ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

അങ്കമാലി: ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതോടെയാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാകുന്നത്. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ചിക്കുവിന്റെ മൃതദേഹം കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടുന്നതിനും തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിനായി ഇന്നസെന്റ് എംപി വഴിയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ തോമസിന്റെ ഭാര്യ ചിക്കു(27)നെ താമസസ്ഥലത്ത് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് […]

പ്രാര്‍ഥനകള്‍ വിഫലമായി; രോഗത്തോട് പൊരുതി, ഒടുവില്‍ അമ്പിളി ഫാത്തിമ വിടപറഞ്ഞു

പ്രാര്‍ഥനകള്‍ വിഫലമായി; രോഗത്തോട് പൊരുതി, ഒടുവില്‍ അമ്പിളി ഫാത്തിമ വിടപറഞ്ഞു

കോട്ടയം: പ്രാര്‍ഥനകള്‍ക്കും ചികില്‍സയ്ക്കും ഫലമുണ്ടായില്ല. ഹ്യദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്കു വിധേയയായ അമ്പിളി ഫാത്തിമഅമ്പിളി ഫാത്തിമ (22) മരിച്ചു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് അമ്പിളി ഫാത്തിമ രോഗത്തോട് പൊരുതി തോറ്റത്. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ മൂന്നു ദിവസമായി അതീവഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന അമ്പിളിയുടെ രക്തത്തിലൂം ആന്തരികാവയവങ്ങളിലും ഉണ്ടായ ശക്തമായ അണുബാധയാണ് മരണ കാരണം. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ദുഷ്‌കരമായ ഹ്യദവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തിയത്. പത്ത് മാസത്തെയും തുടര്‍ചികില്‍സയയ്ക്ക് ശേഷം ഒരു മാസം മുന്‍പാണ് അമ്പിളിയും കുടുംബവും […]

കാന്തപുരത്തിന്റെ പ്രസ്ഥാവന തെറ്റിദ്ധാരണയെ തുടര്‍ന്ന്, സംഭവം വേദനാജനകമെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍

കാന്തപുരത്തിന്റെ പ്രസ്ഥാവന തെറ്റിദ്ധാരണയെ തുടര്‍ന്ന്, സംഭവം വേദനാജനകമെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍

മണ്ണാര്‍ക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കണമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ആഹ്വാനം ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ തെറ്റിദ്ധാരണ മൂലമാണെന്നും അത് തിരുത്താന്‍ ശ്രമിക്കുമെന്നും മണ്ണാര്‍ക്കാട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. സംഭവം വേദനാജനകമാണ്. ഇതുവരെയില്ലാത്തിരുന്ന ഒരു ആരോപണം ഇപ്പോള്‍ എനിക്കെതിരെ ചിലര്‍ ഉയര്‍ത്തുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. ഇന്നലെയാണ് മുസ്ലിം ലീഗിന്റെ മണ്ണാര്‍ക്കാട് എംഎല്‍എക്കെതിരെ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ പരസ്യനിലപാടുമായി രംഗത്ത് എത്തിയത്. കൊലക്കയര്‍ പ്രതികളെ സഹായിച്ചയാളാണ് മണ്ണാര്‍ക്കാട് എംഎല്‍എയെന്നും അയാള്‍ ജയിക്കാന്‍ […]

ബാര്‍കോഴ; ബാര്‍ ഉടമകള്‍ ഇന്ന് മൊഴിനല്‍കും

ബാര്‍കോഴ; ബാര്‍ ഉടമകള്‍ ഇന്ന് മൊഴിനല്‍കും

കൊച്ചി: ബാര്‍ ഉടമകള്‍ ഇന്ന് മൊഴി നല്‍കും. ബിജു രമേശും എസ്.പി. ആര്‍.സുകേശനും ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ബാര്‍ ഉടമകള്‍ മൊഴി നല്‍കുന്നത്. ഡി.രാജ് കുമാര്‍, പി.എന്‍.കൃഷ്ണദാസ്, എം.ഡി.ധനേഷ് എന്നിവരാണ് മൊഴി നല്‍കുക. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്തുന്നത്. ക്രൈംബ്രാഞ്ചാണ് മൊഴി രേഖപ്പെടുത്തുക.

വൈക്കത്തെ കാറ്റ് ഇത്തവണ മാറി വീശുമോ?

വൈക്കത്തെ കാറ്റ് ഇത്തവണ മാറി വീശുമോ?

ദീപു മറ്റപ്പള്ളി വൈക്കം മണ്ഡല രൂപീകരണത്തിനുശേഷം നടന്ന 15 തെരഞ്ഞെടുപ്പില്‍ 12ലും ചെങ്കൊടിയാണു കായലോരത്ത് പാറിയത്.കര്‍ഷകതൊഴിലാളികളും സാമ്പത്തികമായി പിന്നോക്കക്കാരായ ജനങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ മണ്ഡലത്തില്‍ ഏറെയാണ്.വൈക്കത്ത് ആധിപത്യമുറപ്പിക്കാന്‍ എല്‍ ഡി എഫും അട്ടിമറി ലക്ഷ്യമിച്ച് യു ഡി എഫും രംഗത്ത്. ഇരുമുന്നണികളുടെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താല്‍ ബി ഡി ജെ എസ് സഥാനാര്‍ഥിയും മികച്ച പോരാട്ടത്തിനുള്ള പുറപ്പാടിലാണ്. വൈക്കം കായലിലെ കാറ്റിനു പൊതുവേ ഇടത്തോട്ടാണ് ചായ്‌വെന്ന് മുന്‍ തെരഞ്ഞെടുപ്പുഫലങ്ങള്‍ വ്യക്തമാക്കുന്ന ഒരു യാഥാര്‍ത്ഥ്യം. ഇടതുമുന്നണിയില്‍ സി പി […]

ബി.ജെ.ഡി.എസ് വോട്ട് യു.ഡി.എഫിന് മറിക്കുന്നു: വൈക്കം വിശ്വന്‍

ബി.ജെ.ഡി.എസ് വോട്ട് യു.ഡി.എഫിന് മറിക്കുന്നു: വൈക്കം വിശ്വന്‍

കോട്ടയം: യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ മിക്ക മണ്ഡലങ്ങളില്‍ രഹസ്യധാരണയാണന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. കോട്ടയം പ്രസ് കഌ് സംഘടിപ്പിച്ച നിലപാട് 2016 എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന് ഉദാഹരണങ്ങളാണ് കോട്ടയം ജില്ലയിലെ ഏറ്റൂമാനൂരും പാലയുമെന്നും അദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി സംഖ്യത്തിന് നേരിയ സാധ്യത ഉണ്ടെന്ന് കണക്കുകൂട്ടപ്പെടുന്ന് അഞ്ച് മണ്ഡലങ്ങളില്‍ ഒഴികെ എല്ലായിടത്തും ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. വെള്ളാപ്പള്ളിയും മാണിയും തമ്മിലുള്ള ബന്ധം മുന്‍ തെരഞ്ഞെടുപ്പുകളിലുമുണ്ടായിട്ടുണ്ട്. ഇത്തവണ ബി.ജെ.പി ബി.ജെ.ഡി.എസ് കൂട്ടുകെട്ട് ഉണ്ടാകുന്നതിന മുന്‍പ് […]

മുപ്പത്തിമൂന്ന് വര്‍ഷമായി വോട്ട് ചെയ്യാറില്ലെന്ന് മന്ത്രി കെസി ജോസഫ്; പരിഹസിച്ച് സോഷ്യല്‍ മിഡിയാ

മുപ്പത്തിമൂന്ന് വര്‍ഷമായി വോട്ട് ചെയ്യാറില്ലെന്ന് മന്ത്രി കെസി ജോസഫ്; പരിഹസിച്ച് സോഷ്യല്‍ മിഡിയാ

സ്ഥാനാര്‍ത്ഥിയായതിനാല്‍ മണ്ഡലത്തില്‍ നിന്ന് പോകാന്‍ കഴിയ്യില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കാറില്ലെന്നും മന്ത്രി പറയുന്നു. പക്ഷെ പോസ്റ്റല്‍ വോട്ടിന് വേണ്ടി അപേക്ഷിക്കാറില്ലെന്ന് മന്ത്രിയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടികാട്ടുന്നു. ദീപു മറ്റപ്പള്ളി കോട്ടയം: മുപ്പത്ത് വര്‍ഷത്തിനു മേലെ കേരളത്തിന്റെ ജനപ്രതിനിധിയായിരിക്കുന്ന മന്ത്രി കെസി ജോസഫ് കഴിഞ്ഞ 33 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ ഒരു തവണ മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളതെന്ന്. മന്ത്രിതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഇരിക്കൂരില്‍ നിന്ന് കോട്ടയം വരെ പോയി വോട്ട് ചെയ്യാന്‍ കഴിയ്യില്ലെന്നാണ് മന്ത്രിയുടെ വാദം. സ്ഥാനാര്‍ത്ഥിയായതിനാല്‍ […]

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു

വളാഞ്ചേരിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു . വളാഞ്ചേരി സ്വദേശികളായ ഫാസില്‍,മുഹമ്മദ് നൗഷാദ്,റംസീഖ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 4.30 നാണ് സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന ഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞു കയറുകയായിരുന്നു. മൂന്ന് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റും പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പട്ടികജാതി, പട്ടിക വര്‍ഗം; അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ ഭേദഗതി

പട്ടികജാതി, പട്ടിക വര്‍ഗം; അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ ഭേദഗതി

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. അംബേദ്കര്‍ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സാമൂഹിക നീതി മന്ത്രാലയമാണ് പട്ടിക ജാതി പട്ടി വര്‍ഗ(അതിക്രമങ്ങള്‍ തടയല്‍) ആക്ട് നവീകരിച്ചു കൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. ബലാത്സംഗം, കൂട്ടബലാത്സംഗം എന്നിവയ്ക്ക് ഇരയാകുന്നവര്‍ക്കു നഷ്ട പരിഹാരത്തിനുള്ള വ്യവസ്ഥയും ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകള്‍ക്കു നഷ്ടപരിഹാരം ലഭിക്കുന്നതിനായി വൈദ്യപരിശോധനയുടെ പിന്തുണ ആവശ്യമില്ലെന്നും ഇതാദ്യമായി വ്യവസ്ഥചെയ്തു. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് […]

ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ മുഖ്യഓഹരി പങ്കാളിത്തം വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുത്തു

ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിന്റെ മുഖ്യഓഹരി പങ്കാളിത്തം  വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഏറ്റെടുത്തു

കൊച്ചി: കോര്‍പ്പറേറ്റ് മേഖലയുടെ വരവോടെ ഇന്ത്യയിലെ ആരോഗ്യരക്ഷാ മേഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് കാഴ്ച വെയ്ക്കുന്നത്. ബ്രാന്‍ഡഡ് ഹോസ്പിറ്റലുകളുടെ സുസ്ഥിര വളര്‍ച്ച, മികച്ച സൗകര്യങ്ങള്‍, വിദഗ്ധരായ മെഡിക്കല്‍ ടീമുകള്‍ തുടങ്ങിയവയാണ് ഈ രംഗത്തെ പുതിയ പ്രവണതകള്‍. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യരക്ഷാ സേവന രംഗത്ത് ആഗോള നിലവാരം ലഭ്യമാക്കുന്നതിനു ലക്ഷ്യമിട്ട് യുഎഇ ആസ്ഥാനമായുള്ള ആരോഗ്യരക്ഷാരംഗത്തെ വമ്പന്മാരായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ഇന്ത്യാ പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ പ്രമുഖ ടെര്‍ഷ്യറി ലെവല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ഹെല്‍ത്ത് ടൂറിസം […]