ചേരും. പ്രധാന ടൗണുകളിലെല്ലാം നേതാവിന് ആദരാഞ്ജലി […]

കുഞ്ഞുമാണിയില്‍ നിന്ന് മാണി ‘സാറി’ലേക്കുള്ള പരിണാമം; പരാജയം രൂചിക്കാത്ത നേതാവ്; വിട പറയന്നത് കേരള രാഷ്ട്രിയത്തിലെ ഭീഷ്മാചാര്യന്‍

കുഞ്ഞുമാണിയില്‍ നിന്ന് മാണി ‘സാറി’ലേക്കുള്ള പരിണാമം; പരാജയം രൂചിക്കാത്ത നേതാവ്; വിട പറയന്നത് കേരള രാഷ്ട്രിയത്തിലെ ഭീഷ്മാചാര്യന്‍

ജിന്‍സ് ബേബി പുന്നോലില്‍ കോട്ടയം; മാണി സാര്‍ എന്ന പേരും, വെള്ള ജുബ്ബയും, ആ ചിരിയും മലയാളിയുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടു അര നൂറ്റാണ്ടിലേറേയായി.കുഞ്ഞുമാണിയില്‍ നിന്ന് മാണി സാറിലേക്കുള്ള കെ.എം മാണിയുടെ പരിണാമവും, കേരള കോണ്‍ഗ്രസിന്റെ മാത്രമല്ല കേരള രാഷ്ട്രീയത്തിന്റെ കൂടി ചരിത്രമാണ് കരിങ്കോഴയ്ക്കല്‍ മാണി മാണി എന്ന കെ.എം മാണി രചിച്ചത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി,കൂടുതല്‍ കാലം മന്ത്രിയായിയിരുന്നയാള്‍, ഒരേ മണ്ഡലത്തില്‍ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി, ഏറ്റവും കൂടുതല്‍ ജനകീയ പദ്ധതികള്‍ ആവിഷ്‌കരിച്ച […]

സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ്; കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടത് പലതവണ;മാണിയുടെ രാഷ്ട്രീയ ചരിത്രം ഇങ്ങനെ

സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ എഴുതി ചേര്‍ത്ത നേതാവാണ്;  കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടത് പലതവണ;മാണിയുടെ രാഷ്ട്രീയ ചരിത്രം ഇങ്ങനെ

  കോട്ടയം: കോണ്‍ഗ്രസിലൂടെ പൊതുരംഗത്ത് എത്തിയ കെ എം മാണി കോണ്‍ഗ്രസ് മരങ്ങാട്ടുപിള്ളി വാര്‍ഡ് പ്രസിഡന്റായിട്ടായിരുന്നു രാഷ്ട്രീയത്തില്‍ തുടക്കം. 1959 ല്‍ കെപിസിസി അംഗമായി. 1960 മുതല്‍ 64 വരെ കോട്ടയം ഡിസിസി സെക്രട്ടറിയായി. ആര്‍ ശങ്കറായിരുന്നു മുഖ്യമന്ത്രി. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി ടി ചാക്കോ പക്ഷക്കാരനായിരുന്നു മാണി. ചാക്കോയുടെ കാറില്‍ സ്ത്രീയെ കണ്ട സംഭവം ഏറെ വിവാദമായി. തുടര്‍ന്ന് 1964 ഫെബ്രുവരി 14 ന് ചാക്കോ രാജിവച്ചു. രാഷ്ട്രീയം മതിയാക്കി അഭിഭാഷക വൃത്തിയില്‍ ശ്രദ്ധിച്ച […]

ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ: കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല : നിറകണ്ണുകളോടെ ജോസ്.കെ.മാണി

ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ: കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല : നിറകണ്ണുകളോടെ ജോസ്.കെ.മാണി

കോട്ടയം : കൈപിടിച്ച്‌ നടത്തിയ അച്ചാച്ചന്‍റെ കരുതല്‍ ഇനിയില്ല. കെ എം മാണിയുടെ വേര്‍പാടിന്‍റെ വേദന പങ്കുവെച്ച്‌ മകന്‍ ജോസ് കെ മാണിയുടെ കുറിപ്പ്. അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു, എന്നന്നേക്കുമായി. ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല. ഈ വേര്‍പിരിയിലിനു പകരം വയ്ക്കാനൊന്നുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.. കുറിപ്പിന്റെ പൂര്‍ണരൂപം അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ […]

1 3 4 5 6 7 753